ലോകത്തെ ഏറ്റവും വലിയ തടങ്കല്‍പ്പാളയത്തില്‍ നിന്നുള്ള മോചനത്തിനായി

Advertisements

പാലസ്തീന്‍കാര്‍ നക്ബയുടെ 70ആം വാര്‍ഷികം ആചരിച്ചു, ഗാസയില്‍ ഇസ്രായേല്‍ 61 പേരെ കൊന്നു

ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു

ഒബാമ സര്‍ക്കാരില്‍ ഇറാന്‍ ആണവകരാറിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയ ആള്‍ക്കാര്‍ക്കെതിരെ “വൃത്തികെട്ട പണികള്‍” ചെയ്യാനായി ഇസ്രായേല്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയെ ട്രമ്പിന്റെ അനുയായികള്‍ ഏല്‍പ്പിച്ചതായി ലണ്ടനിലെ Observer പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒബാമ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടേയും അവരുടെ ഭാര്യമാരുടേയും രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച് കരാറിനെ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. The New Yorker പറയുന്നതനുസരിച്ച് Black Cube എന്ന സംഘമാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്. മുമ്പ് ഹോളീവുഡ് പ്രൊഡ്യൂസര്‍ Harvey Weinstein തന്നെ … Continue reading ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു

അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു

ഇസ്രായേലിന്റെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Genesis Prize ന്റെ സംഘാടകര്‍ വരാന്‍ പോകുന്ന സമ്മാനദന ചടങ്ങ് മാറ്റിവെച്ചു. അടുത്ത കാലത്തെ സംഭവങ്ങളുടെ തീവ്രദുഃഖം കാരണം ഈ വര്‍ഷത്തെ വിജയിയായ അമേരിക്കന്‍-ഇസ്രായേലി നടിയായ Natalie Portman ഇസ്രായേലിലേക്ക് വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. Academy Award, Golden Globe Award, Screen Actors Guild Award ഉം പോര്‍ട്ട്മന്‍ നേടിയിട്ടുണ്ട്. $20 ലക്ഷം ഡോളറാണ് Genesis Prize. ഗാസയില്‍ ഇസ്രായേല്‍ സൈന്യം മാരകമായ അക്രമണം പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ … Continue reading അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു

പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ കൊല്ലുന്നതിനെതിരെ പ്രതിഷേധിച്ച 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക് ഡമോക്രാറ്റ് സെനറ്റര്‍ ചക്ക് ഷൂമറുടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയ Jewish Voice for Peace ന്റെ 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ അറസ്റ്റ് ചെയ്തു. ഗാസയില്‍ പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ സൈന്യം കൊല്ലുന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം സെനറ്റര്‍ ആവശ്യപ്പെടണം എന്നാണ് സമരക്കാരുടെ ആവശ്യം. മാര്‍ച്ച് 30 ന് പ്രതിഷേധ സമരം തുടങ്ങിയതിന് ശേഷം ഇസ്രായേല്‍ സൈന്യം ഇതുവരെ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ കുറഞ്ഞത് 37 പാലസ്തീന്‍കാരെ കൊന്നു. — സ്രോതസ്സ് democracynow.org

ഇസ്രായേല്‍ പോലീസുമായി ചേര്‍ന്ന് നടത്തിയിരുന്ന പ്രൊജക്റ്റില്‍ നിന്ന് കത്തോലിക്കാ സര്‍വ്വകലാശാല പിന്‍വാങ്ങി

ഇസ്രായേല്‍ പോലീസും Israeli Ministry of Public Security ഉം ചേര്‍ന്ന് EU ധനസഹായത്തോടെ നടത്തുന്ന വിവാദപരമായ പ്രൊജക്റ്റില്‍ നിന്ന് ബല്‍ജിയത്തിലെ Catholic University of Leuven പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. LAW TRAIN എന്ന പ്രൊജക്റ്റിന് ധനസഹായം കൊടുക്കുന്നത് യൂറോപ്യന്‍ യൂണിയനാണ്. അവര്‍ അതിനായി Horizon2020 എന്ന യൂണിയന്റെ ഗവേഷണ ധനസഞ്ചയമാണ് ഉപയോഗിക്കുന്നത്. LAW TRAIN ല്‍ നിന്ന് ജൂലൈ 2016 ല്‍ Portuguese Justice Ministry യുടെ പിന്‍മാറലിന് ശേഷമാണ് Catholic University of Leuven … Continue reading ഇസ്രായേല്‍ പോലീസുമായി ചേര്‍ന്ന് നടത്തിയിരുന്ന പ്രൊജക്റ്റില്‍ നിന്ന് കത്തോലിക്കാ സര്‍വ്വകലാശാല പിന്‍വാങ്ങി

ഇസ്രായേല്‍ പട്ടാളം ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു, 18 പേര്‍ മരിച്ചു, 1,700 പേര്‍ക്ക് പരുക്കേറ്റു

ഗാസയുടെ കിഴക്കെ അതിര്‍ത്തിയില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 18 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 1,700 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണീര്‍വാതകവും വെടിവെയ്പും കണ്ട് ഭയന്നോടിയ നിരായുധരായ ആളുകളെ പിറകിലൂടെയാണ് സൈന്യം വെടിവെച്ചത് എന്ന് പ്രസിദ്ധപ്പെടുത്തിയ വീഡിയോകളില്‍ കാണാം. പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടി അതിര്‍ത്തിയിലെ മതിലിന് സമീപം 6 ആഴ്ചത്തേക്ക് പദ്ധതിയിട്ട സമാധാനപരമായ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി 30,000 ഗാസ നിവാസികള്‍ ഒത്തുകൂടിയ കൂട്ടത്തിന് … Continue reading ഇസ്രായേല്‍ പട്ടാളം ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു, 18 പേര്‍ മരിച്ചു, 1,700 പേര്‍ക്ക് പരുക്കേറ്റു

Umm al-Hiran ലെ പാലസ്തീന്‍ ഗ്രാമം മൊത്തം നശിപ്പിച്ച് ഒഴുപ്പിക്കാന്‍ ഇസ്രായേല്‍

ഏപ്രിലില്‍ തെക്കെ Naqab പ്രദേശത്തെ Umm al-Hiran ലെ Bedouin പാലസ്തീന്‍ ഗ്രാമം നശിപ്പിക്കാനുള്ള പദ്ധതി ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഒഴുപ്പിച്ചാല്‍ 350 പാലസ്തീന്‍കാരെ ഇസ്രായേല്‍ വീടില്ലാത്തവരാക്കും. ഗ്രാമത്തില്‍ ഇസ്രായേല്‍ പോലീസ് മാര്‍ച്ച് 21 ന് എത്തി. ഗ്രാമത്തിലെ എല്ലാ വീടുകളിലും പള്ളിയിലും ഒഴുപ്പിക്കല്‍ വിജ്ഞാപനം പതിച്ചു. വീട് പൊളിക്കല്‍ ഏപ്രില്‍ 15 നും 29 നും ഇടക്ക് നടക്കും. രണ്ട് വര്‍ഷത്തേക്ക് ഒഴുപ്പിച്ചവരെ സ്ഥിര താമസസ്ഥലം ഒരുക്കുന്നത് വരെ അടുത്തുള്ള Bedouin ലെ Hura നഗരത്തിലേക്ക് മാറ്റും. … Continue reading Umm al-Hiran ലെ പാലസ്തീന്‍ ഗ്രാമം മൊത്തം നശിപ്പിച്ച് ഒഴുപ്പിക്കാന്‍ ഇസ്രായേല്‍