അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന

സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ടോണി ബ്ലയര്‍ പറഞ്ഞു: "അഫ്ഗാന്‍ ജനങ്ങളോട് ഞങ്ങള്‍ ഈ ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ അതില്‍ നിന്ന് പിന്‍മാറില്ല... താലിബാന്‍ ഭരണം മാറുകയാണെങ്കില്‍ എല്ലാ വംശീയ കൂട്ടങ്ങളേയും യോജിപ്പിക്കുന്ന, ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി വാഗ്ദാനം ചെയ്യുന്ന വിശാല അടിസ്ഥാനത്തിലുള്ള അതിന്റെ പിന്‍ഗാമികള്‍ ആയ നിങ്ങളോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കും." അദ്ദേഹം ജോര്‍ജ്ജ് ബുഷിനെ ആവര്‍ത്തിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബുഷ് പറഞ്ഞു: "അഫ്ഗാനിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട ജനത അമേരിക്കയുടേയും … Continue reading അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന

ലക്ഷം കോടികള്‍ അഫ്ഗാന്‍ യുദ്ധത്തിന് ചിവാക്കി, ലോക ദരിദ്രര്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി

"വിദഗ്ദ്ധര്‍" പ്രവചിച്ചിരുന്നതിന് വിരുദ്ധമായി അഫ്ഗാനിസ്ഥാനില്‍ അമേരിക്ക സ്ഥാപിച്ച സര്‍ക്കാര്‍ തകര്‍ന്നത് പെട്ടെന്നും കിഴുക്കാം തൂക്കായുമായിരുന്നു. നമ്മുടെ ബഹു ലക്ഷം കോടി ഡോളര്‍ "ആഗോള ഭീകരവാദത്തിനെതിരായ യുദ്ധം" ലിബിയയുടെ തകര്‍ച്ചക്കും കാരണമായി. എണ്ണമറ്റ സാധാരണക്കാരെ ISIS നെക്കുറിച്ചുള്ള യാതന ബാധിച്ചു. അമേരിക്കന്‍ ഡ്രോണുകളാല്‍ നിപരാധികള്‍ കൊല്ലപ്പെട്ടു. മറ്റ് ദുഷ്‌പ്രവൃത്തികളും രാജ്യത്തെ കൂടുതല്‍ സുരക്ഷിതമല്ലാതാക്കി. നന്നായി ഗവേഷണം നടത്തിയ ഒരു പ്രബന്ധം Public Citizen പുറത്തിറക്കി. അത് പ്രകാരം ആ രാജ്യങ്ങളില്‍ വാക്സിന്‍ കൊടുക്കാന്‍ $2500 കോടി ഡോളര്‍ മതി. … Continue reading ലക്ഷം കോടികള്‍ അഫ്ഗാന്‍ യുദ്ധത്തിന് ചിവാക്കി, ലോക ദരിദ്രര്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം

താലിബാന്‍ മൂന്ന് പ്രവിശ്യകള്‍ കൂടി പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 9 എണ്ണം ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. ഇന്ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ധനകാര്യ മന്ത്രി രാജിവെച്ച് രാജ്യം വിട്ട് പോയി. പ്രധാന സ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ നിര്‍ണ്ണായകമായ വരുമാനം ഇല്ലാതാക്കിയതിന് ശേഷമാണിത്. അഫ്ഗാനിസ്ഥാന്റെ വടക്ക് Tajikistan, Uzbekistan അതിര്‍ത്തി കൂടുതലും ഇപ്പോള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. അമേരിക്ക ഏകദേശം 20 വര്‍ഷത്തെ യുദ്ധം നിര്‍ത്തി പിന്‍വാങ്ങിയതിന് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം

ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും

ഡ്രോണ്‍ whistleblower ആയ Daniel Hale നെ കുറഞ്ഞത് 9 വര്‍ഷം തടവ് ശിക്ഷ കൊടുക്കണണെന്ന് ബൈഡന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുന്നു. അമേരിക്കയുടെ ഡ്രോണും ലക്ഷ്യം വെച്ച ആസൂത്രിത കൊലപാതകങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ആണ് ഹേല്‍ പുറത്തുവിട്ടത്. 2009 - 2013 കാലത്ത് അമേരിക്കയുടെ വ്യോമസേനയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. ആ സമയത്ത് National Security Agencyയിലും Joint Special Operations Task Force (JSOC) , അഫ്ഗാനിസ്ഥാനിലെ Bagram Air Base ല്‍ ആയിരുന്നു അത്. … Continue reading ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും

അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

20 വര്‍ഷത്തെ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം അമേരിക്കയുടെ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറ്റം തുടരുന്നതിന്റെ ഇടക്ക് അഫ്ഗാന്‍ പ്രദേശത്തിന്റെ കൂടുതല്‍ ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ പറയുന്നു. Tajikistan അതിര്‍ത്തിയുടെ മൂന്നില്‍ രണ്ടും അവര്‍ നിയന്ത്രിക്കുന്നു. മുമ്പത്തെ പ്രസിഡന്റായ ജോര്‍ജ് W. ബുഷ് അമേരിക്കന്‍ നയങ്ങളുടെ അപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിച്ചു. “അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും പറയാന്‍ പറ്റാത്ത അത്ര ദോഷം സഹിക്കേണ്ടിവരമോ എന്ന് ഞാന്‍ ഭയപ്പെടുന്നു,” എന്നാണ് ബുഷ് പറഞ്ഞത്. എന്നാല്‍ അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ക്ക് … Continue reading അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല

2015 ഒക്റ്റോബറില്‍ അതിരില്ലാ ഡോക്റ്റര്‍മാരുടെ (Doctors Without Borders) അഫ്ഗാനിസ്ഥാനിലെ Kunduz എന്ന സ്ഥലത്തെ ആശുപത്രിയില്‍ ബോംബാക്രമണം നടത്തിയ കുറഞ്ഞത് ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാരെയെങ്കിലും administrative ശിക്ഷക്ക് വിധേയരാക്കി എന്ന് പെന്റഗണ്‍ പറഞ്ഞു. ആ ആക്രമണത്തില്‍ 42 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഈ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ചിട്ടില്ല. ആക്രമണം ഒരു അപകടമായിരുന്നു എന്നാണ് പെന്റഗണ്‍ ഇപ്പോഴും പറയുന്നത്. "കൊല്ലാനും നശിപ്പിക്കാനും എന്ന ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ആക്രമണം എന്ന് ആശുപത്രിക്കകത്തെ കാഴ്ചയില്‍ നിന്ന് മനസിലാകും," … Continue reading കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല