ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം

“കോളനി വാഴ്ചയെ ആയുധമണിയിക്കാതിരിക്കൂ” എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 8 2019 വരെ ലോകം മുഴുവന്‍ 15ആമത് Annual Israeli Apartheid Week നടത്തുന്നു. പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശീയവെറി ഭരണകൂടത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന അന്തര്‍ദേശീയ പരിപാടികളുടെ ഒരു കൂട്ടം ആണ് Israeli Apartheid Week (IAW). അതോടൊപ്പം വളരുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ കണ്ടെത്തുകയും ചെയ്യുന്നു. ലോകം മൊത്തമുള്ള 200 ല്‍ അധികം നഗരങ്ങളില്‍ ഈ പരിപാടി … Continue reading ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം

Advertisements

ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സമ്മേളനം മാറ്റൂ

ജൂലൈ 2019 ന് Hebrew Universityയില്‍ നടത്തുന്ന സമ്മേളനം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് Asociación Internacional de Hispanistas (AIH) യോട് Palestinian Federation of Unions of University Professors and Employees (PFUUPE) ഉം Palestinian Campaign for the Academic and Cultural Boycott of Israel (PACBI) ഉം ആവശ്യപ്പെടുന്നു. ഇസ്രായേല്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സമ്മേളനം ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളും പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളും ലംഘനത്തിന് പങ്കാളികളാകുന്നതിന് തുല്യമാണ്. Hebrew Universityയുടെ … Continue reading ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സമ്മേളനം മാറ്റൂ

അന്തര്‍ദേശീയ നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ ഗാസയില്‍ കളനാശിനി തളിക്കുന്നു

മൂന്ന് വര്‍ഷങ്ങളായി ഇസ്രായേല്‍ സൈന്യം അപകടകരമായ കളനാശിനികള്‍ ഗാസയില്‍ പാടങ്ങളില്‍ തളിക്കുന്നു. ഗാസയില്‍ അപകടകാരികളായ രാസവസ്തുക്കള്‍ തളിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് ഈ ആഴ്ച മൂന്ന് പാലസ്തീന്‍കാരും ഇസ്രായേലിലെ മനുഷ്യാവകാശ സംഘങ്ങളും ഇസ്രായേല്‍ സൈന്യത്തിന് അയച്ചു. ക്യാന്‍സര്‍കാരികളായ കളനാശിനികള്‍ ഡിസംബര്‍ ആദ്യവാരത്തിലായിരുന്നു ഏറ്റവും അവസാനമായി തളിച്ചത്. അതിന്റെ ഫലമായി ഗാസയിലെ ധാരാളം വിളകള്‍ നശിക്കുകയുണ്ടായി. — സ്രോതസ്സ് 972mag.com | Jan 9, 2019

JVP ഇലാനൊടൊപ്പം നില്‍ക്കുന്നു

ബഹിഷ്കരിക്കുക എന്ന നമ്മുടെ ഭരണഘടനാപരമായ അവകാശമാണ് Ilhan Omar പിന്‍തുണക്കുന്നത്. പാലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുന്നു. അവര്‍ക്കെതിരായ ആക്രമണത്തില്‍ കൂടുതലും വംശീയവും ഇസ്ലാമോഫോബിയയുടേയും ഭാഗമായാണ്. അവരുടെ പ്രസ്ഥാവനയുടെ ആഘാതത്തിനെക്കുറിച്ച് അവര്‍ മാപ്പ് പറഞ്ഞെങ്കിലും ഇലാന്‍ ഒമാറിനെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഇലാന്‍ ഒമാറിനെ പിന്‍തുണക്കുന്നതില്‍ Jewish Voice for Peace ന് അഭിമാനമുണ്ട്. ഇസ്രായേലിന്റെ നയത്തിനെതിരായ അവരുടെ വിമര്‍ശനത്തേയും പാലസ്തീന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പിന്‍തുണക്കുന്നതിനേയും നിശബ്ദമാക്കാനുള്ള ശ്രമത്തെ യഹൂദവിരുദ്ധതയേയും എല്ലാത്തരത്തിലുമുള്ള മറ്റ് മതഭ്രാന്തുകളേയും എതിര്‍ക്കുന്നത് … Continue reading JVP ഇലാനൊടൊപ്പം നില്‍ക്കുന്നു

ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം

ശക്തരായ സ്വാധീന സംഘമായ AIPAC കാരണമാണ് ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ സഭയിലെ മിക്ക അംഗങ്ങളും വാമൂടിക്കെട്ടുന്നത് എന്ന ഒരു അടിസ്ഥാന സത്യം തുറന്ന് പറഞ്ഞതിന് മിനസോട്ടയിലെ ജനപ്രതിനിധിയായ Ilhan Omar നെതിരെ ചെല്‍സി ക്ലിന്റണും മറ്റ് റിപ്പബ്ലിക്കന്‍, ഡോമോക്രാറ്റ് സ്ഥാപന വ്യക്തികളും തീഷ്ണമായ ആക്രമണമാണ് നടത്തുന്നത്. ഇസ്രായേലിനെ വിമര്‍ശിക്കുന്നതിന് ഒമാറിനേയും, റഷീദ തലീബിനേയും ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് Kevin McCarthy ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. “ഒരു വിദേശ രാജ്യത്തിന് വേണ്ടി എത്രമാത്രം … Continue reading ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം

അമേരിക്കന്‍ സെനറ്റ് BDS വിരുദ്ധ നിയമം വലിയ ഭൂരിപക്ഷത്തില്‍ പാസാക്കി

ഇസ്രായേലിനെതിരെ ബഹിഷ്കരണം നടത്തുന്നവരുമായി കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം കഴിഞ്ഞ ദിവസം സെനറ്റ് പാസാക്കി. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഈ നിയമം House of Representatives ല്‍ പാസാകാനുള്ള സാദ്ധ്യത കുറവാണ്. അമേരിക്കന്‍ സെനറ്റിന്റെ തീരുമാനത്തെ American Israel Public Affairs Committee സ്വാഗതം ചെയ്തു. ഈ ഇസ്രായേല്‍ അനുകൂല ലോബി BDS വിരുദ്ധ നിയമത്തിന്റെ ശക്തരായ വക്താക്കളാണ്. സ്വതന്ത്ര അഭിപ്രായത്തിനെതിരാണ് ഇതെന്ന ACLU ന്റെ മുന്നറീപ്പിനെ അവര്‍ തള്ളിക്കളയുന്നു. — സ്രോതസ്സ് … Continue reading അമേരിക്കന്‍ സെനറ്റ് BDS വിരുദ്ധ നിയമം വലിയ ഭൂരിപക്ഷത്തില്‍ പാസാക്കി

പാലസ്തീന്‍കാരുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒലിവ് മരങ്ങള്‍ മുറിച്ച് കളഞ്ഞു

പടിഞ്ഞാറെക്കര ഗ്രാമമായ Al-Mughayyir ലെ Abed al Hai Na’asan ന്റെ ഉടമസ്ഥതയിലുള്ള magnificent ഒലിവ് grove ലെ 25 വലുതും പഴക്കമുള്ളതുമായ ഒലിവ് മരങ്ങള്‍ കോളനിക്കാര്‍ വെട്ടിക്കളഞ്ഞു. പോലീസ് അന്വേഷണം നടത്തിവരുകയാണ്. Shiloh Valley, പ്രത്യേകിച്ച് Mevo Shiloh ലേക്കാണ് കുറ്റവാളികളുടെ ചരണപഥം നീങ്ങുന്നത്. അവിടെ അവര്‍ക്ക് സമാധാനപരമായി ഉറങ്ങാം. ആരേയും അറസ്റ്റ് ചെയ്യുകയില്ല. ആരേയും ചോദ്യം ചെയ്യില്ല. ആരേയും ശിക്ഷിക്കില്ല. അക്രമാസക്തമായ, നിയമമില്ലാത്ത, കോളനിക്കാരുടെ രാജ്യത്തെ മുന്‍പുള്ള അനുഭവങ്ങളില്‍ നിന്നുള്ള പാഠം അതാണ്. — … Continue reading പാലസ്തീന്‍കാരുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒലിവ് മരങ്ങള്‍ മുറിച്ച് കളഞ്ഞു