ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍

ബാങ്ക് കുമിള സൃഷ്ടിച്ചു. കൃത്യമായി ശ്രദ്ധിക്കുന്നതിന് തയ്യാറായില്ല. കമ്പനികള്‍ക്ക് വേണ്ടതിലും കൂടുതല്‍ പണം കടം കൊടുത്തു. അത് ഉയര്‍ന്ന Non-Performing Assets (NPA) റോഡ് സെക്റ്ററില്‍ നിന്നുണ്ടാകാന്‍ കാരണമായി എന്ന് റോഡ് സെക്രട്ടറി Vijay Chhibber ഹിന്ദുവിനോട് പറഞ്ഞു. ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊല്ലുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഒരു കുമിളയുണ്ടായിരുന്നു. കാരണം ഭൂമിയുണ്ടായിട്ടു കൂടി ബാങ്കുകള്‍ കമ്പനികള്‍ക്ക് പണം കൊടുത്തു... ധാരാളം കാര്യങ്ങള്‍ അവര്‍ വിശദീകരിക്കേണ്ടതാണ്. നിര്‍മ്മാണം തുടങ്ങാന്‍ തയ്യാറാവാത്ത ഈ പ്രോജക്റ്റുകള്‍ക്ക് അവര്‍ പണം … Continue reading ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍

ഹായ്, എനിക്ക് മാത്രമായി ഒരു റോഡ്

നിങ്ങള്‍ കണ്ടിട്ടില്ലേ? എനിക്ക് മാത്രമായുള്ള റോഡ്? 99% വാഹനങ്ങളുടെ പരസ്യത്തിലും കാണാവുന്ന കാഴ്ച്ചയാണിത്. നായകനോ നായികയോ വാഹനത്തില്‍ കയറുന്നു പൂന്തോട്ടങ്ങളാല്‍ അലങ്കരിച്ച, വിശാലമായ, മിനുസമായ ആറ് വരി പാതകളിലുടെ വാഹനമോടിച്ച് അവര്‍ ജീവിതം ആസ്വദിക്കുന്നത് നിരന്തരം നാം കാണുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് വലിയ ശക്തിയാണ്. ഇത് നിരന്തരം കാണുന്ന നാം ലോണെടുത്ത് കാറ് വാങ്ങി നിരത്തിലേക്കിറങ്ങുമ്പോള്‍ നമ്മുടെ Windshield ലൂടെ വിചിത്രമായ കാഴ്ച്ചയാണ് കാണുന്നത്. തിരക്കേറിയ, കുണ്ടും കുഴിയും നിറഞ്ഞ പൊടിപിടിച്ച റോഡ്, ശല്യക്കാരയ കാല്‍നടക്കാര്‍, … Continue reading ഹായ്, എനിക്ക് മാത്രമായി ഒരു റോഡ്

ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

2001 മുതല്‍ 2009 വരെ അമേരിക്കയില്‍ നടന്ന റോഡപകടങ്ങളില്‍ 369,629 ആളുകള്‍ കൊല്ലപ്പെട്ടു. അതായത് ഒരു വര്‍ഷം 41070 ജീവന്‍ പൊലിയുന്നു. [അതായത് മണിക്കൂറില്‍ അഞ്ച് പേര്‍ മരിക്കുന്നു. ലോക ജന സംഖ്യയുടെ വെറും 5% മാത്രമാണ് ഈ വലിയ രാജ്യത്ത് ജീവിക്കുന്നത്] National Highway Traffic Safety Administration ന്റെ ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് ഗതാഗത ഡാറ്റാ ഖനന വിദഗ്ദ്ധരായ ITO World, OpenStreetMap ല്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ ചിത്രമാണ് താഴെ കൊടുക്കുന്നത്. അതില്‍ ഓരോ കുത്തും … Continue reading ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ

രണ്ട് വര്‍ഷം മൂമ്പ് നടന്ന റോഡ് വികസന ചര്‍ച്ചകളില്‍ ഐ.ടി-മാനേജ്‌മെന്റ് വിദഗ്ദ്ധനായ ശ്രീ. ജി.വിജയരാഘവന്‍ റോഡ് പണിയുമ്പോള്‍ 2020 വരെയുള്ളയാലത്തേക്ക് മൂന്നില്‍ കണ്ട് വേണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. BOT റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വിജയരാഘവന്റെ ദീര്‍ഘവീക്ഷണം. NHAI യുടെ നേതൃത്വത്തില്‍ പ്രചാരവേലകള്‍ ധാരാളെ നടത്തി സ്വകാര്യ മുതലാളിമാര്‍ നാട്ടില്‍ വികസനം കൊണ്ടുവാരാനും അതിവേഗം ബഹുദൂരം ജനത്തിന് യാത്ര ചെയ്ത് സന്തോഷിക്കാനും BOT റോഡ് പണിഞ്ഞ് തുടങ്ങി. അതിനായി ചുങ്കം പിരിക്കാനുള്ള കെട്ടിടങ്ങളും അവര്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ

ടോള്‍ പിരിവിന്റെ അഴുമതി

ചെന്നൈ: ടോള്‍ ഗേറ്റുകളിലെ നികുതി പിരിവ് ഏറ്റെടുത്ത കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവെ നാഷണല്‍ ഹൈവേ പ്രൊജക്ട് ഓഫീസറെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. ടോള്‍ഗേറ്റ് കരാറുകാരന്‍ വെങ്കിടേശ്വരലു നല്‍കിയ പരാതിയിലാണ് നടപടി. ശ്രീ പെരുമ്പുത്തൂരിലെ ടോള്‍ഗേറ്റില്‍ നിന്ന് വാഹനങ്ങളുടെ നികുതി പിരിക്കുന്ന ചുമതല വെങ്കിടേശ്വരലു ആണ് ഏറ്റെടുത്തിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് പ്രതിമാസം പ്രതിഫലമായി നാഷണല്‍ ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുക. എന്നാല്‍ ആറ് ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞ ആറ് മാസമായി ഒരു … Continue reading ടോള്‍ പിരിവിന്റെ അഴുമതി

മാറുന്ന അമേരിക്ക: സിയാറ്റിലെ ചെറു തീവണ്ടി പാത

അവര്‍ 100 വര്‍ഷമായ ഒരു തെറ്റ് തിരുത്തുകയാണ്. എന്നാല്‍ നമ്മളോ? BOTപാതകളും വലിയ കാറുകളും നിര്‍മ്മിച്ച് അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കഴുതകള്‍.

ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?

ചോദ്യം അതല്ല. എന്തിന് നാം ഈ ബോംമ്പ് വണ്ടികള്‍ തിരക്കേറിയ റോഡുകളിലൂടെ വലിച്ചു കൊണ്ടു പോകുന്നു? വേറൊരു മാര്‍ഗ്ഗവും ഇല്ലേ? തീര്‍ച്ചയായും ഉണ്ട്. ഇതാ ഈ വീഡിയോ കാണുക. Ref by: Sreenadh.in RORO (Roll On Roll Off) സംവിധാനം എന്നാണിതിന്റെ പേര്. കൊങ്കണ്‍ റൈല്‍വേ ഇത് നടപ്പാക്കുന്നു. മോശം കാലാവസ്ഥയും റോഡുമാണ് ലോറിക്കാരേ ഈ സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ധന ലാഭം, ലോറിയുടെ തേയ്മാനം കുറക്കുക, ലോറി ഓടിക്കുന്ന കഷ്ടപ്പാട് ഒഴുവാക്കുക, റോഡിലേ തിരക്കും … Continue reading ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?

സര്‍ക്കാരിന്റെ ചിലവും BOT മുതലാളി സ്വന്തം ചിലവായി കാണിക്കുന്നു

BOT പാതയുടെ ഒരു കിലോമീറ്റര്‍ പണിയാന്‍ 17.5 കോടി രൂപയാണ് അവര്‍ അവരുടെ പ്രൊജക്ററ് റിപ്പോര്‍ട്ടില്‍ ആദ്യം വക കൊള്ളിച്ചിരുന്നത്. എന്നാല്‍ BOT പാതയുടെ പ്രചരണക്കാര്‍ പറയുന്നത് ഈ 17.5 കോടി രൂപ പുനരധിവാസത്തിനുള്ള തുക ഉള്‍പ്പെടുത്തിയ തുകയാണെന്നാണ്. ഇത് കള്ളമാണ്. ഇത് റോഡ് പണിയാന്‍ വേണ്ടി മാത്രമാണ്. സ്ഥലമേറ്റെടുക്കാനായി 3000 കോടി രൂപാ വേറെ വകയിരിത്തിയിട്ടുണ്ട്. അത് സര്‍ക്കാരാണ് നല്‍കുന്നത്. BOT മുതലാളിയുടെ കാഴ്ച്ചപാടില്‍ NH ന്റെ വശത്ത് 35,000 മുതല്‍ 85,000 രൂപ വരെയാണ് … Continue reading സര്‍ക്കാരിന്റെ ചിലവും BOT മുതലാളി സ്വന്തം ചിലവായി കാണിക്കുന്നു

റോഡിന്റെ 40% തുക + പുനരധിവാസത്തിന്റെ ചിലവ് + മുതലാളിക്ക് നല്‍കുന്ന നികുതി ഇളവ് = 6 നാലുവരി പാത

നാലുവരി പാത പണിയാന്‍ സര്‍ക്കാരിന് പണമില്ല എന്നാണ്, ദാരുണ മുതലാളിത്ത വാദികള്‍ പറയുന്നത്. ചന്ദ്രായനം നടത്താന്‍ കാശുള്ള സര്‍ക്കാരാണ് ഇത് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ മറ്റ് ചിലവുകള്‍ നോക്കാതെ തന്നെ ഈ തട്ടിപ്പിന്റെ പൊള്ളത്തരം മനസിലാക്കാം. അതിന് പാത BOT മുതലാളിയെ കൊണ്ട് പണിയിപ്പിക്കുന്നതിന് സര്‍ക്കാര്‍ (നികുതി ദായകര്‍) ചിലവാക്കുന്ന പണത്തിന്റെ കണക്കെടുത്താല്‍ മതി. റോഡ് പണിയാന്‍ വേണ്ട തുകയുടെ 40% സര്‍ക്കാര്‍ (നികുതി ദായകര്‍) ഗ്രാന്റായി നല്‍കും. അതായത് അയാള്‍ ആ പണം തിരിച്ചടക്കേണ്ട. റോഡ് … Continue reading റോഡിന്റെ 40% തുക + പുനരധിവാസത്തിന്റെ ചിലവ് + മുതലാളിക്ക് നല്‍കുന്ന നികുതി ഇളവ് = 6 നാലുവരി പാത

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം