ബൊള്‍ഷേവിക് വിപ്ലവത്തിന് 100 വര്‍ഷത്തിനും അമേരിക്കന്‍ ചുവപ്പ് ഭീതിക്കും ശേഷം കാലിഫോര്‍ണിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്ക് നീക്കുന്നു

അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും '50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്. — സ്രോതസ്സ് telesurtv.net

കോണ്‍ഫെഡറേറ്റ് സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ വെള്ളക്കാരുടെ ജനക്കൂട്ടം പന്തം കൊളുത്തി പ്രകടനം നടത്തി

വെര്‍ജീനിയയിലെ Charlottesville ല്‍ നൂറുകണക്കിന് ദേശീയവാദികളായ വെള്ളക്കാരുടെ ജനക്കൂട്ടം, Confederate സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. വെള്ളക്കാരനായ ദേശീയവാദി Richard Spencer ആണ് പ്രതിഷേധക്കാരെ നയിച്ചത്. കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഭീകരവാദത്തിന്റെ ചരിത്ര സ്മരണകള്‍ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു വെള്ളക്കാരുടെ പന്തം കൊളുത്തി പ്രകടനം. — സ്രോതസ്സ് democracynow.org

വോട്ടര്‍മാരെ ലക്ഷ്യം വെച്ച് നടത്തുന്ന പദ്ധതികള്‍ക്കായി വിരമിച്ച രാഷ്ട്രീയ സഹായിയെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

രാഷ്ട്രീയ രംഗത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി Conservative ഉം Labour ഉം ആയ മുതിര്‍‍ന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയക്കാരെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പദ്ധതികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ആന്തരിക വിവരങ്ങള്‍ അറിയാവുന്ന രാഷ്ട്രീയക്കാരേയാണ് ഫേസ്‌ബുക്ക് ജോലിക്കെടുത്തത് എന്ന് ഗാര്‍ഡിയന്‍ പറയുന്നു. അതില്‍ മുമ്പത്തെ ഡേവിഡ് കാമറോണിന്റെ Downing Street ഉപദേശി, Ed Balls ന്റെ മുമ്പത്തെ സഹായി, Conservatives തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞനായ Lynton Crosby നൊപ്പം ജോലിചെയ്ത ഒരു സാമൂഹ്യമാധ്യമ വിദഗ്ദ്ധന്‍ എന്നിവര്‍ [...]

ജഫ് സെഷന്‍സിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കോഡ് പിങ്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

ജനുവരി 10 ന് Jeff Sessions നെ അറ്റോര്‍ണി ജനറല്‍ ആക്കാനുള്ള സെനറ്റ് confirmation hearing ല്‍ പ്രതിഷേധം പ്രകടിപ്പിച്ചതിന് വാഷിങ്ടണ്‍ ഡിസിയില്‍ മൂന്ന് സാമൂഹ്യപ്രവര്‍ത്തരെ ശിക്ഷിച്ചു. മൂന്നുപേരില്‍ ഒരാളായ Desiree Ali-Fairooz നെ "എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കും" എന്ന് സെഷന്‍സ് ശപഥം ചെയ്യുമ്പോള്‍ പൊട്ടിച്ചിരിച്ചതിന് "disruptive conduct" കുറ്റം ചാര്‍ത്തി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യപ്രവര്‍ത്തകര്‍ വെളുത്ത തല മൂടുന്ന ളോഹ ധരിച്ച് "No Trump! No [...]