യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു

ഇന്‍ഡ്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള Lakhimpur Kheri ജില്ലയിലെ Banbirpur എന്ന ഒരു ചെറിയ ഗ്രാമം ഞായറാഴ്ചവരെ സമാധാനപരമായിരുന്നു. എന്നാല്‍ വൈകുന്നേരം രക്തപ്പുഴയാണ് ഗ്രാമം കണ്ടത്. BJP മന്ത്രി Ajay Mishra Teni യുടെ മകന്റെ ഉള്‍പ്പടെയുള്ള മൂന്ന് SUVകള്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റി നാല് കര്‍ഷകരും, ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പടെ കുറഞ്ഞത് 8 പേര്‍ കൊല്ലപ്പെടുകയും 13 ല്‍ അധികം പേര്‍ക്ക് ഗൌരവകരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധ സ്ഥലത്ത് നിന്ന് കര്‍ഷകര്‍ പിരിഞ്ഞ് പോകുന്ന … Continue reading യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു

പരിസ്ഥിതിവാദികള്‍ക്ക് ഏറ്റവും അപകടകരമായ വര്‍ഷം

2020 ല്‍ പരിസ്ഥിതിവാദികള്‍ക്കെതിരെ 227 മാരകമായ ആക്രമണം ഉണ്ടായി. ജൈവവൈവിദ്ധ്യത്തിനും, കാലാവസ്ഥക്കും മര്‍മ്മപ്രധാനമായ സ്വന്തം വീട്, ഭൂമി, ജീവിതവൃത്തി, ജൈവവ്യവസ്ഥ എന്നിവയെ സംരക്ഷിക്കുന്നവര്‍ക്ക് ഏറ്റവും അപകടകരമായ വര്‍ഷമായിരുന്നു അത്. ഭീഷണിപ്പെടുത്തല്‍, രഹസ്യാന്വേഷണം, ലൈംഗിക ആക്രമണം, കുറ്റവാളിയാക്കല്‍ തുടങ്ങിയവയുടെ ചുറ്റുപാടിലാണ് ഈ മാരകമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഈ കണക്കുകള്‍ തീര്‍ച്ചയായും വളരെ താഴ്ത്തിപ്പറയലാണ്. ധാരാളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നു. രണ്ടാം വര്‍ഷവും തുടര്‍ച്ചയായി കൊളംബിയയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ 2020 ലും നടന്നത്. അവിടെ 65 ഭൂമി, … Continue reading പരിസ്ഥിതിവാദികള്‍ക്ക് ഏറ്റവും അപകടകരമായ വര്‍ഷം

ലൈംഗിക പീഡന അന്വേഷണത്തില്‍ ഭീമാബദ്ധം കാണിച്ചതിന് FBIക്കെതിരെ ഉന്നത ജിംനാസ്റ്റുകള്‍ പൊട്ടിത്തെറിച്ചു

Senate Judiciary Committee യില്‍ ചില ജിംനാസ്റ്റിക്സിലെ ചില ഉന്നത താരങ്ങള്‍ പരമ്പര ലൈംഗിക പീഡകനായ അമേരിക്കയിലെ ജിംനാസ്റ്റിക്സ് ഡോക്റ്റര്‍ Larry Nassar തടയുന്നതിലെ FBIയുടെ പരാജയം വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം കൊടുത്തു. നാസറിന്റെ കുറ്റത്തെക്കുറിച്ച് ആദ്യം അയാള്‍ FBI യോട് സംസാരിച്ചതിന് ശേഷം 2016 ല്‍ അറസ്റ്റ് ചെയ്യുന്നത് വരെ അയാള്‍ 120 പുതിയ ആളുകളെ കൂടി പീഡിപ്പിച്ചു. സെനറ്റിലെ വാദത്തില്‍ FBI Director Christopher Wray ജിംനാസ്റ്റുകളോട് മാപ്പ് പറഞ്ഞു. നാസറിന്റെ അന്വേഷണം നടത്തിയ ഏജന്റിനെ … Continue reading ലൈംഗിക പീഡന അന്വേഷണത്തില്‍ ഭീമാബദ്ധം കാണിച്ചതിന് FBIക്കെതിരെ ഉന്നത ജിംനാസ്റ്റുകള്‍ പൊട്ടിത്തെറിച്ചു

മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

ഒരു കുറ്റകൃത്യം സംഭവിച്ചു. അത് അതേപോലെ സംപ്രേക്ഷണം ചെയ്യുന്നത് ഉചിതമല്ല. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സത്യസന്ധമായി, പച്ചയായി കാര്യങ്ങള്‍ അവതരിപ്പിച്ചു എന്ന തോന്നലുണ്ടായേക്കാം. പക്ഷെ അത് തെറ്റാണ്. മനുഷ്യ സമൂഹത്തിലെ ഒരു കാര്യവും പച്ചയായി നേരെ നടക്കുന്നതല്ല. എല്ലാം അതിനേക്കാള്‍ വലിയ മറ്റ് പലതിനേയും മറച്ച് വെച്ചുകൊണ്ട് സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ കടയില്‍ പോയി ഒരു ചായ കുടിച്ചു. വെറും സാധാരണമായ പച്ചയായ കാര്യം. എന്നാല്‍ അതിന് ദൂരെ സിറ്റി ഓഫ് ലണ്ടനിലേക്കും വാള്‍സ്ട്രീറ്റിലേക്കും വരെ നീണ്ട് പോകുന്ന … Continue reading മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ

താങ്കള്‍ ടെലിവിഷനിലെ വാര്‍ത്തകള്‍ കാണുന്ന ആളാണോ? എങ്കില്‍ താങ്കള്‍ കാണുന്ന കുറ്റകൃത്യ വാര്‍ത്തകളുടെ എണ്ണം എത്രയെന്ന് നോക്കിയിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം നാം വെറും നിഷ്ക്രിയ ചവറ്റുകുട്ടകളാണല്ലോ. എന്നാല്‍ അത് താങ്കള്‍ ഗൌരവത്തോടെ കാണണം എന്നാണ് എന്റെ അഭിപ്രായം. ചില വാര്‍ത്തകള്‍ നോക്കൂ. തൊടുപുഴയില്‍ പ്രണയാംദേഹിയായ പുരുഷന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. ആ പെണ്‍കുട്ടിയുടെ അമ്മ ടെലിവിഷനിലെ ലൈവ് ബ്രേക്കിങ് ന്യൂസായാണ് സ്വന്തം മകളുടെ പേരും ചിത്രവും മൃതശരീരവും കാണുന്നത്. ഒരു നിയന്ത്രണവും ഇല്ലേ നിങ്ങള്‍ക്ക്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ … Continue reading മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ

ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം

2020 ലെ തെരഞ്ഞെടുപ്പ് ഫലം മറിച്ചാക്കാനായി ജനുവരി 6 ന് അമേരിക്കയിലെ ക്യാപ്പിറ്റോളില്‍ ഇരുണ്ട പണ സംഘടനകളും സ്വാധീനശക്തിയുള്ള സംഭാവനദാദാക്കളും സംഘടിച്ച് പണം കൊടുത്ത് നടത്തിയ മാരകമായ ആക്രമണത്തില്‍ അവരുടെ പങ്കും അന്വേഷിക്കണമെന്ന് Sen. Sheldon Whitehouse വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഗുപ്ത വലതുപക്ഷ സംഘങ്ങളും സമ്പന്ന GOP സംഭാവന ദാദാക്കളും നടത്തിയ protracted ശ്രമവുമായി ബന്ധം കാണിക്കുന്നതാണ് ഇത്. "പ്രസിഡന്റ് ട്രമ്പിനെ അധികാരത്തില്‍ നിലനിര്‍ത്താനായി ഒരു മാസക്കാലം നടന്ന കള്ളപ്രചരണ പരിപാടിയുടെ മൂര്‍ദ്ധന്യാവസ്ഥയായിരുന്നു ജനുവരി 6 ന് … Continue reading ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം

വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു

അമേരിക്കയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 3.7 കോടി കവിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച ലോസാഞ്ജലസ് സിറ്റി ഹാളിന് പുറത്ത് നടന്ന വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധത്തില്‍ ഒരു മനുഷ്യന് കത്തിക്കുത്തേല്‍ക്കുകയും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. Proud Boys ഉം മറ്റ് വലതുപക്ഷ സംഘങ്ങളുമാണ് ആ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഒരു അഭിമുഖം നടത്തുന്നതിനിടക്ക് KPCC റേഡിയോ റിപ്പോര്‍ട്ടര്‍ ആയ Frank Stoltze ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണാടി തട്ടിത്തെറിപ്പിച്ചു. നിരന്തരം ആക്രമിക്കുകയും ചെയ്തു. തന്റെ 30 വര്‍ഷത്തെ ഔദ്യോഗിക … Continue reading വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു

ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക

ജനുവരി 6 ന് Capitol ല്‍ നടന്ന ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്ന് സാങ്കേതികവിദ്യ ഉത്തരവാദിത്ത സംഘങ്ങള്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമായ വിവരങ്ങളുടേയും, ലഹളക്ക് മുമ്പ് ഫേസ്‌ബുക്കിനെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ സംഘങ്ങളുടെ മുമ്പത്തെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് House and Senate നേതൃത്വത്തിനും ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിയുടെ അംഗങ്ങള്‍ക്കും ഈ സംഘങ്ങള്‍ അയക്കുന്നുണ്ട്. House select committee ആദ്യത്തെ വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതിനും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ തെറ്റായ വിവരങ്ങള്‍ … Continue reading ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക