ഡന്‍വറിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരത്തിലാണ്

11ആം മണിക്കൂറില്‍ യൂണിയന്‍കാരും സ്കൂള്‍ അധികാരികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഡന്‍വറിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. ബോണസും മറ്റും നല്‍കുന്നതിന് പകരം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നഗരത്തിലെ അദ്ധ്യാപകര്‍ സമരത്തിന് ഇറങ്ങുന്നത്. https://www.democracynow.org/images/headlines/33/46033/quarter_hd/h11-denver-strike.jpg — സ്രോതസ്സ് democracynow.org | Feb 11, 2019

Advertisements

കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു

2000 ന് ശേഷം തൊഴിലാളികളുടെ പങ്ക് ഒരു ലക്ഷം കോടി ഡോളര്‍ കുറഞ്ഞു. ഇത് വളരെ വലുതാണ്. മനുഷ്യന്റെ തോതില്‍ ഇതിനെ എങ്ങനെ പ്രതിനിധാനം ചെയ്യണമെന്നും അറിയില്ലെങ്കില്‍ ഒരു ലളിതമായ വഴിയുണ്ട്. ഓരോ തൊഴിലാളിക്കും $7,000 ഡോളര്‍ വീതം വരും ഈ സംഖ്യ. 80കളിലേയും 90കളിലേയും നിലയിലേക്ക് നാം പോകുകയാണെങ്കില്‍ തൊഴിലാളികളോരോരുത്തര്‍ക്കും പ്രതി വര്‍ഷം $7,000 ഡോളര്‍ കൂടുതല്‍ കിട്ടും. ഇതൊരു അത്യാഗ്രമല്ല. യുദ്ധത്തിന് ശേഷമുള്ള സുവര്‍ണ്ണ കാലത്തേക്ക് കൊണ്ടുപോകലുമല്ല. തൊട്ടടുത്ത 20 വര്‍ഷം മുമ്പുള്ള സാധാരണ … Continue reading കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു

അമേരിക്കയില്‍ നടക്കുന്ന സമരങ്ങളുടെ എണ്ണം കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ സ്ഥിതിയിലെത്തി

കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ അമേരിക്കയില്‍ നടന്ന വര്‍ഷമായിരുന്നു 2018 എന്ന് Bureau of Labor Statistics (BLS) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഗ്ഗ സമരം വര്‍ദ്ധിക്കുന്നതായാണ് അതില്‍ നിന്ന് മനസിലാകുന്ന കാര്യം. വെര്‍ജീനിയ, ഒക്ലാഹോമ, അരിസോണ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ അവരുടെ യുണിയന്റെ എതിര്‍പ്പിനെ മറികടന്ന് വലിയ സമരങ്ങള്‍ നടത്തി. BLS ന്റെ റിപ്പോര്‍ട്ടില്‍ 20 വലിയ തൊഴിലാളി തര്‍ക്കങ്ങള്‍ രേഖപ്പെടുത്തുന്നു. അവ 1,000 ല്‍ അധികം തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്കുകളാണ്. 2007 … Continue reading അമേരിക്കയില്‍ നടക്കുന്ന സമരങ്ങളുടെ എണ്ണം കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ സ്ഥിതിയിലെത്തി

ആയുധങ്ങള്‍ കൊണ്ടുവരുന്ന അമേരിക്കന്‍ വിമാനത്തെ വെനെസ്വലയില്‍ പിടിച്ചു

19 ആക്രമണ ആയുധങ്ങള്‍, 118 ammunition cartridges, 90 സൈനിക റേഡിയോ ആന്റിനകള്‍ എന്നിവ മിയാമിയില്‍ നിന്ന് വെനെസ്വലയിലെ മൂന്നാമത്തെ വലിയ നഗരമായ Valencia ലേക്ക് വന്ന അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു വിമാനത്തില്‍ നിന്ന് പിടിച്ചെടുത്തു എന്ന് McClatchy റിപ്പോര്‍ട്ട് ചെയ്തു. Greensboro, North Carolina ആസ്ഥാനമാക്കിയ 21 Air എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് Boeing 767 വിമാനം. ജനുവരി 11 ന് വെനെസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോ രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷം Miami യില്‍ … Continue reading ആയുധങ്ങള്‍ കൊണ്ടുവരുന്ന അമേരിക്കന്‍ വിമാനത്തെ വെനെസ്വലയില്‍ പിടിച്ചു

ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം

ശക്തരായ സ്വാധീന സംഘമായ AIPAC കാരണമാണ് ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ സഭയിലെ മിക്ക അംഗങ്ങളും വാമൂടിക്കെട്ടുന്നത് എന്ന ഒരു അടിസ്ഥാന സത്യം തുറന്ന് പറഞ്ഞതിന് മിനസോട്ടയിലെ ജനപ്രതിനിധിയായ Ilhan Omar നെതിരെ ചെല്‍സി ക്ലിന്റണും മറ്റ് റിപ്പബ്ലിക്കന്‍, ഡോമോക്രാറ്റ് സ്ഥാപന വ്യക്തികളും തീഷ്ണമായ ആക്രമണമാണ് നടത്തുന്നത്. ഇസ്രായേലിനെ വിമര്‍ശിക്കുന്നതിന് ഒമാറിനേയും, റഷീദ തലീബിനേയും ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് Kevin McCarthy ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. “ഒരു വിദേശ രാജ്യത്തിന് വേണ്ടി എത്രമാത്രം … Continue reading ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം

അമേരിക്കന്‍ സെനറ്റ് BDS വിരുദ്ധ നിയമം വലിയ ഭൂരിപക്ഷത്തില്‍ പാസാക്കി

ഇസ്രായേലിനെതിരെ ബഹിഷ്കരണം നടത്തുന്നവരുമായി കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം കഴിഞ്ഞ ദിവസം സെനറ്റ് പാസാക്കി. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഈ നിയമം House of Representatives ല്‍ പാസാകാനുള്ള സാദ്ധ്യത കുറവാണ്. അമേരിക്കന്‍ സെനറ്റിന്റെ തീരുമാനത്തെ American Israel Public Affairs Committee സ്വാഗതം ചെയ്തു. ഈ ഇസ്രായേല്‍ അനുകൂല ലോബി BDS വിരുദ്ധ നിയമത്തിന്റെ ശക്തരായ വക്താക്കളാണ്. സ്വതന്ത്ര അഭിപ്രായത്തിനെതിരാണ് ഇതെന്ന ACLU ന്റെ മുന്നറീപ്പിനെ അവര്‍ തള്ളിക്കളയുന്നു. — സ്രോതസ്സ് … Continue reading അമേരിക്കന്‍ സെനറ്റ് BDS വിരുദ്ധ നിയമം വലിയ ഭൂരിപക്ഷത്തില്‍ പാസാക്കി