നിങ്ങളുടെ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ ആപ്പിള്‍ താല്‍പ്പര്യപ്പെടുന്നില്ല

ന്യൂയോര്‍ക്കില്‍ കൊണ്ടുവരുന്ന “Fair Repair Act” എന്ന നിയമത്തിനെതിരെ ആപ്പിള്‍ കമ്പനി ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ആ നിയമ പ്രകാരം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ തന്നെ മാറ്റിവെക്കാനുള്ള അതിന്റെ ഘടകകങ്ങള്‍ വില്‍ക്കണം എന്നാണ്. അതുപോലെ ഉപയോക്താക്കള്‍ റിപ്പയര്‍ ചെയ്യുന്നത് തടയുന്ന സോഫ്‌റ്റ്‌വെയര്‍ ലോക്കുകളും ഇല്ലാതാക്കണം. വളരേറെ വിഭവങ്ങളാവശ്യമുള്ള ഉപകരണങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ആളുകള്‍ക്ക് ചെറിയ റിപ്പയര്‍ നടത്തി കൂടുതല്‍ കാലം ഉപയോഗിക്കാം. — സ്രോതസ്സ് grist.org

ആണവോര്‍ജ്ജത്തിന് രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ പ്രതിഷേധം

New York City യില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍, ന്യൂയോര്‍ക്കിലെ പഴഞ്ചന്‍ ആണവനിലയങ്ങള്‍ക്ക് അടുത്ത 12 വര്‍ഷത്തേക്ക് $760 കോടി ഡോളര്‍ രക്ഷപെടുത്തല്‍ ധനസഹായം നല്‍കുന്നതിനെതിരെ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സോളാര്‍, കാറ്റാടി പോലുള്ള പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് ന്യൂയോര്‍ക്ക് മാറണമെന്ന് സമരം നടത്തിയ United for Action എന്ന സംഘടനയുടെ Bruce Rosen പറഞ്ഞു. ട്രമ്പ് സര്‍ക്കാര്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ ബഡ്ജറ്റ് 70% കുറവ് വരുത്തുന്നതായി പറയുന്ന ഒരു കരട് രേഖ [...]

GMO ചോളം കീടങ്ങളെ തടയുന്നില്ല എന്ന ബ്രസീലിലെ കര്‍ഷകര്‍ പറയുന്നു

ജനിതകമാറ്റം വരുത്തിയ ചോള വിത്ത് ബ്രസീലിലെ കര്‍ഷകരെ കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നില്ല. അത് കീടനാശിനികളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. BT ചോള നിര്‍മ്മാതാക്കളായ നാല് കമ്പനികള്‍ക്കെതിരെ ഈ കര്‍ഷകര്‍ കീടനാശിനിയുടെ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി കൊടുത്തിരിക്കുകയാണ് എന്ന് Mato Grosso സംസ്ഥാനത്തെ Aprosoja കാര്‍ഷിക സംഘത്തിന്റെ പ്രസിഡന്റായ Ricardo Tomczyk പറയുന്നു. അമേരിക്കയിലും ജനിതകമാറ്റം വരുത്തിയ ചോളത്തിനെതിരെ കീടങ്ങള്‍ പ്രതിരോധം നേടിയിരിക്കുന്നു എന്ന് അവിടെ നിന്നുള്ള വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചോളപ്പാടങ്ങളില്‍ [...]

ചിക്കാഗോയിലെ ഒബാമായുടെ പ്രസിഡന്റ് സെന്ററിന് $150 കോടി ഡോളര്‍ ചിലവാകും

മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമ ചിക്കാഗോയില്‍ പ്രസിഡന്റ് സെന്ററിന് പണിയുമെന്ന് ഈ മാസം പ്രഖ്യാപിച്ചിരുന്നു. 2021 ല്‍ പണി തീരുന്ന, ഒബാമയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ സ്മാരകമായ ഈ സെന്ററിന്റെ വില $100 കോടി ഡോളറില്‍ കൂടുതലായിരിക്കും. NBC Chicago പറയുന്നതനുസരിച്ച് മൊത്തം ചിലവ് $150 കോടി ഡോളര്‍ ആണ്. ജോര്‍ജ്ജ് ബുഷ് പണിത പ്രസിഡന്റ് സെന്ററിനേക്കാള്‍ മൂന്ന് മടങ്ങ് ചിലവ്. ബില്‍ ക്ലിന്റണ്‍ പണിത സെന്ററിന് $16.4 കോടി ഡോളറേ ചിലവായുള്ളു. തങ്ങളുടെ സാമ്രാജ്യ പാരമ്പര്യം [...]

