ആദിവാസികള്‍ തൊഴിലാളികളല്ല
സര്‍ക്കാരേ, ആദിവാസികള്‍ തൊഴിലാളികളല്ല. അവരെ കൂലിപ്പണിക്കാരും റേഷന്‍ വാങ്ങുന്നവരുമാക്കുന്ന നയം തിരുത്തുക. പശ്ഛിമഘട്ടം മുഴുവന്‍ അവര്‍ക്ക് വിട്ട് കൊടുത്ത്, അവിടെ അവര്‍ക്ക് അവരുടെ പരമ്പരാഗതമായ രീതിയില്‍ സഹായമില്ലാതെ ജീവിക്കാന്‍ അനുവദിക്കുക. അവര്‍ ആവശ്യപ്പെടുന്ന സഹായം ചെയ്തുകൊടുക്കണം. പക്ഷേ ഇതുകൊണ്ട് ഉദ്യോഗസ്ഥ, ഇടനില ലോബിക്ക് അതുകൊണ്ട് ഗുണമുണ്ടാകില്ല എന്ന ഒരു പ്രശ്നം ഉണ്ടെന്ന് മാത്രം. നിങ്ങളുടെ മുന്‍ഗണ എന്തെന്ന് വ്യക്തമാക്കുന്നതാവും നിങ്ങളുടെ പ്രവൃത്തി.