BJP യെ അമേരിക്കയുടെ NSA ചാരപ്പണി നടത്തുന്നു

അമേരിക്കയുടെ National Security Agency (NSA) ഭരണപക്ഷപാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയെ ചാരപ്പണി നടത്തുന്നു എന്നൊരു റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. BJPയോടൊപ്പം പാകിസ്ഥാനിലെ Pakistan Peoples Party (PPP) യേയും ചാരപ്പണി നടത്തുന്നതായി വിക്കിലീക്സ് അവകാശപ്പെടുന്നു എന്ന റിപ്പോര്‍ട്ടാണ് വാര്‍ത്താ ഏജന്‍സിയായ ANI പ്രസിദ്ധപ്പെടുത്തിയത്. “NSA യുടെ നൂറുകണക്കിന് സൈബര്‍ ആയുധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതില്‍ പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തേയും ഹാക്ക് ചെയ്യാനുപയോഗിക്കുന്ന കോഡുകളും ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് വിക്കിലീക്സ് പറയുന്നു. — സ്രോതസ്സ് zeenews.india.com

വൈദ്യുതിയുടെ കാര്‍ബണ്‍ കാല്‍പ്പാട് അമേരിക്കയില്‍ ചെറുതാകുന്നു

അടുത്തടുത്തായ രണ്ട് വര്‍ഷമായി അമേരിക്കയിലെ വൈദ്യുതി നിയങ്ങളുടെ കാര്‍ബണ്‍ ഉദ്‌വമനം 5% വീതം കുറയുകയാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളിലാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് U.S. Department of Energy വിവരങ്ങള്‍ കാണിക്കുന്നു. മൊത്തത്തില്‍ അമേരിക്കക്കാരുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കഴിഞ്ഞ വര്‍ഷം 1.7% കുറഞ്ഞു. അമേരിക്ക കൂടുതല്‍ പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതും, കെട്ടിടങ്ങളും മറ്റും കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതായതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് DOE പറയുന്നു. — സ്രോതസ്സ് climatecentral.org

അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍

ഷൈല അബ്ഡസ് സലാം(Sheila Abdus-Salaam) അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി ആയിരുന്നു. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ അവരുടെ ശവശരീരം കാണപ്പെട്ടു. ഒരു ദിവസം മുമ്പേ അവരെ കാണാനില്ല എന്ന പരാജി അവരുടെ ഭര്‍ത്താവ് കൊടുത്തതാണ്. ഹാര്‍ലമിലെ(Harlem) അവരുടെ വീടിനടുത്ത് നദിയില്‍ അവരുടെ ശരീരം കണ്ടു എന്ന് പോലീസ് അറിച്ചു. തൊഴിലാളി വര്‍ഗ്ഗ മാതാപിതാക്കളുടെ മകളായി വാഷിങ്ടണ്‍ ഡിസിയില്‍ ജനിച്ച സ്കൂളില്‍ വെച്ച് പൌരാവകാശ വക്കീലായിരുന്ന Frankie Muse Freeman ന്റെ പ്രസംഗം കേട്ട് [...]

2011 മുതല്‍ മറ്റ് സര്‍ക്കാരുകളെ ഹാക്കുചെയ്യുന്നത്

വിക്കിലീക്സ് പുറത്തുവിട്ട Central Intelligence Agency (CIA) യുടെ Malwareകള്‍ ലോകം മൊത്തമുള്ള സര്‍ക്കാരുകളേയും സ്വകാര്യ വ്യവസായങ്ങളേയും വര്‍ഷങ്ങളായി advanced ഹാക്കിങ് പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധമുള്ളതാണ് എന്ന് സുരക്ഷാ കമ്പനിയായ Symantec പറയുന്നു. Longhorn എന്ന് Symantec വിളിക്കുന്ന സംഘം സര്‍ക്കാരുകളേയും സാമ്പത്തിക, വാര്‍ത്താവിനിമയ, ഊര്‍ജ്ജ, ശൂന്യാകാശ കമ്പനികളേയും കുറഞ്ഞ് 2011 മുതല്‍ക്കോ, ചിലപ്പോള്‍ 2007 മുതല്‍ക്കോ ബാധിച്ചിരുന്നു. കുറഞ്ഞത് 16 രാജ്യങ്ങളിലെ മദ്ധ്യപൂര്‍വ്വേഷ്യ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ചിലപ്പോള്‍ അമേരിക്കയിലേയും 40 ലക്ഷ്യങ്ങളെ ഈ സംഘം [...]

മിസൈല്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ട്രമ്പിന് ലാഭമുണ്ടാക്കിക്കൊണ്ട് റേത്തിയോണ്‍ ഓഹരികള്‍ ഉയര്‍ന്നു

മിസൈല്‍ ആക്രമണത്തിന് ശേഷം സൈനിക കരാറുകാരായ റേത്തിയോണിന്റെ (Raytheon) ഓഹരിവില വന്‍തോതിലുയര്‍ന്നു. കമ്പനിയുടെ 59 ടോമഹാക്ക് (Tomahawk) മിസൈലുകളാണ് ഉപയോഗിച്ചത്. അതിന് ഓരോന്നിനും $14 ലക്ഷം ഡോളര്‍ വിലയുണ്ട്. വില ഉയര്‍ന്നതിന് ശേഷം റേത്തിയോണിന്റെ കമ്പോള വിലയില്‍ $100 കോടി ഡോളറിന്റെ വര്‍ദ്ധനവുണ്ടായി. പ്രസിഡന്റ് ട്രമ്പ് റേത്തിയോണില്‍ നിക്ഷേപം നടത്തിയ വ്യക്തിയാണ്. അതായത് ഈ വര്‍ദ്ധനവ് അദ്ദേഹത്തിന് ലാഭമുണ്ടാക്കി. — സ്രോതസ്സ് democracynow.org

CIA ഉപയോഗിക്കുന്ന മാര്‍ബിളിന്റെ സ്രോതസ്‌കോഡ് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി

Vault 7 CIA ചോര്‍ച്ചയുടെ മൂന്നാം ഭാഗം വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി. നമുക്ക് ഇതിനകം പ്രാചരമുള്ള ഹാര്‍ഡ്‌വെയറുകളുടേയും സോഫ്റ്റ്‌വെയറുകളുടേയും കുഴപ്പങ്ങളെ ഉപയോഗപ്പെടുത്തിയ Year Zero ന്റെ ഫയലുകളും, Mac നേയും iPhone നേയും ചോര്‍ത്താനുപയോഗിക്കുന്ന Dark Matterഉം ആണ് ഇതുവരെ പ്രസിദ്ധപ്പെടുത്തിയ മറ്റ് രണ്ട് ഭാഗങ്ങള്‍. Marble ല്‍ 676 സ്രോതസ്‌കോഡ് ഫയലുകള്‍ അടങ്ങിയിരിക്കുന്നു. CIAയുടെ കള്ള സോഫ്റ്റ്‍വെയറുകളുടെ ഉറവിടസ്ഥലത്തെ മറച്ച് വെക്കാനാണ് Marble Framework tool ഉപയോഗിക്കുന്നത്. ചില സമയത്ത് അവര്‍ തുടക്കരാജ്യത്തെ അമേരിക്ക അല്ലാതെ മറ്റേതെങ്കിലും [...]

CIA തങ്ങളുടെ ഉപകരണങ്ങളെ ഹാക്ക് ചെയ്യുന്നു എന്നകാര്യം സിസ്കോ അറിഞ്ഞത് വിക്കീലീക്സില്‍ നിന്നാണ്

അമേരിക്കന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഹാക്ക് ചെയ്യാന്‍ CIA ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ വിക്കിലീക്സ് ഈ മാസം പുറത്തിവിട്ടിരുന്നല്ലോ. സിസ്കോയിലെ (Cisco) എഞ്ജിനീയര്‍മാര്‍ക്ക് അതൊരു നിധിയാരുന്നു. കാരണം കഴിഞ്ഞ ഒരു വര്‍ഷമായി സിസ്കോയുടെ ഉപകരണങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ CIA ഉപയോഗിച്ചത് ആ സോഫ്റ്റ്‌വെയറുകള്‍ എങ്ങനെ ഉപയോഗിച്ചെന്ന് വിക്കീലീക്സ് വ്യക്തമാക്കിയിരുന്നു. അതില്‍ നിന്ന് സിസ്കോ എഞ്ജിനീയര്‍മാര്‍ക്ക് ഇപ്പോള്‍ ആ കുഴപ്പങ്ങള്‍ കണ്ടെത്താനാകുകയും പരിഹരിക്കുകയും ചെയ്തെന്ന് അവര്‍ പറയുന്നു. — സ്രോതസ്സ് cnbc.com

‘കൊല പട്ടിക’യുടെ പേരില്‍ രണ്ട് പത്രപ്രവര്‍കര്‍ ട്രമ്പിനെതിരെ കേസുകൊടുത്തു

അമേരിക്ക വ്യക്തികളെ ലക്ഷ്യം വെച്ച് ഡ്രോണ്‍(യന്ത്രവിമാനം) ആക്രമണം നടത്താനായി തയ്യാറാക്കുന്ന 'കൊല പട്ടിക'കയില്‍ ("kill list") തങ്ങളുടെ പേരുണ്ടെന്ന് വിശ്വസിക്കുന്ന രണ്ട് പത്രപ്രവര്‍ത്തകര്‍ പ്രസിഡന്റ് ട്രമ്പിനും മറ്റ് ഉന്നത സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമെതിരെ കേസുകൊടുക്കുന്നു. അല്‍ ജസീറയുടെ മുമ്പത്തെ ബ്യൂറോ തലവനായ Ahmad Zaidan ഉം സ്വതന്ത്ര പത്രപ്രവര്‍ത്തകനായ Bilal Kareem ഉം വാഷിങ്ടണിലെ അമേരിക്കന്‍ ജില്ലാ കോടതിയില്‍ തങ്ങളെ തെറ്റായി ഒബാമ സര്‍ക്കാര്‍ കൊല പട്ടികയില്‍ തെറ്റായി കൂട്ടിച്ചേര്‍ക്കുകയും ട്രമ്പ് ആ പട്ടിക അതുപോലെ തുടരുകയും ചെയ്യുന്നു എന്ന് [...]