മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു

നിങ്ങളെന്താണ് ട്വീറ്റ് ചെയ്യുന്നത്, എവിടെ ആളുകള്‍ സംഘടിക്കുന്നു എന്ന് Federal Bureau of Investigation ശ്രദ്ധിക്കുന്നുണ്ടാവും. രഹസ്യാന്വേഷണത്തിന് വേണ്ടി സ്വകാര്യ മേഖലയിലെ ഉപകരണങ്ങളെ മെരുക്കുന്നതില്‍ ശ്രദ്ധ കൂടിവരുന്നു എന്നാണ് സാമൂഹ്യ നിയന്ത്രണ മാധ്യമ പോസ്റ്റുകളും മൊബൈല്‍ ഫോണ്‍ സ്ഥാന ഡാറ്റയും നിരീക്ഷിക്കുന്ന കമ്പനികളുമായുള്ള അടുത്ത കാലത്തെ കരാറുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്ര നിയമപാലക സംഘത്തിന്റെ രേഖകള്‍ കാണിക്കുന്നത്. മെയ് 26 ന് George Floyd ന്റെ പോലീസ് കൊലക്ക് ശേഷം രാജ്യത്തുണ്ടായ പ്രകടനങ്ങളോടെ സാമൂഹ്യ നിയന്ത്രണ മാധ്യമ നിരീക്ഷണ … Continue reading മൊബൈല്‍ ഫോണ്‍ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്ന ശേഷി FBI വര്‍ദ്ധിപ്പിച്ചു

ഗ്നൂ ലിനക്സില്‍ പിന്‍വാതില്‍ സ്ഥാപിക്കാന്‍ ലിനസ് ടോര്‍വാള്‍ഡ്സിനോട് NSA ആവശ്യപ്പെട്ടു

ലിനസ് ടോര്‍വാള്‍ഡ്സിന്റെ അച്ഛന്‍ Nils Torvalds ഫിന്‍ലാന്റിന് വേണ്ടി യൂറോപ്യന്‍ പാര്‍ളമെന്റിനെ പ്രിതിനിധീകരിക്കുന്ന അംഗമാണ്. കഴിഞ്ഞ ആഴ്ച തുടരുന്ന രഹസ്യാന്വേഷണത്തെക്കുറിച്ച് നടന്ന യൂറോപ്യന്‍ പാര്‍ളമെന്റിലെ വാദം കേള്‍ക്കലില്‍ Nils Torvalds പങ്കെടുക്കുകയും ഈ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു: അമേരിക്കയുടെ സുരക്ഷാ സേനയായ NSA ലിനസ് ടോര്‍വാള്‍ഡ്സിനെ ബന്ധപ്പെടുകയും ഒരു പിന്‍വാതില്‍ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നൂ ലിനക്സില്‍ കൂട്ടിച്ചേര്‍ക്കണണെന്ന് ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിന്റെ മൊത്തം വീഡിയോയും യൂട്യൂബില്‍ ഉണ്ട്. https://youtu.be/EkpIddQ8m2s?t=3h06m58s — സ്രോതസ്സ് falkvinge.net | 2013-11-17

NSO Group ന്റെ spyware കൊണ്ട് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ആഗ്രഹിച്ചിരുന്നു

തങ്ങളുടെ ഉപയോക്താക്കളില്‍ രഹസ്യാന്വേഷണം നടത്താന്‍ NSO Groupന്റെ രഹസ്യാന്വേഷണ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനുള്ള അവകാശം വാങ്ങാനായി 2017 ല്‍ ഫേസ്‌ബുക്കിന്റെ രണ്ട് പ്രതിനിധികള്‍ അവരെ സമീപിച്ചു എന്ന് ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ള രഹസ്യാന്വേഷണ കമ്പനി കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള WhatsApp മായുള്ള കേസിന് വേണ്ടിയാണ് ഈ രേഖകള്‍ ഹാജരാക്കിയത്. ആപ്പിളിന്റെ ഉപകരണങ്ങളിലെ ഉപയോക്താക്കളെ തങ്ങള്‍ക്ക് നിരീക്ഷിക്കണമെന്ന് ഫേസ്‌ബുക്ക് പ്രതിനിധികള്‍ NSO Group നോട് പ്രത്യേകം പറഞ്ഞതായി NSO Group ന്റെ CEO Shalev Hulio … Continue reading NSO Group ന്റെ spyware കൊണ്ട് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഫേസ്‌ബുക്ക് ആഗ്രഹിച്ചിരുന്നു

ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല

National Security Agency വന്‍തോതില്‍ അമേരിക്കയിലെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിന് "ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ തിരിച്ചറിയാവുന്ന ഒരു സ്വാധീനവും ഇല്ല" എന്ന് ഒരു പഠനം കണ്ടെത്തി. 9/11 ന് ശേഷമുണ്ടായ 225 ഭീകരവാദ സംഭവങ്ങളെയാണ് New America Foundation നടത്തിയ വിശകലം ചെയ്തത്. ഒരൊറ്റ സംഭവത്തിന് മാത്രമേ വിപുലമായി ടെലിഫോണ്‍ മെറ്റഡാറ്റ പരിശോധിച്ചതില്‍ നിന്നും തെളിവ് കണ്ടെത്താനായുള്ളു. അത് പ്രകാരം ഒരു San Diego കാര്‍ ഡ്രൈവറേയും മൂന്ന് പേരേയും കുറ്റവാളികളായി വിധിച്ചു. അതും അമേരിക്കക്ക് എതിരായ … Continue reading ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല

ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു

എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ National Security Agency വന്‍തോതില്‍ ശേഖരിക്കുന്നു എന്ന് വ്യക്തമായി. Washington Postന്റെ റിപ്പോര്‍ട്ട് പ്രകാരം NSA പ്രതിദിനം 500 കോടി ഫോണ്‍വിളികളാണ് ശേഖരിക്കുന്നത്. ലോകം മൊത്തമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് അത്. ഈ ചാരപ്പണി കാരണം NSAക്ക് വ്യക്തികളുടെ നീക്കം പിന്‍തുടരാനാകും. അതുപോലെ അവരുടെ വ്യക്തിപരമായ ബന്ധങ്ങളും. കൊടിക്കണക്കിന് ഉപകരണങ്ങളെ നിരീക്ഷിക്കുന്ന ഒരു ഡാറ്റാബേസിലേക്ക് ഈ രേഖകള്‍ കയറ്റുന്നു. … Continue reading ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു

സ്വന്തം പൌരന്‍മാരില്‍ ചാരപ്പണി നടത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിനെ NSO Group സഹായിക്കുന്നു

ഇസ്രായേലിന്റെ പ്രധാനപ്പെട്ട malware purveyor മഹാമാരി സമയത്ത് സഹായിക്കാനായി എത്തുന്നു. കുഴപ്പം പിടിച്ച ധാരാളം സര്‍ക്കാരുകള്‍ക്ക് ചാരപ്പണി ഉപകരണങ്ങള്‍ കൊടുക്കുന്ന NSO Group വൈറസിന്റെ വ്യാപനത്തെ സ്വന്തം കുത്തക രഹസ്യാന്വേഷണ ഉപകരണവുമായി പിന്‍തുടരാന്‍ സഹായിക്കുന്നു. ചാരപ്പണി കമ്പനി മൊബൈല്‍ ഫോണില്‍ നിന്ന് ഫോട്ടോ, മെസേജുകള്‍, ഫോണ്‍വിളികള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന Pegasus എന്ന് വിളിക്കുന്ന അവരുടെ ശക്തിയുള്ള malware ന്റെ user interface ഉം analytical tool ഉം ഈ ആവശ്യത്തിനായി പരുവപ്പെടുത്തി. ഇപ്രാവശ്യം ആളുകളുടെ ഫോണുകളിലേക്ക് … Continue reading സ്വന്തം പൌരന്‍മാരില്‍ ചാരപ്പണി നടത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിനെ NSO Group സഹായിക്കുന്നു

മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍

ഇന്ത്യയിലെ 120 കോടി പൗരന്മാരുടെ ജീവിതത്തിലെ സകല കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി സ്വയം നവീകരിക്കുന്നതും നിരീക്ഷിക്കാന്‍ സാധിക്കുന്നതുമായ ഒരു വിവരാടിത്തറ (database) സൃഷ്ടിക്കുന്നതിനുള്ള അന്തിമഘട്ടത്തിലാണ് മോദി സര്‍ക്കാര്‍. ഇതുവരെ പുറത്തുവരാത്ത സര്‍ക്കാരിന്റെ രേഖകളില്‍നിന്നാണ് ഇക്കാര്യം അഴിമുഖത്തിന് ബോധ്യപ്പെട്ടത്. സര്‍ക്കാര്‍ സേവനങ്ങളും അവകാശങ്ങളും യഥാര്‍ത്ഥ ഗുണഭോക്താക്കളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കിക്കൊണ്ട് ദരിദ്രര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ദുരുപയോഗം തടയുന്നതിനായി 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) പുതുക്കുന്നതിനുള്ള നിരുപദ്രവകരമായ പദ്ധതിയാണ് അഞ്ച് വര്‍ഷമായി തയ്യാറാക്കി കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ദേശീയ സാമൂഹ്യ … Continue reading മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍

രഹസ്യാന്വേഷണത്തെ തോല്‍പ്പിക്കാന്‍ ആളുകള്‍ പ്രച്ഛന്നവേഷം കെട്ടുന്നു

മുഖതിരിച്ചറിയല്‍ സംവിധാനത്തെ കബളിപ്പിക്കാനായി ധാരാളം ആളുകള്‍ ഇപ്പോള്‍ മേക്കപ്പ് ഉപയോഗിക്കുന്നു. ലണ്ടനിലെ നിരത്തുകളില്‍ മുഖം തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു എന്ന് കഴിഞ്ഞ ആഴ്ച പോലീസ് പ്രഖ്യാപിച്ചതിന് ശേഷണമാണ് പ്രച്ഛന്നവേഷം കെട്ടുന്നതില്‍ ആളുകളുടെ താല്‍പ്പര്യം വര്‍ദ്ധിച്ചത്. പോലീസിന്റെ ഈ നീക്കം “അപകടകരവും”, “അടിച്ചമര്‍ത്തുന്നതും”, “മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വലിയ ഭീഷണിയാണെന്നും” ആണെന്ന് സ്വകാര്യത സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ മുഖം ഒരു ഡാറ്റാബേസിലും ഒത്തുനോക്കാന്‍ പറ്റാതാകുന്ന ലക്ഷ്യത്തോടെ ക്രമത്തില്‍ asymmetric ആയ മേക്കപ്പ് ധരിച്ച് Dazzle Club ന്റെ അംഗങ്ങള്‍ ലണ്ടനിലൂടെ … Continue reading രഹസ്യാന്വേഷണത്തെ തോല്‍പ്പിക്കാന്‍ ആളുകള്‍ പ്രച്ഛന്നവേഷം കെട്ടുന്നു