1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു

ദരിദ്ര രാജ്യങ്ങളിലെ 1.8 കോടി കുട്ടികളും കൌമാരക്കാരും ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ വലിയ ആരോഗ്യ അപകടാവസ്ഥയിലാണ് അവര്‍. ജൂണ്‍ 15, 2021, ന് പ്രസിദ്ധപ്പെടുത്തിയ Children and Digital Dumpsites എന്ന റിപ്പോര്‍ട്ട്. ഈ അനൗപചാരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അപകട സാദ്ധ്യതയെ അടിവരയിട്ടുപറയുന്നു. 5 വയസിന് മേലെ തൊട്ട് പ്രായമുള്ള 1.8 കോടി കുട്ടികളും 1.29 കോടി സ്ത്രീകളും ആണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഉയര്‍ന്ന സമ്പത്തുള്ള രാജ്യങ്ങളില്‍ നിന്ന … Continue reading 1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു

വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്

1000 നദികളില്‍ നിന്നാണ് ആഗോള നദീ പ്ലാസ്റ്റിക് മലിനീകരണം കടലിലേക്കെത്തുന്നത് എന്ന് Science Advances നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറച്ച് വലിയ ഭൂഖണ്ഡ നദികള്‍ നടത്തുന്ന ഉദ്‌വമനത്തേക്കാള്‍ വളരേധികം ചെറുതും ഇടത്തരവുമായ നദികള്‍ പ്ലാസ്റ്റിക് സമുദ്രത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഈ 1000 നദികള്‍ വീതി, ഒഴുക്ക്, സമുദ്ര ഗതാഗതം, നഗരവല്‍ക്കരണം തുടങ്ങിയ വ്യത്യസ്ഥ സ്വഭാവങ്ങളുള്ളതാണ്. നദികളില്‍ നിന്ന് സമുദ്രത്തിലെത്തുന്ന ചവറുകളുടെ അളവ് കുറക്കാനായി വിശാലമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഈ നദികളില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഈ നദികള്‍ പ്രതിവര്‍ഷം … Continue reading വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്

യൂറോപ്പിലെ വീടുകള്‍ 1.7 കോടി കിലോ പഴങ്ങളും പച്ചക്കറികളും ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നു

ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organisation കണക്കാക്കുന്നതനുസരിച്ച് ലോകം മൊത്തം ഉത്പാദിപ്പിക്കുന്ന ആഹാരവസ്തുക്കളുടെ മൂന്നിലൊന്നും നഷ്ടപ്പെടുത്തുകയാണെന്ന് കണ്ടെത്തി. യൂറോപ്പിലെ വീടുകളുലെ നഷ്ടപ്പെടുത്തുന്ന ആഹാര വസ്തുക്കളില്‍ 50% ഉം പുതിയ പഴങ്ങളും പച്ചക്കറികളും ആണ് എന്ന് മറ്റൊരു പഠനവും കണ്ടെത്തി. വാങ്ങുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ഇവയാകയാലും വേഗം ചീത്തയാകുന്നതിനാലും ഇത് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. യൂറോപ്പില്‍ മാത്രം 8.8 കോടി ടണ്‍ ആഹാരമാണ് പ്രതിവര്‍ഷം നഷ്ടപ്പെടുത്തുന്നത്. അത് 14.3 കോടി യൂറോയ്ക്ക് വാങ്ങിയതാണ് അവ. — സ്രോതസ്സ് European … Continue reading യൂറോപ്പിലെ വീടുകള്‍ 1.7 കോടി കിലോ പഴങ്ങളും പച്ചക്കറികളും ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നു

ഇപ്പോഴത്തെ രീതിയില്‍ ആണവമാലിന്യം സംഭരിക്കുന്നത് അപൂര്‍ണ്ണമാണ്

ഉന്നത-നിലയിലെ ആണവ മാലിന്യങ്ങള്‍ സംഭരിക്കുന്ന അമേരിക്കയിലേയും മറ്റ് രാജ്യങ്ങളിലേയും പദ്ധതി പദാര്‍ത്ഥങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്ന പ്രക്രിയ കാരണം മുമ്പ് കരുതിയിരുന്നതിനേക്കാളും വേഗത്തില്‍ ദ്രവിക്കുന്നതാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Nature Materials ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധം അനുസരിച്ച് ആണവ മാലിന്യ പരിഹാരത്തിന്റെ രസതന്ത്രം കാരണവും പദാര്‍ത്ഥങ്ങള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന രീതി കാരണവും ആണവമാലിന്യ സംഭരണിയുടെ പദാര്‍ത്ഥം ദ്രവിക്കുന്നത് വേഗത്തിലാകുന്നു. — സ്രോതസ്സ് Ohio State University | Jan 27, 2020

കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് അമേരിക്കന്‍ വീടുകള്‍ ചവറാക്കുന്നു

സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ അമേരിക്കയിലെ വീടുകളില്‍ കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ചവറായി കളയുന്നു. അത് പ്രതിവര്‍ഷം ശരാശരി $24000 കോടി ഡോളറിന്റെ ആഹാരമാണ്. അതിനെ അമേരിക്കയിലെ 12.86 കോടി വീടുകള്‍ കൊണ്ട് ഹരിച്ചാല്‍ ഓരോ വീടിനും ഏകദേശം $1,866 ഡോളര്‍ പ്രതിവര്‍ഷം വരും. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ആഹാര കമ്പോളം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയെ ആഹാര സമ്പദ്‌വ്യവസ്ഥയിലെ ഈ ദക്ഷതയില്ലായ്മ ബാധിക്കുന്നുണ്ട്. അമേരിക്കയിലെ മൊത്തം ഭക്ഷ്യ ലഭ്യതയുടെ 30% - 40% വും ഉപയോഗിക്കപ്പെടാതെ പോകുന്നു. അതായത് … Continue reading കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് അമേരിക്കന്‍ വീടുകള്‍ ചവറാക്കുന്നു

ടൂറിസത്തിലെ ആഹാര അവശിഷ്ടം മുമ്പ് കരുതിയിരുന്നതിലും വലുതാണ്

ടൂറിസം വ്യവസായത്തില്‍ ആഹാരം അവശിഷ്ടമാക്കുന്നതിനെക്കുറിച്ച് മുമ്പ് മനസിലാക്കുകയോ കണക്കാക്കുകയോ ചെയ്യപ്പെട്ടിട്ടില്ല എന്ന് University of Eastern Finland ലേയും University of Southern California ലേയും ഗവേഷകര്‍ പറയുന്നു. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പരിപാടികള്‍ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന ആഹാര അവശിഷ്ടം കണക്കാക്കാനാകും. എന്നാല്‍ ടൂറിസം വ്യവസായം കൂടുതല്‍ കൂടുതല്‍ വൈവിദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ആഹാര അവശിഷ്ടങ്ങളുടെ സ്രോതസ്സുകളും. ആഗോളതലത്തില്‍ ആഹാര അവശിഷ്ടം വലിയൊരു പ്രശ്നമാണ്. ആതിഥ്യ അവശിഷ്ടത്തിലെ പ്രധാന തരമായി അതിനെ കണക്കാക്കുന്നു. പ്രതിവര്‍ഷം 130 കോടി ടണ്‍ ആഹാരമാണ് … Continue reading ടൂറിസത്തിലെ ആഹാര അവശിഷ്ടം മുമ്പ് കരുതിയിരുന്നതിലും വലുതാണ്

ലോകത്തെ ആഹാരത്തിന്റെ പകുതിയും ചവറായി പോകുകയാണ്

എല്ലാ വര്‍ഷവും ഉത്പാദിപ്പിക്കുന്ന 400 കോടി ടണ്‍ ആഹാരത്തിലെ 120 കോടി ടണ്ണും കൊയ്ത്ത്, ഗതാഗതം, സംഭരണം എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ അതൊടൊപ്പം വില്‍പ്പനക്കാരുടേയും ഉപഭോക്താക്കളുടേയും ചവറാക്കല്‍ സ്വഭാവം എന്നിവ കാരണം ഉപയോഗിക്കാതെ വലിച്ചറിയപ്പെടുകയാണ് എന്ന് ബ്രിട്ടണിലെ Institution of Mechanical Engineers പറയുന്നു. ലോകം മൊത്തം ആഹാര സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്ന അവസരത്തിലാണ് ഈ നഷ്ടം ഉണ്ടാകുന്നത്. പോഷകാഹാരക്കുറവ് കാരണം 30 ലക്ഷം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുന്നത്.