ആമസോണിലെ അവസാനത്തെ മരങ്ങള്‍

തടി മോഷ്ടാക്കള്‍ എങ്ങനെ ആമസോണില്‍ നിന്ന് തടി മോഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെറു, ബൊളീവിയ, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ കള്ളരേഖകളുമായി നിയമവിരുദ്ധ തടി ഒരു പരിശോധനയുമില്ലാതെ അന്തര്‍ ദേശീയ കമ്പോളത്തില്‍ എത്തുന്നു. തടി കള്ളക്കടത്തുകാര്‍ ഇപ്പോള്‍ പുതിയ തരം വൃക്ഷ സ്പീഷീസുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മരങ്ങളെ സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല. ആഗോളതലത്തില്‍ നിയമവിരുദ്ധ തടി കള്ളക്കടത്ത് $5000 കോടി ഡോളറില്‍ അധികം … Continue reading ആമസോണിലെ അവസാനത്തെ മരങ്ങള്‍

Advertisements

മാന്ദ്യകാലത്തിന് ശേഷം അസമത്വം വര്‍ദ്ധിച്ചു

മാഹാ മാന്ദ്യം എന്ന് വിളിക്കുന്ന കാലം കഴിഞ്ഞ് രണ്ട് വര്‍ഷം അസമത്വം വലിയ തോതില്‍ വര്‍ദ്ധിച്ചു എന്ന് പുതിയ കണക്കുകള്‍. Pew Research Center പറയുന്നതനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 7% വീടുകള്‍ അവരുടെ വരുമാനം 28% വര്‍ദ്ധിച്ചപ്പോള്‍ ബാക്കിവന്ന 93% വീടുകളുടേയും വരുമാനം കുറഞ്ഞു. 2009 ല്‍ ഏറ്റവും മുകളിലുള്ള 7%ക്കാരും ബാക്കിയുള്ളവരും തമ്മിലുള്ള സാമ്പത്തിക വിടവ് 18-ന്-1 ആയിരുന്നത് 2011 ആയപ്പോഴേക്കും 24-ന്-1 എന്ന തോതിലെത്തി. 2013

കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

പുതിയ ഡാറ്റ പ്രകാരം കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു എന്ന് വ്യക്തമാക്കുന്നു. ജനുവരി - ആഗസ്റ്റ് 2018 കാലത്തെ ആറ് മാസം 1,400 യന്ത്രങ്ങളാണ് അടച്ച് പൂട്ടിയത്. ഉപഭോക്താക്കള്‍ക്ക് കാശ് കൈവശം വെക്കാനായില്ലെങ്കില്‍ കാര്‍ഡ് കമ്പനികള്‍ പണമിടപാടിന് ഈടാക്കുന്ന ഫീസ് അവര്‍ക്ക് എത്രവേണമെങ്കിലും വര്‍ദ്ധിപ്പിക്കാനാകും. ഡിജിറ്റല്‍ പണം അടക്കുന്നതിന്റെ നിയന്ത്രണം വളരേറെ കേന്ദ്രീകരിക്കപ്പെട്ടതാണ്. 2017 ലെ എല്ലാ ഡെബിറ്റ് കാര്‍ഡുകളുടേയും 97% വിസയാണ് കൊടുക്കുന്നത്. കമ്പോളത്തെ പിടിച്ചെടുത്താല്‍ കാര്‍ഡ് ഇടപാടുകളില്‍ ‘interchange fee’ തോന്നിയ പോലെ അവര്‍ക്ക് വര്‍ദ്ധിപ്പിക്കാനാകും. … Continue reading കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൌദി കൊന്നതിന് ശേഷം അമേരിക്കയുടെ പിന്‍തുണയോടെ സൌദി യെമനില്‍ നടത്തുന്ന ബോംബിങ്ങിനെക്കുറിച്ച് വീണ്ടും സൂക്ഷ്മനിരീക്ഷണം ഉണ്ടായിരിക്കുന്നു. സൌദ് രാജ്യത്തെക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സ്‌ലറായ ആങ്ഗലാ മര്‍കെല്‍ പറഞ്ഞു. എന്നാല്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ ആ നയം പിന്‍തുടരന്നില്ല. സൌദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് Amnesty International ആവശ്യപ്പെട്ടു. അതേപോലെ ക്യാനഡയില്‍ ജസ്റ്റിന്‍ ട്രുഡോയോടും അവിടെ ആവശ്യങ്ങളുണ്ടാകുന്നുണ്ട്. 2014 ല്‍ സൌദിയുമായുണ്ടാക്കിയ ആയുധക്കരാറില്‍ നിന്ന് പിന്‍മാറില്ല എന്ന് … Continue reading ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു

ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം

ഈ ആഴ്ച 2017 ലെ ദാരിദ്ര്യത്തിന്റെ വിവരങ്ങള്‍ US Census Bureau പുറത്തുവിട്ടു. അവിടെ ദേശീയ ദാരിദ്ര്യ രേഖക്ക് താഴെ 12.3% ആളുകള്‍ ജീവിക്കുന്നു. അതായത് 4 കോടി ആളുകള്‍ “ഔദ്യോഗികമായി” ദരിദ്രരാണ്. Supplemental Poverty Measure കണക്ക് പ്രകാരം 13.9% അതായത് 4.5 കോടിയാളുകള്‍ ദരിദ്രരാണ്. ഈ ഡാറ്റ പ്രകാരം ജനസംഖ്യയുടെ 29.4% അതായത് മറ്റൊരു 9.5 കോടി ആളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ നേടുന്നതില്‍ വിഷമത അനുഭവിക്കുന്ന “താഴ്ന്ന വരുമാനം” ഉള്ളവരാണ്. രണ്ടും കൂടി ഒന്നിപ്പിച്ചാല്‍ … Continue reading ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം

ഫാസിസം എന്നാൽ എന്ത്

ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് പേര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. ഈ നിര്‍വ്വചനം വളരെ ലഘുവായതാണെന്ന് താങ്കള്‍ക്ക് തോന്നാം. കാരണം ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചിത്രങ്ങള്‍ വളരെ ഭീതിയുണ്ടാക്കുന്നവയാണ്. അതൊന്നും പരിഗണിക്കാതെ ഇത്ര ഉപരിപ്ലവവും ലളിതവുമായ നിര്‍വ്വചനം എങ്ങനെ നല്‍കാനാകും എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത് മാത്രമല്ല ഈ നിര്‍വ്വചന പ്രകാരം … Continue reading ഫാസിസം എന്നാൽ എന്ത്