Great Barrier Reef ല്‍ വലിയ അലക്കല്‍ വീണ്ടും

കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ കഠിനമായ അലക്കല്‍ (bleaching) സംഭവം അനുഭവിച്ചതിന് ശേഷം ഇതാ Great Barrier Reef ഒരിക്കല്‍ കൂടി കടലിലെ താപ തരംഗത്താല്‍ നാശം നേരിടുന്നു.

Bleached coral skeletons in the Great Barrier Reef near Port Douglas photographed on Feb. 20. 2017. Credit: Brett Monroe Garner/Greenpeace

Great Barrier Reef Marine Park Authority നടത്തിയ ഒരു ദിവസത്തെ ആകാശ സര്‍വ്വേ പ്രകാരം ചൂടായ ജലം ഒരിക്കല്‍ കൂടി കടലില്‍ വന്‍തോതില്‍ അലക്കല്‍ നടത്തുന്നു എന്ന് കാണാനായി. കാലാവസ്ഥാ മാറ്റം പവിഴപ്പുറ്റുകളുടെ കൂടുതല്‍ വഷളാക്കുന്നു.

— സ്രോതസ്സ് climatecentral.org

പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു

അള്‍ട്രാവയലറ്റിനെ തടയുന്ന രണ്ട് രാസവസ്തുക്കളടങ്ങിയ sunscreens ലോഷനുകള്‍ പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ അവ നിരോധിക്കാന്‍ ഹവായിലെ ജനപ്രതിനിധികള്‍ ആലോചിക്കുന്നു. ജനുവരി 20 ന് സെനറ്റര്‍ Will Espero ആണ് oxybenzone ഉം octinoxate ഉം അടങ്ങിയ ലോഷനുകള്‍ നിരോധിക്കാനുള്ള നിയമം സഭയില്‍ വെച്ചത്. ഹവായ് ദ്വീപായ Maui വിലെ ബീച്ചിലെ കടല്‍ വെള്ളത്തില്‍ ഗവേഷകര്‍ oxybenzone മലിനീകരണം 4,000 parts per trillion (ppt) ആണെന്ന് കണ്ടെത്തി. ആ തോത് അങ്ങനെ കുറച്ച് ദിവസം നിലനിന്നാല്‍ അത് പവിഴപ്പുറ്റുകളെ അലക്കുന്നതിന് (bleaching) കാരണമാകും.

— സ്രോതസ്സ് nature.com

ജപ്പാന്റെ ഏറ്റവും വലിയ പവിഴപ്പുറ്റ് വെളുപ്പിക്കലാല്‍ നശിച്ചു

ജപ്പാന്റെ നാലില്‍ മൂന്ന് പവിഴപ്പുറ്റുകളും ചത്തു. ആഗോളതപനം കാരണമായി സമുദ്ര താപനില വര്‍ദ്ധിക്കുന്നതിനാലാണ് ഈ നാശമുണ്ടാകുന്നത്. ഒകിനാവയിലെ Sekisei lagoon ലെ 70% പവിഴപ്പുറ്റുകളും വെളുപ്പിക്കല്‍(bleaching) എന്ന് അറിയപ്പെടുന്ന സ്വഭാവം കാരണം ചത്തു എന്ന് ജപ്പാന്റെ പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അസാധാരണമായി ചൂടുകൂടിയ വെള്ളം പവിഴപ്പുറ്റുകളുടെ കോശജാലങ്ങളില്‍ വളരുന്ന ആല്‍ഗകളെ പുറത്തേക്ക് നീക്കുന്നതിന്റെ ഫലമായി പവിഴപ്പുറ്റ് പൂര്‍ണ്ണമായും വെളുത്ത നിറത്തിലെത്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിന്റെ താപനില വേഗം സാധാരണ നിലയിലെത്തിയില്ലെങ്കില്‍ പവിഴപ്പുറ്റുകള്‍ പോഷകങ്ങള്‍ കിട്ടാതെ ചത്തുപോകുന്നു.

— സ്രോതസ്സ് climatecentral.org

വാര്‍ത്തകള്‍

NATO ഹെലികോപ്റ്ററുകള്‍ 9 കുട്ടികളെ കൊന്നു

Kunar പ്രദേശത്ത് വീടിനടുത്ത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന 9 കുട്ടികളെ NATO ഹെലികോപ്റ്ററുകള്‍ വെടിവെച്ചുകൊന്നു. 9 നും 15 നും ഇടക്ക് പ്രായമുള്ളവരായിരുന്നു അവര്‍. അതില്‍ രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു.

Hemad എന്ന പേരുള്ള 11 വയസ് പ്രായമുള്ള ഒരു കുട്ടി രക്ഷപെട്ടു. “ഹെലികോപ്റ്ററുകള്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ഞങ്ങളെ പരിശോധിച്ചു. പിന്നീട് ഒരു പച്ച വെളിച്ചം തെളിയുന്നത് ഹെലികോപ്റ്ററില്‍ ഞങ്ങള്‍ കണ്ടു. അവര്‍ പിന്നീട് ഉയരത്തിലേക്ക് പറന്നു പൊങ്ങി. രണ്ടാമത്തെ പ്രാവശ്യം ഞങ്ങള്‍ക്ക് മുകളില്‍ എത്തിയപ്പോള്‍ വെടിവെക്കാന്‍ തുടങ്ങി,” അവന്‍ New York Times നോട് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ NATO സൈന്യം അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരെ കൊല്ലുന്ന മൂന്നാമത്തെ സംഭവമാണ്. കഴിഞ്ഞാഴ്ച്ച അമേരിക്കന്‍ നേതൃത്വത്തില്‍ NATO നടത്തിയ ആക്രമണത്തില്‍ 65 സാധാരക്കാര്‍ കൊല്ലപ്പെട്ടു. അതില്‍ 40 പേര്‍ കുട്ടികളാണ്.

75% പവിഴപ്പുറ്റുകളും അപകട ഭീഷണിയില്‍

Reefs at Risk തുടങ്ങി 13 വര്‍ഷമായ ഇക്കാലത്ത് അവയുടെ സംരക്ഷണ സാദ്ധ്യതകള്‍ കുറഞ്ഞുവരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 75% പവിഴപ്പുറ്റുകളും അപകട ഭീഷണിയില്‍ ആണ്. സുസ്ഥിരമല്ലാത്ത മത്സ്യബന്ധനവും, മലിനീകരണവും, ടൂറിസവും കാലാവസ്ഥാമാറ്റം കൊണ്ടുണ്ടാവുന്ന സമുദ്ര താപനിലാ വ്യത്യാസവും അമ്ലവത്കരണവും ആണ് ഇതിന് കാരണം.

പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് $400 കോടി ഡോളര്‍

ജല വൈദ്യുത നിലയങ്ങള്‍, കാറ്റാടികള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനാല്‍ Iberdrola SA യുടെ 2010 ലെ ലാഭം കൂടി. ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി കമ്പനിയായ ഇതിന്റെ ലാഭം 1.6% കൂടി $400 കോടി ഡോളര്‍ ആയി എന്ന് സ്പെയിന്‍ ആസ്ഥാനമായ കമ്പനി പറഞ്ഞു. പലിശ, നികുതി, depreciation, amortization തുടങ്ങിയവ കണക്കാക്കാതെയാണെങ്കില്‍ ലാഭം 11% ആണ് ഉയര്‍ന്നത്.

നമുക്ക് ലോകത്തിലെ പവിഴപ്പുറ്റുകള്‍ നഷ്ടപ്പെട്ടേക്കും

മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ കൂടുന്നതിന്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യുന്നത് കടലാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ കടലിന്റെ അമ്ലത്വം വര്‍ദ്ധിക്കുന്നു. കൂടിവരുന്ന ഈ അമ്ലത്വം കാരണത്താല്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ലോകത്തെ tropical പവിഴപ്പുറ്റുകള്‍ നശിക്കും.

കടലിന്റെ അമ്ലത്വം ഒരു പരിധിയില്‍ കൂടുന്നത് പവിഴപ്പുറ്റുകളെ തകര്‍ക്കും. 2100 ആകുമ്പോള്‍ ഇത് സംഭവിക്കുമെന്നാണ് വാഷിങ്ടണിലെ Carnegie Institution of Science ലെ Jacob Silverman പറയുന്നത്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കടലില്‍ ലയിച്ച് കാര്‍ബോളിക് ആസിഡ് ആകുന്നു. പവിഴപ്പുറ്റു് ജീവികള്‍ക്ക് അവയുടെ calcium carbonate തോട് നിര്‍മ്മിക്കാനുള്ള കഴിവിനെ ഇത് തകരാറിലാക്കും. തോടാണ് പവിഴപ്പുറ്റാവുന്നത്. തോടില്ലാതാകുമ്പോള്‍ പുറ്റ് വേഗം തകരും.

ഉയരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും അമ്ലത്വത്തിന്റെ 9,000 പവിഴപ്പുറ്റുകളിലുള്ള ഫലം ഗണിത മോഡല്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.

CO2 ന്റെ അളവ് 560ppm ആകുമ്പോള്‍ എല്ലാ പവിഴപ്പുറ്റുകളും അവയുടെ വളര്‍ച്ച നിര്‍ത്തിവെച്ചിരിക്കുകയോ തകരുയോ ചെയ്യും. 21ആം നൂറ്റാണ്ടിന്റെ അവസാനം ഈ നിലയിലെത്തുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെ ഏറ്റവും കൂടുതല്‍ ജൈവ വൈവിദ്ധ്യം നല്‍കിയിരുന്ന കടിലെ ഏറ്റവും സമൃദ്ധമായ ഈ ജൈവവ്യവസ്ഥ 100 വര്‍ഷത്തിനകം ഇല്ലാതാകും.

— സ്രോതസ്സ് alternet.org

പവിഴപ്പുറ്റ് bleaching അവക്ക് രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു

വന്‍തോതിലുള്ള പവിഴപ്പുറ്റ് bleaching ലോകം മൊത്തമുള്ള പവിഴപ്പുറ്റ് സമൂഹങ്ങളെ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. bleaching കാരണം അവക്ക് രോഗങ്ങളുണ്ടാകുന്നു എന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. അങ്ങനെ സംഭവിക്കുന്നത് വലിയ ദോഷമാണ് പവിഴപ്പുറ്റുകള്‍ക്ക് ചെയ്യുന്നത് എന്ന് Ecology ജേണലില്‍ വന്ന ലേഖനം പറയുന്നു.

പവിഴപ്പുറ്റ് polyp ന് അകത്ത് ജീവിക്കുന്ന ആല്‍ഗകളാണ് പവിഴപ്പുറ്റിന് വേണ്ട പോഷകങ്ങളും ഓക്സിജനുമെല്ലാം നല്‍കുന്നത്. നിറമുള്ള ആ ആല്‍ഗകള്‍ ചാവുന്നതിനെയാണ് Bleaching എന്ന് പറയുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ polyps മാത്രം അവശേഷിക്കും. ചൂടുകൂടുന്നതിന്റെ ഫലമായാണ് ഇത് മിക്കപ്പോഴും സംഭവിക്കുക. നിറമുള്ള ആല്‍ഗകളില്ലാതാകുന്നതോടെ പവിഴപ്പുറ്റിന്റെ വെളുത്ത നിറമുള്ള അസ്തികൂടം മാത്രം പുറത്ത് കാണുന്നു. ഈ കോശങ്ങള്‍ക്ക് കാലം കഴിയുന്നതോടെ വീണ്ടും വളരാമെങ്കിലും ദുഷ്കരമായ അവസ്ഥ ചിലപ്പോള്‍ അത് തടയും.

ജലത്തിന്റെ കൂടുന്ന താപനില പവിഴപ്പുറ്റുകള്‍ക്ക് രോഗങ്ങളുണ്ടാക്കും. bleaching ല്‍ നിന്ന് വ്യത്യസ്ഥമായി പവിഴപ്പുറ്റുകളുടെ കോശങ്ങളുടെ സ്ഥായിയായ നാശത്തിന് കാരണമാകും. മിക്കപ്പോഴും bleaching ഉം രോഗങ്ങളും ഒരേസമയത്താവും അതിനെ ആക്രമിക്കുക.

2005 ല്‍ കത്രീന കൊടുംകാറ്റിന് കാരണമായ സമുദ്ര താപനിലയിലെ അതേ മാറ്റം വടക്കെ കരീബിയനിലും ഫ്ലോറിഡയിലും വലിയ അളവില്‍ ചൂട് വെള്ളം തങ്ങിനില്‍ക്കുന്നതിന് കാരണമായി. സ്ഥിരമായ ഈ ചൂട് വെള്ളം പവിഴപ്പുറ്റുകളുടെ വലിയ bleaching ആണ് സമ്മാനിച്ചത്. 90% പവിഴപ്പുറ്റുകളേയും അത് ബാധിച്ചു. ശാസ്ത്രജ്ഞര്‍ ഈ സ്ഥലം സ്ഥിരമായി നിരീക്ഷിച്ചാണ് രോഗവും bleaching ഉം തമ്മിലുള്ള ബന്ധം സ്ഥാപിച്ചത്. താപനില കൂടുന്നത് പവിഴപ്പുറ്റുകളെ ആക്രമിക്കുന്ന രോഗാണുക്കളുടെ വളര്‍ച്ച വേഗത്തിലാക്കുന്നു.

dark spot രോഗം എന്ന വേറൊരു രോഗം ബാധിച്ച പവിഴപ്പുറ്റുകള്‍ കൂടുതല്‍ വേഗത്തില്‍ bleaching ന് വിധേയരാകുന്നതായും അവര്‍ കണ്ടെത്തി.

— സ്രോതസ്സ് eurekalert.org