ന്യൂയോര്‍ക്കിന്റെ ഗവര്‍ണറെ നീക്കം ചെയ്യാനായി ആഹ്വാനം

ലൈംഗിക ശല്യപ്പെടുത്തലിന്റേയും ന്യൂയോര്‍ക്കിലെ നഴ്സിങ് ഹോമുകളിലെ കോവിഡ്-19 മരണങ്ങള്‍ മറച്ച് വെച്ചതിന്റേയും പേരില്‍ സഹ ഡമോക്രാറ്റുകളും പുരോഗമന സംഘടനകളും ആഹ്വാനം ചെയ്യുന്ന രാജിവെക്കുക അല്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കുക എന്ന ആവശ്യത്തെ നേരിടുകയാണ് ന്യൂയോര്‍ക്കിന്റെ ഗവര്‍ണര്‍ Andrew Cuomo. മൂന്ന് സ്ത്രീകള്‍ Cuomo ക്ക് എതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ Letitia James ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് സ്ത്രീകള്‍ Cuomo യുടെ സഹായികളും Cuomo ഒരു വിവാഹ ചടങ്ങില്‍ വെച്ച് കണ്ടുമുട്ടിയതാണ് ഒരു … Continue reading ന്യൂയോര്‍ക്കിന്റെ ഗവര്‍ണറെ നീക്കം ചെയ്യാനായി ആഹ്വാനം

പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ഇന്ന് പാലസ്തീന്‍ നക്ബയുടെ(Nakba) 73ാം വാര്‍ഷികമാണ്. നക്ബ സമയത്ത് 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പാലസ്തീന്‍കാരെ അവരുടെ വീടുകളില്‍ നിന്ന് ഓടിച്ചു. സയണിസ്റ്റ് നാട്ടുപട്ടാളവും ഇസ്രായേല്‍ സൈന്യവും അവരെ വംശീയമായി തുടച്ചുനീക്കി ബലം പ്രയോഗിച്ച് ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മ്മിച്ചു. പാലസ്തീന്‍കാര്‍ക്കെതിരെ നടക്കുന്ന രക്ഷരൂക്ഷിതമായ ഇസ്രായേലി അക്രമത്തിന്റെ ഇടക്കാണ് ഇക്കൊല്ലം സ്മരണചടങ്ങ് നടക്കുന്നത്. 1948 ല്‍ നക്ബ അവസാനിച്ചില്ല. ഇന്നും അത് തുടരുന്നു. ഇസ്രായേല്‍ നിരന്തരം പാലസ്തീന്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. — … Continue reading പാലസ്തീനിലെ നക്ബ എന്തെന്ന് അറിയുക

ലൈംഗിക അപവാദ കേസ് $25 ലക്ഷം ഡോളറിന് ടെന്നസി സര്‍വ്വകലാശാല ഒത്തുതീര്‍പ്പാക്കി

സര്‍വ്വകലാശാലയിലെ വിദ്വേഷപരമായ പരിതസ്ഥിതി പുരുഷ കായിതാരങ്ങള്‍ നടത്തുന്ന ലൈംഗികാക്രമണത്തിലേക്ക് നയിക്കുന്നു എന്ന് വാദിക്കുന്ന 8 സ്ത്രീകള്‍ കൊടുത്ത ലൈംഗികാപവാദ കേസ് University of Tennessee $25 ലക്ഷം ഡോളര്‍ പണമടച്ചു ഒത്തുതീര്‍പ്പാക്കി. ടീമിലെ രണ്ട് കളിക്കാര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീയെ സഹായിച്ച ടീം അംഗത്തെ UT ഫുട്ട്ബാള്‍ കോച്ച് Butch Jones തന്റെ കളിക്കാരിലൊരാളെ അയാള്‍ "ടീമിനെ വഞ്ചിച്ചു" എന്നും "വിശ്വാസവഞ്ചകന്‍" എന്ന് വിളിച്ചു. — സ്രോതസ്സ് democracynow.org | 2016

മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു

കുടുംബാംഗങ്ങളെ കൊല ചെയ്ത പാരാമിലിട്ടറി സംഘത്തിന് കമ്പനിയുടെ ധനസഹായം കൊടുത്ത Chiquita Brand International ന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കൊളംബിയക്കാരെ അനുവദിക്കുന്ന ഒരു ഉത്തരവ് അമേരിക്കയിലെ ഒരു ജഡ്ജി പുറപ്പെടുവിച്ചു. കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിന്റെ ഒരു വിജയം എന്നാണ് ഇതിനെക്കുറിച്ച് പിന്‍തുണക്കാര്‍ വിവരിക്കുന്നത്. കൊളംബിയയില്‍ മരണ സംഘം നടത്തിയ നിയമവിരുദ്ധമായ തീവൃ വലതുപക്ഷ സംഘമായ AUCക്ക് $17 ലക്ഷം ഡോളറാണ് 1997 - 2004 കാലത്ത് Chiquita ഒഴുക്കിയത്. "സമാന്തരസൈനിക സംഘത്തിന്റെ മരണ പദ്ധതിയെ … Continue reading മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു

കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട്

പട്ടിണിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രചോദനം നിയന്ത്രണ പ്രശ്നങ്ങളുടേയും അവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതിന്റേയും വലിയ അപകടസാദ്ധ്യത കൂടുതല്‍ ഉണ്ടാകുന്നു എന്ന് UT Dallas നടത്തിയ പഠനത്തില്‍ കണ്ടെത്തി. International Journal of Environmental Research and Public Health ല്‍ ആണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. കൂടെക്കൂടെ പട്ടിണി അനുഭവിക്കുന്ന കുട്ടികള്‍ impulsivity പ്രകടിപ്പിക്കാനുള്ള സാദ്ധ്യത ഇരട്ടിയിലധികമാണ്. കുട്ടിയകളായിരിക്കുമ്പോഴും വളര്‍ന്ന് കഴിഞ്ഞു അവര്‍ ബോധപൂര്‍വ്വം മറ്റുള്ളവരെ മുറിവേല്‍പ്പിക്കുന്നു. അമേരിക്കയിലെ 1.5 കോടി കുട്ടികള്‍ ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാത്തവരാണ്. അവര്‍ക്ക് … Continue reading കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട്

കറുത്തവരെ ലക്ഷ്യം വെച്ചുള്ള അക്രമത്തിന്റെ ഒരു ഉപകരണമായി നായ്കളെ പോലീസ് ഉപയോഗിക്കുന്നു

അമേരിക്കയില്‍ മൊത്തം കറുത്തവര്‍ക്കെതിരെ വിശാലവും അനുപാതമില്ലാതെ പോലീസ് നായ ഉപയോഗം നടത്തുന്നതിന്റെ കുന്നുകൂടുന്ന തെളിവുകള്‍ വിവിധ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ Marshall Project ന്റെ പങ്കാളിത്തത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് നായകളുടെ കടി കൊണ്ട് ഗൌരവമുള്ള മുറിവുകളുണ്ടാകുന്ന 3,600 അമേരിക്കക്കാരെയാണ് പ്രതിവര്‍ഷം ആശുപത്രി ICUയില്‍ കൊണ്ടുപോകുന്നത്. കറുത്തവരിലാണ് പോലീസ് അനുപാതമില്ലാതെ ശക്തി ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് അടുത്ത കാലത്തെ Black Lives Matter ന്റെ മുഖ്യധാര മാധ്യമ coverage കാരണം പൊതു ബോധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നായയെ … Continue reading കറുത്തവരെ ലക്ഷ്യം വെച്ചുള്ള അക്രമത്തിന്റെ ഒരു ഉപകരണമായി നായ്കളെ പോലീസ് ഉപയോഗിക്കുന്നു

ക്യാപ്പിറ്റോളില്‍ നിന്നുള്ള സുരക്ഷാ വീഡിയോ

[Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc] #USCapitol