ഇത് ജനങ്ങളുടെ വിപ്ലവം

ടുണീഷ്യയുടെ പ്രസിഡന്റ് ബെന്‍ അലി നാടുവിട്ടതിന് ശേഷം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കയാണ് മാധ്യമങ്ങള്‍ ഇതിനെ “ട്വിറ്റര്‍ വിപ്ലവം”, “വിക്കീലീക്സ് വിപ്ലവം” എന്നൊക്കെ വിശേഷിപ്പുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയത്. Moldova യിലും ഇറാനിലും നടന്നതില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. Evgeny Morozov ചോദിക്കുന്നു, ”ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വിപ്ലവം സംഭവിക്കില്ലായിരുന്നോ?” എന്നാണ്. എന്നാല്‍ ഇന്റര്‍നെറ്റ് പോലും ഇല്ലായിരുന്നാലും ഈ വിപ്ലവം നടക്കുമെന്നായിരുന്നു ടുണീഷ്യക്കാര് പറയുന്നത്. … Continue reading ഇത് ജനങ്ങളുടെ വിപ്ലവം

ബിബിസി, ഞാന്‍ മുസ്ലീം ബ്രതറല്ല

പ്രസിഡന്റ് മുബാറക്കിനെ പുറത്താക്കാന്‍ വേണ്ടിയുള്ള ജനങ്ങളുടെ സമരത്തെ ഈജിപ്റ്റ് സര്‍ക്കാര്‍ ആക്രമണത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഒരാഴ്ച്ചയിലധികമായ സമാധാനപരമായ റാലികളില്‍ ദശലക്ഷക്കണിന് ജനങ്ങളാണ് അണിനിരന്നത്. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും തഹ്റിര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ജനങ്ങളെ സര്‍ക്കാര്‍ അനുകൂലികള്‍ Molotov ഉം യന്ത്രത്തോക്കുകളുമായി ആക്രമിച്ചു. ജനം കല്ലേറുമായി പ്രതികരിച്ചു. ജനങ്ങള്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്. സാധാരണ വേഷം ധരിച്ച പോലീസുകാരോ കൂലിപട്ടാളമോ ആയിരുന്നു മുബാറക് അനുകൂലികളായി ആക്രമണം അഴിച്ചുവിട്ടത്. ജനാധിപത്യ പ്രവര്‍ത്തക Mona Seif സംസാരിക്കുന്നു: ഞങ്ങള്‍ മുബാറക് ഒഴിയണമെന്നാണ് ഇവിടെ … Continue reading ബിബിസി, ഞാന്‍ മുസ്ലീം ബ്രതറല്ല

മുബാറക്കിന് ഇസ്രായേലിന്റെ പിന്‍തുണ

ഇസ്രായേലിന്റെ പ്രധാനമന്ത്രി നെതന്യാഹു സംസാരിക്കുന്നു "ഇറാന്‍ ഉള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട റാഡിക്കല്‍ ഇസ്ലാമിന്റെ ഭരണ വ്യവസ്ഥക്ക് കാരണമാകും. അത് മനുഷ്യാവകാശം ഇല്ലാതാക്കും. ജനാധിപത്യവും, സ്വാതന്ത്ര്യവും ഒക്കെ ഇല്ലാതാക്കും. സാധാരണ ജനങ്ങളുടെ സമാധാനവും സ്ഥിരതയും നഷ്ടപ്പെടും. ഇത് ഞങ്ങളുടെയെല്ലാം പേടിയാണ്. ആ പേടി ഞങ്ങളെ ഒന്നിപ്പിക്കും." "ഞങ്ങളുടെ സുരക്ഷിതത്വത്തിനും ഭാവിക്കും വേണ്ടി ഈ അസ്ഥിരമായ സമയത്ത് സമാധാനം കാത്തു സൂക്ഷിക്കാന്‍ ഇസ്രായേലിന്റെ ശക്തി വര്‍ദ്ധിപ്പിക്കണം." ഈജിപ്റ്റിലെ ജനമുന്നേറ്റം കാരണം ഇസ്രേലി സൈന്യത്തിന്റെ ശക്തി … Continue reading മുബാറക്കിന് ഇസ്രായേലിന്റെ പിന്‍തുണ

ഈജിപ്റ്റുകാര്‍ സംസാരിക്കുന്നു

"Yes, we can, too."* - from democracynow.org എത്ര സമാധാനപരമായാണ് അവര്‍ സമരം ചെയ്യുന്നതെന്ന് നോക്കൂ. അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ദാരിദ്ര്യത്തിലൂടെയുമൊക്കെ കടന്നു പോകുമ്പോഴാണിത് എന്നുകൂടി ഓര്‍ക്കുക. അത്ഭുതം. *തഹ്റിറില്‍ തടിച്ചുകൂടി ജനങ്ങളില്‍ ഒരു കൂട്ടര്‍ പിടിച്ച ബാനറിലെ വാക്യം.

ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം

ആളുകള്‍ ഒത്തു ചേരുന്ന ഈ റാലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. Tahrir Square ആളുകള്‍ വൃത്തിയാക്കുന്നു. ആഹാരം പങ്കുവെക്കുന്നു. പരസ്പരം സഹായിക്കുന്നു. Tahrir Square ല്‍ തന്നെ ടെന്റ് കെട്ടി കിടന്നുറങ്ങുന്നു. വൈകാരികമായ കാഴ്ച്ചകളാണ് നാം ഇവിടെ കാണുന്നത്. ആരും പ്രതീക്ഷിച്ചതല്ല ഇതൊന്നും. നേതാക്കളില്ലാത്ത മുന്നേറ്റമാണിത്. ഇത് സംഘടിപ്പിക്കുന്ന സംഘങ്ങളൊന്നുമില്ല. സമൂഹത്തിലെ മൊത്തമാളുകളും ഇതില്‍ ഒത്തുചേരുന്നു. Muslim Brotherhood ഉള്‍പ്പടെ മറ്റ് പ്രതിപക്ഷ സംഘടനകള്‍ കൂടി ഇതില്‍ ചേരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഈ സമരത്തെ ഏതെങ്കിലും സംഘടനയുടെ ഭാഗമാക്കുന്നതിന് … Continue reading ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം

ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല

Andres Conteris സംസാരിക്കുന്നു: ഹൊണ്ടൂറസില്‍ പുറത്താക്കിയ പ്രസിഡന്റായ മാനുവല്‍ സലായാ(Manuel Zelaya)യെ തിരികെ വരാന്‍ അനുവദിക്കാതെ സൈനിക അട്ടിമറി നടന്ന് ഒരാഴ്ചക്ക് ശേഷവും പട്ടാളവും കലാപ പോലീസും(riot police) വിമാനത്താവളത്തില്‍ വളഞ്ഞിരിക്കുകയാണ്. പുറത്താക്കപ്പെട്ട പ്രസിഡന്റിനെ തിരികെ വരവേല്‍ക്കാനായി രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് എത്തിച്ചേര്‍ന്ന പതിനായിരത്തിലധികമുള്ള നിരായുധരായ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പട്ടാളം കണ്ണീര്‍വാതകവും യന്ത്രത്തോക്കും ഉപയോഗിക്കുന്നു. രണ്ട് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Tegucigalpa വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള പല ശ്രമങ്ങള്‍ക്ക് ശേഷം Zelaya യുടെ … Continue reading ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല

നേറ്റോയെ പിരിച്ചുവിടുക

നേറ്റോയെ(NATO) പിരിച്ചുവിടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. 1990 ല്‍ Warsaw Pact ഇല്ലാതാക്കിയപ്പോള്‍ തന്നെ അതിനേയും ഇല്ലാതാക്കേണ്ടിയുരുന്നതാണ്. നേറ്റോയിക്ക് നിലനില്‍ക്കാന്‍ പോലും അവകാശമില്ല എന്നാണ് ഞങ്ങളുടെ വാദം. ലോകത്തിന് ഒരു ഗുണവും അത് ചെയ്യുന്നില്ല. അവര്‍ സ്വയം പ്രഖ്യാപിക്കുന്നത് പോലെ ജനാധിപത്യത്തിന് വേണ്ടിയുള്ള ഒരു ശക്തിയല്ല അത്. ലോകം മൊത്തം പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സാമ്രാജ്യത്വ ശക്തിയാണത്. ലോകം മൊത്തം, പ്രത്യേകിച്ച് 1990 ന് ശേഷം, നേറ്റോ കൂടുതല്‍ സൈനിക നടപടികള്‍ നടത്തുന്നതായി നമുക്ക് കാണാം. പുതിയ … Continue reading നേറ്റോയെ പിരിച്ചുവിടുക