പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്‍ക്കും അറിയില്ല

ബാങ്ക് വായ്പ കൊടുക്കമ്പോഴാണ് പുതിയ പണം ഉണ്ടാവുന്നത് എന്ന കാര്യം അറിയാവുന്നത് 15% MPമാര്‍ക്ക് മാത്രമാണ്. ജനം വായ്പ തിരിച്ചടക്കുമ്പോള്‍ പണം ഇല്ലാതാവും. 62% പേരും ഇത് തെറ്റെന്ന് കരുതുന്നു, 23% പേര്‍ അറിയില്ല എന്ന് പറഞ്ഞു. Tory MPമാര്‍ക്ക് കുറച്ച് മെച്ചപ്പെട്ട വിവരമുണ്ട്, 19% ശരിയായി ഉത്തരം പറഞ്ഞു. ശരിയുത്തരം അറിയമായിരുന്നത് Labour MPമാരില്‍ 5% പേര്‍ക്ക് മാത്രമായിരുന്നു. വ്യക്തികളുടെ അകൌണ്ടിലുള്ള ഇലക്ട്രോണിക് പണം ഉള്‍പ്പടെ എല്ലാ പുതിയ പണം നിര്‍മ്മിക്കുന്നതിന്റെ അധികാരം സര്‍ക്കാരിന് മാത്രമാണെന്ന [...]

Advertisements

KPMG വിശുദ്ധരായി പ്രഖ്യാപിച്ച നിരീക്ഷണ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നത്… KPMGയില്‍ നിന്ന് തന്നെയുള്ള ചങ്ങാതിമാരാണ്

HBOS ന്റെ തകര്‍ച്ച കാരണമായ KPMG തെറ്റായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ നിരീക്ഷണ സമിതി നിറയെ കളങ്കപ്പെട്ട അകൌണ്ടിങ് സ്ഥാപനത്തിലെ മുമ്പത്തെ ഉദ്യോഗസ്ഥരാണ്. Mail നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിഷലിപ്തമായ വായ്പക്കാരുടെ ഓഡിറ്റിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കമ്മറ്റിയില്‍ കുറഞ്ഞത് മൂന്നുപേര്‍ KPMG യുടെ ഉദ്യോഗസ്ഥരായിരുന്നു. ഈ മൂന്ന് പേര്‍ക്കും കൂടി സ്ഥാപനവുമായി 65 വര്‍ഷത്തെ ബന്ധമാണുള്ളത്. അതിന് പുറമേ, Sir Win Bischoff ആണ് ഈ നിയന്ത്രണ സംഘത്തിന്റെ തലവന്‍. HBOS നെ [...]

കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017

വലിയ ബാങ്കുകളുടെ പഴയ പരിപാടി തുടരുന്നത് കാലാവസ്ഥയെ കൊല്ലുന്നു. 2014 - 2016 കാലത്ത് വലിയ ബാങ്കുകള്‍ ലോകം മൊത്തം $29000 കോടി ഡോളര്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്കായി ഒഴുക്കി. ഒപ്പം മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. 8 ആമത്തെ ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് ആയ Banking on Climate Change. അത് ബാങ്കുകളുടെ നയത്തേയും കാര്‍ബണ്‍ സാന്ദ്രത കൂടിയ, സാമ്പത്തികമായി അപകടകരമായ, പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫോസില്‍ ഇന്ധന സെക്റ്ററിലെ നിക്ഷേപത്തേയും വിശകലനം ചെയ്യുന്നു. [...]

സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു

സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ഒരു ദശാബ്ദത്തിനകം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ടില്‍ കൂടുതല്‍ ശമ്പളം കൊടുത്തു. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മഹാ മന്ദ്യത്തിന്റെ ആഘാതത്തില്‍ കഷ്ടപ്പാടനുഭവിക്കുന്ന സമയത്ത് Barclays, HSBC, Royal Bank of Scotland, Lloyds തുടങ്ങിയ ബാങ്കുകളുടെ CEO മാര്‍ വലിയ തുകകള്‍ പോക്കറ്റിലാക്കി. ബാങ്കുകളുടെ പ്രധാനികള്‍ പണം വെളുപ്പിക്കലും, mis-selling വിവാദങ്ങളിലും, നികുതിദായകര്‍ രക്ഷപെടുത്തിയപ്പോഴും, തട്ടിപ്പ് അന്വേഷണം നടന്നപ്പോഴുമെല്ലാം അവരുടെ ശമ്പളം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 2007 ല്‍ Northern Rock [...]

സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)

സ്വകാര്യ പണ നിര്‍മ്മാണം: തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് ഇപ്പോഴത്തെ പണ സംവിധാനത്തെ മാറ്റാന്‍ ധാരാളം കാരണങ്ങളുണ്ട്. തുടക്കമായി ഇപ്പോഴത്തെ സംവിധാനത്തിന്റെ വക്താക്കള്‍ നമ്മേ വിശ്വസിപ്പിക്കുന്നതിനേക്കാളും മോശമായ രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ തെളിവ്: 2008 ലെ സാമ്പത്തിക തകര്‍ച്ച. ആ പ്രതിസന്ധി ഒരു അപവാദമല്ല: 1980കള്‍ക്ക് ശേഷം ഡസന്‍ കണക്കിന് വലുതും ചെറുതുമായ സാമ്പത്തിക പ്രതിസന്ധികളുണ്ടായിട്ടുണ്ട്.[1] ധാരാളം സാമ്പത്തിക ശാസ്ത്രജ്ഞരും മറ്റ് കമ്പോള വിദഗ്ദ്ധരും നമ്മേ വിശ്വസിപ്പിച്ചിരുന്നതിനേക്കാള്‍ മോശമായാണ് കമ്പോളം പ്രവര്‍ത്തിച്ചത്. സാമ്പത്തിക സിദ്ധാന്തം: സാമ്പത്തിക കമ്പോളത്തിന് [...]

കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു

Wells Fargo യില്‍ നിന്ന് വാഹന വായ്പയെടുത്ത 8 ലക്ഷത്തിലധികം ആളുകള്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് അടിച്ചേല്‍പ്പിക്കുന്നു. അവരില്‍ ചിലര്‍ ഇപ്പോഴും അതിന് വേണ്ടി പണം അടച്ചുകൊണ്ടിരിക്കുകയാണ് എന്ന് ബാങ്കിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പറയുന്നു. അപകട നാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടിയുള്ള അനാവശ്യമായ ഈ വാഹന ഇന്‍ഷുറന്‍സ് കാരണം 2.74 ലക്ഷം ഉപഭോക്താക്കള്‍ കൃത്യവിലോപം ചെയ്തു, 25,000 പേരുടെ വാഹനം ജപ്തിചെയ്യുകയും ചെയ്തു എന്ന് New York Times ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് [...]

ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല

ന്യൂയോര്‍ക്കിലേയും ഇല്ലിനോയിസിലെയും അറ്റോര്‍ണി ജനറലുമാരുള്‍പ്പടെ U.S. Department of Justice, ചിക്കാഗോയിലേയും സിയാറ്റിലിലേയും Federal Home Loan Banks, National Credit Union Administration എന്നിവര്‍ നിക്ഷേപ ബാങ്കായ Goldman Sachs മായി ഒത്തുതീര്‍പ്പിലെത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായത് ഇവരുള്‍പ്പടെ നടത്തിയ ഭവന വായ്പയിലടിസ്ഥാനമായ ധനകാര്യ ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകളായിരുന്നു. അതിനെക്കുറിച്ചുള്ള ഈ കേസുകളൊത്തു തീര്‍പ്പാക്കാന്‍ ഈ സ്ഥാപനം $500 കോടി ഡോളര്‍ കൊടുത്തു. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് $20 ലക്ഷം കോടി നാശമുണ്ടാക്കിയ തെറ്റുകള്‍ക്ക് [...]

ഹാക്കര്‍മാര്‍ ലോക ബാങ്ക് ഇടപാടുകളെ നിരീക്ഷിക്കാനുള്ള NSA യുടെ പ്രോഗ്രാമുകളെ പുറത്തുവിട്ടു

SWIFT interbank messaging സംവിധാനത്തില്‍ കടന്നുകയറി ലാറ്റിന്‍ അമേരിക്കയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലും ചില ബാങ്കുകളിലെ പണത്തിന്റെ ഒഴുക്കിനെ അമേരിക്കയുടെ National Security Agency പരിശോധിച്ചു എന്ന് സൂചിപ്പിക്കുന്ന കാര്യമാണ് ഹാക്കര്‍ സംഘം പുറത്തുവിട്ട രേഖകളും ഫയലുകളും കാണിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. The Shadow Brokers എന്ന സംഘമാണ് ഈ രേഖകളും ഫയലുകളും പുറത്തുവിട്ടത്. ചില രേഖകളില്‍ NSA യുടെ സീലുമുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ആക്രമിക്കാനുള്ള NSAയുടെ പ്രോഗ്രാമുകളും ഇതിനൊപ്പം ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ [...]