അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക

അണക്കെട്ടുകളുടെ കാര്യത്തില്‍ വേലിയേറ്റം മാറിയിരിക്കുകയാണ്. ഒരിക്കല്‍ നമ്മുടെ എഞ്ജിനീയറിങ്ങ് സാമര്‍ഥ്യത്തിന്റെ ഒരു monument ആയിരുന്നതിനെക്കുറിച്ച് ഇന്നത്തെ വ്യാപകകമായ അറിവ്, അണക്കെട്ടുകള്‍ ദീര്‍ഘകാലത്ത് ധാരാളം ദോഷങ്ങളുണ്ടാക്കുന്നു എന്നതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി 1,200 അണക്കെട്ടുകള്‍ കാണിച്ചത് പോലെ അതില്‍ ചിലത് തിരിച്ച് മാറ്റാം. എന്നാല്‍ 2,500 ജല വൈദ്യുതി നിലയങ്ങളുള്‍പ്പടെയുള്ള ഇപ്പോഴുള്ള അണക്കെട്ടുകളുടെ ഭാവി, കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ഒരു സങ്കീര്‍ണ്ണമായ പ്രശ്നമാണ്. അണക്കെട്ടുകള്‍ നദികളുടെ ഒഴുക്കിന് മാറ്റമുണ്ടാക്കി, ജല ജീവികളുടെ സ്വഭാവം മാറ്റി, മല്‍സ്യ സമ്പത്ത് കുറച്ചു, … Continue reading അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക

വലിയ ജലവൈദ്യുത പദ്ധതികളേക്കാള്‍ കൂടുതല്‍ ചെറു അണക്കെട്ടുകള്‍ മീനുകളെ കൂടുതല്‍ തടസപ്പെടുത്തുന്നു

ബ്രസീലിലും ലോകത്തെ മറ്റ് സ്ഥലങ്ങളിലും ചെറിയ ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കുന്നത് വര്‍ദ്ധിച്ച് വരുകയാണ്. വലിയ ജലവൈദ്യുത പദ്ധതികളെ ഇവ ചെറുതാക്കി മാറ്റിയിരിക്കുന്നു. വര്‍ദ്ധിച്ച് വരുന്ന ഊര്‍ജ്ജത്തിന്റേയും സുരക്ഷിതത്വത്തിന്റേയും പ്രതികരണമായാണ് ഈ ചെറിയ അണക്കെട്ടുകളുടെ വ്യാപനം ഉണ്ടായത്. അവയുടെ വികാസം എന്നിരുന്നാലും അവശേഷിക്കുന്ന സ്വതന്ത്രമായി ഒഴുകുന്ന പുഴകള്‍ക്ക് ഭീഷണിയാണ്, ലോകത്തെ ഉഷ്ണമേഖല ജൈവവൈവിദ്ധ്യ പ്രദേശങ്ങള്‍ക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ആശ്രയിച്ചിരിക്കുന്ന ശുദ്ധജല മല്‍സ്യങ്ങളുടെ ദേശാടനത്തെ തടസപ്പെടുത്തുന്നു. നദിയെ ഛിന്നഭിന്നമാക്കുന്നതില്‍ അവയുടെ പ്രചാരവും വിതരണവും കൊണ്ട് വലിയ അണക്കെട്ടുകളെ അപേക്ഷിച്ച് … Continue reading വലിയ ജലവൈദ്യുത പദ്ധതികളേക്കാള്‍ കൂടുതല്‍ ചെറു അണക്കെട്ടുകള്‍ മീനുകളെ കൂടുതല്‍ തടസപ്പെടുത്തുന്നു

ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

ബ്രസീലിലെ ആദിവാസികളുടെ വിജയമായി ഒരു കോടതി ലോകത്തിലെ ഏറ്റവും വലിയ ഒരു ജല വൈദ്യുതി അണക്കെട്ടിന്റെ അനുമതി റദ്ദാക്കി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇത്. ആമസോണിന്റെ സ്വതതന്ത്രമായി ഒഴുകുന്ന അവസാത്തെ പ്രധാന കൈവഴിയിലെ ജലത്തെ തരിച്ചുവിടാനായിരുന്നു Belo Monte അണക്കെട്ട് പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതി നാശവും വലിയ അഭയാര്‍ത്ഥി പ്രവാഹവും ഉണ്ടാക്കുമെന്ന് പറഞ്ഞ് ആദിവാസികള്‍ ഈ അണക്കെട്ടിനെതിരെ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. ജഡ്ജി അണക്കെട്ടിന്റെ അനുമതി റദ്ദാക്കുകയും അണക്കെട്ടിനാല്‍ ആഘാതമേല്‍ക്കുന്ന ആദിവാസി ജനങ്ങള്‍ക്ക് മതിയായ പിന്‍തുണ നല്‍കാത്തതിന് … Continue reading ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

ഇന്‍ഡ്യയിലെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗിത്തിലാണുള്ളത്

കേന്ദ്ര സര്‍ക്കാര്‍ 41 കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാന്‍ വെച്ചിരിക്കുന്ന ഈ കാലത്ത് രാജ്യത്തെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗത്തിലാണെന്ന് ഡാറ്റ കാണിക്കുന്നു. വളരെ മോശം പ്രകടനമാണ് അവ ഈ സാമ്പത്തിക വര്‍ഷം കാഴ്ചവെച്ചത്. കല്‍ക്കരി നിലയങ്ങളുടെ പ്രവര്‍ത്തനക്ഷമത 2010 ലെ 78% ല്‍ നിന്ന് 21 % ആണ് കുറഞ്ഞത്. ചരിത്രപരമായ ഒരു കുറവാണിത്. BloombergNEF പ്രസിദ്ധീകരിച്ച ജൂണ്‍ 26, 2020 ലെ India’s Clean Power Revolution എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. … Continue reading ഇന്‍ഡ്യയിലെ കല്‍ക്കരി നിലയങ്ങള്‍ കുറഞ്ഞ ഉപയോഗിത്തിലാണുള്ളത്

ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍

ചൈനയിലില്‍ പെയ്യുന്ന മഴ 24 സംസ്ഥാനങ്ങളില്‍ നാശം വിതക്കുകയാണല്ലോ. വലിയ അണക്കെട്ടായ Three Gorges Dam ന്റെ സുരക്ഷയെക്കുറിച്ച് പ്രസിദ്ധനായ ഒരു hydrologist ആയ Wang Weiluo (王維洛) സംശയങ്ങള്‍ പ്രകടിപ്പിക്കുകയും അത് ഏത് നിമിഷവും തകരാം എന്നും മുന്നറീപ്പ് നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ തെക്കന്‍ ചൈനയില്‍ പെയ്യുന്ന മഴ കാരണം ജൂണ്‍ 21 ആയപ്പോഴേക്കും 7,300 വീടുകള്‍ നശിക്കുകയും 80 ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സാമ്പത്തിക നഷ്ടം US$290 കോടി ഡോളറാണ് … Continue reading ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍

മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി

കഴിഞ്ഞ ദിവസം മദ്ധ്യ മിഷിഗണിലെ 11,000 പേരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ചരിത്രപരമായ മഴ കാരണം Tittabawassee നദി കരകവിഞ്ഞൊഴുകുകയും പഴക്കമുള്ള അവഗണിക്കപ്പെട്ട രണ്ട് ജലവൈദ്യുതി അണക്കെട്ടുകള്‍ പൊട്ടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് Edenville അണക്കെട്ട് പൊട്ടിയത്. താഴെയുള്ള Sanford അണക്കെട്ട് പൊട്ടുന്ന അവസ്ഥയിലുമാണ്. Midland നഗരത്തില്‍ 12 അടി പൊക്കത്തിലാണ് വെള്ളം കയറിയത്. റോഡുകളും കെട്ടിടങ്ങളും മുങ്ങി. Midland ജില്ലയിലെ ധാരാളം പാലങ്ങള്‍ തകര്‍ന്ന് ഒലിച്ച് പോയി. അതോടെ കുടുങ്ങിയ പോയ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള … Continue reading മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി

ലോകത്തെ ഏറ്റവും പഴയ മനുഷ്യ വാസസ്ഥലങ്ങളിലൊന്നിനെ വിഴുങ്ങാന്‍ പോകുന്നു

12,000 വര്‍ഷങ്ങളായി ടൈഗ്രിസ് നദി ഏറ്റവും പഴയ മനുഷ്യ settlements ആയ Hasankeyf ലെ ജനങ്ങളെ സംരക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍ ഈ പുരാതന നഗരത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. വിവാദപരമായ ഒരു അണക്കെട്ട് ടൈഗ്രിസിനെ വീര്‍പ്പിക്കും. ജലം നഗരത്തിലേക്ക് കയറും. അപ്പോള്‍ മനുഷ്യ നാഗരകതയുടെ കളിത്തൊട്ടിലായ ഈ ചരിത്രപരമായ സ്ഥലം അപ്രത്യക്ഷമാകും. ഉല്‍ക്കര്‍ഷേച്ഛയോടു കൂടിയ ജലവൈദ്യുത, ജലസേചന പദ്ധതി ആ പ്രദേശത്തെ വൈദ്യുതി എത്തിക്കുകയും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുകയും ചെയ്യുമെന്ന് തുര്‍ക്കിയിലെ സര്‍ക്കാര്‍ പറയുന്നു. — സ്രോതസ്സ് latimes.com | … Continue reading ലോകത്തെ ഏറ്റവും പഴയ മനുഷ്യ വാസസ്ഥലങ്ങളിലൊന്നിനെ വിഴുങ്ങാന്‍ പോകുന്നു

വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്

ജൂലൈ 2, 2019 ന് രാത്രി രത്നഗിരിയിലെ Tiware അണക്കെട്ട് പൊട്ടിയത് ഏഴ് ഗ്രാമങ്ങളെ മുക്കുകയും 20 പേര്‍ ഒലിച്ച് പോകുന്നുന്നതിനും കാരണമായി. വെള്ളപ്പൊക്കമുണ്ടായി തകരുന്നതാണ് അണക്കെട്ടുകളുടെ തകര്‍ച്ചയുടെ ഏറ്റവും വലിയ കാരണമെന്ന് Central Dam Safety Organisation ന്റെ അധികാരികളായ Central Water Commission പറയുന്നു. മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണക്കെട്ട് തകര്‍ച്ചയുടെ 44% ഉം Tiware അണക്കെട്ട് പോലെ പൊട്ടിയതാണ്. രാജ്യത്തെ 5,202 ഡാമുകളില്‍ 35% ഉം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. തകരുന്നത് വഴി … Continue reading വെള്ളപ്പൊക്കം കാരണം ആണ് ഇന്‍ഡ്യയിലെ അണക്കെട്ടുകളില്‍ 44% വും പൊട്ടുന്നത്

ധനകാര്യവിദഗ്ദ്ധര്‍ ജലവൈദ്യുതിയെ ആഗോളതപന പരിഹാരമായി കണക്കാക്കുന്നെങ്കിലും, അണക്കെട്ടുകള്‍ ‘ശുദ്ധ ഊര്‍ജ്ജം’ അല്ല

ഫെബ്രുവരി 20 ന് Climate Bonds സംരംഭത്തിന്റെ ഒരു ഉപദേശിയുടെ ഒരു അഭിപ്രായം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര ജേണലായ Nature ല്‍ വന്നു. അദ്ദേഹം പറയുന്നത് അണക്കെട്ടുകള്‍ കാലാവസ്ഥക്ക് നല്ലതാണെന്നാണും ലോകത്തെ 500 ധനകാര്യസ്ഥാപനങ്ങള്‍ മാര്‍ച്ച് 5 ന് ലണ്ടനില്‍ ചേരുമ്പോള്‍ അവക്ക് സബ്സിഡി കൊടുക്കുന്നതില്‍ അവക്ക് പ്രാധാന്യം കൊടുക്കണമെന്നുമാണ്. Nature ന്റെ അഭിപ്രായം വളരേറെ തെറ്റിധാരണാജനകമാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലയിലുള്ള അണക്കെട്ടുകളെ സംബന്ധിച്ചടത്തോളം. അവിടെയാണ് ഭാവിയില്‍ കൂടുതല്‍ അണക്കെട്ടുകള്‍ പണിയാന്‍ പോകുന്നത്. ആഗോളതപനത്തിന്റെ ഗണ്യമായ ആഘാതം … Continue reading ധനകാര്യവിദഗ്ദ്ധര്‍ ജലവൈദ്യുതിയെ ആഗോളതപന പരിഹാരമായി കണക്കാക്കുന്നെങ്കിലും, അണക്കെട്ടുകള്‍ ‘ശുദ്ധ ഊര്‍ജ്ജം’ അല്ല