അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ കൂട്ടക്കൊല വിചാരണയില്‍ അഫ്ഗാന്‍ ഇരകള്‍

16 അഫ്ഗാന്‍ പൌരന്‍മാരെ കശാപ്പ് ചെയ്ത U.S. Staff Sergeant Robert Bales ന്റെ വിചാരണയില്‍ ഡസന്‍കണക്കിന് അഫ്ഗാന്‍ ഇരകള്‍ മൊഴികൊടുത്തു. Joint Base Lewis-McChord ലെ കോടതിയില്‍ സമര്‍പ്പിച്ച ഒരു വീഡിയോ തെളിവില്‍ തങ്ങളുടെ പ്രീയപ്പെട്ടവരിലേക്ക് പായിച്ച വെടിയുണ്ടകളെക്കുറിച്ച് സാക്ഷികളായ ധാരാളം കുട്ടികള്‍ വിശദീകരിച്ചു. “ഞങ്ങള്‍ കുട്ടികളാണ്! ഞങ്ങള്‍ കുട്ടികളാണ്!” എന്ന് അലറി വിളിച്ചത് ഒരു കുട്ടി ഓര്‍ക്കുന്നതായി കോടതിയില്‍ പറഞ്ഞു.

കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് Doctors Without Borders റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ഒക്റ്റോബര്‍ 3 നടന്ന ആക്രമണത്തില്‍ 13 ജോലിക്കാരും 10 രോഗികളും, തിരിച്ചറിയാത്ത 7 പേരുള്‍പ്പടെ 30 പേര്‍ മരിക്കുകയും ചെയ്തു. യുദ്ധക്കുറ്റമാണ് അമേരിക്ക നടത്തിയതെന്ന് Doctors Without Borders പറഞ്ഞു. രോഗികള്‍ തങ്ങളുടെ കിടക്കയില്‍ വെന്തു മരിച്ചു, ആശുപ്ത്രി ജീവനക്കാര്‍ക്ക് മുറിവേറ്റു. കത്തുന്ന ആശുപത്രിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ച ജോലിക്കാരെ വെടിവെച്ചു. അമേരിക്കന്‍ സൈന്യത്തിനും അഫ്ഗാന്‍ സൈന്യത്തിനും ഈ ആശുപ്ത്രിയുടെ … Continue reading കൊല്ലാന്‍ വേണ്ടിയുള്ള ആക്രമണമായിരുന്നു എന്ന് MSF റിപ്പോര്‍ട്ട്

കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ്

അഫ്ഗാനിസ്ഥാന്‍ ആശുപത്രിയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 22 പേരെ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് Doctors Without Borders ആവശ്യപ്പെട്ടു. ഇതൊരു യുദ്ധക്കുറ്റമാണെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 12 ആശുപത്രി ജോലിക്കാരും 10 രോഗികളും മരിച്ചു. അതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 36 പേരെക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. 30 മിനിട്ട് നേരം അമേരിക്ക അവിടെ ആക്രമണം തുടര്‍ന്നു. തങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന് ജോലിക്കാര്‍ അഫ്ഗാന്‍ സൈന്യത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകവരെ … Continue reading കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ്

വാര്‍ത്തകള്‍

NATO ഹെലികോപ്റ്ററുകള്‍ 9 കുട്ടികളെ കൊന്നു Kunar പ്രദേശത്ത് വീടിനടുത്ത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന 9 കുട്ടികളെ NATO ഹെലികോപ്റ്ററുകള്‍ വെടിവെച്ചുകൊന്നു. 9 നും 15 നും ഇടക്ക് പ്രായമുള്ളവരായിരുന്നു അവര്‍. അതില്‍ രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു. Hemad എന്ന പേരുള്ള 11 വയസ് പ്രായമുള്ള ഒരു കുട്ടി രക്ഷപെട്ടു. "ഹെലികോപ്റ്ററുകള്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ഞങ്ങളെ പരിശോധിച്ചു. പിന്നീട് ഒരു പച്ച വെളിച്ചം തെളിയുന്നത് ഹെലികോപ്റ്ററില്‍ ഞങ്ങള്‍ കണ്ടു. അവര്‍ പിന്നീട് ഉയരത്തിലേക്ക് പറന്നു പൊങ്ങി. രണ്ടാമത്തെ … Continue reading വാര്‍ത്തകള്‍

എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ

വനിതകള്‍ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം , എങ്ങനെ നടക്കണം എന്നുള്ള തീരുമാനം ലീഗ് നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞല്ലോ. തീര്‍ച്ചയായും അവര്‍ ഈ സിനിമ കാണണം. "അഫ്ഗാനിസ്ഥാനില്‍ പാര്‍ലമന്റ് തെരഞ്ഞെടുപ്പ് 2005 സെപ്റ്റംബറില്‍ നടന്നു. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണിത് നടന്നത്. 249 അസംബ്ലി സീറ്റുകളില്‍ ഒന്നില്‍ മലലയ ജോയ എന്ന 27 വയസുള്ള ധീരയായ യുവതിയായിരുന്നു ജയിച്ചത്. 2003 ലെ ഗോത്ര നേതാക്കളുടെ Grand Council ലെ യുദ്ധ പ്രഭുക്കന്‍മാരേയും (War lords) അഴുമതിക്കാരേയും എതിര്‍ത്തുകൊണ്ട് … Continue reading എന്തുകൊണ്ട് ഈ കുറ്റവാളികള്‍ ഇവിടെ

അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്

പാകിസ്ഥാനിലെ പത്രമായ The News പറയുന്നതനുസരിച്ച് അമേരിക്കയുടെ ഡ്രോണ്‍ ബോംബിടല്‍ കാരണം 2006 ന് ശേഷം 687 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ആ സമയത്ത് അമേരിക്കയുടെ ഇരപിടിയന്‍ ഡ്രോണുകള്‍ 60 ആക്രമണങ്ങള്‍ പാകിസ്ഥാനകത്ത് നടത്തുകയുണ്ടായി. എന്നാല്‍ 10 ആക്രമണങ്ങള്‍ മാത്രമേ ലക്ഷ്യത്തില്‍ കൊണ്ടൊള്ളു. പൊതുജനത്തിനെതിരായ ഈ ക്രൂരത വര്‍ദ്ധിക്കുന്നതിനാല്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ നിയന്ത്രണം വിട്ടുതരണമെന്ന് അമേരിക്കയോട് പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ പത്രം Dawn പറയുന്നു. ഡ്രോണുകള്‍ക്കായുള്ള സാമ്പത്തികം 100% ല്‍ അധികം വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്