NHS നെ നശിപ്പിക്കുന്ന ടോറി രാഷ്ട്രീയക്കാരെ സ്റ്റീഫന്‍ ഹോക്കിങ് കുറ്റം പറഞ്ഞു

മന്ത്രിമാര്‍ NHS നെ നശിപ്പിക്കുകയാണ് എന്ന് സ്റ്റീഫന്‍ ഹോക്കിങ് ആരോപിക്കുന്നു. യഥാസ്ഥിതികര്‍ ഫണ്ട് കുറച്ച്, സ്വകാര്യവല്‍ക്കരണം നടപ്പാക്കി, ശമ്പളം കുറച്ച് ജോലിക്കാരെ മോശക്കാരാക്കി, ആരോഗ്യസേവനത്തെ ദുര്‍ബലപ്പെടുത്തുകയാണ്. തന്റെ ദീര്‍ഘകാലത്തെ ജീവിതവും നേട്ടങ്ങളും NHS നല്‍കിയ സേവനത്താലാണ് എന്ന് 75 വയസ് പ്രായമായ ഭൌതിക ശാസ്ത്രജ്ഞനായ അദ്ദേഹം അഭിപ്രായപ്പെട്ടു. ആ സേവനങ്ങളെ “അമേരിക്കന്‍ രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാന”ത്തിലേക്ക് മാറ്റുകയാണോ എന്ന് അദ്ദേഹം ഭയപ്പെടുന്നു. — സ്രോതസ്സ് theguardian.com 2017-08-29

Advertisements

അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു

നിഷ്‌ക്രിയമായ സ്വകാര്യ കൂലിപ്പട്ടാളമായ ബ്ലാക്ക്‌വാട്ടറിന്റെ സ്ഥാപനകാനയ എറിക് പ്രിന്‍സിന്റെ നിര്‍ബന്ധത്തില്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു. ഈ പദ്ധതി പ്രകാരം അഫ്ഗാന്‍ സൈന്യത്തെ ഉപദേശിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് 5,500 സ്വകാര്യ കൂലിപ്പട്ടാളത്തെ അയക്കുമെന്ന് USA Today യുമായുള്ള അഭമിമുഖത്തില്‍ അയാള്‍ പറഞ്ഞു. താലിബാന്‍ കലാപകാരിക്ക് മേല്‍ നടത്തുന്ന ബോംബിടല്‍ പരിപാടിക്ക് 90 വിമാനങ്ങളോട് കൂടിയ ഒരു സ്വകാര്യ വ്യോമസേനയും രൂപീകരിക്കുന്നുണ്ട്. ഈ പദ്ധതിക്ക് പ്രതിവര്‍ഷം $1000 കോടി ഡോളര്‍ നികുതി പണം വേണ്ടിവരുമെന്ന് പ്രിന്‍സ് [...]

ഇന്‍ഡ്യയിലെ ആദ്യത്തെ സ്വകാര്യ മിസൈല്‍ നിര്‍മ്മാണ സംവിധാനം ആരംഭിച്ചു

സ്വകാര്യ മേഖലയിലെ ആദ്യത്തെ മിസൈല്‍ sub-systems നിര്‍മ്മാണ സ്ഥാപനം ആയ Kalyani Group ന്റേയും ഇസ്രായേലിലെ Rafael Advanced Defence Systems Ltd. ന്റേയും $250 കോടി ഡോളറിന്റെ സംയുക്ത സംരംഭം ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. Kalyani Rafael Advanced Systems (KRAS) നിലയം ആദ്യമായി anti-tank guided missile (ATGM) Spike നിര്‍മ്മിച്ച് തുടങ്ങും. ഇന്‍ഡ്യന്‍ സൈന്യത്തിന് ആയുധം നല്‍കുന്നതിനോടൊപ്പം തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കും ആയുധ കച്ചവടം നടത്തും. സ്വകാര്യ മേഖലയെ പ്രതിരോധ മേഖലയില്‍ പങ്കെടുപ്പിക്കാനുള്ള ‘Make [...]

ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും

Defence Procurement Procedure ന്റെ Strategic Partnership model പ്രകാരം റഷ്യന്‍ മിഗ് വിമാനങ്ങള്‍ക്ക് പകരം ഒറ്റ എഞ്ജിന്‍ യുദ്ധവിമാനത്തെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനം IAF തുടങ്ങി. Paris Air Show യില്‍ ആയിരുന്നു അതിനുള്ള പ്രഖ്യാപനമുണ്ടായത്. അവിടെ മോഡിയുടെ ട്രമ്പുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പേ രത്തന്‍ ടാറ്റ അവിടെയുണ്ടായിരുന്നു. Strategic Partnership model ന് നാല് ഘടകങ്ങളുണ്ട് - അന്തര്‍വാഹിനി, ഒറ്റ എഞ്ജിന്‍ യുദ്ധവിമാനം, ഹെലികോപ്റ്റര്‍, കവചിതവാഹനങ്ങള്‍/ടാങ്കുകള്‍. സ്വകാര്യമേഖലിലേക്ക് പ്രതിരോധ നിര്‍മ്മാണത്തെ തുറന്ന് കൊടുക്കുകയാണ് ഇത് വഴി. Rs. [...]

സിഡ്നി ബസ് ഡ്രൈവര്‍മാര്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

ആസ്ട്രേലിയയിലെ ഏറ്റവും പ്രസിദ്ധമായ നഗരമായ സിഡ്നിയില്‍ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ 24 മണിക്കൂര്‍ സമരം കഴിഞ്ഞ ദിവസം നടത്തി. നഗരത്തിലെ ബസ് സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കും എന്ന New South Wales (NSW) Liberal-National സര്‍ക്കാരിന്റെ നയത്തിനെതിരായിരുന്നു സമരം. Leichhardt, Tempe, Kingsgrove, Burwood എന്നീ സ്ഥലങ്ങളിലെ 1,200 ഓളം ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് wsws.org

പതിനായിരങ്ങള്‍ ലണ്ടനില്‍ ആരോഗ്യരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രകടനം നടത്തി

റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. “സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% [...]

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും

പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റ് 11,000 കോടി രൂപാ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 72,500 കോടിരൂപയാണ് വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മൊത്തം ലക്ഷ്യത്തില്‍ 46,500 കോടി രൂപാ കണ്ടെത്തുന്നത് minority stake sale വഴിയും 15,000 കോടി രൂപാ strategic disinvestment വഴിയുമാവും കണ്ടെത്തുക. ഈ വര്‍ഷം സര്‍ക്കാര്‍ വില്‍ക്കാനുദ്ദേശിച്ച 46,500 കോടി രൂപയേക്കാള്‍ കൂടുതലാണ് 72,500 കോടി രൂപ എന്ന ലക്ഷ്യം. listing exercise ല്‍ നിന്ന് 11,000 കോടി [...]

റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി

Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര്‍ Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd [...]