വായനയുടെ പ്രാധാന്യമെന്ത്

ഭൂമിയിലെ എല്ലാ ജീവികള്‍ക്കും അവരുടേതായ ഒരു ആശയ വിനിമയ രീതി, അഥവാ ഭാഷയുണ്ട്. എന്നാല്‍ മനുഷ്യന്റെ ആശയവിനിമയ രീതി അത്യന്തം സങ്കീര്‍ണ്ണമാണ്. അതിലെ ഒരു പ്രധാന കാര്യം ആണ് അക്ഷരങ്ങള്‍. അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് നാം ആശയത്തെ രേഖപ്പെടുത്തിവെക്കുന്നത്. അതിനെ എഴുത്തെന്നും പിന്നീട് ആവശ്യമുള്ളപ്പോള്‍ പുനര്‍സൃഷ്ടിക്കുന്നതിനെ വായന എന്നും വിളിക്കുന്നു. നാം വെറുതെ കാണുന്നത് വായിക്കുമെങ്കിലും അത് അത്ര ലളിതമായ കാര്യമല്ല. ആദ്യം വായിക്കേണ്ടതിന്റെ ആദ്യത്തെ വരിയിലെ ആദ്യത്തെ അക്ഷരത്തെ ശ്രദ്ധിക്കുന്നു. പിന്നീട് അതിനടുത്തുള്ള അക്ഷരം ആദ്യത്തെതിനെ സ്വാധീനിക്കാത്തതാണെങ്കില്‍ … Continue reading വായനയുടെ പ്രാധാന്യമെന്ത്

ഇരയും ചത്തു കുറ്റവാളിയും ചത്തു, ഇനി ആര്‍ക്ക് ശക്തമായ ശിക്ഷ കൊടുക്കും

കഴിഞ്ഞ ദിവസം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു അക്രമ സംഭവം കോതമംഗലത്ത് നടന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ഇരയും കുറ്റവാളിയും ഒന്നിച്ച് ചത്ത് പോയി. അതുകൊണ്ട് എപ്പോഴും കേള്‍ക്കുന്ന ശക്തമായ ശിക്ഷ കൊടുക്കണം എന്ന വാദം ഉന്നയിക്കാന്‍ നമ്മുടെ ആളുകള്‍ക്ക് ആയില്ല. വിഷമിക്കേണ്ട, നമ്മളോടാണോ കളി. നാം ഉടനേ കണ്ടെത്തി, കച്ചിത്തുരുമ്പ്. കുറ്റവാളിയെ വളര്‍ത്തിയതിന്റെ പ്രശ്നമാണ്. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്താത്ത രക്ഷ‍കര്‍ത്താള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്നാകും ഇനി സമൂഹത്തിന്റെ പ്രതികരണം. ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ. … Continue reading ഇരയും ചത്തു കുറ്റവാളിയും ചത്തു, ഇനി ആര്‍ക്ക് ശക്തമായ ശിക്ഷ കൊടുക്കും

ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്

കോവിഡ്-19 ന്റെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിക്കുകയാണല്ലോ. ആളുകള്‍ ശ്വാസം കിട്ടാതെ മരിച്ച് വീഴുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമോ? ഒരു കൂസലും ഇല്ലാതെ ജനത്തിന്റെ കഷ്ടപ്പാടുകളെ പരിഗണിക്കുകപോലും ചെയ്യാതെ മാധ്യമ ഗിമിക്കുകള്‍ കളിച്ച് നടക്കുകയാണ് അവര്‍. ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഈ സ്വഭാവം. ഇവിടെ മാത്രമല്ല, അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയെല്ലായിടത്തും ഇതേ കഥയാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്തോ മഹത്തരമെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാവ് സ്വന്തം ജനം (സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ സഹിതം) ശ്വാസംകിട്ടാതെ മരിച്ചുവീഴുമ്പോള്‍ … Continue reading ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്

ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?

നമുക്ക് മിക്കപ്പോഴും ധാരാളം ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ അത് ചിത്രങ്ങളും ആകാം. അതിന് ഏറ്റവും നല്ല വഴി എല്ലാ ഫയലുകളും സിപ്പ് ചെയ്ത് ഒന്നിപ്പിച്ച ശേഷം ഒന്നായേ അയച്ചുകൊടുക്കാവൂ. (1) അല്ലെങ്കില്‍ കിട്ടുന്നയാള്‍ക്ക് മെയില്‍ തുറക്കാന്‍ കഷ്ടപ്പെടും. കാരണം മിക്ക മെയില്‍ ആപ്പുകളും മെയിലിലെ ചിത്രങ്ങള്‍ ഉള്ളടക്കമായി കാണിക്കുന്നവയാണ്. അതപ്പോള്‍ ആദ്യം ചിത്രം ഡൌണ്‍ലോഡ് ചെയ്ത് ഉള്ളടക്കത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് കൂടുതല്‍ മെമ്മറിയും cpu ശേഷിയും ഉപയോഗിക്കുന്ന സ്ഥിതിയിലെത്തും. മെയില്‍ വായനക്കാരന്റെ കമ്പ്യൂട്ടര്‍ … Continue reading ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?

കമ്പ്യൂട്ടര്‍ ഫയലുകള്‍ അയക്കുന്നതെങ്ങനെ?

നമ്മുടെ കൈവശമുള്ള ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം മിക്കപ്പോഴും നമുക്കുണ്ടാകാറുണ്ട്. അതിന് മിക്കവരും മെയിലിന്റെ അറ്റാച്ചുമെന്റായി ചേര്‍ത്ത് അയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് തെറ്റായ രീതിയാണ്. അതിന് പകരം അറ്റാച്ച് ചെയ്യേണ്ട ഫയല്‍ share.riseup.net പോലുള്ള എന്‍ക്രിപ്ഷനുള്ള സൈറ്റുപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി. അതിനായി ആദ്യം share.riseup.net എന്ന സൈറ്റ് സന്ദര്‍ശിക്കുക. അതിലുള്ള Upload എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഫയല്‍ തെരഞ്ഞെടുക്കാനുള്ള വിന്‍ഡോ വരും. അതില്‍ നമുക്ക് ആവശ്യമുള്ള ഫയല്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ അത് … Continue reading കമ്പ്യൂട്ടര്‍ ഫയലുകള്‍ അയക്കുന്നതെങ്ങനെ?

വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്

ഏത് തെരഞ്ഞെടുപ്പിലായാലും ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു വാക്കാണ് വികസനം. ഭരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര് പറയും തങ്ങളാണ് ഏറ്റവും കൂടുതല്‍ വികസനം കൊണ്ടുവരുന്നതെന്ന്. അതുപോലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ അഭിപ്രായത്തില്‍ ഭരണപക്ഷം വികസ പരാജയമാണെന്നും പറയും. വികസനം എന്നതുകൊണ്ട് ഇവരെല്ലാം ഉദ്ദേശിക്കുന്നത്, റോഡുകള്‍, കെട്ടിടങ്ങള്‍, കുടിവെള്ളം, ഫാക്റ്ററികള്‍, വലിയ കൃഷിയിടങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ കാര്യങ്ങളാണ്. അത് തന്നെ ജനത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ജനകീയ വികസനവും പകരം കുറച്ച് പേരുടെ മെച്ചത്തിനായുള്ള സ്വകാര്യ വികസനവും ഉണ്ട്. ഇവിടെ അതിനെക്കുറിച്ചല്ല … Continue reading വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്

സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും

സ്ത്രീകള്‍ക്കെതിരായ അവഹേളനങ്ങളും അക്രമങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത് നമ്മുടെ നാട്ടില്‍ മാത്രമുള്ള ഒരു കാര്യമല്ല. സമ്പന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പടെ ലോകം മുഴുവന്‍ അതാണ് അവസ്ഥ. അതിനൊരു മാറ്റം കൊണ്ടുവരാനായി എല്ലാവരും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാള്‍ക്ക് നാള്‍ അക്രമം കൂടിവരികയാണ്. അതുകൊണ്ട് എത്രയും വേഗം നമ്മുടെ മാറ്റത്തിനായ പ്രവര്‍ത്തികളെ വിമര്‍ശനബുദ്ധിയോട് കൂടി കാണണമെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ത്ഥ പ്രശ്നത്തെ കാണാതെ നിഴലുകള്‍ക്കെതിരെ യുദ്ധം നടത്തുന്നതാണ് ഫലം ഒന്നും വരാത്തതിന്റെ കാരണം. അന്തസ് എന്നത് ഒരു പൊതുബോധമാണ്. … Continue reading സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും

എന്താണ് കേവലവാദം

കേവലം എന്ന വാക്കിന് അര്‍ത്ഥം വെറും, ഉപരിപ്ലവമായത്, പേരിന് എന്നൊക്കെയാണ്. കേവലവാദമെന്നാല്‍ കേവലമായ വാദമെന്നാണ് അര്‍ത്ഥം. അതായത് ഏത് ആശയമാണോ അതിന്റെ പൂര്‍ണ്ണമായ ആഴവും പരപ്പും വ്യക്തമാക്കാതെ വെറുതെ ഉപരിപ്ലവമായി പറയുന്ന രീതി. എന്നാല്‍ ഈ വാക്കിനെ ഒരു ശകാരപ്പേരായാണ് പൊതുവെ കണക്കാക്കുന്നത്. തങ്ങളുടെ ആശയങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ആക്ഷേപിക്കാനും സ്വയം ഇരയാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ആളുകള്‍ അങ്ങനെ വ്യാഖ്യാനിക്കുന്നത്. അത് തെറ്റാണ്. കേവല വാദം ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ സത്യങ്ങള്‍ ഉണ്ടാകാം. നിലനില്‍പ്പിന്റെ പ്രശ്നമാകാം. ഉദാഹരണത്തിന് എനിക്ക് … Continue reading എന്താണ് കേവലവാദം

എന്താണ് സ്വകാര്യത

പല കാരണങ്ങളാല്‍ വളരേറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ് സ്വകാര്യത. ശരിക്കും എന്താണ് സ്വകാര്യത? തന്നെ മറ്റാരെങ്കിലുമോ, സ്ഥാപനങ്ങളോ, സര്‍ക്കാരോ നിരീക്ഷിക്കുന്നില്ല എന്ന് ഒരു വ്യക്തിക്ക് സ്വയം തോന്നുന്ന ബോധമാണ് സ്വകാര്യത. അതായത് വ്യക്തിയുടെ പ്രവര്‍ത്തിയല്ല അവിടെ പരിശോധിക്കപ്പെടുന്നത്. വ്യക്തിക്ക് പുറത്തുള്ള എല്ലാറ്റിനേയും ആണ് പരിഗണിക്കുന്നത്. വ്യക്തിക്ക് പുറത്തുള്ളത് എന്നത് മറ്റ് വ്യക്തികളോ, പോലീസോ, cia, nsa പോലുള്ള വിദേശ രഹസ്യാന്വേഷണ സ്ഥാപനങ്ങളോ, ഫേസ്‌ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ പോലുള്ള കോര്‍പ്പറേറ്റുകളോ ആകാം. ഉദാഹരണത്തിന് ഒരു ബസിലിരുന്ന് ഒരു … Continue reading എന്താണ് സ്വകാര്യത

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി

സോഫ്റ്റ്‌വെയറിന്റെ കോര്‍പ്പറേറ്റ് നിയന്ത്രണങ്ങളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. ഔദ്യോഗികമായി ഒക്റ്റോബര്‍ 4, 1985 ല്‍ ആണ് അത് തുടങ്ങിയത്. Unix പോലുള്ള GNU എന്ന് വിളിക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശം രണ്ട് വര്‍ഷം മുമ്പേ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കാനായി സ്റ്റാള്‍മന്‍ പകര്‍പ്പുപേക്ഷയില്‍ അടിസ്ഥാനമായ ഒരു ലൈസന്‍സ് നിര്‍മ്മിച്ചു. താങ്കള്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടം സന്ദര്‍ശിക്കുക. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം … Continue reading 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി