യമനിലെ MSF ന്റെ കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു

അന്താരാഷ്ട്ര മനുഷ്യസ്നേഹി ആരോഗ്യ സംഘടനയായ Doctors Without Borders/Médecins Sans Frontières (MSF)യുടെ .യെമനില്‍ പുതിയതായി പണിതുകൊണ്ടിരിക്കുന്ന കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു. ജോലിക്കാരാരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. ഇതുവരെ അവര്‍ക്ക് കോളറാ രോഗികളെ കിട്ടിയിട്ടില്ല. കെട്ടിടം ശൂന്യമായിരുന്നു. MSF ന്റെ Abs Rural Hospital ല്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഇത്. 10 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഈ 147 കിടക്കകളുള്ള ആശുപത്രി. മേല്‍ക്കൂരയില്‍ ഈ കെട്ടിടം ആശുപത്രിയാണെന്ന സന്ദേശം എഴുതിയിരുന്നു. വ്യോമാക്രമണം കാരണം ഈ … Continue reading യമനിലെ MSF ന്റെ കോളറ ചികില്‍സാ കേന്ദ്രത്തില്‍ ബോംബുകളിട്ടു

Advertisements

അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു

കോര്‍പ്പറേറ്റ് മാദ്ധ്യമത്തില്‍ നിന്ന് വന്ന അഭൂതപൂര്‍വ്വമായ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യം യെമനിലെ അല്‍ ഖൈയിദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന തടവുകാരില്‍ അതി തീവൃമായ പീഡിപ്പിക്കലും അപമാനിക്കലും നടത്തുന്നു എന്ന് വ്യക്തിമാക്കി. ഇരകളെ കമ്പിയില്‍ കെട്ടിയിട്ട് അടിയില്‍ തീകൊളുത്തി പൊരിക്കുന്ന ‘ഗ്രില്‍’ എന്ന പീഡനവും നടത്തുന്നതായി Associated Press കണ്ടെത്തി. അമേരിക്കയുടേയും UAE യുടേയും സൈന്യം ഈ കിരാതമായ പ്രവര്‍ത്തി നടത്തുന്നത് തെക്കെ യെമനിലെ രഹസ്യ ജയിലുകളുടെ ഒരു കൂട്ടത്തിലാണ്. ഇത്തരത്തിലുള്ള തടവില്‍ വയക്കല്‍ സ്ഥലങ്ങള്‍ നേരിട്ട് ശ്രദ്ധകിട്ടാത്ത … Continue reading അവരെ ‘ജീവനോടെ വേവിച്ചു’: അമേരിക്കന്‍ സര്‍ക്കാര്‍ നാസികളുടേതു പോലുള്ള പീഡന പരിപാടികള്‍ നടത്തുന്നു

യെമനിലെ കോളറ പകര്‍ച്ചവ്യാധി ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെത്തി

ആധുനിക ലോകത്തെ ഏറ്റവും വലുതും ഏറ്റവും വേഗത്തിലും പടരുന്ന പകര്‍ച്ചവ്യാധിയായി യെമനിലെ കോളറ പകര്‍ച്ചവ്യാധി മാറിയിരിക്കുകയാണ്. ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ദശലക്ഷക്കണക്കിന് ആളുകളിലേക്കും ആറ് ലക്ഷം കുട്ടികളിലേക്കും ഈ രോഗം പടരും. ഇപ്പോള്‍ 8.15 ലക്ഷത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്ത കേസുകളും 2,156 മരണങ്ങളുമാണുള്ളത് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 4,000 സംശയാസ്പദമായ കേസുകളുമുണ്ട്. അതില്‍ പകുതി കുട്ടികളാണ്. നാലിലൊന്ന് കേസുകളും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്. — സ്രോതസ്സ് theguardian.com 2017-10-15

യെമനില്‍ കോളറ 5 ലക്ഷം കവിഞ്ഞു

ഈ വര്‍ഷം യെമനിലെ കൊളറ ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. ഏപ്രിലില്‍ തുടങ്ങിയ ഈ പകര്‍ച്ചവ്യാധി കാരണം 2000 ത്തോളം ആളുകള്‍ മരിച്ചു. ലോകത്തെ ഏറ്റവും വലിയ രോഗ വ്യാപനമായ യെമനിലെ കൊളറ പടരുന്നത് മോശമായ ശുചിത്വം കാരണമാണ്. രാജ്യം മൊത്തം കുടിവെള്ള വിതരം തകരാറലാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ശുദ്ധ ജലം കിട്ടാതിരിക്കുന്നത്. മിക്ക നഗരങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം തകരാറിലാണ്. — സ്രോതസ്സ് who.int 2017-08-16

അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു

ഭീകരവാദ കുറ്റം ചുമത്തപ്പെട്ട നൂറുകണക്കിന് ആളുകളെ യെമനിലെ രഹസ്യ തടവറ പാര്‍പ്പിച്ചിരിക്കുന്നു എന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം അതിന്റെ വീഡിയോകള്‍ പുറത്തുവന്നു. അവിടെ അമേരിക്കന്‍ സൈന്യം നടത്തുന്ന വിസ്‌താരത്തില്‍ പീഡനം സ്ഥിരവും തീവൃവും ആയ കാര്യമാണ്. AP റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പരിപാടി "ഗ്രില്‍" എന്നതാണ്. തടവുകാരെ തിരിയുന്ന ഒരു കമ്പിയില്‍ കെട്ടിയിട്ട് ചിക്കന്‍ പൊരിക്കുന്നത് പോലെ പൊരിക്കുന്ന പരിപാടിയാണ്. തങ്ങള്‍ യെമനില്‍ വിസ്താരം നടത്തുന്നു എന്ന് പെന്റഗണ്‍ സമ്മതിച്ചെങ്കിലും പീഡനപരിപാടികളെക്കുറിച്ച് വിസമ്മതിച്ചു. — … Continue reading അമേരിക്കന്‍ സൈന്യം യെമനില്‍ പീഡന വിസ്‌താരം നടത്തുന്നു

യമനില്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ അമേരിക്ക ബോംബ് വര്‍ഷിക്കുന്നു

ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അമേരിക്ക യമനില്‍ ഭീകരവിരുദ്ധ ആക്രമണം നടത്തുന്നു. മദ്ധ്യ ജില്ലകളില്‍ 20 വ്യോമാക്രമണം നടത്തി എന്ന് അമേരിക്ക ഉറപ്പ് പറഞ്ഞു. അതിരാവിലെ നടത്തിയ ആക്രമണത്തില്‍ AQAP എന്ന് അറിയപ്പെടുന്ന പ്രാദേശിക al Qaeda വിഭാഗത്തിലെ യോധാക്കളേയും അവരുടെ ഉപകരണങ്ങളേയും infrastructureനേയുമാണ് ലക്ഷ്യം വെച്ചത് എന്ന് US Department of Defense പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം അമേരിക്ക നടന്നത്തിയ ആക്രമണത്തില്‍ 25 സാധാരണക്കാരുടേയും 13 വയസില്‍ താഴെ പ്രായമുള്ള 9 കുട്ടികളുടേയും കൊലപാതകത്തില്‍ കലാശിച്ചിരുന്നു. … Continue reading യമനില്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ അമേരിക്ക ബോംബ് വര്‍ഷിക്കുന്നു