അടുത്തകാലത്ത് സ്ത്രീധന പ്രശ്നത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന്റേയോ വാര്‍ത്തകള്‍ വീണ്ടും ധാരാളം വരാന്‍തുടങ്ങിയിരിക്കുകയാണ്. 80കളില്‍ സ്റ്റൌ പൊട്ടി മരിച്ചു എന്നായിരുന്നു വാര്‍ത്ത. പിന്നീട് താരതമ്യേനെ അത്തരം വാര്‍ത്തകള്‍ കാണാതെയായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയതിനെക്കാള്‍ തീവൃമായി സ്ത്രീധന മരണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി കാണാം. കേവലവാദം എന്നത് നമ്മുടെ അടിസ്ഥാന സ്വഭാവമായതിനാല്‍ ഉടന്‍ തന്നെ നാം കുറ്റവാളിയെ കണ്ടെത്തുകയും എപ്പോഴും ചെയ്യുന്നത് പോലെ ശക്തമായ ശിക്ഷ കൊടുക്കണമെന്ന വാദവും ഇറക്കി. മാധ്യമങ്ങളും സര്‍ക്കാരും അതേ എളുപ്പ … Continue reading സ്ത്രീധനം നിരോധിച്ചാലും സ്ത്രീക്ക് ഒരു ധനമൂല്യമുണ്ട്
ടാഗ്: അഭിപ്രായം
കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
അടുത്തകാലത്ത് ഒരു സിനിമ നടി ഒരു പൊതു പരിപാടിയില്‍ ഒരു പ്രത്യേക വേഷം കെട്ടി വരുകയും അത് വളരേറെ വിമര്‍ശനത്തെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സദാചാരവാദികളായ ഒരു കൂട്ടര്‍ നടി വലിയ പാതകമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ വ്യക്തിമാഹാത്മ്യവാദികളായ മറ്റൊരു കൂട്ടര്‍ നടിക്ക് എന്തും ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും ആര്‍ക്കും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വാദിച്ചു. മനുഷ്യരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ ഈ തര്‍ക്കം മുതലാക്കുകയും ചെയ്തു. കേരളത്തിലെ പണ്ടുള്ള ആളുകളുകളുടെ വസ്ത്രങ്ങളുടെ ചരിത്രവും മറ്റും കൊണ്ട് … Continue reading സിനിമ നടിയുടെ വസ്ത്രം ഉന്നയിക്കുന്ന ശരിയായ പ്രശ്നം
കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
ഇന്‍ഡ്യയിലെ കര്‍ഷകരുടെ ഭൂമി വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തട്ടിയെടുക്കാനുള്ള യഥാര്‍ത്ഥ ലക്ഷ്യം വെച്ച് യൂണിയന്‍ സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കോവിഡ്-19 മഹാമാരിയുടെ ഇടക്ക് വേണ്ടത്ര ചര്‍ച്ചകളില്ലെത്തെ പാസാക്കിയെടുത്ത കാര്യം ലോകം മൊത്തം അറിയാവുന്ന കാര്യമാണ്. ഈ കുനിയമങ്ങള്‍ക്കെതിരെ അത് പ്രധാനമായും ബാധിക്കുന്ന വടക്കെ ഇന്‍ഡ്യയില്‍ വലിയ സമരം തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരായിരുന്നു അതിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രകടനമായി എത്തി സമരം നടത്തി. 13 മാസത്തെ സമരത്തിനും 700 ല്‍ അധികം കര്‍ഷകരുടെ ജീവത്യാഗത്തിനും … Continue reading കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്?
സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ് തെറിപ്പടകള്‍
കെ-റെയിലിന് എതിരെ സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തെറിവിളി സാമൂഹ്യ മാധ്യമങ്ങളിലുണ്ടാകുന്നു. കാരശേരി മാഷ്, കവി റഫീഖ് അഹ്മദ് തുടങ്ങി ധാരാളം പേര്‍ക്ക് ആ ദുരനുഭവം ഉണ്ടായി. അതോടെ രണ്ട് സംഘം ആളുകള്‍ രൂപീകൃതമായിരിക്കുകയാണ്. തെറിവിളി ആക്രമണം അനുഭവിച്ച ആളുകളെ അനുകൂലിക്കുന്നവരും അവരെ എതിര്‍ക്കുന്നവരും. അവരും കൂടിയിടപെട്ട് വമ്പന്‍ വാഗ്വാദങ്ങള്‍ അരങ്ങേറുന്നു. തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരു കൂട്ടം തെറിപ്പടകള്‍ വന്ന് തടയുന്നു എന്നാണ് അവരുടെ വിചാരം.* ഇത് ആദ്യ സംഭവമല്ല. തെറിവിളിയുടെ ധാരാളം സംഭവങ്ങള്‍ നാം നിരന്തരം കേള്‍ക്കുന്നു. … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ് തെറിപ്പടകള്‍
ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണ്. കോവിഡ്-19 മഹാമാരി നമ്മടുെ നാട്ടിലും ലോകം മുഴുവനും തീവൃമായി വ്യാപിച്ചുകൊണ്ടിരുന്ന കാലം. എറണാകുളത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ഒരു ബേക്കറിക്കാരനുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാതെ വ്യാപാരം അവിടെ നടന്നുപോകുന്നതിനിടയിലാണ് സര്‍ക്കാര്‍ ലോക്ക്ഡൌണും മറ്റും പ്രഖ്യാപിച്ചത്. മറ്റെല്ലാവരേയും പോലെ നമ്മുടെ ബേക്കറിക്കാരനും വലിയ കഷ്ടതകളിലൂടെ കടന്ന് പോകേണ്ടി വന്നു. പിന്നീട് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതിനാല്‍ ബിസിനസ് മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്നു. ഡിസംബറാണ്. ക്രിസ്തുമസും പുതുവല്‍സരവും ഒക്കെ വരുന്നു. ധാരാളം പലഹാരങ്ങളും കേക്കും മറ്റും അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്നു. … Continue reading ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത
പരിണാമം പഠിച്ച കുട്ടിയും കാഫ്കയെ പഠിച്ച കുട്ടിയും തമ്മിലെ വ്യത്യാസം
ശാസ്ത്രം പഠിച്ച കുട്ടിക്ക് ആത്മവിശ്വാസം കുറവും, സാഹിത്യവും കലയും പഠിക്കുന്ന കുട്ടിക്ക് ആത്മവിശ്വാസം കൂടുതലുമുണ്ടെന്നാണ് ഒരു വാദം. പരിണാമം പഠിച്ച കുട്ടി ഡാര്‍വിന്റെ പുസ്തകം വായിക്കുന്നില്ല അതിനാലാണ് അത്മവിശ്വാസം ഉണ്ടാകാത്തതെന്നും പറയുന്നു. വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപനത്തിന്റേയോ പ്രശ്നമല്ല അത്. ഡാര്‍വിന്റെ പുസ്തകം തന്നെ വായിച്ചാലും തീരുന്നതല്ല അത്. ശാസ്ത്രത്തിന്റെ സ്വഭാവം കൊണ്ടാണങ്ങനെ. കലയും സാഹിത്യവും വ്യക്തിനിഷ്ഠമാണ്, ശാസ്ത്രം വസ്തുനിഷ്ഠമാണ്. എന്തെങ്ങിലും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അതാണ്. അല്ലാതെ വിദ്യാര്‍ത്ഥിയുടേയോ, അദ്ധ്യാപകന്റേയോ സ്കൂളിന്റേയോ പ്രശ്നമല്ല. സാഹിത്യ കലാ രംഗം … Continue reading പരിണാമം പഠിച്ച കുട്ടിയും കാഫ്കയെ പഠിച്ച കുട്ടിയും തമ്മിലെ വ്യത്യാസം
ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു. രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി. രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ … Continue reading ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം
വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രശ്നം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ സിദ്ധാന്തം ആണ് ലിബറലിസം. വ്യക്തിയുടെ സ്വയംഭരണം, അവസരങ്ങളുടെ തുല്യത, വ്യക്തിയുടെ അവകാശങ്ങളുടെ (പ്രധാനമായും ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത്) സംരക്ഷണം ഇവയാണ് ഭരണകൂടത്തിന്റെ ധര്‍മ്മം എന്ന് അതിന്റെ വിശ്വാസികള്‍ കരുതുന്നു. എങ്കിലും ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് തടസമാകാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ മുന്നറീപ്പ് നല്‍കുന്നു. ജന്മിത്വ വ്യവസ്ഥയിലെ വിധി എന്ന് പറയുന്ന തൊഴിലുകള്‍ ചെയ്യുന്നതിന് പകരം, സര്‍ക്കാരിന്റേയോ, സ്വകാര്യ കുത്തകകളുടേയോ … Continue reading എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം
കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി
കേരളത്തില്‍ അതിവേഗം ഒരു അതിവേഗ തീവണ്ടി പാത വരുന്നു. സ്ഥലമെടുപ്പ് വരെ തുടങ്ങിയെന്നാണ് കേട്ടത്. ഉദ്ദേശം കാസര്‍കോട്ടുള്ള ഒരാള്‍ക്ക് രാവിലെ കാപ്പികുടിച്ചിട്ട് തീവണ്ടിയില്‍ കയറിയാല്‍ ഉച്ചക്ക് ഊണ് തിരുവനന്തപുരത്തിനിന്ന് കഴിക്കാം എന്നതാണ് ഇതിന്റെ മേന്മമായി മന്ത്രി പറയുന്നത്. ഇത്തരം കച്ചവട വാക്യങ്ങള്‍ നമ്മേ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. ജനങ്ങളാരും ഇത്തരം അതിവേഗ പുതിയ പാത വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ അതിവേഗം. എന്തുകൊണ്ട് അതിവേഗ തീവണ്ടി പാത? മുതലാളിത്തത്തിന്റെ … Continue reading കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി