ബ്രിട്ടീഷ് എയര്‍വേസ് ഹാക്ക് ചെയ്തു

ഉപഭോക്താക്കളുടെ ഡാറ്റ മോഷണം നടന്നതിന് ശേഷം അതില്‍ തങ്ങള്‍ “അതിയായി ഖേദിക്കുന്നു” എന്ന് British Airways കഴിഞ്ഞ ദിവസം പറഞ്ഞു. 380,000 പെയ്മെന്റ് കാര്‍ഡുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 5 വരെ അവരുടെ സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്കിങ് നടത്തിയവരുടെ വ്യക്തിപരവും സാമ്പത്തികവും ആയ വിവരങ്ങള്‍ ചോര്‍ന്നു. പോലീസ് ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് huffingtonpost.co.uk 06/09/2018

യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്

#GDPR കാരണം യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വേണ്ടി USA Today നിരീക്ഷണ സ്ക്രിപ്റ്റുകളും പരസ്യങ്ങളും ഒഴുവാക്കിയ വേറെ വെബ് സെര്‍വ്വറാണ് ഉപയോഗിക്കുന്നത്. സൈറ്റ് അതിനാല്‍ അതിവേഗം പ്രവര്‍ത്തിക്കുന്നു. ഈ ചവറുകളൊന്നുമില്ലെങ്കില്‍ ഇന്റെര്‍നെറ്റ് എത്രയേറെ വേഗത്തിലാകുമായിരുന്നു! 5.2MB → 500KB. ലോഡ് ആകാനുള്ള സമയം 45 സെക്കന്റില്‍ നിന്ന് 3 സെക്കന്റുകളിലേക്ക്. 124 (!) ജാവാസ്ക്രിപ്റ്റ് ഫയലുകളില്‍ നിന്ന് പൂജ്യം ഫയലുകളിലേക്ക്. മൊത്തം 500 requests ല്‍ നിന്ന് 34 ലേക്ക്. — സ്രോതസ്സ് twitter.com/fr3ino ഇത് വേഗതയുടെ … Continue reading യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്

രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാര്‍ തങ്ങളുടെ സൈറ്റുകള്‍ നീക്കം ചെയ്യണമെന്ന് ടാന്‍സാനിയ

രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാരും ഓണ്‍ലൈന്‍ ഫോറങ്ങളും തങ്ങളുടെ സൈറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ടാന്‍സാനിയ സര്‍ക്കാര്‍ ഉത്തരവിട്ടു. അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടണം. ഇന്റെര്‍നെറ്റിന്റെ നിയന്ത്രണം ശക്തമാക്കുന്ന നയമാണിതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ബ്ലോഗര്‍മാരും യൂട്യൂബ് പോലുള്ള ചാനലുകളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് $900 ഡോളര്‍ കൊടുത്ത് ലൈസന്‍സ് കരസ്ഥമാക്കണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ടാന്‍സാനിയയുടെ പ്രതിശീര്‍ഷ വരുമാനം $900 ഡോളറില്‍ താഴെയാണ്. എതിര്‍പ്പുകളേയും അഭിപ്രായ സ്വതന്ത്ര്യത്തേയും ഇല്ലാതാക്കാനുള്ള പ്രസിഡന്റ് John Magufuliന്റെ ശ്രമമാണിതെന്ന് ഡിജിറ്റല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. 2015 ല്‍ ആണ് John … Continue reading രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാര്‍ തങ്ങളുടെ സൈറ്റുകള്‍ നീക്കം ചെയ്യണമെന്ന് ടാന്‍സാനിയ

രാജസ്ഥാനില്‍ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ സമയത്ത് ഇന്റര്‍നെറ്റ് നിര്‍ത്തിവെക്കുന്നു

കോണ്‍സ്റ്റബിള്‍ തെരഞ്ഞെടുപ്പ് പരീക്ഷയിലെ ചതിപ്രയോഗം തടയാനായി രാജസ്ഥാന്‍ ജൂലൈ 14 ഉം ജൂലൈ 15 നും രണ്ട് ദിവസത്തേക്ക് ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കുന്നു. മല്‍സര പരീക്ഷയുടെ പേരില്‍ സംസ്ഥാനം മൊത്തം ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കുന്നത് ഇത് ആദ്യമായാണ്. പരീക്ഷാ കേന്ദ്രത്തിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് മണിക്കൂര്‍ സമയത്തേക്ക് ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കാനുള്ള അനുവാദം പോലീസ് നേടിയിട്ടുണ്ട്. — സ്രോതസ്സ് deccanchronicle.com

150 കോടി സചേതനമായ രേഖകള്‍ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു

pay stubs മുതല്‍ medical scans മുതല്‍ patent applications വരെയുള്ള 150 കോടി സചേതനമായ ഓണ്‍ലൈന്‍ ഫയലുകള്‍ എല്ലാവര്‍ക്കും കാണാവുന്നത് പോലെ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു എന്ന് സുരക്ഷാ ഗവേഷകര്‍ പറഞ്ഞു. സൈബര്‍ സുരക്ഷാ സ്ഥാപനമായ Digital Shadows ന്റെ ഗവേഷകര്‍ scanning ഉപകരണം ഉപയോഗിച്ച് 2018 ന്റെ ആദ്യത്തെ മൂന്ന് മാസം കൊണ്ട് ലോകം മൊത്തമുള്ള ആളുകളുടേയും കമ്പനികളുടേയും ഓണ്‍ലൈന്‍ സ്വകാര്യ രേഖകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. 700,000 payroll രേഖകളും, 60,000 tax return … Continue reading 150 കോടി സചേതനമായ രേഖകള്‍ ഇന്റര്‍നെറ്റില്‍ തുറന്ന് കിടക്കുന്നു

വെബ് എന്നാൽ ഗൂഗിൾ അല്ല

Accelerated Mobile Pages (“AMP”), ഗൂഗിളിന്റെ ഒരു പ്രൊജക്റ്റാണ്. വെബ് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനായുള്ളതാണ്. സത്യത്തിൽ ഉപയോക്താക്കളെ ഗൂഗിളിന്റെ ഡൊമൈനിൽ മാത്രം ഒതുക്കി നിത്താനുള്ള പരിപാടിയാണ് AMP. അങ്ങനെ മറ്റ് വെബ് സൈറ്റുകളിലേക്കുള്ള ഗതാഗതം ഇല്ലാതാക്കി ഗുഗിളിന് മാത്രം ഗുണകരമാക്കുന്നു. ശതകോടിക്കണക്കിന് ഉപയോക്താക്കളിലേക്ക് ഇത് എത്തുന്നതോടെ വെബ്ബിൽ ഗൂഗിളിന്റെ ആധിപത്യം വർദ്ധിക്കും. ഗൂഗിളിന്റെ തെരയൽ ആധിപത്യം കാരണം ഉള്ളടക്കത്തെ ഗൂഗിൾ കുടക്കീഴിൽ വരുത്താനായി പ്രസാധകർ നിർബന്ധിതരാകാൻ പാടില്ല. വെബ് എന്നാൽ ഗൂഗിളല്ല, അത് വെറും ഗൂഗിളാകാൻ പാടില്ല. … Continue reading വെബ് എന്നാൽ ഗൂഗിൾ അല്ല

അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ

FCCയുടെ 2015 Open Internet Order ഇന്റര്‍നെറ്റ് ഉപയോക്താക്കളെ സംബന്ധിച്ചടത്തോളം വലിയ വിജയമായിരുന്നു. സ്വതന്ത്രവും തുറന്നതുമായ ഇന്റര്‍നെറ്റിന് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും നന്ദി. നാം അടിസ്ഥാനപരമായ നെറ്റ് നിഷ്പക്ഷത സംരക്ഷണങ്ങള്‍ നേടിയെടുത്തിരുന്നു. ഇപ്പോള്‍ ആ സംരക്ഷങ്ങള്‍ ഇല്ലാതാകാന്‍ പോകുകയാണ്. Open Internet Order ഇല്ലാതാക്കാന്‍ FCC Chairman Ajit Pai ശ്രമിക്കുന്നു. ഇന്റര്‍നെറ്റിന് മേല്‍ വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് അഭൂതപൂര്‍വ്വമായ നിയന്ത്രണം നല്‍കാന്‍ പോകുന്നു. പൈയുടെ പദ്ധതി പ്രകാരം സാമാന്യബുദ്ധി നടപ്പാക്കാനുള്ള തങ്ങളുടെ അധികാരം FCC relinquish, … Continue reading അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്റര്‍നെറ്റിനെ വില്‍ക്കല്ലേ