Añez ഭരണത്തിലെ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബൊളിവിയ അപേക്ഷിച്ചു

അട്ടിമറിക്ക് ശേഷം Jeanine Añez (2019-2020) നടത്തിയ ഭരണ കാലത്ത് അന്താരാഷ്ട്ര നാണയ നിധിയുമായി (IMF) ഉണ്ടാക്കിയ US$34.6 കോടി ഡോളറിന്റെ കരാറുകളിലെ ക്രമക്കേടിന്റെ പേരില്‍ മുമ്പത്തെ ധനകാര്യമന്ത്രിയായ Jose Luis Parada യെ അറസ്റ്റ് ചെയ്യാന്‍ ബൊളീവിയയിലെ പ്രത്യേക കുറ്റവിരുദ്ധ സേന (FELCC) അപേക്ഷ കൊടുത്തു. ഓഗസ്റ്റ് 28 ന് Public Prosecutor ന്റെ ഓഫീസില്‍ Parada സത്യവാങ്മൂലം കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ അയാള്‍ അവിടെ എത്തിയില്ല. അതിനാലാണ് അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ FELCC പ്രോസിക്യൂട്ടര്‍ Mauricio … Continue reading Añez ഭരണത്തിലെ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബൊളിവിയ അപേക്ഷിച്ചു

ഇവങ്ക ട്രമ്പ് പറയുന്നു അവളുടെ അച്ഛന്‍ അവള്‍ക്ക് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതെന്ന്

തന്റെ അച്ഛന്‍ തനിക്ക് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തെന്ന് പ്രസിഡന്റ് ട്രമ്പിന്റെ മകളായ ഇവങ്ക ട്രമ്പ് പറഞ്ഞു. എന്നാല്‍ താന്‍ ആ വാഗ്ദാനം നിരസിച്ചു. കാരണം വൈറ്റ് ഹൌസ് മുതിര്‍ന്ന ഉപദേശി എന്ന ഇപ്പോഴത്തെ ജോലിയില്‍ താന്‍ തൃപ്തയാണും അവര്‍ പറഞ്ഞു. "അവള്‍ സംഖ്യയില്‍ മിടുക്കിയായതിനാല്‍" ഈ ജോലി തന്റെ മൂത്ത മകള്‍ക്ക് വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രമ്പ് Atlantic Monthly യോട് പറഞ്ഞിരുന്നു. — സ്രോതസ്സ് democracynow.org | 2019/4/18

ഗ്രീക്ക് സമ്പദ്‌വ്യവസ്ഥയില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തെറ്റായി കണക്കി എന്ന് IMF സമ്മതിച്ചു

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകേറുന്ന ഗ്രീസില്‍ ചിലവ് ചുരുക്കല്‍ പരിപാടിയുണ്ടാക്കുന്ന ആഘാതം തിരിച്ചറിയുന്നതില്‍ തെറ്റുപറ്റിയെന്ന് അന്താരാഷ്ട്ര നാണയ നിധി സമ്മതിച്ചു. സാമ്പത്തിക സഹായം ചെയ്യുന്നതിന് പകരമായി പൊതു ചിലവ് കുറക്കണമെന്ന് ഗ്രീസിനെ IMF ഉം യൂറോപ്യന്‍ യൂണിയനും നിര്‍ബന്ധിച്ചു. പക്ഷേ അതിന്റെ ഫലമായി രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണിരിക്കുകയാണ്. ഗ്രീസിലെ തൊഴിലില്ലായ്മ നിരക്ക് 27% ആണ്. 2013 ഇവന്‍മാര്‍ക്ക് എപ്പോഴും തെറ്റുന്നതെന്തുകൊണ്ടാ?

പണക്കാര്‍ക്ക് നികുതിയേര്‍പ്പെടുത്തുകയേ അസമത്വം ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി എന്ന് IMF പോലും ഇപ്പോള്‍ സമ്മതിക്കുന്നു

സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി നിരക്ക് കൊണ്ടുവരുന്നത്, വളര്‍ച്ചക്ക് ദോഷമുണ്ടാകാതെ അസമത്വം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അന്തര്‍ദേശീയ നാണയ നിധി പറയുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് “സാരമായി ഉയര്‍ന്ന” നികുതി നിരക്ക് വേണം എന്നാണ് നികുതി സിദ്ധാന്തം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് സമ്പന്നരെ ദോഷമായി ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും എന്നാണ് അതിനെതിരെ പറയുന്ന വാദം. എന്നാല്‍ ഈ അന്തര്‍ദേശീയ സംഘടന ഇപ്പോള്‍ പറയുന്നത്: “അനുഭവമൂലമായ ഫലങ്ങള്‍ ഈ വാദത്തെ പിന്‍തുണക്കുന്നില്ല. കുറഞ്ഞ പക്ഷം അമിത വളര്‍ച്ചയുടെ നിലയിലെങ്കിലും.” പല … Continue reading പണക്കാര്‍ക്ക് നികുതിയേര്‍പ്പെടുത്തുകയേ അസമത്വം ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി എന്ന് IMF പോലും ഇപ്പോള്‍ സമ്മതിക്കുന്നു

മൊറാലസ്‍ ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ‘പൂര്‍ണ്ണമായ സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചു

തന്റെ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതായി ബൊളീവിയയുടെ പ്രസിഡന്റ് ഇവോ മൊറാലസ് പ്രഖ്യാപിച്ചു. "1944 ല്‍ Bretton Woods Economic Conference (USA) അവസാനിച്ച ഇന്നത്തേത് പോലുള്ള ഒരു ദിവസമാണ് IMF ഉം WB ഉം സ്ഥാപിതമായത്. ബൊളീവിയയുടേയും ലോകത്തിന്റേയും സാമ്പത്തിക ഭാവിയ ഈ സ്ഥാപനങ്ങള്‍ ഏകാധിപത്യപരമായി ഭരിക്കുകയായിരുന്നു. ഇന്ന് ഞങ്ങള്‍ പറയുന്നു ഞങ്ങള്‍ അവരില്‍ നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രരാണ്," അദ്ദേഹം പറയുന്നു. IMF ന്റേയും WB ന്റേയും … Continue reading മൊറാലസ്‍ ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ‘പൂര്‍ണ്ണമായ സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചു

അമേരിക്കന്‍ പനി

Robert Wallace സംസാരിക്കുന്നു: പന്നിപ്പനിയുടെ പേടി ലോകം മൊത്തം വളരുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘടന അതിന്റെ സാക്രമിക രോഗനില ഉയര്‍ത്തി. വളരെ ഗൌരവകരം എന്ന് WHO യുടെ നേതൃത്വമായ Keiji Fukuda പറഞ്ഞു. മെക്സിക്കോയിലെ ആരോഗ്യ അധികാരികള്‍ 7 മരണങ്ങള്‍ നടന്നതായി വ്യക്തമാക്കി. എന്നാല്‍ പന്നിപ്പനികാരണം 159 പേര്‍ മരിച്ചതായും 2,500 പേര്‍ രോഗികളായെന്നും സംശയിക്കപ്പെടുന്നു. അമേരിക്ക, Australia, Canada, Spain, Israel, Britain, New Zealand തുടങ്ങിയ രാജ്യങ്ങളിലെ പല നഗരങ്ങളില്‍ നിന്നും പുതിയ കേസുകള്‍ … Continue reading അമേരിക്കന്‍ പനി