അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു


പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ആണ് പ്രശ്ന സ്ഥലം. 225 ചതുരശ്ര മൈല്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞുകട്ട 2015 ജൂലൈയില്‍ അവിടെ നിന്ന് പൊട്ടി പോന്നു. മാന്‍ഹാറ്റന്‍ നഗരത്തേക്കാള്‍ 10 മടങ്ങ് വലിപ്പമാണ് അതിനുണ്ടായിരുന്നത്. അതിന് ശേഷം 2016 നവംബറില്‍ ശാസ്ത്രജ്ഞര്‍ മഞ്ഞ് പാളിയില്‍ പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഈ ജനുവരിയില്‍ മറ്റൊരു മഞ്ഞ് കട്ട അവിടെ നിന്ന് പൊട്ടി കടലിലേക്ക് പോന്നു.

1990കള്‍ക്ക് ശേഷം Pine Island Glacier, 1°F അധികം ചൂടായിട്ടുണ്ട്. അത് മഞ്ഞ് ഉരുക്കുക്കുകയും തറനിരപ്പിനെ തള്ളുകയും ചെയ്യുന്നു. മഞ്ഞ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് തുടങ്ങുന്ന സ്ഥലമാണത്.

— സ്രോതസ്സ് climatecentral.org

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഹിമാനിയാണ് ത്വെയ്റ്റെസ് ഹിമാനി(Thwaites Glacier). തടഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത വിധം അത് കടലിലേക്ക് നീങ്ങുന്നു. ചൂടുകൂടിയ സമുദ്രജലം അതിന്റെ താഴ്‌വശത്ത് അടിക്കുന്നതാണ് കാരണം.

ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ പെട്ടെന്ന് ജലം വേഗം വാര്‍ന്നുപോകുന്നതെന്തുകൊണ്ടെന്ന് കണ്ടെത്താന്‍ University of Washington ലേയും University of Edinburgh ലേയും ഗവേഷകര്‍ European Space Agencyയുടെ CryoSat-2 നെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 2013 മുതല്‍ ജനുവരി 2014 വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് തടാകങ്ങള്‍ വെള്ളം വലിച്ചെടുക്കുന്നു എന്നാണ് Feb. 8 ന് The Cryosphere ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലത്ത് ഹിമാനിക്ക് പത്ത് ശതമാനം വേഗത വര്‍ദ്ധിച്ചു.

— സ്രോതസ്സ് washington.edu

വിഢികള്‍ക്ക് തൃപ്തിയായിക്കാണും!

ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി

ഉയര്‍ന്ന താപനില കാരണം ഈ വര്‍ഷം അന്റാര്‍ക്ടിക്കയിലേയും ആര്‍ക്ടിക്കിലേയും കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ക്ടിക്കിലെ ചില പ്രദേശങ്ങളില്‍ താപനില സാധാരണ നവംബറില്‍ കാണുന്നതിനേക്കാള്‍ 20 ഡിഗ്രി കൂടുതല്‍ ആണ് രേഖപ്പെടുത്തിയത്. “അവിടെ എന്തോ ഭ്രാന്തന്‍ കാര്യം നടക്കുന്നു” എന്ന് കൊളറാഡോയിലെ U.S. National Snow and Ice Data Center (NSIDC) ന്റെ ഡയറക്റ്ററായ Mark Serreze പറഞ്ഞു. ലോകം മൊത്തം ഏറ്റവും താപനിലയുണ്ടായ വര്‍ഷമാണ് ഇത്. 1981-2010 കാലത്തെ ശരാശരിയെക്കാള്‍ 38.4 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കുറവാണ് എന്ന് NSIDC യുടെ ഉപഗ്രഹ കണക്കുകള്‍ കാണിക്കുന്നു. ഇന്‍ഡ്യയുടെ വലിപ്പത്തിന് അടുത്ത് വരും ഇത്.

— സ്രോതസ്സ് scientificamerican.com

അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

20ആം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയില്‍ അന്റാര്‍ക്ടിക്ക മുനമ്പായിരുന്നു ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടായിക്കൊണ്ടിരുന്ന സ്ഥലം. പ്രാദേശിക പരിസ്ഥിതിക്ക് ഗൌരവകരമായ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടും ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തിക്കൊണ്ടും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളായിരുന്നു തകര്‍ന്ന് കടലില്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നത്.

എന്നാല്‍ Nature മാസികയില്‍ വന്ന പുതിയ പഠന വിവരമനുസരിച്ച് 1990കള്‍ക്ക് ശേഷം ആ മുനമ്പില്‍ താപനില കുറയുന്നതായി കാണപ്പെടുന്നു. ആപേക്ഷികമായ ഈ തണുക്കലിന്റെ ഒരു കാരണം ഓസോണ്‍ പാളിയിലെ തുള ഇല്ലാതാകുന്നതാണ്.

ചെറിയ തോതിലാണ് തണുക്കല്‍ സംഭവിക്കുന്നത്. 1990കള്‍ക്ക് ശേഷം ഒരു ഡിഗ്രി സെന്റീഗ്രേഡ് തണുത്തു. അത് പശ്ഛാത്തല ചൂടാകലിനെ അത് ബാധിക്കുന്നില്ല. ഭൂമിയുടെ അന്തരീക്ഷത്തില്‍ താപത്തെ തടഞ്ഞ് നിര്‍ത്തുന്ന ഹരിതഗ്രഹവാതകങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചൂടാകല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആ ഗവേഷകരും പറഞ്ഞു. തല്‍ക്കാലത്തേക്ക് ആ ഫലം അവിടെ പ്രകടമാകുന്നില്ല എന്ന് മാത്രം. കാലം കഴിയുമ്പോള്‍ ഓസോണ്‍ പാളി മെച്ചമായതിനാലും മറ്റ് കാരണങ്ങളാനുമുണ്ടായ തണുപ്പിക്കലിനെ കവച്ച് വെച്ചുകൊണ്ട് താപനില വീണ്ടും ഉയരും.

ഉയര്‍ച്ചയും താഴ്ചയും

കരയുടെ ഒരു കൈ പോലെയാണ് ഭൂഖണ്ഢത്തില്‍ നിന്ന് നീണ്ടുനില്‍ക്കുന്ന അന്റാര്‍ക്ടിക്ക മുനമ്പ്. 1951 – 2000 കാലത്ത് അവിടെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ താപനിലാമാപിനി 2.8 ഡിഗ്രി സെന്റീഗ്രേഡ് താപനിലാ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ലോകം മൊത്തം ആ സമയത്ത് 0.5 ഡിഗ്രി സെന്റീഗ്രേഡ് താപനില വര്‍ദ്ധിച്ചു.

ആ ചൂടാകല്‍ കാരണം വന്‍തോതില്‍ കടല്‍ മഞ്ഞ് ഉരുകി ഇല്ലാതയായി. സസ്യങ്ങളേയും ജന്തുക്കളേയും ഒക്കെ അത് ബാധിച്ചു. കരയിലെ മഞ്ഞ് മലകളും വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്ന മഞ്ഞ് പാളി(ice shelves) ഉം ഉരുകി.

അന്റാര്‍ക്ടിക് ഗവേഷകരെ ഞെട്ടിപ്പിച്ചുകൊണ്ട് 2002 ല്‍ ലാര്‍സന്‍ ബി(Larsen B) എന്ന മഞ്ഞ് പാളി തകര്‍ന്നു. മുമ്പത്തെ വേനല്‍കാലങ്ങളില്‍ മുനമ്പില്‍ അടിച്ച ചൂടുപിടിച്ച വായൂ ആണ് മഞ്ഞ് പാളിയുടെ തകര്‍ച്ച് കാരണമായത് എന്ന് 2014 ലെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.

1990കള്‍ക്ക് ശേഷം മുനമ്പിലെ ശരാശരി താപനില ദശാബ്ദത്തിന് 0.5°C എന്ന തോതില്‍ കുറഞ്ഞു എന്ന് കാലാവസ്ഥാ നിലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ പഠിച്ച Turner ഉം കൂട്ടരും പറയുന്നു. അതിന് മുമ്പുള്ള 5 ദശാബ്ദങ്ങളില്‍ അതേ തോതിലായിരുന്നു ആ പ്രദേശം ചൂടായിക്കൊണ്ടിരുന്നത്.

കൂടിയ താപനിലയില്‍ വളരുന്ന ചെടികളുടെ വളര്‍ച്ച മന്ദഗതിയിലായി. അതുപോലെ ഹിമാനികളുടെ പിന്‍വാങ്ങള്‍ കുറഞ്ഞു തുടങ്ങിയ ചൂടാകല്‍ abated ആയി എന്നതിന്റെ സൂചനകള്‍ കാണപ്പെടുന്നു. Turner ഉം കൂട്ടരും ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പഠിച്ചു.

“ഭൂമിയിലൊരിടത്തും കാലാവസ്ഥാമാറ്റം ഒരു കാരണം കൊണ്ട് സംഭവിക്കുന്ന ഒന്നല്ല,” അദ്ദേഹം പറഞ്ഞു.

തണുക്കലിന്റെ കാരണങ്ങള്‍

പ്രാദേശികമായി കാറ്റിന്റെ ഗതി മാറി എന്ന് ഗവേഷകര്‍ കണ്ടെത്തി. ചൂട് കൊണ്ടുവരുന്ന westerlies ല്‍ നിന്ന് തണുപ്പ് കൊണ്ടുവരുന്ന easterlies ആയി മാറി. മുനമ്പിലെ ചൂടാകലിന്റേയും തണുക്കലിന്റേയും കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട് കാണാം.

“ഓസോണ്‍ തുളക്ക് വലിയ സ്വാധീനമുണ്ട്, പ്രത്യേകിച്ച് വേനല്‍കാലത്ത്,” Turner പറയുന്നു.

ഓസോണ്‍ തുള, ഹരിത ഗ്രഹ പ്രഭാവം, പസഫിക് സമുദ്രത്തിലെ El Niño, തുടങ്ങിയവയെല്ലാം ആ കാലത്ത് ചൂടാകലിന് അനുകൂലമായി ആണ് സംഭവിച്ചത്. തണുക്കുന്ന കാലം തുടങ്ങിയത് ഓസോണ്‍ തുള ഇല്ലാതാകുന്നത്, പസഫിക് സമുദ്രത്തിലെ La Niña, കൂടുതല്‍ easterlies എന്നിവ സംഭവിച്ച കാലത്തായിരുന്നു. (easterlies കാറ്റ് കടല്‍ മഞ്ഞിനെ മുനമ്പിലേക്ക് നീക്കുന്നതിനും തണുപ്പിക്കല്‍ വീണ്ടും ശക്തമാക്കാനും സഹായിച്ചു. താപം കടലില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് കടക്കുന്ന തടയുകയാണ് അവിടെ മഞ്ഞ് ചെയ്യുന്നത്.)

അവസാന വിജയം ചൂടാകലിനായിരിക്കും

ചൂടാകുന്നതിന്റേയും, തണുപ്പിക്കലിന്റേയും കാലത്തെ താരതമ്യം ചെയ്യാനായി ഗവേഷകര്‍ മഞ്ഞ് കാതല്‍(ice core) രേഖകള്‍ പരിശോധിച്ചു. അന്റാര്‍ക്ടിക് ഹിമാനികളില്‍ നിന്ന് കുഴിച്ചെടുക്കുന്ന മഞ്ഞ് ഗോളസ്‌തംഭം (cylinders) താപനിലാ ക്രമങ്ങള്‍ വ്യക്തമാക്കുകയും കാലാവസ്ഥയില്‍ പ്രകൃതിദത്തമായ വ്യത്യാസങ്ങള്‍ ഇതുപോലുള്ള മാറ്റങ്ങള്‍ മുമ്പും ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവും നല്‍കുന്നു.

അതുകൊണ്ട് മുനമ്പിലോ, അന്റാര്‍ക്ടിക്ക മൊത്തത്തിലോ ഹരിത ഗ്രഹ വാതകങ്ങളാലുണ്ടാകുന്ന ചൂടാകലിന് പ്രാധാന്യമില്ല എന്നല്ല ഇത് കാണിക്കുന്നത്. (മുനമ്പ് 1% മാത്രമേയുള്ളു.) ഓസാണ്‍ തുളയും പ്രകൃതിദത്തമായ മാറ്റങ്ങളും ഉണ്ടാക്കുന്ന വലിയ മാറ്റങ്ങള്‍ തല്‍ക്കാലത്തേക്ക് ദീര്‍ഘകാലം നില്‍കുന്നു എന്ന് മാത്രമാണ്.

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും മറ്റ് വാതകങ്ങളുടേയും ഉദ്‌വമനം വര്‍ദ്ധിക്കുകയാണെങ്കില്‍ അടുത്ത രണ്ടോ മൂന്നോ ദശാബ്ദങ്ങളില്‍ ഈ മാറ്റങ്ങള്‍ കൂടിച്ചേരും. അപ്പോള്‍ അവിടെ ഉരുകല്‍ വീണ്ടും തുടങ്ങും.

— സ്രോതസ്സ് grist.org By Andrea Thompson

40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

വ്യവസായവല്‍ക്കരണത്തിന് ശേഷം സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഇപ്പള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയിരിക്കുകയാണ്. റിക്കോഡ് പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു പുതിയ റിക്കോഡ് സ്ഥാപിതമായി. 400 parts per million (ppm) എന്ന റീഡിങ് ഇതുവരെ രേഖപ്പെടുത്താത്ത ഭൂമിയിലെ അവസാനത്തെ സ്റ്റേഷന്‍ അത് രേഖപ്പെടുത്തി. South Pole Observatory എന്ന അന്റാര്‍ക്ടിക്കയിലെ വിദൂര സ്ഥലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിരീക്ഷണ നിലയം മെയ് 23 ന് 400 ppm എന്ന റീഡിങ് കാണിച്ചു എന്ന് National Oceanic and Atmospheric Administration കഴിഞ്ഞ ദിവസം പറഞ്ഞു. 40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അന്റാര്‍ക്ടിക്കില്‍ CO2 നില 400 PPM ല്‍ എത്തിയത്.

— സ്രോതസ്സ് climatecentral.org

അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

രണ്ട് ഹിമാനികള്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് അടര്‍ന്ന് കടലില്‍ 100 – 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒഴുകുന്നു എന്ന് Australian Antarctic Division glaciologist ആയ Neal Young പറഞ്ഞു.

97 കിലോമീറ്റര്‍ നീളമുള്ള ഒരു ഹിമാനി ഭീമന്‍ Mertz Glacier മായി കൂട്ടിയിടിച്ച് അതില്‍ നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇപ്പോള്‍ അവ രണ്ടും അടുത്തടുത്തായി ഒഴുകുന്നു.

പുതിയ ഹിമാനിക്ക് 78 കിലോമീറ്റര്‍ നീളവും 39 കിലോമീറ്റര്‍ വീതിയുമുണ്ട്. ലോകത്തെ മൊത്തം വാര്‍ഷിക ശുദ്ധജല ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് അതിലുണ്ട്.

മഞ്ഞില്ലാത്ത ജലത്തിലേക്ക് മഞ്ഞ്പാളിയില്‍ നിന്ന് വലിയ ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നത് ശാസ്ത്രജ്ഞരെ വിഷമിപ്പിക്കുന്നു. മഞ്ഞ് പാളി സമുദ്രജലപ്രവാഹങ്ങളെ സംബന്ധിച്ചടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. ഈ പ്രദേശത്തെ കടല്‍ വെള്ളം ശുദ്ധമായിരിക്കുന്നത് മഞ്ഞ് പാളികാരണമാണ് എന്ന് കാലാവസ്ഥാ വിദഗ്ദ്ധനായ Steve Rintoul പറയുന്നു.

മഞ്ഞ്പാളി(glacier) ഇല്ലാതാകുന്നത് ആ ഭാഗത്ത് കടല്‍ മഞ്ഞ് രൂപപ്പെടാന്‍ കാരണമാകുകയും അതിനാല്‍ സാന്ദ്രത കൂടിയ തണുത്ത വെള്ളം ആഴത്തിലേക്ക് താഴുന്നതിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. അടിത്തട്ടിലേക്ക് താഴുന്ന ഓക്സിജന്‍ അടങ്ങിയിട്ടുള്ള ഈ വെള്ളമാണ് ആഗോള സമുദ്രജലപ്രവാഹത്തിന് ശക്തിപകരുന്നത്.

ലോകത്ത് വളരെ കുറവ് പ്രദേശത്ത് മാത്രമാണ് ഈ പ്രതിഭാസം നടക്കുന്നത്. ഈ പ്രവര്‍ത്തനം സാവധാനമാകുന്നത് വഴി ആഴത്തിലേക്ക് കുറവ് ഓക്സിജന്‍ മാത്രമേ എത്തുകയുള്ളു.

ലോക സമുദ്രത്തിന്റെ പല പ്രദേശങ്ങളിലും ഓക്സിജന്‍ ഇല്ലാതാകും, അതോടെ ആ പ്രദേശങ്ങളിലെ ജീവികളും ചാവും എന്ന് ജര്‍മ്മനിയിലെ Alfred Wegener Institute for Polar and Marine Research ലെ chemical oceanographer ആയ Mario Hoppema പറയുന്നു.

ഈ രണ്ട് ഹിമാനികള്‍(iceberg)ക്ക് 86000 കോടി ടണ്ണും 70000 കോടി ടണ്ണും വീതം ഭാരമുണ്ട്. Antarctic Continental Shelf ല്‍ ആണ് ഇപ്പോള്‍ അവ. ഹിമാനികള്‍ വളരെ സാവധാനമായാണ് നീങ്ങുക.

ലോകത്തെ സമുദ്രജലപ്രവാഹത്തിലെത്തുന്ന ഓക്സിജന്റെ അളവ് മാറുകയാണ്. പ്രവാഹം തന്നെ മാറുന്നത് ആ വ്യത്യാസം വലുതാക്കും.

— സ്രോതസ്സ് physorg.com

പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ ദുര്‍ബലമായ അടിവയറ്

മനസിലായ ഒരു പ്രത്യേക സംവിധാനമുണ്ടെങ്കില്‍ ആ അറിവിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഒരു hypothesis മുന്നോട്ട് വെക്കുക എന്നത് ശാസ്ത്രത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്ന കാര്യമാണ്. അതിന്റെ ഒന്നാം തരം ഉദാഹരണമാണ് അന്തരീക്ഷത്തിലെ ഓസോണിന്റെ നാശത്തിന് CFC കാരണമാകും എന്ന് Molina യും Rowland (1974) ഉം കണക്കാക്കിയത്. 1985 ല്‍ Farman et al അന്റാര്‍ക്ടിക്കയില്‍ ഓസോണ്‍ ദ്വാരം കണ്ടെത്തുന്നത് വരെ അവരുടെ കണ്ടെത്തലിന്റെ സത്യം പുറത്തായില്ല.

അതേ കാലത്ത് നിന്നുള്ള വേറൊരു ഉദാഹരണം. പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളിയുടെ (WAIS) വലിയ തോതില്‍ ഹിമാനി ഇല്ലാതാകല്‍(deglaciation) പ്രക്രിയ 50 വര്‍ഷത്തിനകം സംഭവിക്കും എന്ന Ohio State U.യിലെ John Mercer ന്റെ 1978 ലെ പ്രബന്ധം. WAIS ന്റെ അരിക് സ്ഥിരമാക്കുന്ന മഞ്ഞ് പാളിക്ക് തുല്യമായ അളവില്‍ മഞ്ഞ് വെള്ളത്തിനടിയിലാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ അടിസ്ഥാനമായാണ് ഈ ഉപസംഹാരം. മഞ്ഞ് പാളിയുടെ നാശം മഞ്ഞിനെ കനം കുറഞ്ഞതാക്കും. calving കാരണം മഞ്ഞ് പാളി തകരുകയും ചെയ്യും. ഉരുകുന്നതിനേക്കാള്‍ വേഗത്തിലായിരിക്കും ഇത് സംഭവിക്കുക. അന്റാര്‍ക്ടിക്ക മുനമ്പിലെ മഞ്ഞ് പാളിയുടെ നഷ്ടം ആഗോളതപനം നടക്കുന്നതിന്റെ സൂചനയായി കണക്കാക്കാമെന്നും Mercer പറഞ്ഞു.

Mercer ന്റെ ആശയം WAIS ന് Pine Island Bay ല്‍ “ദുര്‍ബലമായ അടിവയറ് (weak underbelly)” ഉണ്ടെന്ന തത്വം മുന്നോട്ട് വെക്കാന്‍ Terry Hughes (1981) നെ പ്രേരിപ്പിച്ചു. Pine Island Glacier (PIG) ഉം Thwaites Glacier ഉം എത്തിച്ചേരുന്ന Amundsen Sea ആണ് ഈ ഉള്‍ക്കടല്‍. WAIS ന്റെ വടക്ക് ഭാഗത്തുള്ള രണ്ട് പ്രധാന outlet ഹിമാനികള്‍. ഇവ രണ്ടും കൂടി WAIS ന്റെ 20% ഒഴുക്കുന്നു. ഈ ഹിമാനികള്‍ക്ക് മറ്റ് മിക്ക ഹിമാനികളും അവസാനിക്കുന്നിടത്തുള്ള ഭീമന്‍ മഞ്ഞ് പാളികളായ Ross Ice Shelf ഉം Ronne-Filchner Ice Shelf ന്റെ പിന്‍ബലമില്ലാത്തതിനാലാണ് ഈ പ്രദേശത്തെ Hughes “ദുര്‍ബലമായ അടിവയറ്” എന്ന് വിളിക്കാന്‍ കാരണം. ഈ രണ്ട് ഹിമാനികള്‍ക്കും WAIS ന്റെ ഉള്‍പ്രദേശത്തു നിന്നും calving margin ലേക്ക് താരതമ്യേന വേഗത കൂടിയ ഒഴുക്കാണുള്ളത്. കൂടാതെ പ്രതലത്തിന്റെ താഴ്ന്ന ചരിവും PIG ന്റെ മിനുസമായ ഒഴുക്കും സൂചിപ്പിക്കുന്നത്. glacier bed ന്റെ elevation ല്‍ കരയിലേക്കുള്ള ഒരു ഉയര്‍ച്ച ഇല്ലെന്ന നിഗമനത്തില്‍ എത്താന്‍ Hughes നെ പ്രേരിപ്പിച്ചു. അത്തരത്തിലൊരു ഉയര്‍ച്ചയുണ്ടാരുന്നെങ്കില്‍ അത് ഹിമാനിയെ സ്ഥിരമാക്കിയേനെ. അതില്ലാത്തതിനാല്‍ ഹിമാനി കനം കുറയുകയും (thinning) സ്ഥിരമായ grounding line പിന്‍വാങ്ങിക്കോണ്ടിരിക്കുകയും (retreat) ചെയ്യുന്നു. ഹിമാനിയുടെ അടിവശം മഞ്ഞ് പാളുടെ അടിയിലുള്ള കരയില്‍ മുട്ടുന്ന ഭാഗമാണ് grounding line. ഇവിടെ അത് കടലിന്റെ അടിത്തട്ടാണ്. പുറത്തേക്കൊഴുകുന്ന ഹിമാനികളുടെ നങ്കൂരസ്ഥാനമാണ്(anchoring point) grounding line. തറയില്‍ മുട്ടിയ ഹിമാനിയുടെ നീളം basal ഘര്‍ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. grounding line മുതല്‍ അരിക് വരെ പൊങ്ങിക്കിടക്കുന്ന മഞ്ഞ് വേഗത്തിലുള്ള calving retreat ന് വിധേയമാണ്. calving front ലും അങ്ങനെയാണ്. Hughes കണക്കാക്കിയതിനേക്കാള്‍ വളരെ അസ്ഥിരമാണ് അവിടുത്തെ അവസ്ഥ. ഇപ്പോഴത്തെ grounding line, grounding line ന് 200 km അകത്തേക്ക് ഹിമാനിയുടെ അടിത്തട്ടിനേക്കാള്‍ ഉയര്‍ന്ന elevation ല്‍ ആണ്. basin ആഴത്തിലാകും തോറും grounding നിലനിര്‍ത്താന്‍ മഞ്ഞിന് കട്ടികൂടിവരും. basin ആഴത്തിലാകുന്നത് grounding line retreat ന്റെ വേഗത കുറക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിക്കും.

ദുര്‍ബലമായ അടിവയറ് എന്ന ആശയം കുറേ കാലമായി മറന്നിരുന്നതാണ്. Pine Island Glacier ല്‍ ഒഴുക്കിന് വേഗത കൂടുന്നില്ല എന്ന ഡാറ്റയാണ് Vancouver BC ല്‍ വെച്ച് നടന്ന 1986 ലെ അതിവേഗ ഹിമാനി ഒഴുക്കിനെക്കുറിച്ചുള്ള ഒരു സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. 1970കള്‍ മുതല്‍ 1990കളുടെ തുടക്കം വരെ ഇങ്ങനെയാണ് Lucchita യും മറ്റുള്ളവരും (1995) വ്യക്തമാക്കിയിരുന്നത്.

പിന്നീട് Pine Island Glacier ന്റെ grounding line 1992 – 1996 കാലത്ത് 5 km പിന്‍വാങ്ങി എന്ന് 1998 ല്‍ Rignot (1998) ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് തെളിയിച്ചു. 1990 കളില്‍ പ്രതിവര്‍ഷം 10 cm എന്ന തോതിലുള്ള കനംകുറയല്‍ Thwaites ലും PIG ലും സംഭവിച്ചു എന്ന് അതേ വര്‍ഷം Wingham ഉം മറ്റുള്ളവരും (1998) കണ്ടെത്തി. പിന്നീട് വേഗത കൂടിയ ഒഴുക്കുള്ളടത്ത് കനം കുറയല്‍ 1992 – 1999 കാലത്ത് 1.6 m/year ആയിരുന്നു എന്ന് Shepherd ഉം മറ്റുള്ളവരും (2001) കണ്ടെത്തി. ഇതെല്ലാം കരയിലെ കനംകുറയലും PIG ന്റെ വേഗത കൂടുന്നതും glacier bed lubrication കൂടുന്നതിന്റെ ഫലമാണെന്ന നിഗമനത്തിലേക്ക് അവരെ എത്തിച്ചു. കരയിലെ ഉരുകലല്ല പ്രധാന കാരണം. വേഗതകൂടിയ ഒഴുക്കുള്ള പ്രദേശത്ത് 1992 – 2000 കാലത്ത് 150 km ല്‍ അധികം സ്ഥത്ത് വേഗത 18% കൂടി എന്ന് Rignot ഉം മറ്റുള്ളവരും (2002) കണ്ടെത്തി. 50 വര്‍ഷത്തെ സ്ഥിരതക്ക് ശേഷം glacier calving front പിന്‍വാങ്ങുകയാണ്. grounding line പിന്‍വാങ്ങുന്നത് bedrock anchoring കുറയുന്നത് വ്യക്തമാക്കുന്നു. basal friction കുറയുന്നത് ഒഴുക്കിന് വേഗത വര്‍ദ്ധിപ്പിക്കുകയും കനം കുറയല്‍ കൂട്ടുകയും ചെയ്യുന്നു. ഇത് ഇടക്കാലത്തേക്കുള്ള വര്‍ദ്ധനയാണോ?

British Antarctic Survey 2006 ലും 2007 ലും ഉപകരണങ്ങള്‍ PIG ല്‍ നേരിട്ട് സ്ഥാപിച്ചു. ഹിമാനിയുടെ മദ്ധ്യത്തില്‍, കരയില്‍ 55 km – 171 km അകത്തേക്ക് മഞ്ഞിന്റെ ഒഴുക്ക് നിരീക്ഷിക്കാന്‍ 4 GPS receivers രേഖപ്പെടുത്തി (Scott ഉം മറ്റുള്ളവരും, 2009). 1996 ല്‍ ഹിമാനിയുടെ വേഗത ഈ സൈറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. 2007 ആയപ്പോഴേക്കും വേഗതയില്‍ 42%, 36%, 34%, 26% വര്‍ദ്ധനവുണ്ടായി എന്ന് കണ്ടെത്താനായി. അതായത് പ്രതിവര്‍ഷം 2-3% വര്‍ദ്ധനവ്. 2006 – 2007 കാലത്ത് 55 km അകത്ത് വേഗതയില്‍ 6.4% വര്‍ദ്ധനവുണ്ടായി. 171 km അകത്ത് 4.1% വും. റഡാര്‍ അടിസ്ഥാനമായി Rignot (2008) നടത്തിയ പരിശോധനയില്‍ നിന്നുള്ള വേറൊരു ഡാറ്റാ സെറ്റ് അനുസരിച്ച് 1996 – 2007 കാലത്ത് PIG ല്‍ 42% വേഗതാ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തി.

grounding line ലും terminus ലും കനം കുറയുന്നത് പ്രതലത്തിന്റെ ചരിവും ഭൂഗുരുത്വത്തിന്റെ സ്വാധീനവും വര്‍ദ്ധിപ്പിക്കുകയും അത് വേഗത വീണ്ടും വര്‍ദ്ധിപ്പുക്കുകയും ചെയ്യുന്നു എന്ന് Scott ഉം മറ്റുള്ളവരും (2009) കണ്ടെത്തി. ഹിമാനിയുടെ 5400 ചതുരശ്ര km central trunk ല്‍ മഞ്ഞ് നഷ്ടം quadrupling ആയെന്ന് Wingham ഉം കൂട്ടരും (2009) റിപ്പോര്‍ട്ട് ചെയ്തു. 1995 ല്‍ പ്രതിവര്‍ഷം 2.6 ഘന km ആയിരുന്ന മഞ്ഞ് നഷ്ടം 2006 ആയപ്പോഴേക്കും പ്രതിവര്‍ഷം 10.1 ഘന km ആയി വര്‍ദ്ധിച്ചു. PIG ന്റെ വാര്‍ഷിക volume flux 28 ഘന km ആണ്. glacier terminus ലെ lightly grounded മഞ്ഞ് പ്രദേശം മുകളിലേക്ക് വ്യാപിക്കുന്നു. കരയിലകത്തേക്കുള്ള മാറ്റങ്ങള്‍ ദീര്‍ഘകാലമായി മഞ്ഞിന്റെ ഒഴുക്കിലുള്ള പ്രക്ഷുദ്ധത വ്യക്തമാക്കുന്നതാണ്. വേഗത കൂടുന്നത്, grounding line പിന്‍വാങ്ങുന്നത്, മഞ്ഞിന്റെ കനം കുറയുന്നത് ഇവയൊന്നും WAIS ന് ദുര്‍ബലമായ അടിവയറുണ്ട് എന്ന് തെളിയിക്കുന്നതല്ല.

വിശകലനം ചെയ്ത തെളിവുകള്‍ ദുര്‍ബലമായ അടിവയറുണ്ടെന്നത് ഉറപ്പാക്കുന്നില്ല. British Antarctic Survey, NASA, NSF തുടങ്ങിയവര്‍ അവിടെ ധാരാളം പ്രോജക്റ്റ് ചെയ്യുന്നുണ്ട്. 2008 ല്‍ Robert Bindschadler (NASA) PIG ന്റെ ഒഴുകുന്ന മഞ്ഞ് പാളിയില്‍ വിമാനം ലാന്റ് ചെയ്ത് ധാരാളം ഉപരകണങ്ങള്‍ സ്ഥാപിച്ചു. 2009 ല്‍ ഒരു കൂട്ടം British, American ശാസ്ത്രജ്ഞര്‍ PIG മഞ്ഞ് പാളിക്കടിയില്‍ തനിയെ പ്രവര്‍ത്തിക്കുന്ന റോബോട്ട് മുങ്ങിക്കലിലെ sonar scanners ഉപയോഗിച്ച് കടല്‍ അടിതട്ടിന്റെ മാപ്പിങ് നടത്തി. “Pine Island Glacier ആണ് ഞങ്ങളുടെ പ്രധാന ശ്രദ്ധാ കേന്ദ്രം. മഞ്ഞിന്റെ വിശദമായ topography കണ്ടെത്താനാവും എന്ന് ഞങ്ങള്‍ കരുതുന്നു. ആ topography ആണ് മഞ്ഞുരുകുന്നതിന്റെ തോത് നിയന്ത്രിക്കുന്നത്” എന്ന് University of Washington ലെ Seelye Martin പറയുന്നു.

— സ്രോതസ്സ് realclimate.org

അന്റാര്‍ക്ടിക് നിര്‍മ്മിതി

Cardiff, Bristol, Texas A&M സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കിഴക്കെ ആഫ്രിക്കയിലെ ഒരു ചെറു ഗ്രാമത്തിലെ കല്ലുകളില്‍ നിന്ന് സൂഷ്മ ഫോസില്‍ സാമ്പിളുകളെടുത്തു. മഞ്ഞ് തൊപ്പിയുണ്ടായ കാലത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണ്ടെത്താന്‍ ഇതിനാലായി.

പ്രകൃതി ദത്തമായ ഹരിതഗൃഹ പ്രഭാവം സാവധാനം കുറഞ്ഞതിനാലാണ് അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് പാളിയുണ്ടായതെന്ന് ഭൌമശാസ്ത്രജ്ഞര്‍ മുമ്പേ ഊഹിച്ചിരുന്നതാണ്.

പഠന റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധീകരിച്ചു. Eocene – Oligocene കാലാവസ്ഥാ മാറ്റ സമയത്ത് അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കുറഞ്ഞു. 760 parts per million (by volume) എത്തിയ സമയത്താണ് അന്റാര്‍ക്ടിക്കയില്‍ മഞ്ഞ് പാളികളുണ്ടാവാന്‍ തുടങ്ങിയത്.

Professor Paul Pearson ആയിരുന്നു കിഴക്കെ ആഫ്രിക്കയിലെ Stakishari ഗ്രാമത്തില്‍ പഠനത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം പറഞ്ഞു, “ഏകദേശം 3.4 കോടിക്കൊല്ലം മുമ്പ് ഭൂമി mysterious ആയി തണുക്കാന്‍ തുടങ്ങി. ഹിമാനികളും ചെറ മഞ്ഞ് പാളികളും അന്റാര്‍ക്ടിക്കയില്‍ രൂപീകരിക്കപ്പെട്ടു തുടങ്ങി. സമുദ്ര ജല നിരപ്പ് താഴ്ന്ന് തുടങ്ങി. പലസ്ഥലത്തും temperate കാടുകള്‍ tropical-type ക്ക് പകരം വളരാന്‍ തുടങ്ങി.”

“ഈ കാലഘട്ടെ ഭൌമശാസ്ത്രജ്ഞര്‍ Eocene – Oligocene transition എന്നാണ് വിളിക്കുന്നത്. ഭൂഖണ്ഡത്തിന്റെ വലിപ്പത്തില്‍ മഞ്ഞ് പാളി രൂപപ്പെട്ടി. പിന്നീടെക്കാലവപം ഈ മഞ്ഞ് പാളികള്‍ നിലനിന്‍ക്കുന്നു.”

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡന്റെ അളവിന് ഇതില്‍ പങ്കുണ്ടോ എന്നാണ് ഗവേഷകര്‍ ഇവിടെ നോക്കിയത്. വളരേറെ സ്ഥലത്ത് അവര്‍ പര്യവേഷണം നടത്തി. അവസാനം Stakishari എന്ന പരമ്പരാഗത ഗ്രാമത്തിനടുത്ത് അവര്‍ sediments കണ്ടെത്തി. നൂറ്കണക്കിന് മീറ്റര്‍ താഴ്ച്ചയില്‍ കുഴിച്ച് സാമ്പിളുകളെടുത്തു. അത് കൃത്യമായി ഭൂമിയുടെ ചരിത്രം പറയുന്ന ഒന്നായിരുന്നു.

Dr Gavin Foster പറയുന്നു, “ടാന്‍സാനിയയില്‍ നിന്ന് പ്രത്യേകമായി ശേഖരിച്ച സാമ്പിളികുളും ഞാന്‍ കണ്ടെത്തിയ പുതിയ analytical technique ഉം ഉപയോഗിച്ച് Eocene-Oligocene അരുകിലെ CO2 ന്റെ സാന്ദ്രത പുനസൃഷ്ടിച്ചു. അന്റാര്‍ക്ടിക്കയില്‍ മഞ്ഞ് പാളികളുണ്ടായ കാലമായിരുന്നു അത്.”

ഈ പുതിയ കണ്ടെത്തല്‍ ഭാവിക്ക് പ്രധാനപ്പെട്ടതാണ്. 6.5 കോടി കൊല്ലം മുമ്പ് ദിനോസറുകളെ ഉന്മൂലനം ചെയ്ത വലിയ കാലാവസ്ഥാ സ്വിച്ച് ഇതായിരുന്നു. അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളികളും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും ആഗോള കാലാവസ്ഥയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണ് പുതിയ പഠനം.

— സ്രോതസ്സ് physorg

വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക

animation_resize_01030909അന്റാര്‍ക്ടിക് മുനമ്പില്‍ നിന്ന് വില്‍കിന്‍സ് മഞ്ഞ് പാളി പൊട്ടി പോകാനുള്ള risk കൂടുന്ന അവസരത്തില്‍ ESA യുടെ Envisat ഉപഗ്രഹം ആ ഭൂപ്രദേശത്തെ ദിവസവും ശ്രദ്ധിക്കുന്നു. ഉപഗ്രമെടുക്കുന്ന ചിത്രങ്ങള്‍ automatic ആയി ഈ വെബ്സൈറ്റില്‍ കയറ്റി പരിശോധിക്കുന്നതിനാല്‍ അതിന്റെ മാറ്റങ്ങള്‍ പെട്ടെന്നറിയാം.

2008 നവംബര്‍ അവസാനത്തില്‍ വില്‍കിന്‍സ് മഞ്ഞ് പാളിയില്‍ പുതിയ rifts വളര്‍ന്നു. ഏപ്രില്‍ 2009 ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചത് പോലെ Charcot ദ്വീപും മഞ്ഞ് പാളിയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന മഞ്ഞ് പാലം തകരുന്നതിന് കാരണമായി.

ഈ പാലത്തിന് 100 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. ഈ തകര്‍ച്ച കാരണം മദ്ധ്യ വില്‍കിന്‍സ് മഞ്ഞ് പാളിയുടെ വടക്കേ മുന്‍ഭാഗത്ത് ഒരു barrier pinning back സംഭവിച്ചു. തകര്‍ച്ചയുടെ ഫലമായി പാളിയിലെ rifts ന് വീതികൂടുകയും പുതിയ പൊട്ടലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

2009 ഏപ്രില്‍ അവസാനമായപ്പോഴേക്കും അസ്ഥിരതയുടെ സൂചനയായി icebergs മഞ്ഞ് പളിയില്‍ നിന്ന് അടര്‍ന്ന് തുടങ്ങി.

Envisat ഉപഗ്രഹത്തിന്റെ Advanced Synthetic Aperture Radar (ASAR) എടുത്ത ചിത്രങ്ങളുപയോഗിച്ച് നിര്‍മ്മിച്ചതാണ് മുകളില്‍ കൊടുത്ത അനിമേഷന്‍. അതിലേ ഏരോ ചിത്രങ്ങളും അവരുടെ ചിത്ര സംഭരണിയിലുണ്ട്.

– സ്രോതസ്സ് esa