കൂടുതല്‍ മുതിര്‍ന്നവരും അവര്‍ കരുതുന്നതിനെക്കാള്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ചിലവാക്കുന്നു

8 – 18 വയസ് പ്രായമുള്ള 1,800 കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ Common Sense Media നടത്തിയ ഒരു ദേശീയ സര്‍വ്വേയില്‍, രക്ഷകര്‍ത്താക്കള്‍ പ്രതിദിനം 9 മണിക്കൂര്‍ 22 മിനിട്ട് സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങി വിവിധ സ്ക്രീനുകളുടെ മുന്നിലിരിക്കുന്നു എന്ന് കണ്ടെത്തി. അതില്‍ 8 മണിക്കൂര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ്, ജോലിക്കല്ല ചിലവാക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ തങ്ങള്‍ നല്ല റോള്‍ മോഡലുകളെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 78% രക്ഷകര്‍ത്താക്കളും സ്വയം കരുതുന്നത്. മള്‍ട്ടീ മീഡിയ engaging ഉം habit-forming ഉം ആകാനായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്. അതുകൊണ്ട് എത്ര സമയം ചിലവാക്കി എന്ന് നാം തിരിച്ചറിയില്ല എന്ന് The Big Disconnect എന്ന പുസ്തകമെഴുതിയ Catherine Steiner-Adair പറയുന്നു.

— സ്രോതസ്സ് scientificamerican.com

വേഡ്പ്രസ് കേരള സംഗമം കൊച്ചിയില്‍

WordPress എന്നത് വെബ് സൈറ്റുകള്‍, ബ്ലോഗുകള്‍, ആപ്പുകള്‍ ഒക്കെ നിര്‍മ്മിക്കാനുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. ലോകം മൊത്തമുള്ള വെബ്ബിന്റെ 27% വും ഇന്ന് പ്രവര്‍ത്തിക്കുന്നത് WordPress നാലാണ്. എളുപ്പത്തില്‍ പഠിക്കാനും ഉപയോഗിക്കാന്‍ കഴിയുന്നതിനാലും ഉയര്‍ന്ന ഗുണമേന്മയുള്ളതിനാലുമാണ് വേഡ്പ്രസിന് ഇത്ര അധികം പ്രചാരം കിട്ടിയത്.

ലോകം മൊത്തം ലക്ഷക്കണിന് ഡവലപ്പര്‍മാര്‍ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിഷ്കരിക്കാനും വികസിപ്പിക്കാനുമായി പ്രവര്‍ത്തിക്കുന്നുണ്ട്. 6 കോടിയാളുകളാണ് അവരുടെ വെബ് സൈറ്റ് പ്രവര്‍ത്തിക്കാനായി ഇന്ന് വേഡ്പ്രസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെല്ലാം ഇടക്കിടെ ലോകത്തെ വിവിധ നഗരങ്ങളില്‍ ഒത്തുചേര്‍ന്ന് സഹായ, സൌഹൃദങ്ങള്‍ പങ്കുവെക്കുന്നു. അത്തരത്തിലുള്ള ഒത്തുചേരലിനെയാണ് വേഡ് ക്യാമ്പ് എന്ന് വിളിക്കുന്നത്. 363 നഗരങ്ങളില്‍ മാസം തോറും ഈ സംഗമം നടത്തിവരുന്നു.

അത്തരത്തിലൊന്ന് നമ്മുടെ കേരളത്തില്‍ ആദ്യമായി കൊച്ചിയില്‍ ഫെബ്രുവരി 19, 2017 ന് നടക്കുകയാണ്. ഇന്‍ഡ്യയിലെ വിവധ സ്ഥലത്തു നിന്നും വിദേശത്തു നിന്നുമുള്ള പ്രതിനിധികളാണ് അവിടെ ഒത്തുചേരുന്നത്. അവിടേക്ക് താങ്കളേയും ക്ഷണിക്കുന്നു.

WordCamp Kochi. February 19th, 2017
Udyan Convention Center
Vennala,
Kochi

#WCKochi

ടിക്കറ്റുകള്‍ക്കായി കാണുക – 2017.kochi.wordcamp.org

For your kind information, the first WordCamp of South India, WordCamp Kochi 2017 will be held at Udyan Convention Centre, Kochi, on the 19th of February, 2017 (Sunday).

It is an event conducted by the WordPress Community, WordCamp Kochi will have talks by reputed speakers and WordPress experts from India, and all across the world. It is an event that covers topics on WordPress development, security, design, and more.

The WordCamp phenomenon has also made its presence felt in India. WordCamp Pune, WordCamp Udaipur, and WordCamp Mumbai are some of the other WordCamps that have been/are being held in India, in 2017.

WordCamp Kochi is for everyone who WordPress, and everyone who should use WordPress. The event brings together authors, artists, bloggers, business owners, consultants, designers, developers, entrepreneurs, marketers, non-profits, photographers, software professionals, web developers and more…

In short, there is something in WordCamp Kochi, for everyone!

WordCamp Kochi will have several informative, and entertaining sessions on several topics are revolving around WordPress, conducted by WordPress experts from India, and all across the world. The sessions are not only meant for a technical audience – they will be equally useful for you, whether you are a WordPress user or a WordPress developer.

Another highlight of WordCamp Kochi is the opportunity for networking.

We are expecting around 300 attendees from all across the world, at WordCamp Kochi. It will be an interesting opportunity for you to meet, connect, and network with some of the best WordPress professionals in the world.

So what are you waiting for, get you tickets confirmed — https://2017.kochi.wordcamp.org/tickets/

നിങ്ങളുടെ ലാപ്‌ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മൈക്രോസോഫ്റ്റിനെ അല്ല ഇന്‍ലിനെ ആണ് പഴിക്കേണ്ടത്

എന്തുകൊണ്ടാണ് പുതിയ ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്? അടുത്ത കാലത്ത് വലിയ ബഹളമുണ്ടാക്കിയതാണ് ഈ പ്രശ്നം. മൈക്രോസോഫ്റ്റാണ് ഇതിന്റെ പിറകിലെന്നായിരുന്നു തുടക്കത്തിലെ ഊഹങ്ങള്‍. എന്നാല്‍ ഇന്റല്‍ ലിനക്സിന് യോജിക്കുന്ന ഉപകണങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്നതാണ് ശരിയായ കാരണം.

സാങ്കേതികമായ കാരണത്താലാണ് ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്. കാരണം ഇതാണ്, RAID മോഡിലെ (Intel RST) internal solid-state drives നെ ലിനക്സ് സ്വീകരിക്കുന്നില്ല. AHCI (Advanced Host Controller Interface) mode ല്‍ ലിനക്സിന് ഈ ഡ്രൈവുകള്‍ കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ BIOS ല്‍ ഇങ്ങനെ മാറ്റം വരുത്താന്‍ ചില ലെനോവോ ലാപ്ടോപ്പുകള്‍ അനുവദിക്കുന്നില്ല. USB drive ല്‍ നിന്ന് നിങ്ങള്‍ക്ക് ഗ്നൂ-ലിനക്സ് ബൂട്ട് ചെയ്യാനാവും. എന്നാല്‍ ലാപ്ടോപ്പിന്റെ SSD ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല.

ലിനക്സ് ഡവലപ്പര്‍മാര്‍ കേണലില്‍ മാറ്റം വരുത്തണമെന്ന് ലെനോവോ വിശദീകരിക്കുന്നു. എങ്കില്‍ മാത്രമേ Lenovo Yoga 900 പോലുള്ള പുതിയ ലാപ്ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാനാവൂ.

എന്നാല്‍ മറ്റ് ലാപ്ടോപ്പുകളിലേത് പോലെ BIOS ല്‍ RAID mode നിര്‍ജ്ജീവമാക്കി ലിനക്സിനോട് ചേരുന്ന AHCI mode തെരഞ്ഞെടുക്കാന്‍ എന്തുകൊണ്ട് ലെനോവോ അനുവദിക്കുന്നില്ല എന്നതാണ് ശരിക്കുള്ള ചോദ്യം. ലിനക്സ് ഡവലപ്പറായ Matthew Garret പറയുന്നു ഇന്റല്‍(Intel) ആണ് അതിന് കാരണമെന്ന്.

“ലെനോവോ എന്തിന് ഇത് ചെയ്യണം? എനിക്ക് കൃത്യമായി അറിയില്ല. എന്നാല്‍ ഞാന്‍ മുമ്പ് എഴുതിയത് പോലെ ഇന്റല്‍ ഉപകരണങ്ങള്‍ക്ക് നല്ല ഊര്‍ജ്ജ മാനേജ്മെന്റിന് പ്രത്യേക ക്രമീകരണങ്ങള്‍ വേണം. മൈക്രോസോഫ്റ്റ് കൊടുക്കുന്ന ഡ്രൈവര്‍ ഈ ക്രമീകരണം ചെയ്യില്ല. ഇന്റല്‍ കൊടുക്കുന്ന ഡ്രൈവര്‍ ആണ് അത് ചെയ്യുന്നത്. അതിനാല്‍ ശരിയായ power management configuration, battery life, ഒക്കെ നല്‍കി മെഷീന്‍ കത്താതെ നോക്കുന്നു.”

ഈ പ്രശ്നം മൈക്രോസോഫ്റ്റിന്റെ Signature PC പരിപാടി കൊണ്ടല്ല. ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് Secure Boot തടയും എന്നത് ഒരു ശരിക്കും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. ഗ്നൂ-ലിനക്സ് ഡവലപ്പേഴ്സിനെ ഇന്റെല്‍(Intel) സഹായിക്കുന്നില്ല എന്നതാണ് സത്യം.

“സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്റല്‍ ഒന്നും ചെയ്യുന്നില്ല. നല്ല ഊര്‍ജ്ജ മാനേജ്‌മെന്റിന് വേണ്ടി എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഇതുവരേയും ഇന്റലില്‍ നിന്ന് ഒരു മറുപടിയും കിട്ടിയിട്ടില്ല. ‘RAID’ mode ലെ ഉപകരണങ്ങള്‍ക്ക് വേണ്ട ഒരു സഹായവും അവരില്‍ നിന്നുണ്ടായിട്ടില്ല. ഇന്റല്‍ ആ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുകയേയില്ലായിരുന്നു. ലെനോവോയോട് ദേഷ്യപ്പെടുന്നതിന് പകരം ഇന്റലിനോട് അവരുടെ ഹാര്‍ഡ്‌വെയറിന്റെ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുകയാണ് വേണ്ടത്” Garret പറയുന്നു.

സമരം ചെയ്യാനാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ മൈക്രോസോഫ്റ്റിന് പകരം ഇന്റലിനെ ആണ് ലക്ഷ്യം വെക്കേണ്ടത്.

— സ്രോതസ്സ് pcworld.com

സത്യത്തില്‍ ലെനോവോയ്ക് ഇന്റലിനോട് ഗ്നൂ-ലിനക്സ് പിന്‍തു​ണ വേണമെന്ന് ആവശ്യപ്പെടാമായിരുന്നു. അല്ലെങ്കില്‍ തങ്ങള്‍ ഇന്റലിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കില്ല എന്ന് പറയമായിരുന്നു.
അതുകൊണ്ട് നമുക്ക് ചെയ്യാവുന്നത് ഒരു കാര്യമാണ്. ഇന്റല്‍, ലനോവോ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക.

Cyanogen “Mod” ന് ധാരാളം Microsoft ബന്ധങ്ങളുണ്ട്

പുതിയ Marshmallow വെര്‍ഷന് വേണ്ടി പുതിയ ഫീച്ചറുകള്‍ Cyanogen OS എന്ന Android skin ന് Cyanogen Inc പ്രഖ്യാപിച്ചു. കമ്പനി “Mods” എന്ന platform ആണ് പുറത്തിറക്കുന്നത്. OS ലേക്ക് നേരിട്ട് apps നിര്‍മ്മിക്കുന്ന രീതിയാണിത്. platform ന്റെ ഏറ്റവും വലിയ പങ്കാളി Microsoft അല്ലാതെ മറ്റാരുമല്ല. Cyanogen ന്റെ platform ന് വേണ്ടി Skype, Cortana, OneNote, Hyperlapse ഒക്കെ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

മുമ്പ് തന്നെ Cyanogen ഉം Microsoft ഉം “Strategic Partnership” പ്രഖ്യാപിച്ചിരുന്നു. രണ്ടു കമ്പനികളും ഒന്നു ചേര്‍ന്നാണ് പുതിയ ഫീച്ചറുകള്‍ രൂപീകരിച്ചിരിക്കുന്നത്. ഈ പങ്കാളിത്തത്തില്‍ “Bing services, Skype, OneDrive, OneNote, Outlook, Microsoft Office” ഒക്കെ ഉള്‍പ്പെടുന്നു. പ്രഖ്യാപിച്ച ആറ് Mods ല്‍ നാലെണ്ണവും Microsoft ഉല്‍പ്പന്നങ്ങളാണ്. Mod platform നെ വേണ്ടവിധം ക്രമീകരിച്ചാല്‍ അത് Android ന്റെ Microsoft വെര്‍ഷന്‍ ആയി മാറും. Cyanogen ആണ് ഇടനിലക്കാരന്‍.

Cyanogen ന്റെ ബ്രാന്റിങ് തെറ്റിധാരണയുണ്ടാക്കുന്നതാണ്. “Cyanogen Inc.” എന്ന കമ്പനി “CyanogenMod” എന്ന പേരില്‍ ഓപ്പണ്‍ സോഴ്സ് Android skin ഇറക്കുന്നു. ആ CyanogenMod ല്‍ കുത്തക ഫീച്ചറുകള്‍ കൂട്ടി ചേര്‍ത്ത് “Cyanogen OS” നിര്‍മ്മിക്കുന്നു. അത് അവരുടെ Android skin ന്റെ വാണിജ്യ വെര്‍ഷനാണ്. ഇപ്പോള്‍ പുതിയ ഫീച്ചറുകള്‍ Cyanogen OS ന് വേണ്ടിയുള്ളതാണ്. അതിനെ “Mods” എന്നാണ് വിളിക്കുന്നത്. Cyanogen Inc., Cyanogen OS, CyanogenMod, Cyanogen ന്റെ Mod platform ഒക്കെ വ്യത്യസ്ഥങ്ങളായ കാര്യങ്ങളാണ്.

— തുടര്‍ന്ന് വായിക്കൂ arstechnica.com

ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

ഇടത് സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. നല്ല കാര്യം, ഇന്റര്‍നെറ്റ് ലഭ്യമായ കുട്ടികള്‍ക്ക്. ഇനി എല്ലാ കുട്ടികള്‍ക്കും പാഠ പുസ്തകങ്ങള്‍ക്ക് പകരം ഇ-റീഡറുകള്‍ കൊണ്ടുവരാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും കണ്ടു. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാം, പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സമയം ലാഭിക്കാം, കടലാസ് ലാഭിക്കുന്നതിലൂടെ മരങ്ങളും സംരക്ഷിക്കാം, പരിസ്ഥിതി സംരക്ഷിക്കാം തുടങ്ങിയവയാണ് അതിന്റെ വക്താക്കള്‍ പറയുന്ന ഗുണങ്ങള്‍.

ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ടൈംടേബിളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ പോരേ. ഒരു ദിവസം രണ്ട് വിഷയം മാത്രം പഠിപ്പിക്കുക. രണ്ട് പുസ്തകവും രണ്ട് ബുക്കും കൊണ്ടുപോയാല്‍ മതിയല്ലോ. ഞങ്ങളുടെയൊക്കെ കാലത്ത് വീടിന് അടുത്തുള്ള സ്ക്ലൂളുകളിലായിരുന്നു കുട്ടികള്‍ പഠിച്ചിരുന്നത്. രാവിലയുള്ള വിഷയങ്ങളുടെ പുസ്തകങ്ങളും ബുക്കുകളും കൊണ്ടുപോകും. ഉച്ചക്ക് ചോറുണ്ണാന്‍ വീട്ടിലാണ് വരുന്നത്. അപ്പോള്‍ ഉച്ചക്ക് ശേഷമുള്ള ബുക്കുകളും കൊണ്ടുപോകും. സത്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടിനടുത്ത് നടക്കാവുന്ന ദൂരത്തിലുള്ള സ്കൂളുകളിലാണ് പഠിക്കേണ്ടത്. (എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് ദിവസം 4 മണിക്കൂര്‍ വരെ യാത്രക്ക് നഷ്ടപ്പെടുന്നു. 10 വര്‍ഷത്തെ വിദ്യാഭ്യാസം കൊണ്ട് അവന് അവന്റെ ജീവിതത്തില്‍ നിന്ന് തന്നെ നഷ്ടപ്പെടുന്ന സമയം എത്രയാണ്?‍ അത് വേറൊരു വലിയ പ്രശ്നം)

പുസ്തകം അടിക്കുക എന്നത് പെട്ടെന്ന് വരുന്ന ഒരു പ്രശ്നമല്ലല്ലോ. അത് മുന്‍കൂട്ടികണ്ട് അച്ചടിക്കാന്‍ കഴിയുന്നോ എന്നത് സര്‍ക്കാരിന്റെ ആസൂത്രണത്തിനുള്ള ഒരു മാറ്റുരക്കല്‍ പരിപാടിയായും കാണാം.

സത്യത്തില്‍ ഇതൊക്കെ വെറും ആര്‍ഭാട പ്രകടനങ്ങളാണ്. ബഹുഭൂരിപക്ഷം വരുന്ന കുട്ടികളുടെ പഠനത്തില്‍ അടിസ്ഥാനപരമായ എന്ത് മാറ്റമാണ് അതുണ്ടാക്കുന്നത്? വളരെ ചെറിയ സൌകര്യങ്ങള്‍ മാത്രം.

പരിസ്ഥിതി പ്രശ്നം

എന്നാല്‍ മരവും പരിസ്ഥിതിയും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇ-റീഡറുകള്‍ കടലാസുകൊണ്ടുണ്ടാക്കുന്നതല്ല. അതുകൊണ്ട് മരം മുറിക്കേണ്ട. മരം മുറിക്കാതിരുന്നാല്‍ പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യാം. ഹാ എത്ര ഉദാത്തമായി ആശയം. അല്ലേ?

എന്നാല്‍ അതില്‍ വളരെ വലിയ ഒരു തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുണ്ട്. നിങ്ങള്‍ കടയില്‍ പോയി ഇ-റീഡര്‍ വാങ്ങി. എന്നാല്‍ ആ ഇ-റീഡര്‍ കടയില്‍ താനേ മുളച്ച് വരുന്നതല്ല. അത് മറ്റെവിടെ നിന്നെങ്കിലുമോ വന്നതാണ്. നിങ്ങളെ കൊണ്ട് ആ കടക്ക് അപ്പുറമുള്ള കാര്യങ്ങള്‍ നിങ്ങളില്‍ നിന്ന് മറച്ച് വെക്കാന്‍ കഴിയുന്നു എന്നതാണ് മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഒരു വിജയം. അതുകൊണ്ട് നിങ്ങള്‍ക്ക് അത് നേരിട്ട് കാണാനാവില്ല. ഇടത് പക്ഷക്കാരില്‍ പോലും ഇ-റീഡര്‍ പരിസ്ഥിതി സംരക്ഷിക്കും എന്ന തോന്നലുണ്ടാക്കുന്നത് അങ്ങനെയാണ്.

കൊടിയ പരിസ്ഥിതി നാശത്തിന്റേയും, ചൂഷണത്തിന്റേയും, പീഡനത്തിന്റേയും, കൊലപാതകങ്ങളുടേയും ഒക്കെ വലിയ ചിത്രമാണ് നാം ഇന്ന് ഉപയോഗിക്കുന്ന ഓരോ ഇലക്ട്രോണിക് ഉപകരണങ്ങളുടേയും പിറകിലുള്ളത്.

ഇവ നിര്‍മ്മിക്കുന്നത് ചൈന പോലുള്ള രാജ്യങ്ങളിലാണ്. ചൈനയിലെ തൊഴിലാളി ചൂഷണം ലോകപ്രസിദ്ധമാണ്. ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫോക്സ്കോണ്‍ എന്ന ചൈനയിലെ കമ്പനി ഫാക്റ്ററിയുടെ ചുറ്റും വല കെട്ടിയിട്ടുണ്ട്. ജോലിഭാരം താങ്ങാനാവാതെ തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നത് നടയാനാണത്. ലോകം മൊത്തമുള്ള sweat shopകളുടെ അവസ്ഥ അതില്‍ നിന്ന് വ്യക്തമാകുമല്ലോ.

ഈ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലോഹങ്ങളുടെ ഖനനമാണ് വേറോരു പ്രശ്നം. ആഫ്രിക്കയിലെ കോംഗോ പോലുള്ള രാജ്യങ്ങളില്‍ നിന്നാണ് അവക്ക് വേണ്ട ലോഹങ്ങള്‍ ഖനനം ചെയ്യുന്നത്. ചില ലോഹങ്ങള്‍ അപൂര്‍വ്വങ്ങളാണ്. തദ്ദേശീയരായ ജനത്തെ വംശഹത്യനടത്തി അവിടെ നിന്ന് ഓടിച്ച് ഖനികള്‍ നിര്‍മ്മിക്കുന്നു.

ഇലക്ടോണിക് ഉപകരണങ്ങള്‍ക്ക് മൂന്നോ നാലോ വര്‍ഷങ്ങളേ ആയുസുണ്ടാവൂ. അത് കഴിഞ്ഞാന്‍ നാം അത് വലിച്ചെറിയുന്നു. ഇ-മാലിന്യ പരിസ്ഥിതി പ്രശ്നം വേറൊരു കുഴപ്പമാണ്.

ഖനനത്തിന്റേയും, നിര്‍മ്മാണത്തിന്റേയും, വലിച്ചെറിയുന്നതിന്റേയും പരിസ്ഥിതി ആഘാതം നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ല. നമ്മളെ സംബന്ധിച്ചടത്തോളം അത് കടയില്‍ തിളക്കത്തോടെ എത്തുന്നതായാണ്. കേരളത്തിലെ കുട്ടികള്‍ക്ക് ഇ-റീഡറുകള്‍ കൊടുക്കാന്‍ വേണ്ടി എത്ര കോംഗോക്കാരെ കൊല്ലുകയും ബലാല്‍ക്കാരം ചെയ്യുകയും വേണ്ടിവരും? എത്ര മലകള്‍ നിരത്തേണ്ടിവരും? എത്ര ചൈനക്കാര്‍ മാനസിക, ശാരീരിക പീഡനം സഹിക്കേണ്ടിവരും? മരത്തെ രക്ഷിക്കാനുള്ള തട്ടിപ്പ് നാം വിശ്വസിക്കരുത്. കാര്യങ്ങള്‍ അതിനേക്കാള്‍ വളരെ വലുതാണ്.

കമ്പോളമാണ് എല്ലാം

ഇ-റീഡറുകള്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ സാവധാനം പുസ്തകങ്ങളും ഇല്ലാതാകും. കുട്ടികള്‍ ചെയ്യേണ്ട ഗൃഹപാഠം ഉള്‍പ്പടെ എല്ലാം ഇതുവഴിയാവും. ഇന്റര്‍നെറ്റവും വേണ്ടിവരും. അതായത് നിങ്ങള്‍ക്ക് ഒരു പാഠം പഠിക്കണമെങ്കില്‍ പണ്ട് തലയും സമയവും പാഠപുസ്തകവും മതിയായിരുന്ന അവസ്ഥയില്‍ നിന്ന് സ്വകാര്യ കമ്പനികള്‍ നിര്‍മ്മിക്കുന്ന ചില ഉല്‍പ്പന്നങ്ങളും സേവനങ്ങളും വേണ്ടതായിവരുന്നു. ഉദാഹരണത്തിന് ഇന്റര്‍നെറ്റില്ലാത്തതിനാല്‍ ഗൃഹപാഠം ചെയ്യാന്‍ വിഷമിക്കുന്ന അമേരിക്കയിലെ കുട്ടികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് (ഇംഗ്ലീഷ് neritam) പ്രസിദ്ധപ്പെടിത്തിയിരുന്നു. (സക്കര്‍ബക്ക് ഇന്‍ഡ്യയിലെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വ്യാകുലനാകുന്നു എന്നതിന്റെ തട്ടിപ്പും ഇതില്‍ നിന്ന് വ്യക്തമാകും.) നമ്മുടെ കുട്ടികളെ അത്തരം കുടുക്കില്‍ കൊണ്ടുപോയി ചാടിക്കരുത്.

കാറിനെ അടിസ്ഥാനപ്പെടുത്തി നഗരം ആസൂത്രണം ചെയ്താല്‍ കാറില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തും. ഏത് പ്രവര്‍ത്തിയേയും സമ്പദ്‌വ്യവസ്ഥയുടെ ഘടകമാക്കുക എന്നതാണ് ഇന്നത്തെ മുതലാളിത്തത്തിന്റെ രീതി. അതിനായി എല്ലാറ്റിനേയും കമ്പോളത്തിലെ ഉല്‍പ്പന്നമാക്കുന്നു. ഇനി നാം ശ്വസിക്കുന്ന വായുവിനേ പോലും അത് ഉല്‍പന്നമാക്കും. അതുവഴി മുതലാളിത്തത്തിന്റെ എഞ്ജിനെ ഇടിച്ച് നില്‍ക്കാതെ മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. ഇ-റീഡര്‍ വാങ്ങാന്‍ നിങ്ങള്‍ ചിലപ്പോള്‍ ആയിരം രൂപയോ അതില്‍ താഴെയോ മാത്രമായിരിക്കും ചിലവാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നേരിട്ടി നല്‍കുന്ന ധനസഹായം, സബ്സിഡി, നികുതി ഇളവ്, പിന്നെ പരിസ്ഥിതി, തൊഴില്‍ ചൂഷങ്ങളായി externalized costs ഉം കൂടി കണക്കാക്കുമ്പോള്‍ പതിനായിരങ്ങള്‍ തന്നെ വില ഒരു ഉപകരണത്തിന് വന്നേക്കാം. നമ്മുടെ സമൂഹത്തിലെ അടിസ്ഥാന പ്രശ്നം അതാണ്. ദുരിതമനുഭവിക്കുന്ന 99% ആളുകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എല്ലാത്തരം ഉല്‍പന്നവല്‍ക്കരണത്തേയും ചെറുതാക്കിക്കൊണ്ടുവരികയാണ് ചെയ്യേണ്ടത്.

ലളിതവും ഫലപ്രദവും ആയ വിദ്യാഭ്യാസം

എന്തിന് നാം ഇത്തരം സങ്കീര്‍ണ്ണതകളിലേക്ക് പോകുന്നു. വിദ്യാഭ്യാസം ലളിതവും ഫലപ്രദവും സാമൂഹ്യ ചിലവ് കുറഞ്ഞതുമാകണം. എന്ത് ഉപയോഗിച്ച് പഠിപ്പിക്കുന്നു എന്നല്ല, കുട്ടികള്‍ എങ്ങനെ എന്ത് പഠിക്കുന്നു എന്നാവണം ശ്രദ്ധിക്കേണ്ടത്.

എന്നുകരുതി സാങ്കേതികവിദ്യയെ തള്ളിക്കളയണമെന്നല്ല പറയുന്നത്. അതിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കണം എന്നാണ്. പരീക്ഷണ നിരീക്ഷണങ്ങളിലുടെയും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും active ആയി വേണം കുട്ടികള്‍ പഠിക്കാന്‍. അല്ലാതെ passive ആയി ദ്വിമന പ്രതലത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ കണ്ടാവരുത്. ഇപ്പോള്‍ തന്നെ അവന്‍ ടെലിവിഷന്റേയും തിരശീലയുടേയും മുമ്പില്‍ അവന്‍ ധാരാളം സമയം passive ആയി ഇരിക്കുന്നുണ്ട്. സ്കൂളിലും അത് വേണ്ട.

അതുകൊണ്ട് സര്‍ക്കാര്‍ പൊങ്ങച്ച വിദ്യാഭ്യാസ രീതികളിലേക്കുള്ള പോക്ക് അവസാനിപ്പിക്കുക.

ഇരുണ്ടയുഗത്തിലേക്ക്

ഇന്ന് കുട്ടികളെ സ്കൂളില്‍ ചേര്‍ക്കണമെങ്കില്‍ പോലും അവരുടെ റെറ്റിനാ സ്കാന്‍ (ആധാര്‍) ചെയ്യണം. സകല മനുഷ്യരുടേയും വിവരങ്ങള്‍ സര്‍ക്കാര്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്ത രീതിയില്‍ ശേഖരിക്കുന്നു. എല്ലാവരും സ്വന്തം വിവരങ്ങള്‍ പൊച്ചങ്ങ പ്രകടനമായി വിദേശ രാജ്യത്തെ രഹസ്യപോലീസിന്റെ സെര്‍വ്വറില്‍ രേഖപ്പെടുന്നു. നാം ലൈക്ക് കിട്ടിയതില്‍ സന്തോഷിക്കുന്നു. പക്ഷേ വിക്കിലീക്സ്, വില്യം ബിന്നി, എഡ്വേര്‍ഡ് സ്നോഡന്‍, തോമസ് ഡ്രേയ്ക്, ജോണ്‍ കരിയാകു, ജെഫ്രി സ്റ്റെര്‍ലിങ്, ജെയിംസ് റൈസന്‍ തുടങ്ങി കഴിഞ്ഞ ഒരു പത്തുവര്‍ഷമായി ഒബാമയുടെ പോലീസ് പീഡിപ്പിക്കുന്ന ധീരരമായ ധാരാളം മനുഷ്യസ്നേഹികള്‍ ജീവന്‍ പണയപ്പെടുത്തി പുറത്തുകൊണ്ടുവന്ന, നാം ശ്രദ്ധിക്കാതെ തള്ളിക്കളഞ്ഞ വിവരങ്ങള്‍ സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്.

സാമ്പത്തിക തകര്‍ച്ചയാലും, യുദ്ധത്താലും, കാലാവസ്ഥാമാറ്റത്താലും ലോകത്തെ 90% ആളുകളും സമീപ ഭാവിയില്‍ അഭയര്‍ത്ഥികളാക്കപ്പെടും. വലിയ അസ്വസ്ഥാ ജനകമായ ആ കാലത്ത് അധികാരികള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമല്ല വേണ്ടത്. നിങ്ങള്‍ ഭാവിയില്‍ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കാനുള്ള കഴിവും വേണം. എങ്കിലേ ഉന്നത സമൂഹത്തിന് നിലനില്‍ക്കാനാവൂ. നാം ഇന്റര്‍നെറ്റോ ഫേസ്ബുക്കോ ഒന്നും ഉപയോഗിച്ചില്ലെങ്കില്‍ കൂടെ നമ്മുടെ സുഹൃത്തുക്കള്‍ നമ്മളേക്കുറിച്ച് ഇന്റര്‍നെറ്റില്‍ പറയുന്ന വിവരങ്ങള്‍ ശേഖരിച്ച് നമ്മുടെ ഒരു shadow image നിര്‍മ്മിക്കുന്ന രീതി ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. നാളെ എല്ലാവരുടേയും കുറ്റവും ശിക്ഷയുമൊക്കെ വിധിക്കുന്നത് അള്‍ഗോരിഥങ്ങളായി മാറും. ചില സമ്പന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ കുറേയൊക്കെ അങ്ങനെയാണ്.

അങ്ങനെ എല്ലാ സൌകര്യങ്ങളുമുള്ള ഒരു വളരെ ചെറിയ ഒരു ന്യൂന പക്ഷവും കൊടിയ ദുരിതമനുഭവിക്കുന്ന മഹാഭൂരിപക്ഷത്തിന്റേയും ആ പുതിയ ഇരുണ്ട യുഗത്തിലേക്കാണ് നാം പോയ്കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് നാം കാണുന്ന ഒറ്റപ്പെട്ട കാര്യങ്ങള്‍ വെറും താല്‍ക്കാലിക സൌകര്യത്തിനായുള്ളതല്ല എന്നും അത് വളരെ വലിയ ഫലങ്ങളുണ്ടാക്കുന്നതാണെന്നും നാം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം.
____
എഴുതിയത്: ജഗദീശ്.എസ്സ്.

ചോര്‍ന്ന “NSA exploits” ജുനിപ്പറിന്റെ ഫയര്‍വാളുകളെ ബാധിക്കുന്നതാണെന്നെ അവര്‍ ഉറപ്പിച്ചു, എന്നാല്‍ പാച്ചുകള്‍ എത്തിയിട്ടില്ല

Shadow Brokers എന്ന സംഘം ചോര്‍ത്തിയ exploits(കുഴപ്പങ്ങള്‍) തങ്ങളുടെ ഫയര്‍വാളുകളെ(firewall) ബാധിക്കും എന്ന് ജുനിപ്പര്‍(Juniper), എന്നാലും അതിന്റെ പരിഹാരമായ പാച്ചുകള്‍ ഇതുവരെ ലഭ്യമായില്ല.

Equation Group എന്ന് വിളിക്കുന്ന സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ഫയലുകള്‍ ചോര്‍ന്നതിനെക്കുറിച്ച് ഫയര്‍വാള്‍ നിര്‍മ്മാതാക്കള്‍ പരിശോധന നടത്തുകയാണ്.

ScreenOS ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന NetScreen firewall ഉപകരണങ്ങളെ ബാധിക്കുന്ന exploit ജുനിപ്പര്‍ കണ്ടെത്തി.

Watchguard Firewalls നെ ബാധിക്കുന്ന കുഴപ്പത്തെ ചൊവ്വാഴ്ച Ixia ന്റെ application and threat intelligence unit കണ്ടെത്തി. പ്രധാനമായും ചൈനയില്‍ ഉപയോഗിക്കുന്ന TopSec firewalls നെ ബാധിക്കുന്ന കണ്ടെത്തിയ കുഴപ്പങ്ങളില്‍ നാലെണ്ണം.

ഒരാഴ്ച മുമ്പ് Cisco ഉം Fortinet ഉം തങ്ങളെ ബാധിക്കുന്ന കുഴപ്പങ്ങള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച അവര്‍ അതിനുള്ള പാച്ച് ഇറക്കി. Shadow Brokers പുറത്തുവിട്ട ഫയലുകള്‍ Cisco ASA, പഴയ Cisco PIX തുടങ്ങി പല കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ ബാധിക്കുന്നതാണ്. National Security Agency (NSA) യോട് ബന്ധമുള്ള Equation Group ന്റേതാണ് Shadow Brokers പുറത്തുവിട്ട ഫയലുകള്‍.

— സ്രോതസ്സ് scmagazine.com

NSA യുടെ ചോര്‍ന്ന വിവരങ്ങള്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട്

കഴിഞ്ഞ ആഴ്ച National Security Agency യുടെ ഹാക്കിങ് ഉപകരണങ്ങള്‍ ഒരു anonymous സംഘമായ Shadow Brokers ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. അവര്‍ ആരാണെങ്കിലും Shadow Brokers പറയുന്നത് അവര്‍ക്ക് ഇനിയും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനുണ്ടെന്നാണ്. ശ്രദ്ധേയമായ കുഴപ്പങ്ങള്‍ (vulnerabilities), അവ എങ്ങനെ ഉപയോഗിക്കണമെന്നതിന്റെ വിവരങ്ങള്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്.

ജിജ്ഞാസുക്കളായ കുട്ടികള്‍, petty criminals, trolls തുടങ്ങിയവര്‍ ഇപ്പോള്‍ ചാരന്‍മാരേ പോലെ ഹാക്ക് ചെയ്യുകയാണ്.

ആരെങ്കിലും അതുപോലെ ചോര്‍ച്ചയിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനായി സുരക്ഷാ വിദഗ്ദ്ധനായ Brendan Dolan-Gavitt ഒരു കുടുക്കുണ്ടാക്കി(honeypot). ഓഗസ്റ്റ് 18 ന് ഒരു കമ്പ്യൂട്ടറില്‍ ചോര്‍ച്ചയില്‍ പറയുന്ന ഒരു കുഴപ്പം അതുപോലെ സൃഷ്ടിച്ച് കാത്തിരുന്നു. 24 മണിക്കൂറിനകം ആരോ ആ കുഴപ്പത്തെ ഉപയോഗിക്കുന്നതായി Dolan-Gavitt ന് കാണാന്‍ കഴിഞ്ഞു. പിന്നീട് എല്ലാ ദിവസവും കുറച്ച് പ്രാവശ്യം ആരൊക്കെയോ ആ കുഴപ്പം ഉപയോഗിച്ചു.

Cisco, Juniper, Fortigate പോലുള്ള കമ്പനികളുടെ ഉത്പന്നങ്ങളെ ബാധിക്കുന്നതാണ് Shadow Brokers നടത്തിയ ചോര്‍ച്ച. അതിന് പരിഹാരമായ patch കമ്പനികള്‍ ഇറക്കണം. അത് ഇറക്കിയാലും ആളുകള്‍ അവ ഇന്‍സ്റ്റാളും ചെയ്യണം.

— സ്രോതസ്സ് wired.com

അമേരിക്കന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ NSA ക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി നിര്‍മ്മിച്ചവയാണ്. അതുകൊണ്ട് അമേരിക്കന്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ വാങ്ങരുത്.
അമേരിക്കന്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അവരെ തന്നെ ഹാക്ക് ചെയ്യാനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയാണ് NSA ചെയ്യുന്നത്.

സോഫ്റ്റ്‌വെയര്‍ പേറ്റന്റ് വേണ്ട എന്ന് ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പറയുന്നു

Computer Related Inventions നെക്കുറിച്ച് Controller General of Patents, Designs and Trademarks ഫെബ്രുവരി 19, 2016 ന് പരിഷ്കരിച്ച് Guidelines പ്രസിദ്ധപ്പെടുത്തി. 1970 ലെ പേറ്റന്റ് നിയമത്തിന് അനുസൃതമാണ് ഇപ്പോഴത്തെ Guidelines.

2002 ല്‍ ഒരു amendment പേറ്റന്റ് നിയമത്തിന്റെ സെക്ഷന്‍ 3(k) ല്‍ കൊണ്ടുവന്നിരുന്നു. അത് mathematical methods, business methods, computer programmes, algorithms എന്നിവയെ പേറ്റന്റില്‍ നിന്ന് ഒഴുവാക്കി. 2004 ലും 2005 ലും സോഫ്റ്റ്‌വെയറിനെ പേറ്റന്റ് ചെയ്യാനുള്ള ശ്രമം നടന്നെങ്കിലും ജനപ്രതിനിധി സഭ അത് തള്ളിക്കളയുകയാണുണ്ടായത്.

2015 ഓഗസ്റ്റ് 21 ന് പേറ്റന്റ് ഓഫീസ് Guidelines പ്രസിദ്ധപ്പെടുത്തിയരുന്നു. statutory provisions ന് എതിരാണ് ആ Guidelines. അത് സോഫ്റ്റ്‌വെയര്‍ രംഗത്തെ പേറ്റന്റുകളുടെ ഒരു പേമാരിക്ക് കാരണമാകും. SFLC.in, iSPIRT (Indian Software Product Industry Round Table), Knowledge Commons എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, academicians, start-ups തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും, മന്ത്രിക്കും, പേറ്റന്റ് ഓഫീസിനും ഈ Guidelines പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു സംയുക്ത കത്തെഴുതി.

സര്‍ക്കാരും പേറ്റന്റ് ഓഫീസും വേഗം തന്നെ അതിന് മറുപടി നല്‍കുകയുണ്ടായി. 2015 ഒക്റ്റോബര്‍ 21 ന് നടന്ന ഒരു യോഗത്തില്‍ SFLC.in ന്റേയും Knowledge Commons ന്റേയും വീക്ഷണങ്ങള്‍ ശ്രദ്ധിച്ച Controller ഡിസംബര്‍ 14 ന് ഒരു പുതിയ ഉത്തരവിറക്കി. guidelines ല്‍ അത് ചാഞ്ചല്യം കൊണ്ടുവന്നു. അതിന് ശേഷം Controller മുംബൈയില്‍ ജനുവരി 19, 2016 ന് ഒരു പൊതു കൂടിയാലോചന വെച്ചു.

2015 guidelines സോഫ്റ്റ്‌വെയര്‍ രംഗത്തേക്കുള്ള പേറ്റന്റുവല്‍ക്കരണത്തിന് കാരണമാകുകയും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് വിഷമങ്ങളുണ്ടാക്കുകയും ചെയ്യുമായിരുന്നു. “സോഫ്റ്റ്‌വെയര്‍ രംഗത്തെ പേറ്റന്റുവല്‍ക്കരണത്തിന്റെ സാദ്ധ്യത നിയമനിര്‍മ്മാണം വഴി ചുരുക്കിയത് സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ക്കും വ്യവസായത്തിനും, പേറ്റന്റ് കൂട്ടം കൈവശം വെച്ചിരിക്കുന്ന കമ്പനികളുടെ അടിച്ചമര്‍ത്തലില്ലാതെ തങ്ങള്‍ക്ക് കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള അവസരങ്ങളൊരുക്കി. ഞങ്ങളുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ തയ്യാറായതിനും ചങ്ങലയില്ലാതെ കണ്ടുപിടുത്തം നടത്താനുള്ള നമ്മുടെ പ്രോഗ്രാമര്‍മാരുടേയും സ്ഥാപനങ്ങളുടേയും സ്വാതന്ത്ര്യം സംരക്ഷിക്കാനും തയ്യാറായതിന് സര്‍ക്കാരിനോടും പേറ്റന്റ് ഓഫീസിനോടും ഞങ്ങള്‍ക്ക് നന്ദിയുണ്ട്,” എന്ന് SFLC.in ന്റെ counsel ആയ പ്രശാന്ത് സുഗതന്‍ പറയുന്നു.

SFLC.in ന്റെ Executive Director ഉം ISPIRT ലെ Software Patent Group വിദഗ്ദ്ധയുമായ മിഷി ചൌധരി പറഞ്ഞു.
“മുമ്പ് Net Neutralityയുടെ കാര്യത്തിലും ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിന്റെ കാര്യത്തിലും ഈ സര്‍ക്കാര്‍ കണ്ടുപിടുത്ത സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നു എന്നും കണ്ടുപിടുത്തം നടത്താനുള്ള സ്വാതന്ത്ര്യത്തെ തടയുന്ന ഒന്നിനേയും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. അത് തുടരും എന്ന് ഞങ്ങള്‍ കരുതുന്നു. അസാധാരണ പേറ്റന്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന് സര്‍ക്കാരും പേറ്റന്റ് ഓഫീസുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

CRI പേറ്റന്റുവര്‍ക്കരിനാവുമോ ഇല്ലയോ എന്ന് കണ്ടെത്താനായി SFLC.in കൊണ്ടുവന്ന മൂന്ന് പരീക്ഷള്‍ പേറ്റന്റ് ഓഫീസ് അംഗീകരിച്ചു:

(1)openly construe the claim and identify the actual contribution;

(2)സംഭാവന ഗണിതസിദ്ധാന്തമോ, ബിസിനസ് രീതിയോ, അള്‍ഗോരിഥമോ ആണെങ്കില്‍ അവകാശവാദം തള്ളിക്കളയുക

(3)സംഭാവന കമ്പ്യൂട്ടര്‍ പ്രോഗ്രാം രംഗത്താണെങ്കില്‍ അത് പേറ്റന്റ് ചെയ്യാന്‍ തക്ക ഒരു പ്രത്യേക പുതിയ hardware ഓ മറ്റെന്തെങ്കിലും കാര്യങ്ങളോ ഉള്‍പ്പെട്ടതോ ആണെന്ന് പരിശോധിക്കുക. കമ്പ്യൂട്ടര്‍ പ്രോഗ്രാം മാത്രമായി അങ്ങനെ പേറ്റന്റ് ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള അവകാശത്തെ തള്ളിക്കളയുക. കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉം hardware ഉം ഉള്‍പ്പെട്ടതാണെങ്കില്‍ പേറ്റന്റ് ചെയ്യാന്‍ പറ്റിയതാണോ എന്ന് പരിശോധിക്കാനുള്ള അടുത്ത നടപടികളിലേക്ക് കടക്കുക.

ഇത്തരത്തിലെ ഒരു പരീക്ഷ സോഫ്റ്റ്‌വെയര്‍ രംഗത്ത് പേറ്റന്റിനായുള്ള അപേക്ഷ തള്ളിക്കളയുകയും പുതിയ തരം hardware ഭാഗങ്ങളോടൊപ്പമുള്ള സോഫ്റ്റ്‌വെയറിന് മാത്രം പേറ്റന്റ് സംരക്ഷണം നല്‍കുകയും ചെയ്യും.

— സ്രോതസ്സ് legallyindia.com

ഐഫോണ്‍ ക്യാമറകള്‍ വിദൂരത്ത് നിന്ന് പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ആപ്പിളിന് കിട്ടി

പ്രത്യേക തരത്തിലുള്ള infrared sensors ഉപയോഗിച്ച് ഐഫോണ്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യ നടപ്പാക്കുമെന്നാണ് പേറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ന്യായീകരണമായി പറയുന്നത് സംഗീതപരിപാടികളൊക്കെ ആളുകള്‍ വീഡിയയോയില്‍ പകര്‍ത്തി പ്രസിദ്ധപ്പെടുത്തുന്നത് തടയാനാണെന്നാണ്. ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ infrared emitter സ്ഥാപിക്കാം. അതില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ ഫോണുകള്‍ decode ചെയ്ത് അതിന്റെ ക്യാമറകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാതെയാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

— സ്രോതസ്സ് theguardian.com

23 ജൂണിന് അമേരിക്കയിലെ പാര്‍ളമെന്റില്‍ ജനപ്രതിനിധികള്‍ തോക്കുകള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കുത്തിയിരിപ്പ് സമരം നടത്തി. ലൈവ് വീഡിയോ നല്‍കിക്കൊണ്ടിരുന്ന ഔദ്യോഗിക ചാനല്‍ അത് ഉടനേ തന്നെ സെന്‍സര്‍ചെയ്തു. അപ്പോള്‍ MP മാര്‍ തങ്ങളുടെ സ്വന്തം ഫോണുകളിലെ ക്യാമറ ഉപയോഗിച്ച് സമരത്തിന്റെ വീഡിയോ പ്രക്ഷേപണം ചെയ്തു.
കറുത്തവരെ പോലീസ് പച്ചക്ക് വെടിവെച്ച് കൊല്ലുന്നതിന്റെ ധാരാളം ലൈവ് വീഡിയോകള്‍ കൊല്ലപ്പെടുന്നവര്‍ തന്നെ പ്രസിദ്ധപ്പെടുത്തുണ്ട്. അതും അധികാരികള്‍ക്ക് തലവേദനയാണ്.
ഓരോ സാങ്കേതികവിദ്യകളും വരുമ്പോള്‍ അത് ആനയാണ് ചേനയാണ് ജനാധിപത്യമാണ്, വിപ്ലവമാണെന്നൊക്കെ പറയുന്നവര്‍ മനസിലാക്കുക, എപ്പോഴൊക്കെ പുതിയ കാര്യങ്ങള്‍ അധികാരികളുടെ കണ്ണിലെ കരടായിവരുന്നുവോ അപ്പോഴുടനേ തന്നെ അത് അവര്‍ ഇല്ലാതാക്കും.