സിഡ്നി ബസ് ഡ്രൈവര്‍മാര്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

ആസ്ട്രേലിയയിലെ ഏറ്റവും പ്രസിദ്ധമായ നഗരമായ സിഡ്നിയില്‍ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ 24 മണിക്കൂര്‍ സമരം കഴിഞ്ഞ ദിവസം നടത്തി. നഗരത്തിലെ ബസ് സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കും എന്ന New South Wales (NSW) Liberal-National സര്‍ക്കാരിന്റെ നയത്തിനെതിരായിരുന്നു സമരം. Leichhardt, Tempe, Kingsgrove, Burwood എന്നീ സ്ഥലങ്ങളിലെ 1,200 ഓളം ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് wsws.org

ബൊള്‍ഷേവിക് വിപ്ലവത്തിന് 100 വര്‍ഷത്തിനും അമേരിക്കന്‍ ചുവപ്പ് ഭീതിക്കും ശേഷം കാലിഫോര്‍ണിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്ക് നീക്കുന്നു

അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും '50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്. — സ്രോതസ്സ് telesurtv.net

ലോറ പോയ്ട്രസിന്റെ റിസ്ക് സിനിമയെ വിക്കീലീക്സിന്റെ വക്കീലുമാര്‍ വിമര്‍ശിക്കുന്നു

Poitras’ ന്റെ സിനിമ “മാധ്യമപ്രവര്‍ത്തകരേയും, എഡിറ്റര്‍മാരേയും, സഹായികളേയും കുറ്റവിചാരണ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രമ്പ് സര്‍ക്കാരിന്റെ കാലത്ത് വിക്കീലീക്സിനെ ഇടിച്ച് താഴ്ത്തി തങ്ങളുടെ കക്ഷിയെ അപകടത്തിലാക്കുന്നു,” എന്ന് Margaret Ratner Kunstler, Deborah Hrbek, Renata Avila, Melinda Taylor എന്നീ വിക്കീലീക്സിന്റെ വക്കീലുമാര്‍ പറഞ്ഞു. Democratic Party അനുകൂല, ഇടത് ഫെമിനിസ്റ്റ് സംഘങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാകും Laura Poitras’ വിക്കീലീക്സ് വിരുദ്ധ നയം സ്വീകരിച്ചതെന്നേ കരുതാനാവൂ. — സ്രോതസ്സ് wsws.org

2013 ല്‍ എഡ്‌വേഡ് സ്നോഡന് കുടുംബങ്ങള്‍ നല്‍കിയ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുന്നു

NSA whistleblower ആയ എഡ്‌വേഡ് സ്നോഡന്‍ 2013 ല്‍ ഒളിവില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് അഭയം കൊടുത്ത ഹോങ്കോങ്ങിലെ മൂന്ന് കുടുംബങ്ങള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ഫിലിപ്പീന്‍സില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ഈ കുടുംബങ്ങള്‍ കൊടുത്ത രാഷ്‌ട്രീയാഭയ അപേക്ഷ തള്ളിയതിനാലാണ് ഇത്. ഹോങ്കോങ്ങ് അധികൃതര്‍ ബോധപൂര്‍വ്വം ഈ മൂന്ന് കുടുംബങ്ങളെ ലക്ഷ്യം വെച്ച് immigration screening നടത്തി എന്ന് അവരുടെ വക്കീല്‍ പറയുന്നു. — സ്രോതസ്സ് democracynow.org

കോണ്‍ഫെഡറേറ്റ് സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ വെള്ളക്കാരുടെ ജനക്കൂട്ടം പന്തം കൊളുത്തി പ്രകടനം നടത്തി

വെര്‍ജീനിയയിലെ Charlottesville ല്‍ നൂറുകണക്കിന് ദേശീയവാദികളായ വെള്ളക്കാരുടെ ജനക്കൂട്ടം, Confederate സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. വെള്ളക്കാരനായ ദേശീയവാദി Richard Spencer ആണ് പ്രതിഷേധക്കാരെ നയിച്ചത്. കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഭീകരവാദത്തിന്റെ ചരിത്ര സ്മരണകള്‍ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു വെള്ളക്കാരുടെ പന്തം കൊളുത്തി പ്രകടനം. — സ്രോതസ്സ് democracynow.org

ആസ്ട്രേലിയയിലെ 348 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള പാറകളില്‍ നിന്ന് ജീവന്റെ ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ചു

പടിഞ്ഞാറെ ആസ്ട്രേലിയയിലെ Pilbara Craton പ്രദേശത്ത് കാണപ്പെട്ട 348 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള പാറകളില്‍ UNSW ശാസ്ത്രജ്ഞര്‍ ഫോസിലുകള്‍ കണ്ടെത്തി. ഭൂമിയിലെ സൂഷ്മജീവികളുടെ സാന്നിദ്ധ്യത്തെ 58 കോടി വര്‍ഷം കൂടി പിറകോട്ട് നീക്കുന്നതാണ് ഈ കണ്ടെത്തല്‍. മുമ്പ് തെക്കെ ആഫ്രിക്കയില്‍ കണ്ടെത്തിയ ഭൂമിയിലെ സൂഷ്മജീവികളുടെ ഫോസിലുകള്‍ക്ക് 270- 290 കോടി വര്‍ഷങ്ങളുടെ പഴക്കമായിരുന്നു ഉണ്ടായിരുന്നത്. — സ്രോതസ്സ് newsroom.unsw.edu.au