കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍

ഇക്കാലത്ത് കാറുകളും കാറുകളിലേക്ക് എത്തുന്ന കാര്യങ്ങളും ഞങ്ങളെ വ്യാകുലപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നതില്‍ പരിമിതപ്പെടുന്ന ഒന്നല്ല അത്. രഹസ്യാന്വേഷണവും, വിദൂരനിയന്ത്രണത്തിന്റേയും ഏക ലക്ഷ്യം ഡ്രൈവര്‍മാര്‍ മാത്രമല്ല. കാറിലെ യാത്രക്കാരേയും അത് ബാധിക്കാം. ഈ പ്രശ്നത്തിന് പല മാനങ്ങളുണ്ട്. പല വ്യത്യസ്ഥ വശങ്ങള്‍. കാറിനകത്തെ ചാരപ്പണി വലിയതും പരിശോധിക്കപ്പെടാത്തതുമായ ഒരു പ്രശ്നമാണ്. പക്ഷെ അത് മാത്രമല്ല ഏക പ്രശ്നം. ഇന്നത്തെ കാറുകളില്‍ മിക്കതിനേയും വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്നതാണ്. രൂപകല്‍പ്പനയിലുണ്ടാവണമെന്നില്ല, പക്ഷെ ക്രാക്ക് ചെയ്താവാം. കാറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ അത് … Continue reading കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍

റോക്കറ്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളോ? സ്വതന്ത്ര സോഫ്റ്റ്‌വെയറും പ്രയോഗങ്ങളും ഉപകരണങ്ങളും

പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഒരു റോക്കറ്റ് ഉണ്ടാകുമോ? ഉപഗ്രഹങ്ങളെ അയക്കുന്ന റോക്കറ്റുകളിലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാക്കാനായി SpaceX നോട് നാം ആവശ്യപ്പെടാമോ? ഇത് എന്നോട് ചോദിച്ച വ്യക്തി ഗൌരവത്തോടെയാണോ ചോദിച്ചത് എന്ന് എനിക്കറിയില്ല. എന്നാല്‍ അതിന് ഉത്തരം കണ്ടെത്തുന്നത് ഇന്ന് മനുഷ്യര്‍ ശരിക്കും വാങ്ങുന്ന ഉല്‍പ്പന്നങ്ങളിലെ സമാനമായ പ്രശ്നങ്ങളെ ദൃശ്യമാക്കും. എനിക്ക് അറിയാവുന്നടത്തോളം, സോഫ്റ്റ്‌വെയറിന് തനിയെ തള്ളല്‍ശക്തി ഉത്പാദിപ്പിക്കാനാകില്ല. ഒരു റോക്കറ്റ് എന്നത് ശരിക്കും ഭൌതികമായ ഒരു ഉപകരണമാണ്. എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച നിയന്ത്ര​ണ, telemetry സംവിധാനങ്ങള്‍ അതില്‍ … Continue reading റോക്കറ്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളോ? സ്വതന്ത്ര സോഫ്റ്റ്‌വെയറും പ്രയോഗങ്ങളും ഉപകരണങ്ങളും

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി

സോഫ്റ്റ്‌വെയറിന്റെ കോര്‍പ്പറേറ്റ് നിയന്ത്രണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. ഔദ്യോഗികമായി ഒക്റ്റോബര്‍ 4, 1985 ല്‍ ആണ് അത് തുടങ്ങിയത്. Unix പോലുള്ള GNU എന്ന് വിളിക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശം രണ്ട് വര്‍ഷം മുമ്പേ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കാനായി സ്റ്റാള്‍മന്‍ പകര്‍പ്പുപേക്ഷയില്‍ അടിസ്ഥാനമായ ഒരു ലൈസന്‍സ് നിര്‍മ്മിച്ചു. താങ്കള്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടം സന്ദര്‍ശിക്കുക. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം … Continue reading 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി

കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ യുഗത്തിലെ പകര്‍പ്പവകാശവും സമൂഹവും

LIANZA conference, Christchurch Convention Centre, 12 October 2009 ല്‍ നടത്തിയ മുഖ്യ പ്രഭാഷണം BC: Tena koutou, tena koutou, tena koutou katoa. ഇന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മന് ഒരു മുഖവുര നല്‍കാനുള്ള അനുഗ്രഹം എനിക്ക് കിട്ടിയിരിക്കുകയാണ്. Victoria University of Wellington ലെ School of Information Management ആണ് അദ്ദേഹത്തിന്റെ മുഖ്യ പ്രഭാഷണം സ്പോണ്‍സര്‍. കഴിഞ്ഞ 25 വര്‍ഷങ്ങളായി സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം പ്രചരിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് റിച്ചാര്‍ഡ്. ഒരു സ്വതന്ത്ര … Continue reading കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ യുഗത്തിലെ പകര്‍പ്പവകാശവും സമൂഹവും

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം

: ഒരു ഭീഷണിയുടെ സംസ്കാരവും, ഉപരോധവും മുഠാളത്തരവും ആണ് ദൈനംദിന അടിസ്ഥാനത്തില്‍ ആളുകള്‍ ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിനാല്‍ എങ്ങനെ അത് ശരിക്കും സംഭവിക്കുന്നു എന്ന് എഴുതുകയല്ലാതെ വേറൊരു വഴിയും കാണുന്നില്ല. ആളുകളോട് സംസാരിക്കുകയും മൃദുലമായ പ്രശ്നങ്ങള്‍ മാന്യമായും സ്വകാര്യമായും പരിഹരിക്കുകയും ചെയ്യുന്നതില്‍ വിവിധ സംഘടനകളിലെ നേതാക്കള്‍ പരാജയപ്പെടുന്നതിന്റെ വളരെ ദുഖകരമായ ഒരു പ്രത്യാഘാതമാണ് വര്‍ദ്ധിച്ച് വരുന്ന പ്രശ്നങ്ങളുടെ ഈ പൊതു സൂക്ഷ്മപരിശോധന. ജനുവരി 2018 ന് തെരഞ്ഞെടുപ്പ് ഇല്ലാതാക്കുന്നതിന് മുമ്പ് അവസാനത്തെ FSFE Fellowship പ്രതിനിധിയെ സംഘം … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം

സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങള്‍ ഈയിടെയായി ഞാന്‍ കാണുന്നുണ്ട്. അവ എന്നെ അത്ഭുതപ്പെടുത്തുന്നു, ഈ ലോകത്തിന് എന്ത് പറ്റി? എല്ലാവരും പുണ്യവാളന്‍മാരും മാലാഖമാരും ഒക്കെയായോ, Saint IGNUcius ഒഴിച്ച് (1)? ഇതില്‍ കൂടുതലും വരുന്നത് OEM(open) സോഴ്സ് സോഫ്റ്റ്‌വെയര്‍ ലോകത്ത് നിന്നാണ്. അതില്‍ എനിക്കത്ഭുതം നോന്നുന്നില്ല. വ്യവസ്ഥയെ സന്തോഷിപ്പിക്കാനുള്ള എന്തും അവര്‍ ചെയ്യും. അവരുടെ "ധാര്‍മ്മികത" വളരെ വിപുലമായതിനാല്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും ഇത്രയേറെ ധാര്‍മ്മികതകള്‍ ഈ ലോകത്തുണ്ടോ എന്ന്. അവര്‍ ഈ ലോകത്തുള്ള ഒരുപാട് കാര്യങ്ങളെ … Continue reading സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെന്നത് വളരെ പ്രചാരമുള്ള ആശയമാണ്. മിക്കവാറും അത് ബന്ധപ്പെട്ടിരിക്കുന്നത് കമ്പോളത്തോടാണ്. മിക്കപ്പോഴും "സ്വാതന്ത്ര്യം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ കമ്പോളം നമ്മുടെ മനസിലേക്ക് യാന്ത്രികമായി തന്നെ കയറിവരും. നാം സാധനങ്ങള്‍ വിതരണം നടത്തുന്നത് കമ്പോളത്തിലൂടെയാണ്. ഉപഭോക്താക്കളായ നാം കമ്പോളത്തിലെ വില്‍പ്പനക്കാരന് പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നു. നിങ്ങള്‍ക്ക് സോപ്പ് വേണമെങ്കില്‍ കമ്പോളത്തിലേക്ക് പോയി സോപ്പ് ആവശ്യപ്പെടാം. പണം കൊടുക്കുമ്പോള്‍ കടക്കാരന്‍ അത് നിങ്ങള്‍ക്ക് തരും. ഒരു കമ്പോളത്തിലെന്തുണ്ട് കമ്പോളത്തിന് വേണ്ടി ഒരു തരം സോപ്പുണ്ടാക്കുന്ന ഒരു … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല