രണ്ടാം പാദത്തില്‍ ഇന്‍ഡ്യ ഏറ്റവും കൂടുതല്‍ പുരപ്പുറ സൌരോര്‍ജ്ജ ശേഷി സ്ഥാപിച്ചു

202ന്റെ രണ്ടാം പാദത്തില്‍(ഏപ്രില്‍-ജൂണ്‍) ഇന്‍ഡ്യ 521 മെഗാവാട്ട് പുരപ്പുറ സൌരോര്‍ജ്ജോത്പാദന ശേഷി സ്ഥാപിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിനേക്കാള്‍ (341 MW) 53% കൂടുതലാണിത്. Q2 2020 നേക്കാള്‍ 517% അധികമാണിത്. ഗുജറാത്തിലാണ് രണാംപാദത്തില്‍ സ്ഥാപിച്ച ശേഷിയുടെ 55% ഉം നടന്നത് എന്ന് ആഗോള ശുദ്ധ ഊര്‍ജ്ജ സ്ഥാപനമായ Mercom പറഞ്ഞു. അതിന് പിറകല്‍ മഹാരാഷ്ട്രയും ഹരിയാനയും ഉണ്ട്. — സ്രോതസ്സ് downtoearth.org.in | 24 Sep 2021

ഇന്‍ഡ്യയുടെ പുനരുത്പാദിതോര്‍ജ്ജ ശേഷി 100GW ല്‍ എത്തി

100 ഗിഗാവാട്ട് (GW) പുനരുത്പാദിതോര്‍ജ്ജ ശേഷി എന്ന നാഴികക്കല്ല് നേടി എന്ന് യൂണിയന്‍ സര്‍ക്കാരിന്റെ പുനരുത്പാദിതോര്‍ജ്ജ മന്ത്രാലയം ഓഗസ്റ്റ് 12, 2021 ന് പ്രഖ്യാപിച്ചു. വലിയ ജലവൈദ്യുതി പദ്ധതികളെ ഒഴുവാക്കിക്കൊണ്ടുള്ള കണക്കാണിത്. എന്നാല്‍ 2022 ന് അകം 175 GW ശേഷിയില്‍ എത്തിച്ചേരും എന്ന് പറഞ്ഞ നിലയിലെത്താന്‍ ഇത് പര്യാപ്തമല്ല. കോവിഡ്-19 തരംഗത്തിന്റെ ആദ്യ തരംഗത്തിന് ശേഷമുള്ള 2021 ന്റെ ആദ്യത്തെ ആറുമാസത്തെ സ്ഥാപിത ശേഷിയെക്കുറിച്ചുള്ള വിശകലനം അത് വിശദീകരിക്കുന്നുണ്ട്. Union Ministry of Power ന് … Continue reading ഇന്‍ഡ്യയുടെ പുനരുത്പാദിതോര്‍ജ്ജ ശേഷി 100GW ല്‍ എത്തി

ചിലിയിലെ ആദ്യത്തെ സൌരതാപനിലയം പ്രവര്‍ത്തിച്ചു തുടങ്ങി

ലാറ്റിനമേരിക്കയിലെ ആദ്യത്തെ സൌരതാപനിലയം ചിലിയിലെ Atacama മരുഭൂമിയിലെ Cerro Dominador ല്‍ ഉദ്ഘാടനം ചെയ്തു. 700 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ നിലയത്തിന് 10,600 കണ്ണാടികളുണ്ട്. അവ 250 മീറ്റര്‍ പൊക്കമുള്ള ഗോപുരത്തിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിക്കും. ചൂടിലെ ഉരുകിയ ഉപ്പ് ആഗിരണം ചെയ്യുകയും അതുപയോഗിച്ച് നീരാവി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് 110 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനോടടുത്തുള്ള സൌരോര്‍ജ്ജഫലക നിലയത്തില്‍ നിന്ന് 210 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഉപ്പിന് താപോര്‍ജ്ജത്തെ 17.5 മണിക്കൂര്‍ വരെ സംഭരിച്ച് നിര്‍ത്താനാകും … Continue reading ചിലിയിലെ ആദ്യത്തെ സൌരതാപനിലയം പ്രവര്‍ത്തിച്ചു തുടങ്ങി

ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം

Ruhr-Universität Bochum (RUB)യിലേയും Lisbonലേയും ഒരു കൂട്ടം ഗവേഷകര്‍ പ്രകാശോര്‍ജ്ജത്തെ biosolar സെല്ലുകളില്‍ വെച്ച് മറ്റ് പല തരത്തിലുള്ള ഊര്‍ജ്ജവുമായി മാറ്റാനുള്ള ഒരു അര്‍ദ്ധ-കൃത്രിമ electrode നിര്‍മ്മിച്ചു. cyanobacteriaയില്‍ നിന്നുള്ള പ്രകാശ സംശ്ലേഷണ പ്രോട്ടീന്‍ ആയ Photosystem I അടിസ്ഥാത്തിലാണ് ഈ സാങ്കേതികവിദ്യ. പ്രകാശോര്‍ജ്ജത്തെ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന ഒരു enzyme നെ അവര്‍ അവരുടെ സംവിധാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്റ്റോബര്‍ 2020 ലെ Angewandte Chemie എന്ന ജേണലില്‍ ഈ കണ്ടുപിടുത്തത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് … Continue reading ജൈവ സോളാര്‍ സെല്ലുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഊര്‍ജ്ജ മാറ്റം

സൌരോര്‍ജ്ജത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി

ലോകത്തെ ചില സ്ഥലങ്ങളില്‍ സൌരോര്‍ജ്ജം ഏറ്റവും ചിലവ് കുറഞ്ഞ ഊര്‍ജ്ജമായി മാറി. International Energy Agency (IEA) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരമാണത്. മിക്ക രാജ്യങ്ങളിലും പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ചിലവ് കുറവ് സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതാണ്. അമേരിക്ക, യൂറോപ്പ്, ചൈന, ഇന്‍ഡ്യ പോലുള്ള വിലയ കമ്പോളത്തില്‍ ഈ വര്‍ഷം സ്ഥാപിച്ച വലിയ സൌരോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ വില മെഗാവാട്ട് മണിക്കൂറിന് $35 - $55 ഡോളര്‍ ആണ്. നാല് വര്‍ഷം മുമ്പ് … Continue reading സൌരോര്‍ജ്ജത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി

തെക്കന്‍ ആസ്ട്രേലിയയില്‍ ആദ്യമായി സൌരോര്‍ജ്ജം 100% നിലയിലെത്തി

ആസ്ട്രേലിയയില്‍ 12.05pm ന് മേല്‍ക്കൂര സൌരോര്‍ജ്ജം 992MW ഉത്പാദിപ്പിച്ചു കൊണ്ട് ഒരു നാഴികക്കല്ലില്‍ എത്തി. സംസ്ഥാത്തിന്റെ ആവശ്യകതയുടെ 76.3% ആയിരുന്നു അത്. അതുകൂടാതെ സംസ്ഥാനത്തെ വലിയ സൌരോ‍ര്‍ജ്ജ നിലയങ്ങളായ Bungala 1m, Bungala 2, Tailem Bend ഉം കൂടി 315MW ഉം ഉത്പാദിപ്പിച്ചു. പൂര്‍ണ്ണ ശേഷിയിലായിരുന്നു അവ പ്രവര്‍ത്തിച്ചത്. ഞായറാഴ്ച ആ നില (94%) രണ്ടര മണിക്കൂര്‍ നേരം നിലനിന്നു. — സ്രോതസ്സ് reneweconomy.com.au | 12 Oct 2020

എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്

സ്വന്തമായി സൌരോര്‍ജ ഫലകങ്ങള്‍ സ്ഥാപിക്കുന്ന വീട്ടുകാര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് പോലെ ഫലകള്‍ങ്ങള്‍ സ്ഥാപിക്കാന്‍ വീട് വാടക്ക് കൊടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന രീതിയില്‍ അരിസോണ സംസ്ഥാനത്തെ നിയമത്തെ വ്യാഖ്യാനിക്കുന്ന റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെതിരെ SolarCity Corp. ഉം Sunrun Inc. ഉം കേസ് കൊടുത്തു. ഇളവിന് പകരം $34,000 ഡോളറിന്റെ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ ആദ്യ വര്‍ഷം $152 ഡോളര്‍ അധികം property taxes കൊടുക്കണം. അത് പാനലിന്റെ വില കുറയുന്നതിനനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ കുറഞ്ഞ് വരും. വലിയ വാണിജ്യപരമായ സൌരോര്‍ജ്ജ പാനലുകള്‍ … Continue reading എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്

ഇരു വശ സൌരോര്‍ജ ഫലകങ്ങള്‍ സൌരോര്‍ജ്ജത്തെ ഏറ്റവും ചിലവ് കുറഞ്ഞതാക്കുന്നു

ഒരു വശത്തിന് പകരം രണ്ട് വശത്തുനിന്നും സൌരോര്‍ജ്ജം സ്വീകരിക്കുന്ന ഇരു വശ സൌരോര്‍ജ ഫലകങ്ങളും സൂര്യനെ പിന്‍തുടരാനായി ഒറ്റ axis പിന്‍തുടരല്‍ സംവിധാനവും ഉള്ള സംവിധാനം ഏറ്റവും കുറഞ്ഞ സൌരോര്‍ജ്ജ സംവിധാനമാണെന്ന് Joule എന്ന ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യകളുടെ സങ്കരത്തിന് ഒറ്റ വശമുള്ള സ്ഥിരമായ ഫലകങ്ങളേക്കാള്‍ 35% കൂടുതല്‍ ഊര്‍ജ്ജം ശേഖരിക്കാനാകും. അതേ സമയം വൈദ്യുതിയുടെ വില 16% കുറയുകയും ചെയ്യുന്നു. കാലാവസ്ഥാ സ്ഥിതി, സൌരോര്‍ജ്ജ ഫലകങ്ങളുടെ വില, മറ്റ് ഘടകങ്ങള്‍ എന്നിവ … Continue reading ഇരു വശ സൌരോര്‍ജ ഫലകങ്ങള്‍ സൌരോര്‍ജ്ജത്തെ ഏറ്റവും ചിലവ് കുറഞ്ഞതാക്കുന്നു

സൌരോര്‍ജ്ജം ദശാബ്ദങ്ങളായി വളരുകയായിരുന്നു

ലോകാരോഗ്യ സംഘടന മഹാമാരി എന്ന് പ്രഖ്യാപിച്ച കോവിഡ്-19 ന്റെ വ്യാപനം സൌരോര്‍ജ്ജ വികസനത്തിന്റെ തോതിനെ 1980കള്‍ക്ക് ശേഷം ആദ്യമായി കുറക്കുമെന്ന് തോന്നുന്നു. തിങ്കളാഴ്ച അമേരിക്കയിലെ കമ്പോളത്തിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന രണ്ട് പ്രധാന സൌരോര്‍ജ്ജ പാനല്‍ നിര്‍മ്മാതാക്കളായ JinkoSolar Holding Co. ന്റേയും Canadian Solar Inc. ന്റേയും ഓഹരികള്‍ രണ്ട് അക്ക തോതില്‍ താഴ്ന്നിരുന്നു. ഈ വര്‍ഷം ലോകത്തെ സൌരോര്‍ജ്ജ ശേഷി 121 ഗിഗാവാട്ട് വര്‍ദ്ധിച്ച് 152 ഗിഗാവാട്ട് ആകുമെന്നായിരുന്നു Bloomberg New Energy Finance എന്ന … Continue reading സൌരോര്‍ജ്ജം ദശാബ്ദങ്ങളായി വളരുകയായിരുന്നു

അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു

അമേരിക്കയിലിന്ന് 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ ഉണ്ടെന്ന് Wood Mackenzie Power & Renewables ഉം Solar Energy Industries Association (SEIA) ഉം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 40 വര്‍ഷം കൊണ്ട് നേടിയെടുത്ത 10 ലക്ഷം സൌരോര്‍ജ്ജ നിലയങ്ങള്‍ എന്ന റിക്കോഡ് സ്ഥാപിച്ചതിന് ശേഷം വെറും മൂന്ന് വര്‍ഷത്തിനകമാണ് ഈ പുതിയ റിക്കോഡിലേക്ക് എത്തിയിരിക്കുന്നത്. ആദ്യത്തെ 10 ലക്ഷം നിലയങ്ങളിലെ 51% വും കാലിഫോര്‍ണിയയിലായിരുന്നപ്പോള്‍ രണ്ടാമത്തെ 10 ലക്ഷം നിലയങ്ങളുടെ 43% മാത്രമാണ് അവിടെ നിര്‍മ്മിക്കപ്പെട്ടത്. … Continue reading അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു