ഗ്നൂ ലിനക്സ് ലിബ്രേ 4.12-gnu ഇപ്പോള്‍ ലഭ്യമാണ്

GNU Linux-libre 4.12-gnu ന്റെ സ്രോതസ് കോഡും ടാര്‍ബോള്‍സും fsfla.org ലഭ്യമാണ്. ബൈനറിയായും അത് അവിടെ നിന്ന് കിട്ടും. ലിനക്സ് കേണലിന്റെ സ്വതന്ത്രമാക്കിയ വെര്‍ഷനാണ് GNU Linux-libre. 100% സ്വതന്ത്രമായ ഗ്നൂ/ലിനക്സ് ലിബ്രേ വിതരണങ്ങള്‍ ഉപയോഗിക്കുന്ന കേണലാണിത്. അവ http://www.gnu.org/distros/ ല്‍ ലഭ്യമാണ്. സ്രോതസ് കോഡായും പ്രത്യേകം ഫയലുകളായി മറച്ചുവെക്കപ്പെട്ട ലിനക്സിലെ സ്വതന്ത്രമല്ലാത്ത ഭാഗങ്ങള്‍ ഇതില്‍ നീക്കം ചെയ്യപ്പെട്ടതാണ്. — സ്രോതസ്സ് lists.gnu.org

ഇറ്റലിയിലെ സൈന്യം ലിബ്രേ ഓഫീസിലെക്ക് മാറി

കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഖ്യാപനത്തെ പിന്‍തുടര്‍ന്ന് ഇറ്റലിയിലെ സൈന്യം മൈക്രോസോഫ്റ്റ് ഓഫീസിന് പകരം ലിബ്രേ ഓഫീസ് ഉപയോഗിക്കാന്‍ തുടങ്ങി. ഇതുവരെ അവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ 5000 കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ച ലിബ്രേ ഓഫീസ് പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നു. സൈന്യത്തിന്റെ LibreDifesa പദ്ധതി പ്രകാരം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായും MS Office നീക്കം ചെയ്യും. അതുവഴി പൊതു വിഭാത്തിന് മാതൃകയായി സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഹോളണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റലിയും ചേരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറുന്നത് വഴി ഇറ്റലിക്ക് [...]

ഇ-മെയില്‍ സ്വയ രക്ഷ

വിപുലമായ മേല്‍നോട്ടം നമ്മുടെ മൌലികാവകാശങ്ങളെ ലംഘിക്കുന്ന ഒന്നാണ്. അത് സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ അപകടത്തിലാക്കുന്നു. അന്യരുടെ മേല്‍നോട്ടത്തിനെ തടയാനുള്ള ഇ-മെയില്‍ encryption എന്ന സാങ്കേതികവിദ്യ താങ്കളെ പഠിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇത് പൂര്‍ത്തിയാക്കിയാല്‍ താങ്കള്‍ക്ക് കള്ളന്‍മാര്‍ക്കോ മേല്‍നോട്ട ഉദ്യോഗസ്ഥനോ വായിക്കാന്‍ പറ്റാത്ത കോഡ് ചെയ്യപ്പെട്ട ഇ-മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. അതിനായി താങ്കള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധമുള്ള ഒരു കമ്പ്യൂട്ടര്‍, ഒരു ഇ-മെയില്‍ അകൌണ്ട്, അരമണിക്കൂര്‍ സമയം ഇത്ര മാത്രം മതി. താങ്കള്‍ക്ക് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ [...]

ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ ജൂണ്‍ 09, 2006 മിക്ക സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതികളും പകര്‍പ്പവകാശ നിയമത്തില്‍ അടിസ്ഥാനമായതാണ്. നല്ല ഒരു കാരണമു‌ണ്ടിതിന്: പകര്‍പ്പവകാശ നിയമം മിക്ക രാജ്യങ്ങളിലും ഒരേപോലെയാണ്. എന്നാല്‍ ഉപയോഗിക്കാവുന്ന മറ്റൊരു നിയമമായ കരാര്‍ നിയമം ഓരോ രാജ്യങ്ങളിലും വ്യത്യസ്ഥമാണ്. കരാര്‍ നിയമം ഉപയോഗിക്കാതിരിക്കാന്‍ ഒരു കാരണം കൂടിയുണ്ട്: വിതരണക്കാരോരുത്തരും പകര്‍പ്പ് നല്‍കുന്നതിന് മുമ്പ് കരാറിന്റെ ഔപചാരികമായ അംഗീകാരം ഉപയോക്താക്കളില്‍ നിന്ന് വാങ്ങിയിരിക്കണം. ഒരു സി.ഡി ആര്‍ക്കെങ്കിലും നല്‍കുന്നതിന് മുമ്പ് അവില്‍ നിന്ന് ഒപ്പ് വാങ്ങണം. എത്ര [...]

സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടി എങ്ങനെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ദോഷമായി ബാധിക്കുന്നത്

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ അറിയിപ്പ് : ഓരോ പൈറേറ്റ് പാര്‍ട്ടികള്‍ക്കും അവരുടേതായ തട്ടകമുണ്ട്. പകര്‍പ്പവകാശ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അവര്‍ എല്ലാവരും പറയുന്നത്. എന്നാല്‍ അതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഈ പ്രശ്നം പാര്‍ട്ടികളുടെ മറ്റ് നയങ്ങളെ ബാധിക്കുന്നുമില്ല. സ്വീഡനില്‍ പകര്‍പ്പവകാശ വ്യവസായത്തിന്റെ മുഠാളത്തരം സഹിക്കാന്‍ വയ്യാതെ ആദ്യമായി പകര്‍പ്പവകാശത്തിന് നിയന്ത്രണം കൊണ്ടുവരായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പൈറേറ്റ് പാര്‍ട്ടി. ഡിജിറ്റല്‍ നിയന്ത്രണ വ്യവസ്ഥയുടെ നിരോധനം, വാണിജ്യാവശ്യത്തിനല്ലാത്ത പങ്കു വെക്കലിന് നിയമ സാധുത, വാണിജ്യാവശ്യത്തിനായുള്ള പകര്‍പ്പവകാശത്തിന്റെ കാലാവധി [...]