ശുദ്ധ ജലാശയങ്ങളേയും ഉയരുന്ന CO2 നില മോശമായി ബാധിക്കുന്നു

അന്തരീക്ഷത്തിലെ CO2 ന്റെ നില വർദ്ധിക്കുന്നത്, കടൽ ജലത്തിലേക്ക് CO2 കൂടുതൽ ലയിച്ച് ചേരുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ലോകത്തെ എല്ലാ സമുദ്രങ്ങളുടേയും അമ്ലത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികൾക്കും ജീവ വ്യവസ്ഥക്കും അത് വലിയ പ്രശ്നമുണ്ടാക്കുന്നു എന്നത് വ്യാപകമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഇപ്പോൾ ജനുവരി 11 ന് Current Biology യിൽ വന്ന റിപ്പോർട്ട് പ്രകാരം ശുദ്ധജലാശങ്ങളിലും ഇതേ പ്രശ്നം കണ്ടുതുടങ്ങിയെന്ന് കണ്ടെത്തിയിരിക്കുകയാണ്. — സ്രോതസ്സ് sciencedaily.com

പ്രകൃതിവാതക ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനത്തെ ഉറപ്പാക്കിക്കൊണ്ട് പഠനം

പുതിയ ശാസ്ത്രീയ പഠനം പ്രകൃതിവാതക ഖനന പരിപാടിയായ ഫ്രാക്കിങ്ങിന്റെ പാരിസ്ഥിതിക ഗുണങ്ങളെ സംശയത്തിലാഴ്ത്തുന്നു. National Oceanic and Atmospheric Administration ന്റേയും University of Colorado യുടേയും ഗവേഷകര്‍ പറയുന്നതനുസരിച്ച് മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം മിഥൈന്‍ ഫ്രാക്കിങ് സൈറ്റുകളില്‍ നിന്ന് ചോരുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മീഥൈനിന്റെ 9% വും ചോരുന്നു എന്നാണ് ഡാറ്റകള്‍ പറയുന്നത്. ആഗോള തപനമുണ്ടാക്കുന്നതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ അതിശക്തമായ കഴിവുള്ളതാണ് മീഥേന്‍

അന്തരീക്ഷത്തിലെ CO2 ന്റെ നില 2016 ല്‍ ഏറ്റവും അധികമായിരുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 2016 ല്‍ റിക്കോഡുകള്‍ ഭേദിച്ച് ഏറ്റവും അധികമായി എന്ന് World Meteorological Organization പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക Greenhouse Gas ബുള്ളറ്റിനില്‍ പറയുന്നു. CO2 ന്റെ അളവ് കഴിഞ്ഞ 800,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ സാന്ദ്രതയിലെത്തി എന്നാണ് ജനീവ ആസ്ഥാനമാക്കിയ സംഘം പറയുന്നത്. — സ്രോതസ്സ് edition.cnn.com 2017-10-31

ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍

തുറന്ന സമുദ്രത്തിലെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ലോകത്തിലാദ്യമായി പടിഞ്ഞാറന്‍ ആര്‍ക്ടിക്ക് സമുദ്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറ്റ് സമുദ്രങ്ങളില്‍ ചെറിയ സ്ഥലത്ത് കുറഞ്ഞ pH കാണാറുണ്ട്. എന്നാല്‍ ആര്‍ക്ടിക് സമുദ്രത്തിലാണ് ആദ്യമായി വലിയ തോതില്‍ അമ്ലവല്‍ക്കരണം കണ്ടെത്തിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന് കാരണം. അന്തരീക്ഷത്തില്‍ നിന്ന് വാതകം ജലത്തിലേക്ക് ലയിച്ച് ചേരുന്ന വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജലത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നു. ഈ നീര്‍ക്കുഴി വളരെ ആഴത്തിലുമാണ് വ്യാപിച്ചിരിക്കുന്നത്. 250 മീറ്റര്‍ ആഴത്തിലും അമ്ലത … Continue reading ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍

ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും

പുറം ലോകത്തെ വായുവില്‍ കാണുന്ന ഫംഗസുകളുടെ സമ്പര്‍ക്കം കോശങ്ങളുടെ നാശം(oxidative stress) വര്‍ദ്ധിപ്പിക്കും എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അത് അണുബാധയേയും അലര്‍ജിക്ക് കാരണമായ ജീവികളേയും (mucociliary clearance) നീക്കം ചെയ്യുന്ന വായൂ വഴിയുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാക്കുന്നു. American Journal of Physiology—Cell Physiology ല്‍ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വരണ്ട വേനല്‍കാലത്തിന്റെ അവസാനവും ശരല്‍ക്കാലത്തിന്റെ തുടക്കത്തിലും ബീജകോശം ഉണ്ടാക്കുന്ന ഫംഗസ് ആണ് Alternaria alternata. CO2 വര്‍ദ്ധിക്കുന്നതനുസരിച്ച് … Continue reading ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും

അറ്റ്‌ലാന്റിക്കിലെ ഓക്സിജന്‍ കുറഞ്ഞ നീര്‍ച്ചുഴികള്‍ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു

കടല്‍ വെള്ളത്തിലെ ഓക്സിജന്‍ സമുദ്ര ജീവികള്‍ക്ക് അത്യന്താപേക്ഷികമാണെന്ന് മാത്രമല്ല അതിന്റെ സാന്ദ്രത കടലിന്റേയും അന്തരീക്ഷത്തിന്റേയും രാസതന്ത്രത്തെയേും ബാധിക്കുന്നു. ഓക്സിജന്‍ കുറഞ്ഞ സമുദ്ര ഭാഗങ്ങള്‍ വളരെ ശക്തമായ ഹരിതഗ്രഹവാതകമായ നൈട്രസ് ഓക്സൈഡ് ജൈവരാസപ്രവര്‍ത്തനം വഴി നിര്‍മ്മിക്കുകയും അത് പിന്നീട് അന്തരീക്ഷത്തിലേക്ക് കലരുന്നതിനും കാരണമാകുന്നു. — സ്രോതസ്സ് geomar.de

ഫ്രാക്കിങ് കിണറുകള്‍ പ്രതിവര്‍ഷം 226 കോടി കിലോഗ്രാം മീഥേന്‍ പുറത്തുവിടുന്നു

വ്യവസായം നല്‍കിയ കഴിഞ്ഞ ഒരു ദശാബ്ദത്തിലധികം കാലത്തെ വിവരങ്ങള്‍ അടിസ്ഥാനമാക്കി Environment America ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2005 - 2015 കാലത്ത് 137,000 കിണറുകളില്‍ ക്യാന്‍സര്‍കാരികളായ ശതകോടി കിലോഗ്രാം രാസവസ്തുക്കളാണ് ഉപയോഗിക്കപ്പെട്ടത്. അതില്‍: 226 കോടി കിലോഗ്രാം ഹൈഡ്രോക്ലോറിക് ആസിഡ്. 54.4 കോടി കിലോഗ്രാം പെട്രോളിയം distillates, അതിന് തൊണ്ട, ശ്വാസകോശം, കണ്ണ് എന്നിവക്ക് irritate; dizziness ഉം nausea ഉം ഉണ്ടാക്കും; അതില്‍ ക്യാനസറുണ്ടാക്കുന്ന രാസവസ്തുക്കളുമുണ്ട്. 20.18 കോടി കിലോഗ്രാം മെഥനോള്‍, അത് ജന്മവൈകല്യമുണ്ടാക്കുമെന്ന് … Continue reading ഫ്രാക്കിങ് കിണറുകള്‍ പ്രതിവര്‍ഷം 226 കോടി കിലോഗ്രാം മീഥേന്‍ പുറത്തുവിടുന്നു

410 ppm എന്ന നില നാം ഇതാ മറികടന്നിരിക്കുന്നു

18/4/17 ന് Mauna Loa Observatory ആദ്യമായി കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 410 parts per million ല്‍ അധികമാണെന്ന് രേഖപ്പെടുത്തി. (കൃത്യം സംഖ്യ അറിയണമെങ്കില്‍ അത് 410.28 ppm). കണക്കെടുപ്പ് തുടങ്ങിയ കാലം മുതല്‍ക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഓരോ വര്‍ഷവും വര്‍ദ്ധിച്ച് വരുകയാണ്. 1958 ല്‍ Mauna Loa ലെ കണക്കെടുപ്പ് തുടങ്ങിയ കാലത്ത് അളവ് 280 ppm ആയിരുന്നു. 2013 ല്‍ അത് 400 ppm മറികടന്നു. നാല് വര്‍ഷത്തിന്ശേഷം … Continue reading 410 ppm എന്ന നില നാം ഇതാ മറികടന്നിരിക്കുന്നു

വൈദ്യുതിയുടെ കാര്‍ബണ്‍ കാല്‍പ്പാട് അമേരിക്കയില്‍ ചെറുതാകുന്നു

അടുത്തടുത്തായ രണ്ട് വര്‍ഷമായി അമേരിക്കയിലെ വൈദ്യുതി നിയങ്ങളുടെ കാര്‍ബണ്‍ ഉദ്‌വമനം 5% വീതം കുറയുകയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് U.S. Department of Energy വിവരങ്ങള്‍ കാണിക്കുന്നു. മൊത്തത്തില്‍ അമേരിക്കക്കാരുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 1.7% കുറഞ്ഞു. അമേരിക്ക കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതും, കെട്ടിടങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് DOE പറയുന്നു. — സ്രോതസ്സ് climatecentral.org