CIAയുടെ ഹാക്കിങ സംവിധാനങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതിനെച്ചൊല്ലി ചൈന തങ്ങളുടെ വ്യാകുലത അറിയിച്ചു

ചൈനീസി കമ്പനികളുടെ ഉല്‍പ്പന്നങ്ങളുള്‍പ്പടെ ഏത് ഉപകരമായാലും CIAക്ക് അത് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതില്‍ ചൈന തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. സുരക്ഷാ ദൌര്‍ബല്യത്തെ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന നാശത്തെ തടയാനായി ഡസന്‍ കണക്കിന് കമ്പനികള്‍ പരക്കംപായുകയാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘം ഇനി എന്താണ് ചെയ്യാന്‍ പോകുന്നതറിയണമെന്ന് ചില കമ്പനികള്‍ പറയുന്നത്.

“രഹസ്യങ്ങള്‍ കേള്‍ക്കുകയും, നിരീക്ഷിക്കുകയും, മോഷ്ടിക്കുകയും ചെയ്യുന്നത് നിര്‍ത്താനും ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും എതിരായ ഇന്റര്‍നെറ്റ് ഹാക്കിങ് നിര്‍ത്താനും ഞങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്,” എന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ Geng Shuang പറഞ്ഞു.

ചൈന ഹാക്കിങ് ആക്രമണം നടത്തുന്നു എന്ന് അമേരിക്ക നിരന്തരം ചൈനക്കെതിര ആരോപണം മുമ്പ് ഉന്നയിച്ചിരുന്നു. ചൈന അതെല്ലാം വിസമ്മതിച്ചിരുന്നു.

— സ്രോതസ്സ് reuters.com

നിങ്ങളുടെ ഡിലീറ്റ് ചെയ്ത സഫാരി തെരയല്‍ ചരിത്രം ആപ്പിള്‍ iCloud ല്‍ സൂക്ഷിക്കുന്നു

ഉപയോക്താക്കളുടെ browser history ഡിലീറ്റ് ചെയ്തതത് കൂടി ആപ്പിള്‍ സൂക്ഷിച്ച് വെക്കുന്നതിന്റെ തെളിവ് റഷ്യയില്‍ നിന്നുള്ള ഹാക്കിങ് സംഘം കണ്ടെത്തി. Elcomsoft ആണ് ഈ അപായ സൂചന മുഴക്കിയതും Safari ഉപയോക്താക്കളോട് സൂക്ഷിക്കാനും പറയുന്നത്. Mac, iPhone, iPad എന്നിവയുടെ സ്വന്തം ബ്രൌസറാണ് സഫാരി. ഉപയോക്താക്കള്‍ സന്ദര്‍ശിച്ച സൈറ്റുകളുടെ വിവരങ്ങള്‍ ഒന്നോ അതിലധികമോ വര്‍ഷത്തേക്ക് iCloud ല്‍ സൂക്ഷിച്ച് വെക്കുന്നു. ഉപയോക്താവ് അത് ഡിലീറ്റ് ചെയ്താലും iCloud ല്‍ അത് നിലനില്‍ക്കും. Phone Breaker എന്ന സോഫ്റ്റ്‌വെയര്‍ പാക്കേജ് നിര്‍മ്മിക്കുന്ന Elcomsoft യാദൃശ്ഛികമായാണ് ഈ വിവരം കണ്ടെത്തിയത്.

— സ്രോതസ്സ് theinquirer.net

സ്മാര്‍ട്ട് ടിവികള്‍ നിങ്ങളെ നിരീക്ഷിക്കുകയാണ്

Vizio കഴിഞ്ഞ ആഴ്ച FTC യുമായി പ്രശ്നത്തിലായി. രണ്ട് വര്‍ഷക്കാലം ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 1.1 കോടി ടിവിയില്‍ നിന്ന് കാഴ്ചക്കാരുടെ കാഴ്ചാ സ്വഭാവം നിരീക്ഷിച്ചതിന് അവര്‍ക്ക് $22 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടതായി വന്നു.

സ്വാഭാവികമായി തന്നെ Vizio TVs ന്റെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തനക്ഷമായിരുന്നതാണ് പ്രശ്നം. മറ്റ് നിര്‍മ്മാതാക്കളെ പോലെ അത് ഓഫ് ആക്കാന്‍ പറ്റില്ല. പുതിയവയില്‍ അത് ഓഫാക്കാന്‍ സംവിധാനമുണ്ട്.

ഇത് വഴി വളരേധികം വ്യക്തിപരമായ ഡാറ്റകള്‍ Vizio ശേഖരിച്ചിട്ടുണ്ട്.

— സ്രോതസ്സ് theverge.com

ഉബര്‍ ജോലിക്കാര്‍ തങ്ങളുടെ മുന്‍ പങ്കാളികളേയും, രാഷ്ട്രീയക്കാരേയും, ബിയാന്‍സെയും ചാരപ്പണി നടത്തി

ഉബര്‍ ജോലിക്കാര്‍ സ്ഥിരമായി “ഉന്നത രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, ജോലിക്കാരുടെ വ്യക്തിപരമായ പരിചക്കാര്‍, മുമ്പത്തെ ആണ്‍-പെണ്‍ സുഹൃത്തുക്കള്‍, മുമ്പത്തെ പങ്കാളികള്‍” പോലുള്ളവരെ കമ്പനിയുടെ “God view” ഉപയോഗിച്ച് ചാരണപ്പണി നടത്തി. കമ്പനിയുടെ മുമ്പത്തെ അന്വേഷകനായ Samuel Ward Spangenberg നല്‍കിയ തെളിവിലാണ് അത് പുറത്തുവന്നത്. എന്തിന് Beyoncé യുടെ അകൌണ്ട് പോലും നിരീക്ഷിക്കപ്പെട്ടു എന്ന് അന്വേഷകന്‍ പറയുന്നു.

ഉപയോക്താക്കളുടെ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യാപിപ്പിക്കും എന്ന കമ്പനിയുടെ പ്രഖ്യാപനം വന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ഈ വിവരം പുറത്ത് വന്നത്. പുതിയ രീതി പ്രകാരം ഉപഭോക്താക്കളുടെ സ്ഥാന വിവരങ്ങള്‍ അവര്‍ കാറില്‍ നിന്ന് ഇറങ്ങിയതിന് ശേഷം 5 മിനിട്ട് വരെ ശേഖരിക്കുന്നതാണ് പുതിയ പരിപാടി.

— സ്രോതസ്സ് theguardian.com

രഹസ്യാന്വേഷണത്തിന്റെ സുവര്‍ണ്ണ കാലത്ത് Encryption ചെയ്യാനുള്ള അവകാശത്തെ UNESCO പിന്‍തുണക്കുന്നു

മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ Encryption നെക്കുറിച്ചൊരു റിപ്പോര്‍ട്ട് United Nations Economic, Scientific and Cultural Organisation (UNESCO) പ്രസിദ്ധീകരിച്ചു. “മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയില്‍ cryptographic രീതികള്‍ വ്യക്തികള്‍ക്ക് ശക്തി നല്‍കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിവരം, ആശയവിനിമയം, computing എന്നീ കാര്യങ്ങളില്‍ അവ സംരക്ഷണം നല്‍കുന്നു. ഈ സ്വഭാവതതില്‍ വിവരങ്ങളുടേയും ആശയവിനിമയത്തിന്റേയും confidentiality, privacy, authenticity, availability, integrity, anonymity എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

— സ്രോതസ്സ് ip-watch.org

ഉബറിനറിയാം നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്ന്

മുമ്പ് വാഗ്ദാനം ചെയ്തപോലെ ഊബര്‍ ഇപ്പോള്‍ നിങ്ങളെ യാത്ര കഴിഞ്ഞാലും പിന്‍തുടരുന്നുണ്ട്. ആപ്പ് ക്ലോസ് ചെയ്താലും രഹസ്യാന്വേഷണം നടത്തുന്നു എന്ന് കമ്പനി പറയുന്നു.

യാത്ര കഴിഞ്ഞ് 5 മിനിട്ട് വരെ യാത്രക്കാരെ രഹസ്യാന്വേഷണം നടത്തുന്നു എന്നാണ് കമ്പനിയുടെ പ്രസ്ഥാവന. ഫോണ്‍ വിളിക്കാതെ തന്നെ ഡ്രൈവര്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ സഹായിക്കാനാണ് ഈ പദ്ധതി. അതുപോലെ കൊണ്ടുവിട്ട ആളുകളെ തിരിച്ച് വിളിക്കുന്നത് ഫലപ്രദമാണോ റോഡിന്റെ ശരിയായ വശത്ത് ആണോ എന്നൊക്കെ മനസിലാക്കാനും കമ്പനിയെ ഇത് സഹായിക്കും.

ആപ്പിന്റെ പിന്‍ വശത്തു നിന്ന് രഹസ്യാന്വേഷണം നടത്തുന്നത് കഴിഞ്ഞ വര്‍ഷം Federal Trade Commission ല്‍ പരാതിക്ക് കാരണമായിരുന്നു. “ഗതാഗത സേവനത്തില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരിക്കുന്നതിലും കൂടുതല്‍ ഉപഭോക്തൃ വിവരങ്ങള്‍ ആയിരുന്നു ശേഖരിച്ചിരുന്നത്. ആപ്പ് ഉപയോഗിച്ചില്ലെങ്കിലും വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ്,” എന്ന് Electronic Privacy Information Center പറഞ്ഞു. ആ പരാതി എങ്ങും എത്തിയില്ല.

— സ്രോതസ്സ് arstechnica.com

ബ്രിട്ടണ്‍ ‘ജനാധിപത്യത്തിലെ ഏറ്റവും തീവൃമായ രഹസ്യാന്വേഷണ നിയമം’ പാസാക്കി

“ഭയപ്പെടുത്തുന്നത്”, “അപകടകരം” എന്ന് വിമര്‍ശകര്‍ പറയുന്ന, “snoopers’ charter” എന്ന് അറിയപ്പെടുന്ന, രഹസ്യാന്വേഷണ ശക്തിയുടെ ഭീമമായ വ്യാപനത്തിനായുള്ള പുതിയ നിയമങ്ങള്‍ ബ്രിട്ടണ്‍ പാസാക്കി. 2012 ല്‍ home secretary ആയിരുന്ന Theresa May കൊണ്ടുവന്നതാണ് ഈ നിയമങ്ങള്‍. അത് മുമ്പത്തെ കൂട്ട് മന്ത്രിസഭാ സര്‍ക്കാരില്‍ രണ്ട് പ്രാവശ്യം അവതരിപ്പിച്ച് പരാജയപ്പെട്ടതായിരുന്നു. ദീര്‍ഘകാലമായ പൊതു സ്വാതന്ത്ര്യ(civil liberties) സംഘങ്ങള്‍ ദീര്‍ഘകാലമായി ആ നിയമത്തെ എതിര്‍ത്തിരുന്നു. ഈ നിയമ പ്രകാരം ആളുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖപ്പെടുത്തിവെക്കും എന്ന് ചിലര്‍ വാദിക്കുന്നു.

— സ്രോതസ്സ് zdnet.com

ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു

കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനായി ബ്രിട്ടണിലെ മൂന്നില്‍ രണ്ടിലധികം സ്കൂളുകളിലെ സ്കൂള്‍ കമ്പ്യൂട്ടറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചു. ഒരു Freedom of Information അപേക്ഷക്ക് മറുപടിയായി കിട്ടിയതാണ് ഈ വിവരം.

Big Brother Watch ന്റെ റിപ്പോര്‍ട്ട് പ്രകാരം, “classroom management software” ഇംഗ്ലണ്ടിലേയും വേയില്‍സിലേയും 1,000 ല്‍ അധികം സെക്കന്ററി സ്കൂളുലളിലെ 8 ലക്ഷത്തിലധികം കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. £25 ലക്ഷം പൌണ്ടാണ് ഈ പരിപാടിക്കായി ഇതുവരെ ചിലവാക്കിയത്.

അദ്ധ്യാപകരുടെ കമ്പ്യൂട്ടറില്‍ നിന്ന് ക്ലാസിലെ മൊത്തം കമ്പ്യൂട്ടറുകളുടെ സ്ക്രീന്‍ നിരീക്ഷിക്കാനുള്ള സൌകര്യവും, വെബ് സന്ദര്‍ശനങ്ങളുടെ ചരിത്രവും തത്സമയ വിവരങ്ങളും Classroom management software നല്‍കുന്നു. കീ അമര്‍ത്തുന്നത് കാണാം, “inappropriate” വാക്കുകള്‍ വന്നാല്‍ മുന്നറീപ്പ് കിട്ടും. പൊതുവായി പറഞ്ഞല്‍ “തീവൃവാദവും റിഡിക്കലൈസേഷനും” ഉള്‍പ്പടെ “ചീത്ത” സ്വഭാവങ്ങള്‍ സിസ്റ്റം കണ്ടെത്തും.

— സ്രോതസ്സ് arstechnica.co.uk

അങ്ങനെ വ്യക്തിമാഹാത്മ്യ വാദം അവസാനം ഈ സ്ഥിതിയിലെത്തി.

ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി

AT&T അമേരിക്കക്കാര്‍ക്കെതിരെ ലാഭത്തിനായി ചാരപ്പണി നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു.
സ്വകാര്യ ഫോണ്‍ വിളി വിവരങ്ങള്‍ സൂക്ഷിക്കുകയും മയക്കുമരുന്നിനെരായ യുദ്ധത്തിനും Medicaid തട്ടിപ്പും തുടങ്ങി എല്ലാം പരിശോധിക്കാനായി അത് അധികാരികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്ന് The Daily Beast റിപ്പോര്‍ട്ട് ചെയ്തു. Project Hemisphere എന്നാണ് ആ പദ്ധതിയുടെ പേര്. എല്ലാ ഫോണ്‍ വിളിയും, sms ഉം, Skype ചാറ്റും, മറ്റ് ആശയവിനിമയങ്ങളും അതിന്റെ infrastructure ലൂടെ കടന്ന് കടന്ന് പോകുന്നു. ചില രേഖകള്‍ക്ക് 1987 വരെ പഴക്കമുണ്ട്. പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ 10 ലക്ഷം ഡോളര്‍ പ്രതിവര്‍ഷം കൊടുത്താല്‍ ഈ വിവരങ്ങള്‍ ലഭ്യമാകും. വാറന്റൊന്നും ആവശ്യമില്ല. Time Warner എന്ന മാധ്യമ കമ്പനിയെ $8500 കോടി ഡോളറിന് AT&T ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്ന സമയത്താണ് ഈ വിരവും പുറത്ത് വന്നത്.

— സ്രോതസ്സ് democracynow.org

യാഹൂ രഹസ്യമായി ഉപയോക്താക്കളുടെ ഇമെയിലുകള്‍ NSA & FBI ക്ക് വേണ്ടി പരിശോധിച്ചു

കോടിക്കണക്കിന് ഇമെയില്‍ അകൌണ്ടുകളിലെ കത്തുകള്‍ വായിക്കുകയും അതിലെ വിവരങ്ങള്‍ NSA ക്കൊ FBI ക്കൊ നല്‍കിയതായി യാഹുവിന്റെ മുമ്പത്തെ ജോലിക്കാര്‍ പറഞ്ഞു. അതിനായി യാഹൂ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് ഉപയോഗിച്ചു. വരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ പദ്ധതിക്ക് വേണ്ടി എല്ലാ കത്തുകളും വരുന്ന അതേ സമയത്ത് തന്നെ പരിശോധിച്ച് സര്‍‍ക്കാരിനെ അറിയിക്കുന്ന രീതി നടപ്പാക്കിയ ആദ്യത്തെ കമ്പനി ആയിരിക്കും യാഹൂ.

— സ്രോതസ്സ് democracynow.org