ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു

ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് സ്ഥാനഭ്രഷ്ടരാക്കിയ അമേരിക്കന്‍ സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനായുള്ള ഒരു നീക്കത്തിന് ഇറാനിലെ പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. ഓഗസ്റ്റ് 19, 1953 ന് ആയിരുന്നു ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിനെ അമേരിക്കയും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘവും ചേര്‍ന്ന് അട്ടിമറിച്ചത്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതാണ് മൊസാദെക്കിനെ ലക്ഷ്യം വെക്കാന്‍ കാരണമായ സംഭവം. Anglo-Iranian Oil Company നെ പിന്നീട് British Petroleum(BP) എന്ന് പേര് മാറ്റി. … Continue reading ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു

Advertisements

ഇറാനില്‍ 1953 ല്‍ അട്ടിമറി നടത്തി എന്ന് CIA സമ്മതിച്ചു

ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് മറിച്ചിട്ടതായി CIA അവസാനം സമ്മതിച്ചു. ഓഗസ്റ്റ് 19, 1953 ന് ഇറാന്‍ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിന്റെ (Mohammad Mossadegh) സര്‍ക്കാരിനെ ഒരു പട്ടാള അട്ടിമറിയോടെ മറിച്ചിട്ടത് അമേരിക്കയുടേയും ബ്രിട്ടണിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളാണ്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതിന് ശേഷമാണ് മൊസാദെക്കിനെ ലക്ഷ്യം വെച്ചത്. Anglo-Iranian Oil Company ആണ് പിന്നീട് British Petroleum (BP) ആയി മാറിയത്. ഇറാനിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ … Continue reading ഇറാനില്‍ 1953 ല്‍ അട്ടിമറി നടത്തി എന്ന് CIA സമ്മതിച്ചു

ജനങ്ങളുടെ സര്‍ക്കാരുകളെ മറിച്ചിടുന്നത്: പ്രധാന പട്ടിക

രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം അമേരിക്ക മറിച്ചിട്ട ചെയ്ത വിദേശ സര്‍ക്കാരുകള്‍. (* സൂചിപ്പിക്കുന്നത് വിജയകരമായ മറിച്ചിടല്‍) China 1949 to early 1960s Albania 1949-53 East Germany 1950s Iran 1953 * Guatemala 1954 * Costa Rica mid-1950s Syria 1956-7 Egypt 1957 Indonesia 1957-8 British Guiana 1953-64 * Iraq 1963 * North Vietnam 1945-73 Cambodia 1955-70 * Laos 1958 *, … Continue reading ജനങ്ങളുടെ സര്‍ക്കാരുകളെ മറിച്ചിടുന്നത്: പ്രധാന പട്ടിക

1953 ലെ ഇറാന്‍ അട്ടിമറിയുടെ രേഖകള്‍ അമേരിക്ക നിശബ്ദമായി പ്രസിദ്ധപ്പെടുത്തി

അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ 1953 ലെ ഇറാന്‍ അട്ടിമറിയുടെ ഔദ്യോഗിക ചരിത്രം State Department നിശബ്ദമായി പ്രസിദ്ധപ്പെടുത്തി. രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തിലേക്ക് നയിച്ചതും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ശത്രുതക്ക് എത്തിച്ചതുമായ പദ്ധതിയെക്കുറിച്ചുള്ള പുതിയ സൂചന നല്‍കുന്നതാണ് ഈ രേഖകള്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദഖ് സര്‍ക്കാരിനെ മറിച്ചിട്ട്, ഷായുടെ ഭരണത്തിന് അടിത്തറയിട്ട അട്ടിമറിയില്‍ CIAയുടെ പങ്ക് 1989 ല്‍ State Department പുറത്തുവിട്ട ആദ്യത്തെ സംഗ്രഹത്തില്‍ നിന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. എന്നാല്‍ അമേരിക്കയുടെ പങ്കാളിത്തം റിപ്പോര്‍ട്ടില്‍ നിന്ന് … Continue reading 1953 ലെ ഇറാന്‍ അട്ടിമറിയുടെ രേഖകള്‍ അമേരിക്ക നിശബ്ദമായി പ്രസിദ്ധപ്പെടുത്തി

സെപ്റ്റംബര്‍ 11 പട്ടാള അട്ടിമറിയുടെ 43ആം വാര്‍ഷികം ചിലി ആചരിച്ചു

മുമ്പത്തെ ഏകാധിപതിയുടെ ഇരകളെ ഓര്‍ത്ത് വിലപിച്ചുകൊണ്ട് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ ആയിരങ്ങള്‍ നഗരത്തിലെ പ്രധാന സെമിത്തരിയിലേക്ക് മാര്‍ച്ച് നടത്തി. 1973 സെപ്റ്റംബര്‍ 11 ന്, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റേ കൊട്ടാരത്തില്‍ വെച്ച് മരിച്ചു. പിന്നീട് 17 വര്‍ഷക്കാലം അഗസ്റ്റോ പിനോഷെയുടെ നിഷ്ഠൂരമായ ഏകാധിപത്യ ഭരണമായിരുന്നു ചിലിയില്‍ നടന്നത്. — സ്രോതസ്സ് democracynow.org

ചിലിയില്‍ നിന്നുള്ള പീഡകന്‍ പെന്റഗണിന് വേണ്ടി 13 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്തു

ചിലിയിലെ ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷേയുടെ രഹസ്യ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പീഡകന്‍(Torturer) പെന്റഗണിന്റെ ഏറ്റവും ഉയര്‍ന്ന സര്‍വ്വകലാശാലയില്‍ 13 വര്‍ഷം അദ്ധ്യാപനം നടത്തി എന്ന് McClatchy പത്രം റിപ്പോര്‍ട്ട് ചെയ്തു. ചിലിയിലെ ഒരു ജഡ്ജിയുടെ ഉത്തരവ് പ്രകാരം Jaime García Covarrubias കഴിഞ്ഞ വര്‍ഷമാണ് ചിലിയിലേക്ക് മടങ്ങിപ്പോയത്. അമേരിക്കയുടെ പിന്‍തുണയോട് സെപ്റ്റംബര്‍ 11, 1973 ന് നടത്തിയ പട്ടാള അട്ടിമറി പിനോഷെയെ അധികാരത്തിലെത്തിച്ച് ഒരാഴ്ച്ചക്ക് ശേഷം 7 പേരെ കൊന്നതിന്റെ പദ്ധതി തയ്യാറാക്കിയത് ഇയാളാണെന്ന കേസിന്റെ ഭാഗമായാണ് ഇത്. … Continue reading ചിലിയില്‍ നിന്നുള്ള പീഡകന്‍ പെന്റഗണിന് വേണ്ടി 13 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്തു

ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും

ഒബാമ സര്‍ക്കാര്‍ ഹൊണ്ടൂറസ് സര്‍ക്കാരിനുള്ള സഹായത്തില്‍ $3 കോടി ഡോളര്‍ കുറവ് ചെയ്യുകയും നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യതയുള്ളതുമല്ലെങ്കില്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല എന്ന് പ്രസ്ഥാവന ഇറക്കുകയും ചെയ്തു. ജൂണ്‍ 28 ന് നടന്ന പട്ടാള അട്ടിമറി പ്രസിഡന്റ് മാനുവല്‍ സലായയെ പുറത്താക്കി എങ്കിലും അമേരിക്ക അതിനെ ഔദ്യോഗികമായി പട്ടാള അട്ടിമറി എന്ന് പറഞ്ഞില്ല. US Foreign Operations Bill പ്രകാരം അങ്ങനെ പ്രഖ്യാപിച്ചാല്‍ ചെയ്യുന്ന സഹങ്ങള്‍ ഉടനടി നിര്‍ത്തേണ്ടി വരും. നിയമ വാഴ്ച പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ … Continue reading ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും

ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല

Andres Conteris സംസാരിക്കുന്നു: ഹൊണ്ടൂറസില്‍ പുറത്താക്കിയ പ്രസിഡന്റായ മാനുവല്‍ സലായാ(Manuel Zelaya)യെ തിരികെ വരാന്‍ അനുവദിക്കാതെ സൈനിക അട്ടിമറി നടന്ന് ഒരാഴ്ചക്ക് ശേഷവും പട്ടാളവും കലാപ പോലീസും(riot police) വിമാനത്താവളത്തില്‍ വളഞ്ഞിരിക്കുകയാണ്. പുറത്താക്കപ്പെട്ട പ്രസിഡന്റിനെ തിരികെ വരവേല്‍ക്കാനായി രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് എത്തിച്ചേര്‍ന്ന പതിനായിരത്തിലധികമുള്ള നിരായുധരായ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പട്ടാളം കണ്ണീര്‍വാതകവും യന്ത്രത്തോക്കും ഉപയോഗിക്കുന്നു. രണ്ട് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Tegucigalpa വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള പല ശ്രമങ്ങള്‍ക്ക് ശേഷം Zelaya യുടെ … Continue reading ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല