ഡാറ്റ സ്വകാര്യത ലളിതമായി

നിങ്ങള്‍ക്ക് ലളിതമായി ഡാറ്റ സ്വകാര്യത എന്തെന്ന് അറിയണമോ? 1. നിങ്ങള്‍ നല്‍കിയാല്‍ അവര്‍ സംഭരിക്കും. 2. അവര്‍ സംഭരിച്ചാല്‍ അവര്‍ പങ്കുവെക്കും. 3. അവര്‍ പങ്കുവെച്ചാല്‍ അവര്‍ ഒരുമിച്ചു കൂട്ടും 4. അവര്‍ ഒരുമിച്ചു കൂട്ടിയാല്‍ അവര്‍ profile ചെയ്യും. 5. അവര്‍ profile ചെയ്യും., അവര്‍ രഹസ്യാന്വേഷണം നടത്തും. 6. അവര്‍ രഹസ്യാന്വേഷണം നടത്തിയാല്‍ അവര്‍ക്കാകും അധികാരം. 7. അവര്‍ക്ക് അധികാരമുണ്ടാകുകയും, നിങ്ങള്‍ക്കില്ലാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ പിന്നെ ഒരു അവകാശങ്ങളും ഉണ്ടാകില്ല. 8. നിങ്ങള്‍ക്ക് അവകാശങ്ങളില്ലെങ്കില്‍ … Continue reading ഡാറ്റ സ്വകാര്യത ലളിതമായി

കള്ള ആധാര്‍ കാര്‍ഡുകളുപയോഗിച്ച് ക്രഡിറ്റ് കാര്‍ഡുകളെടുത്ത രണ്ട് പേര്‍ 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി

നൊയ്ഡ: 3 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലും കടകളില്‍ നിന്നുള്ള വാങ്ങലും നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് അറിയിച്ചു. കള്ള ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലെടുത്ത ക്രഡിറ്റ് കാര്‍ഡുകളായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. American Express ന്റെ 5 ക്രഡിറ്റ് കാര്‍ഡുകളുള്‍പ്പടെ വിവിധ ബാങ്കുകളുടെ 29 ക്രഡിറ്റ് കാര്‍ഡുകള്‍, വിവിധ ബാങ്കുകളുടെ ആറ് ATM കാര്‍ഡുകള്‍, 10 കള്ള ആധാര്‍ കാര്‍ഡുകള്‍, 7 PAN കാര്‍ഡുകള്‍ തുടങ്ങിയ അവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ പേര് സന്ദീപ് … Continue reading കള്ള ആധാര്‍ കാര്‍ഡുകളുപയോഗിച്ച് ക്രഡിറ്റ് കാര്‍ഡുകളെടുത്ത രണ്ട് പേര്‍ 3 കോടി രൂപയുടെ തട്ടിപ്പ് നടത്തി

ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഓരോ ഗര്‍ഭത്തേയും പിന്‍തുടരാന്‍ സംസ്ഥാനത്തെ Department of Health and Family Welfare ആധാറുമായി ബന്ധിപ്പിച്ച unique ID number ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും കര്‍ണാടകയില്‍ 11 -13 ലക്ഷം ഗര്‍ഭിണികളുണ്ടാകും. എന്നാല്‍ അവരെക്കുറിച്ചുള്ള ഡാറ്റ വകുപ്പിന്റെ കൈവശമില്ല. ദാരിദ്രരേഖക്ക് താഴെയുള്ള ആനുകൂല്യങ്ങള്‍ നേടുന്നവരുടെ വിവരങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ കൈയ്യിലുള്ളു. പുതിയ സംവിധാനം വരുമ്പോള്‍, ഓരോ ഗര്‍ഭിണിക്കും അവരുടെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ട ഒരു സവിശേഷ ID number — RCH … Continue reading ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു

IL&FS ആധാര്‍ ചേര്‍ക്കല്‍ വിവാദം – ഭാഗം 1

1. എന്തുകൊണ്ടാണ് ആധാര്‍ ഡാറ്റാബേസ് മാരകമായി ചോരുന്നതാകുന്നത്, എന്തുകൊണ്ടാണ് UIDAI ക്ക് വര്‍ഷങ്ങളായി ഈ വിവരം അറിയാവുന്നത്, എങ്ങനെയാണ് അവര്‍ അത് മറച്ച് വെച്ചത്. 2. ഇതൊരു വിവാദത്തിന്റെ കഥയാണ്. അത് ആധാര്‍ പദ്ധതിയെ തന്നെ റദ്ദാക്കാന്‍ തന്നെ ശക്തിയുള്ളത്ര വലുതാണ്. (പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍) 3. 2012 ല്‍ ഹൈദരാബാദിലാണ് അത് തുടങ്ങിയത്. വിഭജിക്കപ്പെടാത്ത ആന്ധ്ര പ്രദേശ് ആധാറിന്റെ ആദ്യകാല അത്യുല്‍സാഹമുള്ള സ്വീകര്‍ത്താക്കളായിരുന്നു. അതുകൊണ്ടാവാം 2012 ഓടെ തന്നെ ഹൈദരാബാദ് ജില്ലയിലുള്ള ആളുകളേക്കാള്‍ കൂടുതല്‍ ആധാര്‍ … Continue reading IL&FS ആധാര്‍ ചേര്‍ക്കല്‍ വിവാദം – ഭാഗം 1

അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്

ലണ്ടനിലെ ഇക്വഡോറിന്റെ ഏംബസിയില്‍ നിന്ന് അസാഞ്ജിനെ വലിച്ചെടുത്തുകൊണ്ടു പോകുന്നതിന്റെ മിന്നൊളി ഈ കാലത്തിന്റെ ഒരു അടയാളമാണ്. അവകാശത്തിനെതിരെ കൈയ്യൂക്ക്. നിയമത്തിനെതിരെ മസില്‍. ധൈര്യത്തിനെതിരെ അപമര്യാദ. ആറ് പോലീസുകാര്‍ രോഗിയായ ഒരു മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യപ്രകാശം കണ്ടെതില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വേദനകൊണ്ടു ഞെളിയുന്നത് കാണാം. മാഗ്ന കാര്‍ട്ടയുടെ നാടായ ലണ്ടന്റെ ഹൃദയഭാഗത്താണ് ഈ മഹാദ്രാഹം നടന്നത്. "ജനാധിപത്യ" സമൂഹങ്ങളുടെ [അവസ്ഥയെ ഓര്‍ത്ത്] ഭയക്കുന്ന എല്ലാവരിലും ഇത് നാണം കെടുത്തുകയും ദേഷ്യപ്പെടുത്തുകയും ചെയ്യും. … Continue reading അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്

പ്രിവിലേജില്ലാത്തവരുടെ വികസനം

വടക്കെ ഇന്‍ഡ്യയില്‍ കല്യാണങ്ങള്‍ക്ക് വരനെ കുതിരപ്പുറത്ത് വരുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ അത് സവര്‍ണ്ണരുടെ കല്യാണത്തിനാണ്. ഇപ്പോള്‍ അവര്‍ണ്ണര്‍ അതേ ചടങ്ങ് നടത്തുമ്പോള്‍ ആ വരന്‍മാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. നൂറ്റമ്പത് വര്‍ഷം മുമ്പ് കേരളത്തിലും ചാന്നാര്‍ ലഹളയിലെത്തിയ ഇതേ പ്രശ്നമുണ്ടായിട്ടുണ്ട്. അത് ഫ്യൂഡല്‍ കാലമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ അപൂര്‍വ്വമായെങ്കിലും ഉത്തരേന്‍ഡ്യ ഇന്നും ഫ്യൂഡലിസത്തില്‍ നിന്ന് മോചിതരായിട്ടില്ല. ആധുനിക കാലത്ത് അല്‍പ്പം സാമൂഹ്യ ബോധമുള്ള ആര്‍ക്കും ഇത്തരം ഉയര്‍ത്തെഴുനേല്‍പ്പുകളെ തള്ളിപ്പറയാനാവില്ല. എന്നാല്‍ ഈ പ്രശ്നത്തെ ഫെയര്‍നെസ് … Continue reading പ്രിവിലേജില്ലാത്തവരുടെ വികസനം

മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു

തങ്ങള്‍ തങ്ങളുടെ സമയം ചിലവാക്കേണ്ടതെങ്ങനെയെന്ന് വീണ്ടുവിചാരമില്ലാതെ തുറന്ന് കാണിച്ചതിന് മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു 2010 ല്‍ അതീവ രഹസ്യമായ സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനാലുണ്ടായ അമേരിക്കയുടെ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിക്കിലീക്സിന്റെ സ്ഥാപകനെ ബ്രിട്ടീഷ് അധികാരികള്‍ അറസ്റ്റ് ചെയ്തിന്റെ ഈ അവസരത്തില്‍ തങ്ങളുടെ സമയം ചിലവാക്കേണ്ടതെങ്ങനെയെന്ന് വീണ്ടുവിചാരമില്ലാതെ തുറന്ന് കാണിച്ചതിന് അമേരിക്കയിലെ മാധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു. വഴി മറ്റ് വാര്‍ത്താ മാധ്യമങ്ങളുടെ യശസ്സിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പോകട്ടേ, സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നത് കൊണ്ടുണ്ടാവുന്ന നാശത്തെക്കുറിച്ച് ഒരിക്കലും പരിഗണിക്കാത്തതിന് … Continue reading മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു

മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നുണ്ട്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്, വടക്കേക്കര എന്നിവിടങ്ങളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കി ഈ പ്രദേശത്തേക്ക് വികസനം കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനായി 20 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ പദ്ധതി. ഇപ്പോള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന അത് പ്രിവിലേജുകളൊന്നുമില്ലാത്ത പാവങ്ങളായ 40000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്ന് സര്‍ക്കര്‍ വക്താക്കള്‍ പറയുന്നു. പദ്ധതിക്ക് ഇതുവരെ 30 കോടി രൂപ ചിലവായി. ഈ … Continue reading മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ഓപ്പ്യോയ്ഡ് സാങ്ക്രമിക രോഗം അമേരിക്കന്‍ സര്‍ക്കാരിന് $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കുന്നു

ഓപിയോയ്ഡ് സാംക്രമിക രോഗം കാരണം അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാകുന്നു. ഓപിയോയ്ഡുമായി ബന്ധപ്പെട്ട തൊഴില്‍ നഷ്ടമാണ് അതിന് കാരണം എന്ന് Penn State ലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഗവേഷകര്‍ പറയുന്നതനുസരിച്ച് ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ സംസ്ഥാനങ്ങളിലൊന്ന് പെന്‍സില്‍വാനിയ ആണ്. അവര്‍ക്ക് $63.82 കോടി ഡോളര്‍ വരുമാന, വില്‍പ്പന നികുതി നഷ്ടപ്പെട്ടു. 2000 - 2016 കാലത്തെ ഡാറ്റയാണ് പഠനത്തില്‍ പരിശോധിച്ചത്. ഡാറ്റ പരിശോധിച്ചതിന് ശേഷം 2000 - … Continue reading ഓപ്പ്യോയ്ഡ് സാങ്ക്രമിക രോഗം അമേരിക്കന്‍ സര്‍ക്കാരിന് $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കുന്നു

മരിച്ചയാളിനെ ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയാനാവില്ല എന്ന് ആധാര്‍ അധികാരികള്‍

തിരിച്ചറിയാന്‍ പറ്റാത്ത ഒരു ശരീരത്തിന്റെ വിരലടയാളത്തെ, 120 കോടി ആളുകളുടെ ബയോമെട്രിക് സംഭരിച്ചിരിക്കുന്ന ഡാറ്റാബേസില്‍ ചേര്‍ച്ച നോക്കി ആളെ തിരിച്ചറിയാന്‍ സാങ്കേതികമായി സാദ്ധ്യമല്ല എന്ന് ഡല്‍ഹി ഹൈക്കോടതിയോട് Unique Identification Authority of India (UIDAI) പറഞ്ഞു. Chief Justice Rajendra Menon ന്റേയും Justice VK Rao ന്റേയും ബഞ്ചിലാണ് UIDAI ഇങ്ങനെ പറഞ്ഞത്. വിരലടയാളവും ഐറിസ് സ്കാനും ഉള്‍പ്പടെയുള്ള ബയോമെട്രിക്സ് ചേര്‍ച്ച നോക്കുന്നത് 1:1 അടിസ്ഥാനത്തിലാണ്. അതിന് ആധാര്‍ നമ്പരും അവശ്യം വേണം. [അതായത് … Continue reading മരിച്ചയാളിനെ ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയാനാവില്ല എന്ന് ആധാര്‍ അധികാരികള്‍