ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്‌‌

രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് Marlene Weise നെ ഫേസ്‌ബുക്കില്‍ നിന്ന് 30 ദിവസത്തേക്ക് സെന്‍സര്‍ ചെയ്തു. 1970കളിലെ t-shirts ഉം shorts ഉം ധരിച്ച സ്ത്രീകളുടെ ഇറാന്‍ വോളീബോള്‍ സംഘത്തിന്റെ ഒരു ചിത്രവും, ഹിജാബും കാലും കൈയ്യും മറക്കുന്ന വസ്ത്രവും ധരിച്ച ഇപ്പോഴത്തെ ഇറാന്‍ ടീമിന്റെ ചിത്രവും. എന്നാല്‍ ജര്‍മ്മനിയിലെ ഒരു കോടതി താല്‍ക്കാലികമായ ഒരു നിയന്ത്രണ ഉത്തരവ് ഫേസ്‌ബുക്കിനെതിരെ ഇറക്കി. $3 ലക്ഷം ഡോളര്‍ പിഴയും ജയില്‍ വാസവും നല്‍കുന്ന ഉത്തരവിന്റെ ഭീഷണിയില്‍ ഉപയോക്താവിന്റെ … Continue reading ജര്‍മ്മനിയില്‍ ഫേസ്‌ബുക്ക് നടത്തുന്ന സെന്‍സര്‍ഷിപ്പ്‌‌

Advertisements

ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ശതകോടിക്കണക്കിന് മെറ്റാ ഡാറ്റ സംഭരിക്കാനാവില്ലെന്ന് കോടതി

രണ്ട് വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മെറ്റാ ഡാറ്റ ശേഖരണത്തിന് അവസാനമായി. German Federal Intelligence (BND) കേസില്‍ തോറ്റു. 1.1 കോടി രേഖകളായിരുന്നു പ്രതിവര്‍ഷം ശേഖരിച്ചുകൊണ്ടിരുന്നത്. ഇത് അമേരിക്കയുടെ NSAക്കും ബ്രിട്ടണിന്റെ GCHQ യുമായി അവര്‍ പങ്കുവെച്ചിരുന്നു. ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ Die Zeit ആണ് ഈ വിവരം പുറത്തുവിട്ടത്. പ്രതിദിനം 22 കോടി രേഖകള്‍ എന്ന തോതിലാണ് അവര്‍ ഡാറ്റ ശേഖരിച്ചിരുന്നത്. ഇനി മുതല്‍ BNDക്ക് മെറ്റ ഡാറ്റ ശേഖരിച്ച് … Continue reading ജര്‍മ്മന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ശതകോടിക്കണക്കിന് മെറ്റാ ഡാറ്റ സംഭരിക്കാനാവില്ലെന്ന് കോടതി

ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു

ജർമ്മനിയിലെ വിദേശ രഹസ്യാന്വേഷണ ഏജൻസി (BND) രഹസ്യാന്വേഷണ വിശകലനത്തിന് വേണ്ടി ഫോൺ നമ്പർ പോലുള്ള മെറ്റാ ഡാറ്റ സംഭരിച്ച് വെക്കരുതെന്ന് ഒരു കോടതി കഴിഞ്ഞ ദിവസം വിധിച്ചു. നാസികളുടെ കാലത്ത് ഗസ്റ്റപ്പോക്കും ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിലെ സ്റ്റാസിക്കും ശേഷം രഹസ്യാന്വേഷണം എന്നത് ജർമ്മനിയിലെ ഒരു വൈകാരിക പ്രശ്നമായി മാറിയിട്ടുണ്ട്. സത്യപ്രവർത്തകനായ എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ട അമേരിക്ക ജർമ്മനിയിലെ ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്തുന്നു എന്ന വിവരവും ജർമ്മൻ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാധ്യമ സ്വാതന്ത്ര്യ സംഘടനയായ Reporters Without … Continue reading ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു

ജര്‍മ്മനിയിലെ ദാരിദ്ര്യം റിക്കോഡ് ഭേദിച്ചു

സാമൂഹ്യ ക്ഷേമ സംഘടനയായ Paritätische Wohlfahrtsverband കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ദാരിദ്ര്യത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ല്‍ ആയിരുന്നു മുമ്പ് അവിടെ ഏറ്റവും കൂടുതല്‍ ദാരിദ്ര്യം കണ്ടത്. അന്ന് 1.29 കോടി ആളുകളായിരുന്നു ദാരിദ്ര്യത്തില്‍, 15.7%. എന്നാല്‍ ബര്‍ലിനില്‍ കഴിഞ്ഞ വര്‍ഷമായപ്പോള്‍ 20% വും ഈ വര്‍ഷം 22.4% ഉം ആയി. ഏറ്റവും അധികം ദാരിദ്ര്യം രേഖപ്പെടുത്തിയത് Bremen ല്‍ ആണ്, 24.8%. അവിടെ നാലിലൊന്ന് പേര്‍ ദരിദ്രരാണ്. 16 സംസ്ഥാനങ്ങളില്‍ 11 ലും ദാരിദ്ര്യം … Continue reading ജര്‍മ്മനിയിലെ ദാരിദ്ര്യം റിക്കോഡ് ഭേദിച്ചു

ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധമായി ജര്‍മ്മനിയിലെ അമേരിക്കയുടെ സൈനിക താവളത്തിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. അമേരിക്കയിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ റിലെ സ്റ്റേഷന്‍ ആണ് Ramstein Air Base. സമരത്തില്‍ പങ്കെടുത്ത Clement Walter പറയുന്നു, "ജര്‍മ്മന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ആയുധങ്ങളും റോക്കറ്റുകളും തൊടുത്തുവിടുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നാം ഇത് സഹിക്കേണ്ട കാര്യമില്ല. അതിനെക്കാളേറെ നമ്മുടെ കുട്ടികളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ജര്‍മ്മന്‍ മണ്ണില്‍ നിന്ന് … Continue reading ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ജര്‍മ്മനിയില്‍ സൈക്കിള്‍ ഹൈവേ തുറന്നു

ഹരിത ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള തുടക്കമായി ജര്‍മ്മനിയില്‍ 100 കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ഹൈവേയുടെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ തുറന്നു. ഈ ഹൈവേ Duisburg, Bochum, Hamm, നാല് സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെ 10 പടിഞ്ഞാറന്‍ നഗരങ്ങളെ ബന്ധിപ്പിക്കും. Ruhr വ്യാവസായിക പ്രദേശത്തെ തീവണ്ടി പാതയോട് ചേര്‍ന്നാണ് ഈ ഹൈവേ.. പുതിയ പാത കാരണം 50,000 കാറുകളെ പ്രതിദിനം റോഡില്‍ നിന്ന് ഒഴുവാക്കാനാകും എന്ന് RVR പഠനം പറയുന്നു. — സ്രോതസ്സ് phys.org

ജര്‍മ്മന്‍ ബ്ലോഗര്‍മാര്‍‍ക്കെതിരായ രാജ്യദ്രോഹക്കുറ്റാരോപണം ഉപേക്ഷിച്ചു

ജനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ചാരപ്പണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ബ്ലോഗര്‍മാര്‍‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം ജര്‍മ്മനി ഉപേക്ഷിച്ചു. സ്വതന്ത്ര വാര്‍ത്താ സൈറ്റായ Netzpolitik.org ല്‍ ആണ് ആ മാധ്യമപ്രവര്‍ത്തകരെഴുതിയത്. 50 വര്‍ഷത്തിലാദ്യമായാണ് ജര്‍മ്മനിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ജര്‍മ്മനിയിലുണ്ടായി.

വാര്‍ത്തകള്‍

1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ബ്രിട്ടണേയും അമേരിക്കയേയും spy ചെയ്യുന്നു ബ്രിട്ടണേയും അമേരിക്കയേയും നിരീക്ഷിക്കാന്‍ ജര്‍മ്മനി.യിലെ counter-espionage വകുപ്പിനോട് ചാന്‍സ്‌ലര്‍ ആഞ്ജലാ മര്‍ക്കല്‍ ഉത്തരവിട്ടു. അമേരിക്കന്‍ ചാരന്‍മാര്‍ ജര്‍മ്മനിയില്‍ നടത്തുന്ന ചാരപ്പണിയുടെ പ്രതികരണമായാണ് 1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ഇങ്ങനെ ചെയ്യുന്നത്. ജര്‍മ്മനിയുടെ വിദേശ intelligence agency ആയ BND യുടെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. German Ministry of Defense ലെ ഒരു ജോലിക്കാരന്‍ അമേരിക്കക്ക് … Continue reading വാര്‍ത്തകള്‍

സീമന്‍സ് ആണവോര്‍ജ്ജത്തോട് വിടവാങ്ങുന്നു

ആണവോര്‍ജ്ജം 2022 ഓടെ പൂര്‍ണ്ണമായി ഓഴുവാക്കാനാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ തീരുമാനത്തോടെ യുറോപ്പിലെ ഏറ്റവും വലിയ എഞ്ജിനീറിങ്ങ് കമ്പനിയായ സീമന്‍സ് ആണവോര്‍ജ്ജത്തോട് വിടവാങ്ങുന്നു എന്ന് അറിയിച്ചു. ജര്‍മ്മിയില്‍ മാത്രമല്ല, ലോകം മുഴുവന്‍ അവര്‍ ആണവനിലയ നിര്‍മ്മാണം വേണ്ടെന്നുവെക്കും. “ആ അദ്ധ്യായം അടഞ്ഞു,” Der Spiegel ലുമായ അഭിമുഖത്തില്‍ മ്യൂണിക് ആസ്ഥാനമായ കമ്പനിയുടെ തലവന്‍ Peter Löscher അങ്ങനെയാണ് അഭിപ്രായപ്പെട്ടത്. അതിവേഗം വളരുന്ന പുനരുത്പാദിതോര്‍ജ്ജ മേഖലോയോട് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജര്‍മ്മിയിലെ 17 നിലയങ്ങളെല്ലാം നിര്‍മ്മിച്ചത് … Continue reading സീമന്‍സ് ആണവോര്‍ജ്ജത്തോട് വിടവാങ്ങുന്നു

ജര്‍മ്മനി ജനിതക ചോളം നിരോധിച്ചു

ജര്‍മന്‍ കൃഷി മന്ത്രി Ilse Aigner ജനിതക ചോളം നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവന്നു. അങ്ങനെ 2009 മുതല്‍ ജര്‍മ്മനിയിലെ കൃഷിക്കാര്‍ ജനിതക ചോളം കൃഷിചെയ്യില്ല. അമേരിക്കയിലെ ബയോടെക് ഭീമനായ മൊണ്‍സാന്റോയുടെ MON 810 വിത്തിന്റെ വില്‍പ്പനയും കൃഷിയും ജര്‍മ്മനിയില്‍ നിരോധിച്ചിരിക്കുകയാണ്. അതത് രാജ്യങ്ങള്‍ക്ക് ജനിതകവിളകള്‍ നിരോധിക്കാം എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. MON 810 വിത്ത് പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്നു എന്നാണ് Aigner ന്റെ അഭിപ്രായം. ഗ്രീന്‍പീസും Friends of the Earth Germany (BUND) യും … Continue reading ജര്‍മ്മനി ജനിതക ചോളം നിരോധിച്ചു