കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു

മറ്റൊരു ഞെട്ടിപ്പിക്കുന്ന നരകത്തില്‍, കുറഞ്ഞത് കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ sweatshop ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ പുറത്തുള്ളു പല നിലകളുള്ള ആഹാര, പാനീയ ഫാക്റ്ററിയായിരുന്നു അത്. ആ ഫാക്റ്ററി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പോളങ്ങള്‍ക്ക് വേണ്ടി കൂലി കുറഞ്ഞ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായിരുന്നു. മരിച്ചവരില്‍ 49 പേരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞിരുന്നു എന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂട്ടിയ ഒരു വാതിലിന് പിറകില്‍ കുടുങ്ങിയ ഇവര്‍. വാതില്‍ പൂട്ടുന്നത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയാണെങ്കിലും … Continue reading കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു

2020 ല്‍ 38,680 ട്രാഫിക്ക് മരണങ്ങള്‍, 2019 നേക്കാള്‍ 7.2% വര്‍ദ്ധനവ്

2020 ലെ National Highway Traffic Safety Administration’s (NHTSA’s) കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 38,680 പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 2019 ലെ 36,096 മരണങ്ങളേക്കാള്‍ 7.2% വര്‍ദ്ധനവാണിത്. Federal Highway Administration (FHWA) ന്റെ കണക്ക് പ്രാകാരം vehicle miles traveled (VMT)2020 ല്‍ 43020 കോടി മൈല്‍ കുറഞ്ഞു, ഏകദേശം 13.2% കുറവാണിത്. — സ്രോതസ്സ് greencarcongress.com | 05 Jun 2021

വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു

കൊറോണവൈറസ് വ്യാപനം തടയാനായി മാര്‍ച്ച് 24 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ വലിയ ഒരു കൂട്ടം നിലനില്‍ക്കാനുള്ള ഒരു വഴിയും ഇല്ലാതെ നിസ്സഹായരായി. ജോലിയൊന്നും ഇല്ലാതായതിനാല്‍ ജീവിക്കാന്‍ പ്രയാസമായതുകൊണ്ട് ലോക്ഡൌണിന്റെ തുടക്കത്തില്‍ Delhi, Mumbai, Jaipur, Bhopal മുതലായ നഗരങ്ങളില്‍ നിന്ന് വലിയ കൂട്ടം കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം വീടുകളിലെത്താനായി കാല്‍നടയായി യാത്ര ചെയ്യുന്നത് കാണാമായിരുന്നു. ഒരു ഗതാഗത സൌകര്യങ്ങളും ഇല്ലായിരുന്നു. നടക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. മൂന്നാം … Continue reading വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു

മാലിന്യമടങ്ങിയ ഫുകുഷിമയിലെ മലിന ജലം സമുദ്രത്തിലേക്ക് തള്ളാനുള്ള അപകട സാദ്ധ്യതയുണ്ട്

ഏകദേശം 10 വര്‍ഷം മുമ്പ് ജപ്പാനിലെ Fukushima Dai-ichi ആണവനിലയത്തെ താറുമാറായ Tohoku-oki ഭൂമികുലുക്കത്തിനും സുനാമിക്കും ശേഷം ആണവനിലയത്തിന് അടുത്തുള്ളത് ഒഴിച്ചുള്ള സ്ഥലത്തെ വികിരണ തോത് സുരക്ഷിതമായ നിലയിലെത്തിയതിനെ തുടര്‍ന്ന് സമുദ്രത്തിലേക്ക് ആണവവികിരണങ്ങള്‍ ഒഴുക്കാനുള്ള അഭൂതപൂര്‍വ്വമായ സാദ്ധ്യതയുണ്ട്. ഇന്ന് വെള്ളത്തില്‍ നിന്ന് പിടിച്ച മല്‍സ്യങ്ങളിലും സമുദ്രാഹാരങ്ങളിലും ആണവവികിരണ മലിനീകരണം പരിധിക്ക് താഴെയാണ്.എന്നാല്‍ പുതിയ അപകടസാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. അത് ദിവസവും വര്‍ദ്ധിച്ച് വരുകയാണ്. ആണവനിലയത്തിന് അടുത്തുള്ള ആണവവികിരണമുള്ള മലിന ജലം നിറച്ച ധാരാളം സംഭരണ ടാങ്കുകളാണ് അത്. ഈ … Continue reading മാലിന്യമടങ്ങിയ ഫുകുഷിമയിലെ മലിന ജലം സമുദ്രത്തിലേക്ക് തള്ളാനുള്ള അപകട സാദ്ധ്യതയുണ്ട്

തുടരെയുണ്ടാകുന്ന വ്യാവസായിക അപകടങ്ങള്‍ക്കിടയിലും തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്നത് മുറിവുകളെ അപമാനിക്കുന്നതാണ്

ഇന്‍ഡ്യയില്‍ വ്യാവസായിക അപകടങ്ങള്‍ സാധാരണമായ കാര്യമാണ്. വിശാഖപട്ടണത്തെ LG Polymers ന്റെ നിലയത്തിലെ വാതക ചോര്‍ച്ചയും തമിഴ്നാട്ടിലെ NCL India Limited ന്റെ താപവൈദ്യുതി നിലയത്തിലെ ബോയിലര്‍ പൊട്ടിത്തറിയും നൂറുകണക്കിന് തൊഴിലാളികളുടെ ജീവനെടുത്ത ധാരാളം ദൌര്‍ഭാഗ്യകരമായ വ്യാവസായിക അപകടങ്ങളുടെ ഓര്‍മ്മയെ തിരിച്ച് കൊണ്ടുവരുന്നതാണ്. മഹാരാഷ്ട്രയിലെ ഒരു രാസ ഫാക്റ്ററിയിലെ പൊട്ടിത്തെറി, ബോംബേഹൈയ്യിലെ ONGC നിലയത്തിലെ വലിയ തീപിടുത്തം, NTPCയുടെ Rae Bareli നിലയത്തിലെ പൊട്ടിത്തെറി, ഡല്‍ഹിയിലെ Bawana വ്യാവസായിക പ്രദേശത്തെ പൊട്ടിത്തെറി തുടങ്ങിയവ കഴിഞ്ഞ വര്‍ഷം വന്ന … Continue reading തുടരെയുണ്ടാകുന്ന വ്യാവസായിക അപകടങ്ങള്‍ക്കിടയിലും തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്നത് മുറിവുകളെ അപമാനിക്കുന്നതാണ്

മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി

കഴിഞ്ഞ ദിവസം മദ്ധ്യ മിഷിഗണിലെ 11,000 പേരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ചരിത്രപരമായ മഴ കാരണം Tittabawassee നദി കരകവിഞ്ഞൊഴുകുകയും പഴക്കമുള്ള അവഗണിക്കപ്പെട്ട രണ്ട് ജലവൈദ്യുതി അണക്കെട്ടുകള്‍ പൊട്ടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് Edenville അണക്കെട്ട് പൊട്ടിയത്. താഴെയുള്ള Sanford അണക്കെട്ട് പൊട്ടുന്ന അവസ്ഥയിലുമാണ്. Midland നഗരത്തില്‍ 12 അടി പൊക്കത്തിലാണ് വെള്ളം കയറിയത്. റോഡുകളും കെട്ടിടങ്ങളും മുങ്ങി. Midland ജില്ലയിലെ ധാരാളം പാലങ്ങള്‍ തകര്‍ന്ന് ഒലിച്ച് പോയി. അതോടെ കുടുങ്ങിയ പോയ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള … Continue reading മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി

ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

സ്മാര്‍ട്ട് ഫോണിന്റെ സ്വാധീനത്താല്‍ വാഹനമോടിച്ച ഡ്രൈവര്‍മാരാല്‍ കഴി‍ഞ്ഞ വര്‍ഷം 6,227 കാല്‍നടക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍ മൊത്തം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ 10% കൂടുതല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധമാറ്റപ്പെട്ടവരാണ്. പൊതു റോഡില്‍ ഏറ്റവും ഭീഷണിയാകുന്നതില്‍ മദ്യപിച്ചുള്ള വാഹനമോടിക്കലിനെ മറികടന്നുകൊണ്ട് ഫോണ്‍ ആസക്തിയുള്ളവരാണ് ഒന്നാമത്തെ പൊതുജന ശത്രു ആയി മാറിയിരിക്കുന്നത്. ഫോണ്‍ ആസക്തിയുള്ളവര്‍ അവരുടെ ഫോണുമായി ഒട്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ശ്രദ്ധമാറ്റവും, കൂടുതല്‍ അപകടകരവും, കൂട്ടിയിടിയുണ്ടാക്കാനുള്ള സാദ്ധ്യത കൂടിയവരുമാണ്. ഫോണ്‍ ആസക്തിയുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിരിക്കുകയാണ്. — സ്രോതസ്സ് … Continue reading ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

കാര്‍ അപകടത്താല്‍ അമേരിക്കയില്‍ 37,000 പേര്‍ മരിച്ചു

അമേരിക്കന്‍ Department of Transportation ന്റെ National Highway Traffic Safety Administration ഗതാഗത അപകടങ്ങളുടെ 2016ലെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 50 സംസ്ഥാനങ്ങളില്‍ നിന്നും കൊളംബിയ ജില്ലയില്‍ നിന്നും NHTSA ശേഖരിച്ച ഡാറ്റ പ്രകാരം 37,461 ആളുകള്‍ അമേരിക്കയിലെ റോഡുകളില്‍ മരിച്ചു. 2015 ലേതിനെക്കാള്‍ 5.6% കൂടുതലാണ് ഇത്. — സ്രോതസ്സ് nhtsa.gov 2017-10-16

CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു

ആദ്യമായി CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന വിരമിച്ച CIA ഉദ്യോഗസ്ഥന്‍ ആണ് ജോണ്‍ കരിയാക്കൂ (John Kiriakou). കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ D.C.യില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ ഗൌരവകരമായ ഒരു അപകടത്തില്‍ പെട്ടു. അദ്ദേഹത്തിന്റെ 6 വാരിയെല്ലുകളൊടിയുകയും clavicle ഒടിയുകയും vertebrae പൊട്ടുകയും ചെയ്തു. അല്‍-ഖയിദാ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ആളിനെ തായ്‌ലാന്റിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് CIA പീഡിപ്പിച്ചതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടതിന് 2012 ല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അതിന്റെ പേരില്‍ 30 മാസം അദ്ദേഹം ജയില്‍ … Continue reading CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു