ഏറ്റവും മുകളിലുള്ള 1 % പേര്‍ ലോകത്തിന്റെ സമ്പത്തിന്റെ പകുതി കൈയ്യാളുന്നു

താഴെയുള്ള 99% ആളുകളേക്കാള്‍ സമ്പത്ത് ലോകത്തെ ഏറ്റവും മുകളിലുള്ള 1%ക്കാര്‍ കൈവശം വെച്ചിരിക്കുന്നു. Credit Suisse ന്റെ 2015 ലെ Global Wealth Report പ്രകാരമാണ് ഈ വിവിരം. ഏറ്റവും സമ്പന്നരായ 1 % മുതിര്‍ന്ന മനുഷ്യര്‍ ലോകത്തെ മൊത്തം സമ്പത്തിന്റെ 48 % വും കൈവശം വെച്ചിരിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം Credit Suisse കണ്ടെത്തി. ലോകത്തെ മൊത്തം വീടുകളുടെ സമ്പാദ്യത്തിന്റെ 50.4 % വും കൈയ്യാളുന്നത് ഏറ്റവും മുകളിലുള്ള ഈ 1 % ക്കാരാണെന്ന് [...]

ചരിത്രപരമായ CEO ശമ്പള നികുതി പോര്‍ട്ട്‌ലാന്റ് പാസാക്കി

CEO ശമ്പളത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ പ്രാദേശിക നികുതി നിയമം ഡിസംബര്‍ 7 ന് പോര്‍ട്ട്‌ലാന്റിലെ നഗര സഭ പ്രഖ്യാപിച്ചു. ശരാശരി ജോലിക്കാരെകാള്‍ 100 മടങ്ങിലധികം ശമ്പളം CEOമാര്‍ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് നഗരത്തിലെ ഇപ്പോഴുള്ള business license tax ന്റെ കൂടെ ഒരു സര്‍ടാക്സ് ഈടാക്കാന്‍ സഭ 3-1 വോട്ടിന് തീരുമാനമെടുത്തു. അമേരിക്കയിലെ വളരെ വലിയ CEO-തൊഴിലാളി ശമ്പള വിടവിന് കൊടുക്കുന്ന ആദ്യത്തെ ശിക്ഷയാണ് ഇത്. നഗരത്തിലെ 500 കോര്‍പ്പറേറ്റുകളെ ഈ പുതിയ സര്‍ടാക്സ് ബാധിക്കും. അതില്‍ [...]

2016ല്‍ ലോകത്തെ അതി സമ്പന്നര്‍ $23700 കോടി ഡോളര്‍ നേടി

ലോകത്തെ അതി സമ്പന്നരായ 200 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പാദ്യത്തിന്റെ കൂടെ $23700 കോടി ഡോളര്‍ 2016ല്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ അവരുടെ മൊത്തം സമ്പാദ്യം $4.4 ട്രില്യണ്‍ ആയി. Bloomberg ന്റെ അഭിപ്രായത്തില്‍ 5.7% ആണ് ഈ വര്‍ഷം അവരുടെ സമ്പത്ത് വര്‍ദ്ധിച്ചത്. ട്രമ്പിന്റെ വിജയത്തിന് ശേഷം അമേരിക്കയിലെ സമ്പന്നര്‍ $7700 കോടി ഡോളര്‍ നേടി. ട്രമ്പ് കോര്‍പ്പറേറ്റ് നിയന്ത്രണങ്ങെല്ലാം എടുത്ത് കളയുമെന്നും കോര്‍പ്പറേറ്റുകളുടേയും വ്യക്തികളുടേയും വരുമാനത്തിനുള്ള നികുതി ഇല്ലാതാക്കുമെന്ന ഊഹത്തിലടിസ്ഥാനത്തിലാണ് ഇത്. — സ്രോതസ്സ് bloomberg.com

റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും

വെറും 100 CEOമാരുടെ റിട്ടയര്‍മന്റ് ഫണ്ട് $470 കോടി ഡോളറാണ് - ഇത് അമേരിക്കയിലെ മൊത്തം കുടുംബങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന retirement savingsന്റെ 41% വരും. $470 കോടി ഡോളറെന്നത് ഏറ്റവും താഴെയുള്ള ആളുകളുടെ retirement savingsല്‍ താഴെപ്പറയുന്നത് പോലെ തുല്യമാണ്: 59 percent of African-American families 75 percent of Latino families 55 percent of female-headed households 44 percent of white working class households $300 കോടി ഡോളര്‍ [...]

പണക്കാരെന്താണ് കൂടുതല്‍ പണമുള്ളവരാകുന്നത്?

അതി സമ്പന്നരും ബാക്കുയുള്ള നമ്മളും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? കുറച്ച് പേര്‍ക്ക് വളരേധികം പണം കിട്ടിയാല്‍ ഇത് നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് പൊതുവെയുള്ള ഒരു വിശ്വാസം. അവരുടെ സമ്പത്ത് നമ്മളിലെല്ലാവരിലേക്കും കിനിഞ്ഞിറങ്ങും എന്നാണ് സിദ്ധാന്തം. എന്നാല്‍ അതൊരു കെട്ടുകഥയാണ്. യഥാര്‍ത്ഥത്തില്‍, പണം നമ്മുടെയെല്ലാവരില്‍ നിന്നും വളരെ ചെറിയ ഒരു കൂട്ടം ആളുകളുടെ പോക്കറ്റിലേക്ക് വലിച്ചെടുക്കുകയാണ്. അതെങ്ങനെ സംഭവിക്കുന്നു? പണം നിര്‍മ്മിക്കുന്ന രീതിയാണ് അതിന്റെ ഒരു കാരണം. ഇപ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ഏകദേശം മുഴുവന്‍ പണവും നിര്‍മ്മിക്കുന്നത് [...]

രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ

Institute for Policy Studies ഉം Center for Effective Government ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. Fortune 500 CEOമാരുടേയും മറ്റ് അമേരിക്കക്കാരുടേയും വിരമിക്കല്‍ ആസ്തികളെക്കുറിച്ച് ആദ്യമായുള്ള പഠനമാണിത്. പ്രധാന കണ്ടെത്തലുകള്‍: ഏറ്റവും മുകളിലത്തെ 100 പേര്‍. 100 CEOമാര്‍ക്ക് അവരുടെ കമ്പനി കൊടുക്കുന്ന വിരമിക്കല്‍ ആസ്തി 41% അമേരിക്കന്‍ കുടുംബങ്ങള്‍ക്കുള്ള വിരമിക്കല്‍ ആസ്തിക്ക് തുല്യമാണ്. (5 കോടി കുടുംബങ്ങള്‍ വരും അത്.) 100 CEOമാരുടെ വിരമിക്കല്‍ അകൌണ്ട് ശരാശരി $4.93 കോടി ഡോളറില്‍ കൂടുതലാണ്. [...]

100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്

അമേരിക്കയുെട വളരുന്ന സമ്പത്തിക വിടവിന്റെ വേറൊരു മുഖമായി അവിടെയുള്ള Fortune 500 കമ്പനികളുടെ CEOമാരും ശരാശരി അമേരിക്കക്കാരുടെ retirement savings ഉം താരതമ്യം ചെയ്യുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Institute for Policy Studies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള CEO ശമ്പളവും ശരാശരി ജോലിക്കാരുടെ ശമ്പളവും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ വളരെ വലിയ വ്യത്യാസമാണ് Retirement accounts അത് കാണിച്ചുതരുന്നു. രാജ്യത്തെ 100 സമ്പന്ന CEOമാരുടെ കമ്പനി നല്‍കുന്ന വിരമിക്കല്‍ ആസ്തി ഒന്നിച്ച് കൂട്ടിയാല്‍ അത് 41% കുടുംബങ്ങളുടെ വിരമിക്കല്‍ [...]

ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം [...]