2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

Daisy Coleman ഒരു ഹൈസ്കൂള്‍ ലൈംഗികാക്രമണത്തില്‍ നിന്ന് അതിജീവിച്ച കുട്ടിയാണ്. അവളെക്കുറിച്ച് “Audrie & Daisy” എന്നൊരു ഡോക്കുമെന്ററിയും ഉണ്ടായിരുന്നു. 23ാം വയസില്‍ അവള്‍ ആത്മഹത്യ ചെയ്തു. 14 വയസുണ്ടായിരുന്നപ്പോള്‍ 17 വയസുള്ള ഒരു ഹൈസ്കൂള്‍ ഫുട്ബാള്‍ കളിക്കാരന്‍ അവളെ ബലാല്‍സംഗം ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥി അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുത്തെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ഡെയ്സിയുടെ അമ്മ Melinda അതിനെ ചോദ്യം ചെയ്തു. അതിനാല്‍ അവരുടെ ജോലി പോയി. … Continue reading 2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്

ജപ്പാനെ പരാജയപ്പെടുത്തിക്കൊണ്ട് ലോക കപ്പ് നേടിയ അമേരിക്കയിലെ സ്ത്രീകളുടെ ഫുട്ബോള്‍ ടീമിനെ ലോസാഞ്ജലസ്, കാലിഫോര്‍ണിയയില്‍ വെച്ച് അനുമോദിച്ചു. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്ബോള്‍ കളിയായിരുന്നു അത്. TV ചാനലുകളുടെ റേറ്റിങ് റിക്കോഡുകള്‍ ഭേദിച്ചു. എന്നാല്‍ അന്തര്‍ദേശീയ ഫുട്ബാള്‍ സംഘടനയായ FIFA ക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാരണം ഈ ടീമിന്റെ വിജയത്തിന് കൊടുത്ത പ്രതിഫലം $20 ലക്ഷം ഡോളറാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ട പുരുഷന്‍മാരുടെ ടീമിന് അതിന്റെ നാലിരട്ടി … Continue reading പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്

തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പ്രോസിക്യൂട്ടര്‍മാരിലെ 95% ഉം വെള്ളക്കാരാണ്

അമേരിക്കയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രോസിക്യൂട്ടര്‍മാരില്‍ കൂടുതല്‍ പേരും വെള്ളക്കാരാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Women Donors Network നടത്തിയ പഠനത്തില്‍ പ്രോസിക്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന 66% സംസ്ഥാനങ്ങളില്‍ ഒറ്റ ഒരു കറുത്തവനേയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തില്ല. സംസ്ഥാന, പ്രാദേശിക പ്രോസിക്യൂട്ടര്‍മാരായി തെരഞ്ഞെടുത്ത 2,400 പേരില്‍ 95% പേരും വെള്ളക്കാരാണ്. അത് മാത്രമല്ല 79% പേരും വെള്ളക്കാരായ പുരുഷന്‍മാരാണ്. 2015

കൊളംബിയയിലെ വിദ്യാര്‍ത്ഥിനി ബലാല്‍സംഗ പ്രതിഷേധമായി മെത്തയുമായാണ് ബിരുദാന ചടങ്ങിനെത്തിയത്

സര്‍വ്വകലാശാല ലൈംഗികാക്രമണത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി Columbia University വിദ്യാര്‍ത്ഥിനി ഒരു മെത്തയും ആയാണ് വേദിയിലെത്തിയത്. തന്നെ ബലാല്‍സംഗം ചെയ്ത വിദ്യാര്‍ത്ഥിയെ പുറത്താക്കണമെന്ന ആവശ്യത്തിന്റെ പ്രതീകമായി Emma Sulkowicz ഒരു വര്‍ഷമായി ഈ മെത്തയുമായാണ് സഞ്ചരിച്ചിരുന്നത്. ബിരുദദാന ചടങ്ങിന്റെ വേദിയിലേക്ക് കയറാനായി ഒരു കൂട്ടം സുഹൃത്തുക്കള്‍ ആണ് Sulkowicz നെ സഹായിച്ചത്. 2015

ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

ലൈംഗികാക്രമണ കേസ് കൈകാര്യം ചെയ്യുന്നതില്‍ Brown University വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം നേരിടുന്നു. fraternity ആയ Phi Kappa Psi നെ Brown സസ്പെന്റ് ചെയ്തുവെങ്കിലും മയക്കുമരുന്ന് നല്‍കിയ കുറ്റത്തില്‍ നിന്ന് ഒഴുവാക്കി. അയാളുടെ അച്ഛന്‍ Brown ന്റെ ട്രസ്റ്റിയും സംഭാവന കൊടുക്കുന്നയാളുമാണ്. കുറ്റാരോപിതനായ വിദ്യാര്‍ത്ഥി സ്വന്തം വിദഗ്ദ്ധനെ നിയോഗിച്ചു. അയാള്‍ വിദ്യാലയം നടത്തിയ toxicology ടെസ്റ്റുകളെ ചോദ്യം ചെയ്തു. കൃത്യതയില്ലായ്മയുടെ ചരിത്രമുള്ള ലാബിനെ Brown തെരഞ്ഞെടുത്തത് വ്യക്തമാക്കുന്നതിലേക്ക് അത് നയിച്ചു. മയക്ക് മരുന്ന് കൊടുത്തിന്റെ ഫലമായ … Continue reading ലൈംഗികാക്രമണ കേസില്‍ പണത്തിന്റെ പങ്കിനെതിരെ ബ്രൌണിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു

കര്‍ണാടകയിലെ Bidar ലുള്ള Shaheen School ലെ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയും 11-വയസുകാരന്റെ ഒറ്റപ്പെട്ട അമ്മയും ഫെബ്രുവരി 14 ന് ജാമ്യത്തിന് വേണ്ടിയുള്ള വാദത്തിനായി കാത്തിരിക്കുന്നു. CAA-NPR-NRC യെ വിമര്‍ശിക്കുന്ന ഒരു നാടകം കുട്ടികള്‍ സ്കൂളില്‍ കളിച്ചതിന് രാജ്യദ്രോഹക്കുറ്റം ആരോപിതരായവരാണ് ഇവര്‍. സംഭവത്തിന് ശേഷം സ്കൂളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Akhil Bharatiya Vidyarthi Parishad (ABVP)യുടെ അംഗമായ Nilesh Rakshala ആണ് കേസ് കൊടുത്തത്. നാടകം പ്രധാന മന്ത്രി മോഡിയെ അപമാനിക്കുന്നതാണെന്ന് അയാള്‍ പറയുന്നു. അദ്ധ്യാപികയായ … Continue reading ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു