വൈദ്യുതിയുടെ കാര്‍ബണ്‍ കാല്‍പ്പാട് അമേരിക്കയില്‍ ചെറുതാകുന്നു

അടുത്തടുത്തായ രണ്ട് വര്‍ഷമായി അമേരിക്കയിലെ വൈദ്യുതി നിയങ്ങളുടെ കാര്‍ബണ്‍ ഉദ്‌വമനം 5% വീതം കുറയുകയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് U.S. Department of Energy വിവരങ്ങള്‍ കാണിക്കുന്നു. മൊത്തത്തില്‍ അമേരിക്കക്കാരുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 1.7% കുറഞ്ഞു. അമേരിക്ക കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതും, കെട്ടിടങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് DOE പറയുന്നു. — സ്രോതസ്സ് climatecentral.org

കാര്‍ബണ്‍ ഡൈ ഓക്സൈഡ് വന്‍തോതില്‍ വര്‍ദ്ധിക്കുന്നു

Environmental System Research Laboratory (ESRL) റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന തുടര്‍ച്ചയായുള്ള രണ്ടാമത്തെ വര്‍ഷമാണ് ഇത്. Mauna Loa Observatory ആണ് നിരീക്ഷണം നടത്തുന്നത്. 2016 ലെ വാര്‍ഷിക വര്‍ദ്ധനവ് 3 parts per million ആയിരുന്നു. 2015 ല്‍ കുതിച്ചുയര്‍ന്ന 3.03 ppm ല്‍ നിന്ന് അല്‍പ്പം കുറവുണ്ടെങ്കിലും ഈ രണ്ടു വര്‍ഷങ്ങളും ESRL കഴിഞ്ഞ 59 വര്‍ഷങ്ങളായി നടത്തുന്ന നിരീക്ഷണങ്ങളില്‍ ആദ്യമായാണ് പ്രതിവര്‍ഷം 3 ppm ല്‍ [...]

കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും

Department of Energy യുടെ Lawrence Berkeley National Laboratory (Berkeley Lab) നടത്തിയ പഠനം അനുസരിച്ച് കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ CO2 മണ്ണില്‍ നിന്ന് പുറത്തുവരും എന്ന് കണ്ടെത്തി. ഫീല്‍ഡ് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. മണ്ണില്‍ കുടുങ്ങിയിരിക്കുന്ന ജൈവ കാര്‍ബണിന് മണ്‍ പാളികള്‍ ചൂടാകുന്നതിനനുസരിച്ച് എന്ത് സംഭവിക്കുന്നു എന്ന് അവര്‍ പരിശോധിച്ചു. മൂന്ന് പരീക്ഷണ സ്ഥലത്തെ മേല്‍ മണ്‍ പാളിയും ആഴത്തിലുള്ള മണ്‍ പാളിയും ചൂടാകാത്ത മണ്ണിനെക്കാള്‍ 34% - 37% [...]

കാര്‍ബണ്‍ ഡൈ ഓക്സൈഡ് 2015 ല്‍ ഗുരുതരമായ അതിര്‌ മറികടന്നു

നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് World Meteorological Organization മറ്റൊരു മുന്നറീപ്പും കൂടി തന്നു. ഭൂമിയുടെ അന്തരീക്ഷം 400 parts per million (ppm) എന്ന നില സ്ഥിരമാക്കിക്കൊണ്ട് മറികടന്നു. വര്‍ഷം മുഴുവന്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഈ പ്രതീകാത്മകമായ നാഴികക്കല്ലിലെത്തിയ മനുഷ്യ ചരിത്രത്തിലെ ആദ്യ വര്‍ഷമാണിത്. കാര്‍ബണ്‍ മലിനീകരണത്തിന്റെ മാലിന്യ ചവറ്റുകുട്ടയായി മനുഷ്യര്‍ അന്തരീക്ഷത്തെ കരുതുന്നതിനാല്‍ അത് അവസാനത്തെ റിക്കോഡ് ആയിരിക്കില്ല. — സ്രോതസ്സ് climatecentral.org

നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു

ആഗോളതപനം ഭീകരമാകുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ‍ഡൈ ഓക്സൈഡിനെ നീക്കം ചെയ്യുന്നത്, ‘ധാര്‍മ്മിക അപകട’ത്തിന് പരിഹാരമായുള്ള വിഢിയുടെ കളിയാണെന്ന് Science ജേണലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. കാര്‍ബണിനെ നീക്കം ചെയ്യുന്നത് — negative emissions എന്ന് അറിയപ്പെടുന്നു — പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ അതേ സമയം കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രധാനപ്പെട്ട പരിപാടികളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മലിനീകരണം നടത്താന്‍ ആളുകള്‍ക്ക് ഒരു ലൈസന്‍സും അത് നല്‍കുന്നു. “നെഗറ്റീവ് ഉദ്‌വമനം എന്നത് [...]

ഇറച്ചി ഉപഭോഗം കുറക്കാന്‍ ചൈന പദ്ധതിയിടുന്നു

2030 ഓടെ കന്നുകാലികള്‍ കാരണമുള്ള കാര്‍ബണ്‍ ഉദ്‌വമനം 100 കോടി ടണ്‍ കുറക്കാനായി ചൈനയിലെ സര്‍ക്കാറിന്റെ പ്രകാരം ഇറച്ചിയുടെ ഉപഭോഗം പകുതിയായി കുറക്കാനായുള്ള പുതിയ dietary guidelines കൊണ്ടുവരാന്‍ പോകുന്നു. ചൈനയിലെ ശരാശരി മനുഷ്യന്‍ ഇപ്പോള്‍ പ്രതിവര്‍ഷം 63 കിലോ ഇറച്ചി തിന്നും. ലോകത്തെ മൊത്തം ഇറച്ചി ഉപഭോഗത്തിന്റെ 28% ആണ് അത്. WildAid, Climate Nexus, My Plate My Planet എന്നീ സംഘടനകളുടെ സഹായത്തോടെ Chinese Nutrition Society (CNS) ഇത് 27 kg [...]

40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

വ്യവസായവല്‍ക്കരണത്തിന് ശേഷം സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഇപ്പള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയിരിക്കുകയാണ്. റിക്കോഡ് പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു പുതിയ റിക്കോഡ് സ്ഥാപിതമായി. 400 parts per million (ppm) എന്ന റീഡിങ് ഇതുവരെ രേഖപ്പെടുത്താത്ത ഭൂമിയിലെ അവസാനത്തെ സ്റ്റേഷന്‍ അത് രേഖപ്പെടുത്തി. South Pole Observatory എന്ന അന്റാര്‍ക്ടിക്കയിലെ വിദൂര സ്ഥലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിരീക്ഷണ നിലയം മെയ് 23 ന് 400 ppm എന്ന റീഡിങ് കാണിച്ചു എന്ന് National [...]

മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും

ചൂട് തടഞ്ഞ് നിര്‍ത്തുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാട്ടം കണ്ടും. 3.76 ppm വര്‍ദ്ധനവാണുണ്ടായത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടി അളവായ പ്രതിമാസ അളവായ 407.7 ppm രേഖപ്പെടുത്തിയതായി NOAA റിപ്പോര്‍ട്ട് ചെയ്തു. അതേ സമയത്ത് National Snow and Ice Data Center ന്റെ റിപ്പോര്‍ട്ട് പ്രകാരം ചൂടാകലിന്റെ മരണച്ചുഴി കാരണം മെയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി. ആര്‍ക്ടിക് കടല്‍ മഞ്ഞ് [...]

2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

അന്തരീക്ഷത്തിലെ CO2 ന്റെ വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് 2015 ല്‍ വളരേധികം വര്‍ദ്ധിച്ചു. ഒരു വര്‍ഷത്തില്‍ ഇത്ര അധികം വര്‍ദ്ധനവ് ഇതുവരെ കണ്ടിട്ടില്ല. National Oceanic and Atmospheric Administration ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവ് പ്രതിവര്‍ഷം 2 parts per million നെക്കാള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്ന അടുത്തടുത്തുള്ള നാലാമത്തെ വര്‍ഷമായിരുന്നു 2015. 2015 ലെ മാത്രം വര്‍ദ്ധനവിന്റെ തോത് 3.05 ppm ആയിരുന്നു. CO2 ന്റെ ഏറ്റവും അധികം ഉയര്‍ന്ന [...]