ടിവിയില്‍ ആര് വരുന്നുവെന്നതല്ല, ആരാണ് വരാത്തത് എന്നതാണ് പ്രധാനപ്പെട്ട കാര്യം

Gabriel Byrne The Miners' Strike Taught Me to Think Critically - Gabriel Byrne on RAI (2/4)

ന്യൂയോര്‍ക്കില്‍ കൊറോണവൈറസ് വ്യാകുലതകളുടെ പേരില്‍ സമരം നയിച്ച ജോലിക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു

ന്യൂയോര്‍ക്ക് നഗരത്തിലെ കേന്ദ്രത്തില്‍ തിങ്കളാഴ്ച ഒരു ആമസോണ്‍ തൊഴിലാളിയെ പിരിച്ചുവിട്ടു. ഡസന്‍ കണക്കിന് ജോലിക്കാര്‍ കൊറോണവൈറസ് മഹാമാരിയോടുള്ള കമ്പനിയുടെ പ്രതികരണത്തിനെതിരെ സമരം ചെയ്തതോടെ ഒരു അസിസ്റ്റന്റ് മാനേജറും സംഘാടകനും ആയിരുന്ന Chris Smalls തന്നെ പിരിച്ചുവിട്ടു എന്ന വിവരം അറിഞ്ഞു. കോവിഡ്-19 ന്റെ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വലിയ കേന്ദ്രമായ Staten Island ല്‍ പ്രവര്‍ത്തിക്കുന്ന JFK8 warehouse ശുദ്ധീകരണത്തിനായി താല്‍ക്കാലികമായി അടച്ചിടണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മഹാമാരിയില്‍ ജോലി ചെയ്യുന്നതിനാല്‍ സംരക്ഷണ കവചവും അപായഭയ … Continue reading ന്യൂയോര്‍ക്കില്‍ കൊറോണവൈറസ് വ്യാകുലതകളുടെ പേരില്‍ സമരം നയിച്ച ജോലിക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു

രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു

ക്യാനഡയില്‍ രണ്ട് ലക്ഷം അദ്ധ്യാപകരും ജോലിക്കാരും സംയുക്തമായി ഒരു ദിവസത്തെ സമരം നടത്തി. Ontarioയുടെ Progressive Conservative സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ പരിപാടികള്‍ക്കും അതിന്റെ നേതാവായ ട്രമ്പ് സ്നേഹിയും ലക്ഷപ്രഭുവും ആയ Doug Fordന് എതിരെയുമുള്ള അദ്ധ്യാപന തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ സമരം. “Ontarioയെ ബിസിനസ്സിനായി തുറന്നുകൊടുക്കുക,” എന്ന നയത്തിന്റെ ഭാഗമായി Ford സര്‍ക്കാര്‍ പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിദ്യാഭ്യാസ ചിലവ് കുറക്കാന്‍ പോകുന്നു. അതൊടൊപ്പം ക്ലാസിന്റെ വലിപ്പം വന്‍ തോതില്‍ കൂട്ടുകയും ചെയ്യുന്നു. … Continue reading രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു

ബ്രിട്ടണിലെ 40,000 സര്‍വ്വകലാശാല തൊഴിലാളികള്‍ 8 ദിവസത്തെ സമരം തുടങ്ങി

ശമ്പളം, സൌകര്യങ്ങള്‍, പെന്‍ഷന്‍ എന്നിവയെ ചോല്ലി ബ്രിട്ടണിലെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 40,000 ല്‍ അധികം വരുന്ന ജോലിക്കാര്‍ 8 ദിവസത്തെ സമരം തുടങ്ങി. Universities UK (UUK) ഉം University and College Union (UCU) നും ആയി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരത്തിന് ആഹ്വാനം ഉണ്ടായത്. 43 സര്‍വ്വകലാശാലകളിലെ ജോലിക്കാര്‍ രണ്ട് വ്യത്യസ്ഥ ബാലറ്റുകളുപയോഗിച്ച് സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അഭിപ്രായവോട്ടെടുപ്പ് നടത്തി. ഇതില്‍ Goldsmiths College, Queen Mary University … Continue reading ബ്രിട്ടണിലെ 40,000 സര്‍വ്വകലാശാല തൊഴിലാളികള്‍ 8 ദിവസത്തെ സമരം തുടങ്ങി

ജര്‍മ്മനിയിലെ ബസ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്

ജര്‍മ്മന്‍ സംസ്ഥാനമായ Hesseയില്‍ സ്വകാര്യ കമ്പനികളുടെ ഡ്രൈവര്‍മാര്‍ നവംബര്‍ 19 മുതല്‍ സമരത്തിലാണ്. കുറഞ്ഞ ശമ്പളം ചൂഷണാത്മകമായ തൊഴില്‍ ചുറ്റുപാട് എന്നിവക്കെതിരെ അവര്‍ സമരം ചെയ്യുന്നു. സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അവര്‍ നടത്തിയ വോട്ടെടുപ്പില്‍ 99.5% പേരും സമരത്തിനനുകൂലമായാണ് വോട്ട് ചെയ്തത്. Verdi ട്രേഡ് യൂണിയന്‍ 4,400 ഡ്രൈവര്‍മാര്‍ക്ക് മണിക്കൂറില്‍ €13.50 ല്‍ നിന്ന് €16.60 ലേക്ക് ശമ്പള വര്‍ദ്ധനവ് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു. നാല് വര്‍ഷം മുമ്പ് ബസ് ഉടമകള്‍ ശമ്പളം വര്‍ദ്ധിപ്പിച്ച് €15.60 ലേക്കെത്തിക്കാമെന്ന് … Continue reading ജര്‍മ്മനിയിലെ ബസ് ഡ്രൈവര്‍മാര്‍ സമരത്തിലാണ്

11 ദിവസത്തെ സമരത്തിന് ശേഷം ഷിക്കാഗോയിലെ അദ്ധ്യാപകര്‍ ഒരു കരാറിലെത്തി

മേയര്‍ Lori Lightfoot മായി ഒരു കരാറിലെത്തിയതിന് ശേഷം ഷിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരും അവരുടെ പിന്‍തുണക്കാരും അവരുടെ വിജയം ആഘോഷിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ വെള്ളിയാഴ്ച ക്ലാസ് മുറികളില്‍ തിരികെയെത്തും. City Hall ല്‍ വെച്ച് Lori Lightfoot ഉം Chicago Teachers Union (CTU) പ്രസിഡന്റ് Jesse Sharkey ഉം തമ്മില്‍ രണ്ട് മണിക്കൂര്‍ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലെത്തിയത്. അതിന് ശേഷം CTU ന്റെ നിര്‍വ്വാഹക സമിതിയില്‍ വോട്ടെടുപ്പ് നടത്തി കരാറിനെ പിന്‍തുണച്ചു. … Continue reading 11 ദിവസത്തെ സമരത്തിന് ശേഷം ഷിക്കാഗോയിലെ അദ്ധ്യാപകര്‍ ഒരു കരാറിലെത്തി

ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു

ജൂലൈ 29 ന് Cumberland, Kentucky യിലെ കല്‍ക്കരി ഖനി തൊഴിലാളികള്‍ $10 ലക്ഷം ഡോളര്‍ വിലവരുന്ന കല്‍ക്കരി കയറ്റിയ തീവണ്ടി തടയാന്‍ തുടങ്ങി. അവര്‍ മുമ്പ് ജോലിചെയ്തിരുന്ന Blackjewel LLC എന്ന കമ്പനിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണിത്. ജൂലൈ 1 ന് Blackjewel LLC പാപ്പരാകല്‍ പ്രഖ്യാപിച്ചു. CNN പറയുന്നതനുസരിച്ച് Harlan Countyയില്‍ മാത്രമായി 350 ഖനി തൊഴിലാളികള്‍ക്ക് കമ്പനി കള്ള ചെക്ക് കൊടുത്തു. അതിനെതിരെ തൊഴിലാളികള്‍ സമരത്തിലാണ്. “No pay, we stay” എന്ന ബോര്‍ഡുകളും … Continue reading ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു

ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി

25,000 വരുന്ന അദ്ധ്യാപകര്‍ ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് walking out നടത്തി. മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും, ചെറിയ ക്ലാസ് വലിപ്പവും, കൂടുതല്‍, നഴ്സുമാരും, counselors ഉം സാമൂഹ്യപ്രവര്‍ത്തകരും ലൈബ്രറേറിയന്‍മാരും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ചരിത്രപരമായ ഈ സമരം അമേരിക്കയിലെ മൂന്നാമത്തെ വലിയ സ്കൂള്‍ സംവിധാനത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. 3.5 ലക്ഷം കുട്ടികളുടെ ക്ലാസുകള്‍ റദ്ദാക്കപ്പെട്ടു. ആയിരക്കണക്കിന് സമരം ചെയ്യുന്ന ജോലിക്കാരും അവരുടെ പിന്‍തുണക്കാരും നഗരത്തിലുടനീളം പിക്കറ്റിങ് നടത്തി. സ്കൂളുകളില്‍ കൂടുതല്‍ സഹായ ജോലിക്കാരെ നിയോഗിക്കണമെന്ന് ദീര്‍ഘകാലമായി അദ്ധ്യാപകര്‍ … Continue reading ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി

ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി UAW സമരത്തിലാണ്

General Motors ന്റെ ഏകദേശം 48,000 തൊഴിലാളികള്‍ സമരത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ United Auto Workers നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന സമരമാണിത്. കൂടിയ ശമ്പളം, ആരോഗ്യ പരിപാലന സംരക്ഷണം, ജോലി സുരക്ഷ, അമേരിക്കയില്‍ തന്നെ കൂടുതല്‍ കാര്‍ നിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികളുന്നയിക്കുന്നത്. കമ്പനിയുടെ പുതിയ വാഗ്ദാനത്തെ UAW തള്ളിക്കളയുന്നു എന്ന് സംഘടനയുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. മോശമായ രീതിയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെന്നാണ് അവരുടെ അഭിപ്രായം. തൊഴില്‍ അമേരിക്കക്ക് … Continue reading ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി UAW സമരത്തിലാണ്