കാര്‍ അപകടത്താല്‍ അമേരിക്കയില്‍ 37,000 പേര്‍ മരിച്ചു

അമേരിക്കന്‍ Department of Transportation ന്റെ National Highway Traffic Safety Administration ഗതാഗത അപകടങ്ങളുടെ 2016ലെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 50 സംസ്ഥാനങ്ങളില്‍ നിന്നും കൊളംബിയ ജില്ലയില്‍ നിന്നും NHTSA ശേഖരിച്ച ഡാറ്റ പ്രകാരം 37,461 ആളുകള്‍ അമേരിക്കയിലെ റോഡുകളില്‍ മരിച്ചു. 2015 ലേതിനെക്കാള്‍ 5.6% കൂടുതലാണ് ഇത്. — സ്രോതസ്സ് nhtsa.gov 2017-10-16

CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു

ആദ്യമായി CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന വിരമിച്ച CIA ഉദ്യോഗസ്ഥന്‍ ആണ് ജോണ്‍ കരിയാക്കൂ (John Kiriakou). കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ D.C.യില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ ഗൌരവകരമായ ഒരു അപകടത്തില്‍ പെട്ടു. അദ്ദേഹത്തിന്റെ 6 വാരിയെല്ലുകളൊടിയുകയും clavicle ഒടിയുകയും vertebrae പൊട്ടുകയും ചെയ്തു. അല്‍-ഖയിദാ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ആളിനെ തായ്‌ലാന്റിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് CIA പീഡിപ്പിച്ചതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടതിന് 2012 ല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അതിന്റെ പേരില്‍ 30 മാസം അദ്ദേഹം ജയില്‍ … Continue reading CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു

ന്യൂ മെക്സിക്കോയിലെ വികിരണ ചോര്‍ച്ചക്ക് കാരണം ഈയം പൂശിയ കൈയ്യുറ ആണ്

വികിരണ ചോര്‍ച്ചകാരണം ന്യൂ മെക്സിക്കോയിലെ ആണവ മാലിന്യ സംഭരണി അനിശ്ഛിതകാലത്തേക്ക് അടച്ചിടേണ്ടി വന്നു. Los Alamos National Laboratory ലെ ഈയം പൂശിയ കൈയ്യുറ കാരണമാണ് ഈ സംഭവം ഉണ്ടായത് എന്ന് സംസ്ഥാന അധികാരികള്‍ പറഞ്ഞു. Carlsbad ന് അടുത്തുള്ള Waste Isolation Plant ലെ നിഗൂഢമായ അപകടത്തിന്റെ ഏറ്റവും പുതിയ സൂചന ആണ് കൈയ്യുറ. ഫെഡറല്‍ ആണവായുധ സൈറ്റുകളില്‍ നിന്നും Los Alamos പോലുള്ള ലാബുകളില്‍ നിന്നുമുള്ള ആണവവികിരണമുള്ള അവശിഷ്ടമടങ്ങിയ വീപ്പകള്‍ 2,100 അടി താഴ്ചയില്‍ … Continue reading ന്യൂ മെക്സിക്കോയിലെ വികിരണ ചോര്‍ച്ചക്ക് കാരണം ഈയം പൂശിയ കൈയ്യുറ ആണ്

പസഫിക് സമുദ്രം നശിപ്പിക്കുന്നതില്‍ ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണ്

ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന്‍ സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്‍ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്‍ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com

അമേരിക്കയിലെ ഏറ്റവും വലിയ ആണവ മാലിന്യ സംഭരണിയില്‍ തുടരുന്ന അടിയന്തിരാവസ്ഥ

ആണവവികിരണമുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചിരുന്ന Hanford Nuclear Reservation ലെ നൂറുകണക്കിന് അടി നീളമുള്ള രണ്ട് തുരങ്കങ്ങള്‍ക്ക് മുകളില്‍ ഏകദേശം 8:30 a.m. ന് 400 ചതു.അടി മണ്ണ് ഇടിഞ്ഞു. തെക്ക് കിഴക്കന്‍ വാഷിങ്ടണിലാണ് സംഭവം നടന്നത്. PUREX എന്ന് വിളിക്കുന്ന പ്ലൂട്ടോണിയം യുറേനിയം ശേഖരിക്കല്‍ നിലയത്തിന് അടുത്താണ് ഈ തുരങ്കങ്ങള്‍. ആണവവികിരണങ്ങള്‍ പുറത്തേക്ക് പ്രവഹിച്ചില്ല എന്ന് Hanford Emergency Information സൈറ്റ് പറയുന്നു. അണു ബോംബ് നിര്‍മ്മിക്കാനായി രണ്ടാം ലോക മഹായുദ്ധകാലത്ത് തുടങ്ങിയ പ്ലൂട്ടോണിയം സംമ്പുഷ്ടീകരണ നിലയമാണ് … Continue reading അമേരിക്കയിലെ ഏറ്റവും വലിയ ആണവ മാലിന്യ സംഭരണിയില്‍ തുടരുന്ന അടിയന്തിരാവസ്ഥ

രണ്ട് വര്‍ഷം മുമ്പുണ്ടായ ആണവ മാലിന്യ അപകടത്തിന്റെ ശുദ്ധീകരണ ചിലവ് $200 കോടി ഡോളറില്‍ കവിയും

ന്യൂമെക്സിക്കോയിലെ ആണവ മാലിന്യ സംഭരണിയില്‍ 2014ല്‍ നടന്ന പൊട്ടിത്തെറിയുടെ ശുദ്ധീകരണത്തിന് $200 കോടി ഡോളറില്‍ അധികം ചിലവാകും എന്ന് Los Angeles Times കണക്കാക്കി. 1980കളിലാണ് ന്യൂമെക്സിക്കോയിലെ Carlsbad മരുഭൂമിയില്‍ Waste Isolation Pilot Plant (WIPP) ന്റെ നിര്‍മ്മാണം തുടങ്ങിയത്. അമേരിക്കയുടെ ആണവായുധ പദ്ധതിയില്‍ നിന്നുള്ള transuranic മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനായിരുന്നു അത്. വാണിജ്യപരമായ ആണവനിലയങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും സ്വീകരിക്കാനും അവര്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. 2014 ല്‍ WIPP ല്‍ നടന്ന പൊട്ടിത്തെറി സര്‍ക്കാര്‍ ചെറുതാക്കിയാണ് കാണിച്ചത്. … Continue reading രണ്ട് വര്‍ഷം മുമ്പുണ്ടായ ആണവ മാലിന്യ അപകടത്തിന്റെ ശുദ്ധീകരണ ചിലവ് $200 കോടി ഡോളറില്‍ കവിയും

ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

2001 മുതല്‍ 2009 വരെ അമേരിക്കയില്‍ നടന്ന റോഡപകടങ്ങളില്‍ 369,629 ആളുകള്‍ കൊല്ലപ്പെട്ടു. അതായത് ഒരു വര്‍ഷം 41070 ജീവന്‍ പൊലിയുന്നു. [അതായത് മണിക്കൂറില്‍ അഞ്ച് പേര്‍ മരിക്കുന്നു. ലോക ജന സംഖ്യയുടെ വെറും 5% മാത്രമാണ് ഈ വലിയ രാജ്യത്ത് ജീവിക്കുന്നത്] National Highway Traffic Safety Administration ന്റെ ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് ഗതാഗത ഡാറ്റാ ഖനന വിദഗ്ദ്ധരായ ITO World, OpenStreetMap ല്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ ചിത്രമാണ് താഴെ കൊടുക്കുന്നത്. അതില്‍ ഓരോ കുത്തും … Continue reading ഒരു സമ്പന്ന രാജ്യത്തെ റോഡപകടങ്ങള്‍

Marcoule ലെ പൊട്ടിത്തെറി

തെക്കന്‍ ഫ്രാന്‍സിലെ Marcoule ആണവ സ്ഥാപനത്തിലെ പൊട്ടിത്തെറിയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം ഓര്‍ക്കാനുണ്ട്. ഒരു മനുഷ്യന്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരുടെ കുടുംബാങ്ങളോടൊപ്പം ഞങ്ങളും ദുഖത്തില്‍ പങ്കുചേരുന്നു. സാധാരണ പോലെ ഫ്രഞ്ച് ആണവ കമ്പനികളായ EdF യും AREVA യും അപകടത്തിന്റെ ആദ്യ മണിക്കൂറുകളിലെ ഒളിച്ച് കളിയില്‍ നിന്ന് പുറത്തു വന്നു. AREVA യുടെ ബ്ലോഗില്‍ അപകട മരണം ഒമ്പതില്‍ അഞ്ചാമത്തെ സ്ഥാനം മാത്രം നേടി. അത് വ്യാവസായിക അപകടമാണ്, ആണവ അപകടമല്ല എന്ന് … Continue reading Marcoule ലെ പൊട്ടിത്തെറി