LED വിളക്കിന്റെ വില കുറക്കുന്നത്

സാധാരണ ബള്‍ബിനെ അപേക്ഷിച്ച് 80% ഊര്‍ജ്ജം ലാഭിക്കുമെങ്കിലും LED വിളക്കുകള്‍ക്ക് വില കൂടുതലാണ്. തണുപ്പിക്കാന്‍ വേണ്ടി ഘന ലോഹത്തിന്റെ heatsinks ആണ് അവ ഉപയോഗിക്കുന്നതുകൊണ്ട് അവയുടെ വില കുറക്കാനും ഇപ്പോഴത്തെ രൂപകല്‍പ്പനക്ക് കഴിയുന്നില്ല. 3-4 വര്‍ഷത്തെ ഉപയോഗം കഴിഞ്ഞാലേ ഇവ ലാഭകരമാകൂ. Eternaleds Inc ലോകത്തിലെ ആദ്യത്തെ LED flood വിളക്കുകള്‍ പുറത്തിറക്കിയിരക്കുകയാണ്. Quanta-9, Quanta-18 എന്ന രണ്ട് മോഡലുകള്‍. പുതിയ നിര്‍മ്മാണ രൂപകല്‍പ്പനയുപയോഗിച്ച് വില 40% കുറച്ചിട്ടുണ്ട് ഇവര്‍. 8 മണിക്കൂര്‍ വീതമുപയോഗിച്ചാല്‍ രണ്ട് വര്‍ഷം … Continue reading LED വിളക്കിന്റെ വില കുറക്കുന്നത്

Advertisements

19 വര്‍ഷം പ്രവര്‍ത്തിക്കുന്ന LED

CFL നെക്കാള്‍ ദക്ഷത കൂടിയതും ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെങ്കില്‍ കൂടി വില കൂടുതലായതിനാല്‍ LED കള്‍ക്ക് അത്ര പ്രചാരം കിട്ടുന്നില്ല. എന്നാല്‍ ഇപ്പോഴ്‍ പാനാസോണിക് ജപ്പാനില്‍ ഇതിനൊരു മാറ്റം വരുത്താന്‍ പോകുകയാണ്. 60 വാട്ടിന്റെ പ്രകാശം തരുന്ന 19 വര്‍ഷം ആയുസുള്ള ബള്‍ബുകള്‍ അവര്‍ നിര്‍മ്മിച്ചു. സാധാരണ ബള്‍ബിനെക്കാള്‍ 40 മടങ്ങ് ആയുസ്സാണിത്. EverLed എന്നത് ജപ്പാനില്‍ അവര്‍ ഇറക്കുന്ന പകലത്തെ പ്രകാശം നല്‍കുന്ന E26 ബള്‍ബാണ്. 40W ബള്‍ബ് ഓരോ വാട്ടിനും 85 lumens പ്രകാശം പരത്തുന്നു. … Continue reading 19 വര്‍ഷം പ്രവര്‍ത്തിക്കുന്ന LED

186 L/W ന്റെ LED

Cree, Inc വെള്ള വെളിച്ചം തരുന്ന ഏറ്റവും ദക്ഷതയേറിയ LED നിര്‍മ്മിച്ചു. 186 lumens per watt ആണ് ഇതിന്റെ ദക്ഷത. അവരുടെ പരീക്ഷണത്തില്‍ LED 197 lumens വെളിച്ചം 186 lumens per watt എന്ന ദക്ഷതയിലാണ് തെളിഞ്ഞത്. correlated color temperature 4577K. സാധാരണ അന്തരീക്ഷ താപനിലയിലായിരുന്നു പരീക്ഷണം നടത്തിയത്. — സ്രോതസ്സ് sustainabledesignupdate

ഭാവിയിലെ വെളിച്ചം

അവസാനം യൂറോപ്പില്‍ നിന്ന് ബള്‍ബുകള്‍ ഇല്ലാതാക്കാനുള്ള നിയമം European Commission എടുത്തു. അമേരിക്ക അടുത്ത വര്‍ഷം ഇത്തരം നയം എടുക്കുമെന്ന് കരുതുന്നു. ആസ്ട്രേലിയ, ബ്രസീല്‍, സ്വിറ്റ്സര്‍ലാന്റ് ഇതിനകം തന്നെ ബള്‍ബുകളില്ലാതാക്കിക്കഴിഞ്ഞു. സ്വയം സന്നദ്ധമായ ബള്‍ബില്ലാതാക്കല്‍ പരിപാടി ബ്രിട്ടണ്‍ ആവിഷ്കരിച്ചപ്പോള്‍ 100 വാട്ടിന്റെ ബള്‍ബ് വാങ്ങാന്‍ ആളുകള്‍ പരക്കം പായുകയായിരുന്നു. അടുത്ത ഓട്ടം വാട്ട് കുറഞ്ഞ ബള്‍ബിന് വേണ്ടിയാവും. പക്ഷെ ബള്‍ബിന് ബദല്‍ എന്താണ്? ഒരു ഗ്ലാസിനകത്ത് നാരുപയോഗിച്ച് തോമസ് എഡിസണ് 1879 ല്‍ നടത്തിയ പ്രദര്‍ശനത്തിന് വളരെക്കാലം … Continue reading ഭാവിയിലെ വെളിച്ചം

ലോസാഞ്ജലസ് 140,000 LEDകള്‍ സ്ഥാപിക്കും

തെരുവിലെ സാദാ ബള്‍ബ്മൂലമുണ്ടാകുന്ന മലിനീകരണം ഒഴുവാക്കാനായി പണ്ടത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണും മേയര്‍ Antonio Villaraigosa ചേര്‍ന്ന് LEDകള്‍ സ്ഥാപിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്തു. 5 വര്‍ഷ കാലം കൊണ്ട് ലോസാഞ്ജലസിലെ തെരുവ് ബള്‍ബ്കള്‍ മാറ്റി 140,000 LEDകള്‍ സ്ഥാപിക്കും. City Hall വാര്‍ത്താ സമ്മേളനത്തില്‍ അധികാരികള്‍ ഇതിന്റെ വിവരങ്ങള്‍ വ്യക്തമാക്കി. ഈ പരിപാടി പൂര്‍ണ്ണമായില്‍ 40,500 ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനാവും. കൂടാതെ $1 കോടി ഡോളര്‍ വൈദ്യുതി ലാഭവും ഉണ്ടാകും. അടുത്ത പത്ത് വര്‍ഷം … Continue reading ലോസാഞ്ജലസ് 140,000 LEDകള്‍ സ്ഥാപിക്കും

ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച്

ബ്രിട്ടണിലെ പദാര്‍ത്ഥ ശാസ്ത്രജ്ഞര്‍ ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനുള്ള വഴി കണ്ടുപിടിച്ചു. ഈ വിളക്ക് ഫ്ലൂറസെന്റ് വിളക്കുകളേക്കാള്‍ മൂന്ന് മടങ്ങ് ദക്ഷതയുള്ളതാണ്. ഗാലിയം നൈട്രേഡ് (GaN) LEDകള്‍ക്ക് CFL നേക്കാളും സാദാബള്‍ബുകളേക്കാളും ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. അവ വേഗം പ്രകാശിക്കും. warm-up ആവശ്യമില്ല. ആയുസ് ഒരു ലക്ഷം മണിക്കൂര്‍ ആണ്. CFL നെക്കാള്‍ 10 മടങ്ങ് ആയുസ്, സാദാ ബള്‍ബിനെക്കാള്‍ 130 മടങ്ങ് ആയുസ്. CFL ല്‍ കുറച്ച് മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് നിര്‍മ്മാര്‍ജ്ജന സമയത്ത് … Continue reading ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച്

LED വിളക്കുകളുമായി Marriott Custom House Tower

ബോസ്റ്റണിലെ അംബര ചുംബിയായ Marriott Custom House Tower ലെ വിളക്കുകള്‍ക്ക് വലിയ മാറ്റം വന്നുകൊണ്ടിരിക്കുന്നു. അവ കൂടുതല്‍ മിടുക്കും സുസ്ഥിരതയും കാട്ടും. മുമ്പ് അവടെ ഫിലന്റ് ബള്‍ബായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അവയെ മാറ്റി LED വിളക്കുകള്‍ ഉവര്‍ ഉപയോഗിക്കുന്നു. മുമ്പത്തിലേതിലും മൂന്നിലൊന്ന് വൈദ്യുതിയേ പുതിയവ ഉത്പാദിപ്പിക്കുന്നുള്ളു. Lana Nathe of Light Insight Design Studio നട്തതുന്ന illuminaleBOSTON 08 എന്ന പരിപാടിയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ടവറിന്റെ വെളിച്ച ക്രമീകരണം നടത്തുന്നത് Lam Partners Inc … Continue reading LED വിളക്കുകളുമായി Marriott Custom House Tower

10 ലക്ഷം സിഎഫ്എല്‍ സ്ഥാപിക്കുന്നു

സംസ്ഥാനത്തെ പട്ടിക-ജാതി വര്‍ഗ്ഗ ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ മിഷന്‍ പദ്ധതി നടപ്പാക്കുന്ന 466 തദ്ദേശ സ്ഥാപനങ്ങളിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓരോ സൗജന്യ സിഎഫ്എല്‍ നല്‍കുന്ന പദ്ധതി ശനിയാഴ്ച്ച തിരുവനന്തപുരം സെക്രടറിയേറ്റ് വാര്‍ഡിലെ രാജാജി നഗറില്‍ തുടക്കമായി. നാല് പട്ടികജാതി കുടുംബങ്ങളിലെ ബള്‍ബ് മാറ്റി സിഎഫ്എല്‍ സ്ഥാപിച്ച് വൈദ്യുത മന്ത്രി എകെ ബാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ദശലക്ഷം സിഎഫ്എല്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് 40 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 240 കോടി രൂപാ … Continue reading 10 ലക്ഷം സിഎഫ്എല്‍ സ്ഥാപിക്കുന്നു

തോഷിബയുടെ പുതിയ അള്‍ട്രാ വയലറ്റ് LED

ഇപ്പോഴുള്ളതിനേക്കാള്‍ 50% ദക്ഷത കൂടിയ അള്‍ട്രാ വയലറ്റ് LED തോഷിബ(Toshiba) നിര്‍മ്മിച്ചു. ഇത് LED അടിസ്ഥാനത്തിലുള്ള ഫ്ലൂറസന്റ് വിളക്കുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കും. sapphire substrate ന്റേയും വെളിച്ചം പുറത്തുവിടുന്ന gallium nitride ന്റേയും ഇടയില്‍ aluminum nitride ന്റെ നേരിയ പാളി സ്ഥാപിച്ചതുവഴിയാണ് ദക്ഷത കൂടിയത്. പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്ന അള്‍ട്രാ വയലറ്റ് വെളിച്ചത്തിന് 383 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യം ഉണ്ട്. 20 മില്ലി ആമ്പിയര്‍ വൈദ്യുതി ഉപയോഗിക്കുന്നു. പുറത്തുവരുന്ന വെളിച്ചം 23 മില്ലി വാട്ടിന്റേതാണ്. ഫോസ്ഫെറസ് … Continue reading തോഷിബയുടെ പുതിയ അള്‍ട്രാ വയലറ്റ് LED

ഫാറോക്സ് LED ബള്‍ബ്

വില കുറഞ്ഞതും ഉയര്‍ന്ന ദക്ഷതയുള്ളതുമായ LED ബള്‍ബ് ആണ് ഫാറോക്സ്. അതിന്റെ ഗുണങ്ങള്‍ താഴെ കൊടുക്കുന്നു: സാധാരണ ബള്‍ബുകളേക്കാള്‍ 90% കുറവ് വൈദ്യുതിയേ ഇവ ഉപയോഗിക്കൂ. 40 വാട്ട് ബള്‍ബിന്റെ അത്ര തന്നെ വെളിച്ചം ഇവ നല്‍കുന്നു. 50,000 മണിക്കൂറുകളാണ് ഇവയുടെ ജീവിത ചക്രം. സാധാരണ ബള്‍ബുകളേക്കാള്‍ 50 മടങ്ങ് അധികം. 4 വാട്ട് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്നു. സാധാരണയായുള്ള ധവള പ്രകാശം പരത്തുന്നു. ഇവ ചൂടാവുകയില്ല. – from lemnislighting