നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി

2017 ല്‍ നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ ആയ Robert Petri ഒരു വിപുലമായ അഴിമതി അന്വേഷ​ണത്തെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ ചോര്‍ത്തി എണ്ണക്കമ്പനിയായ Shell ന് നല്‍കി. ഷെല്‍ കൂടി ഉള്‍പ്പെട്ട അഴിമതി കേസായിരുന്നു അത്. Petriയെക്കുറിച്ച് നടന്ന ഒരു അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. കൈക്കൂലി ആരോപണത്തിന്റെ പേരില്‍ ഷെല്ലിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് Petri അവരെ അറിയിച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ Petri യെ 2019 ന്റെ തുടക്കത്തില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി തിരികെ … Continue reading നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി

ലൈംഗികാപവാദത്തെതുടര്‍ന്ന് ഓക്സ്ഫാം ബ്രിട്ടണെ ഹെയ്തി റദ്ദാക്കുന്നു

“ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഞെട്ടിക്കുന്നത്,” എന്ന് പറഞ്ഞുകൊണ്ട് ഹെയ്തി സര്‍ക്കാര്‍ സഹായ സംഘടനയായ Oxfam Great Britain നെ രണ്ട് മാസത്തേക്ക് റദ്ദാക്കി. 2010 ലെ ഭൂമികുലുക്കത്തിന്റെ ഫലമായി തകര്‍ന്ന രാജ്യത്ത് പ്രവര്‍ത്തിച്ച പരോപകാര സംഘടനയുടെ ജോലിക്കാര്‍ മോശം ലൈംഗിക സ്വഭാവം പ്രകടിപ്പച്ചതിനെക്കുറിച്ചുള്ള അന്വേഷണം സര്‍ക്കാര്‍ നടത്തുകയാണ്. ബ്രിട്ടണിലെ സഹായ സംഘടന പ്രതിവര്‍ഷം $39 ലക്ഷം ഡോളറായിരുന്നു ഹെയ്തിയില്‍ ചിലവാക്കിയിരുന്നത്. ഇനി അവരെ തിരികെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. അന്വേഷണത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ Oxfam Great Britain … Continue reading ലൈംഗികാപവാദത്തെതുടര്‍ന്ന് ഓക്സ്ഫാം ബ്രിട്ടണെ ഹെയ്തി റദ്ദാക്കുന്നു

മിസിസിപ്പിയിലെ മുമ്പത്തെ ജയില്‍ അധികാരി, സ്വകാര്യ ജയില്‍ കൈക്കൂലി കേസില്‍

മിസിസിപ്പിയിലെ ജയിലുകളുടെ മുമ്പത്തെ തലവന് എതിരെ വലിയ അഴിമതി കേസ് വന്നിരിക്കുന്നു. $10 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങി സംസ്ഥാനത്തിന്റെ കരാറുകള്‍ സ്വകാര്യ ജയില്‍ സ്ഥാപനങ്ങള്‍ക്ക് കൊടുത്തതാണ് കേസ്. 49-count കേസില്‍ കുറ്റാരോപിതനായ Christopher Epps കരാറുകള്‍ മുമ്പത്തെ ഒരു ജനപ്രതിനിധിയുമായി ബന്ധമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് നല്‍കി. American Civil Liberties Union ഉം Southern Poverty Law Center ഉം കൊടുത്ത കേസില്‍ അത്തരത്തിലുള്ള ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ജയിലിലെ സ്ഥിതികള്‍ നരക … Continue reading മിസിസിപ്പിയിലെ മുമ്പത്തെ ജയില്‍ അധികാരി, സ്വകാര്യ ജയില്‍ കൈക്കൂലി കേസില്‍

അധികാരികളെ വിശ്വസിപ്പിക്കാനായി ആണവ ഫീസ്

ആണവ നിലയം സ്ഥാപിക്കുന്നത് നല്ലതാണെന്ന് സ്ഥാപിക്കാനായി പ്രദേശിക മുന്‍സിപ്പാലിറ്റികള്‍ക്ക് കൊടുത്ത പണം തിരിച്ച് പിടിക്കാനായി ജപ്പാനിലെ 9 ഊര്‍ജ്ജ കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഏകദേശം $9 കോടി ഡോളര്‍ പ്രതിവര്‍ഷം പിരിച്ചു എന്ന് പൊതു വാര്‍ത്ത നെറ്റ്‌വര്‍ക്കായ NHK റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രവര്‍ത്തി ദശാബ്ദങ്ങളായി നടന്നുവരുന്ന കാര്യമാണെങ്കിലും ഇത് ആദ്യമായാണ് മൊത്തം തുക പുറത്ത് വരുന്നത്. രാഷ്ട്രീയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും രഹസ്യമായി കൊടുക്കുന്ന സംഭാവന ഇതില്‍ കണക്കാക്കിയിട്ടില്ല. മുന്‍സിപ്പാലിറ്റികള്‍ക്ക് കൊടുക്കുന്ന ആ തുക ഇനി മുതല്‍ വൈദ്യുതിയുടെ … Continue reading അധികാരികളെ വിശ്വസിപ്പിക്കാനായി ആണവ ഫീസ്

പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി

കോണ്‍ഗ്രസ്, പ്രതിരോധ ബഡ്ജറ്റ് കുറക്കുമോ എന്ന ഭയത്താല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ $12500 കോടി ഡോളറിന്റെ administrative നഷ്ടം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഒരു ആഭ്യന്തര പഠനം പെന്റഗണ്‍ മുക്കി. പ്രതിരോധ വകുപ്പിന് 5 വര്‍ഷം കൊണ്ട് $12500 കോടി ഡോളര്‍ ലാഭിക്കാവുന്ന “വ്യക്തമായ ഒരു പാത” 2015 ജനുവരിയില്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടേയും McKinsey and Company യുടെ കണ്‍സള്‍ട്ടന്റുമാരും ചേര്‍ന്ന ഒരു ഫെഡറല്‍ ഉപദേശക സമിതിയായ Defense Business Board ആണ് ഈ … Continue reading പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി

NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്

മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ കോടതി 10 മണിക്കൂര്‍ വിചാരണ നടത്തി വലിയൊരു തട്ടിപ്പായ CityTime ന്റെ ബുദ്ധികേന്ദ്രത്തിന്റെ മൂന്ന് പേരെ കൂടി ശിക്ഷിച്ചു. Mark Mazer, Gerard Denault, Dimitri Aronshtein. ദശലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ച ശമ്പള സംവിധാനം നിര്‍മ്മിക്കുന്ന New York Cityയുടെ കരാറുകാര്‍ കഴി‍ഞ്ഞ ഒരു ദശാബ്ദങ്ങളായി നടന്ന് വരുന്ന ഈ വമ്പന്‍ ഗൂഢാലോചയില്‍ കുറ്റവാളികളാക്കപ്പെടുന്ന ആറാമത്തേതും, ഏഴാമത്തേതും, എട്ടാമത്തേതും ആയ ആളുകളാണ് ഇവര്‍. സത്യത്തില്‍ പ്രധാന കരാറുകാര്‍ പ്രതിരോധ കരാറുകാരായ SAICക്ക് ന്യൂയോര്‍ക്ക് … Continue reading NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്

കോടീശ്വരന്‍മാര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നു, നേതാക്കള്‍ക്ക് ഫണ്ട് കിട്ടി, നികുതിദായകര്‍ അതിന്റെ ബാങ്ക് ചിലവ് കൊടുക്കുന്നു

ആയിരക്കണക്കിന് കോടിരൂപ ഇന്‍ഡ്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അദൃശ്യരായ കോടീശ്വരന്‍മാര്‍ കൊടുക്കുമ്പോള്‍ ഇന്‍ഡ്യയിലെ നികുതിദായകരാണ് അതിന്റെ ബാങ്ക് ചിലവുകള്‍, കമ്മീഷന്‍ ചിലവ്, മറ്റ് ചിലവുകള്‍ വഹിക്കുന്നത് എന്ന് HuffPost India നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. രഹസ്യക്കാരായ കോടീശ്വര സംഭാനക്കാരോ പണം കിട്ടുന്ന രാഷ്ട്രീയ പാര്‍ട്ടിയോ ആ രാഷ്ട്രീയ സംഭാവന പണമിടപാട് യാഥാര്‍ത്ഥ്യമാക്കാനുള്ള സുരക്ഷിത ബാങ്ക് സംവിധാനത്തിനോ, അകൌണ്ടുകള്‍ക്കോ, അച്ചടിശാലക്കോ ഒരു പൈസ പോലും കൊടുക്കുന്നില്ല. അതിന് പകരം ആ ചിലവ് വഹിക്കുന്നത്, നേരിട്ടും അല്ലാതെയും നികുതി വരുമാനം ഉള്‍പ്പടെ … Continue reading കോടീശ്വരന്‍മാര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നു, നേതാക്കള്‍ക്ക് ഫണ്ട് കിട്ടി, നികുതിദായകര്‍ അതിന്റെ ബാങ്ക് ചിലവ് കൊടുക്കുന്നു