ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

ദുരന്തകരമായ ആഗോള തപനത്തിന്റെ ദോഷങ്ങളുടെ പേരില്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധം നടത്താന്‍ ധൈര്യമുള്ള ഒരു ആളായി Alexandria Villasenor നെ കണ്ടാല്‍ തോന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ ഈ 13 വയസുകാരി ആഗോളതപനത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ബോര്‍ഡുകളുമായി എല്ലാ വെള്ളിയാഴ്ചയും ചിലവഴിക്കുന്നു. “ആഗോളതപനമാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് എന്റെ തലമുറക്ക് അറിയാം. ഈ നേതാക്കന്‍മാരെ പ്രവര്‍ത്തി ചെയ്യാന്‍ വേണ്ടി … Continue reading ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

Advertisements

9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ #FridaysForFuture നെ പിന്‍തുണക്കുന്നു

ചെറുപ്പക്കാരുടെ സംഘം ഉന്നയിക്കുന്ന കാലാവസ്ഥാ പ്രവര്‍ത്തി അടിയന്തിരമായി ചെയ്യണമെന്ന് 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ ആവശ്യപ്പെട്ടു. ഒരു കാലാവസ്ഥാ പ്രവത്തിയിലേക്ക് നയിക്കാനായി കൂട്ടം ചേരുന്നതിന് അവര്‍ FridayForFutures എന്ന മുദ്രാവാക്യത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി കാലാവസ്ഥാ പ്രതിഷേധക്കാരുടെ നേതാക്കളെ അവര്‍ ക്ഷണിച്ചു. ആഗോളതപനത്തെ എങ്ങനെ മറികടക്കാനാകുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ചെറുപ്പക്കാരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് Paris, Milan, Sydney, Austin, Philadelphia, Portland, Oslo, Barcelona, Montreal എന്നീ നഗരങ്ങളിലെ മേയര്‍മാര്‍ ഒരു പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഐക്യരാഷ്ട്ര … Continue reading 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ #FridaysForFuture നെ പിന്‍തുണക്കുന്നു

കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും

ഞങ്ങള്‍ കുട്ടികള്‍ക്ക് ഞങ്ങളുടെ ഭാവിയെക്കുറിച്ച് ആഴത്തില്‍ വ്യാകുലതയുണ്ട്. സ്പീഷീസുകളുടെ ആറാമത്തെ മഹാ ഉന്‍മൂലനത്തിനും ലോകത്തെ കാലാവസ്ഥാ വ്യവസ്ഥയുടെ ഭീകരമായ തകര്‍ച്ചയുടെ തുടക്കത്തിനും മനുഷ്യവംശം ഇപ്പോള്‍ കാരണക്കാരായിരിക്കുകയാണ്. ലോകം മൊത്തമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അതിന്റെ നാശകാരിയായ ആഘാതം ഇപ്പോള്‍ തന്നെ അനുഭവിക്കുന്നു. എന്നിട്ടും നാം പാരീസ് കരാറിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വളരേറെ പിന്നിലാണ്. ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം ചെറുപ്പക്കാരായ ആളുകളാണ്. കാലാവസ്ഥാ പ്രതിസന്ധിയുമായാണ് ഞങ്ങളുടെ തലമുറ വളരുന്നത്. ഞങ്ങളുടെ ജീവിത കാലം മുഴുവനും അത് സഹിക്കേണ്ടി വരും. … Continue reading കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും

വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി

#FridaysForFuture എന്നത് ഓഗസ്റ്റ് 2018 ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ പ്രവര്‍ത്തനം പോരാത്തതിന് പ്രതിഷേധിക്കാനായി 15 വയസുകാരിയായ ഗ്രെറ്റ തുംബര്‍ഗ്ഗ് (Greta Thunberg) സ്വീഡനിലെ പാര്‍ളമെന്റിന് മുന്നില്‍ മൂന്ന് ആഴ്ചക്കാലം എല്ലാ സ്കൂള്‍ ദിനത്തിലും കുത്തിയിരുന്നതിന്റെ ഫലമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അവള്‍ ചെയ്തകാര്യം അവള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത് വേഗം വൈറലായി. 2-ഡിഗ്രി C ന് താഴെ മാത്രം ചൂടാകല്‍ സംഭവിക്കുന്ന രീതിയില്‍ നയങ്ങള്‍ സ്വീഡനെക്കൊണ്ട് എടുപ്പിക്കാനായി എല്ലാ വെള്ളിയാഴ്ചയും സമരം … Continue reading വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി

ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്

കാലാവസ്ഥാ മാറ്റം എങ്ങനെയാണ് സമൂദ്ര ജൈവവ്യവസ്ഥയേയും ഭാവിയിലെ കടല്‍ ആഹാര supplyയേയും ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അപായ മണികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. National Oceanic and Atmospheric Administration (NOAA) ന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷമായുള്ള ഭൂമിയിലെ ചൂടാകലിന്റെ 90% ഉം സംഭവിച്ചിരിക്കുന്നത് സമുദ്രങ്ങളിലാണ്. ഇപ്പോള്‍ ആദ്യമായി സമുദ്രത്തിന്റെ ചൂടാകല്‍ കാരണം ലോകത്തെ മല്‍സ്യബന്ധനം എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുന്ന ഒരു പഠനം നടന്നു. ചൂടാകല്‍ വലിയ … Continue reading ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്

പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

നൂറുകണക്കിന് കെന്‍ടക്കി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരും ചെറുപ്പക്കാര്‍ നയിക്കുന്ന Sunrise Movement ഉം ചേര്‍ന്ന് Senate Majority Leader Mitch McConnell (R-Ky.) ന്റെ ഓഫീസിലെത്തി ഒരു ലക്ഷം പേര്‍ ഒപ്പ് വെച്ച പരാതി കൊടുത്തു. തങ്ങളുടെ സമൂഹത്തിനും ഭാവിക്കും വേണ്ടി തങ്ങള്‍ക്ക് ഒരു Green New Deal വേണമെന്ന ആവശ്യം ജനപ്രതിനിധികളോട് വ്യക്തമാക്കാനായി പിന്നീട് അവര്‍ അവിടെ കുത്തിയിരിപ്പ് സമരം നടത്തി. ഫോസിലിന്ധനങ്ങളെ ഉപേക്ഷിക്കാനും, ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനും, അതേ സമയത്ത് പുതിയ … Continue reading പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

ഹരിതഗ്രഹ തപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് മേഘങ്ങള്‍ ഇല്ലാതെയാകും

താഴ്ന്ന അക്ഷാംശത്തിലെ സമുദ്രങ്ങളുടെ മുകളില്‍ അവയെ 20% പുതപ്പിക്കുന്ന Stratocumulus മേഘേങ്ങള്‍ കാണപ്പെടുന്നു. പ്രത്യേകിച്ച് മിതോഷ്‌മേഖലാ പ്രദേശങ്ങളില്‍ ഇത് വ്യാപകമാണ്. സൂര്യപ്രകാശത്തില്‍ നിന്നും വലിയൊരു പ്രദേശത്തെ മറച്ച് വെക്കുന്നത് വഴി അവ ഭൂമിയ തണുപ്പിക്കുന്നു. എന്നല്‍ അവയുടെ ചലനാത്മകമായ പ്രകൃതം കാരണം ആഗോള കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഹരിതഗ്രഹ തപനത്തിലെ അവയുടെ പ്രതികരണത്തെക്കുറിച്ച് മനസിലാക്കാന്‍ വിഷ‍മമാണ്. CO2 ന്റെ നില 1,200 ppm ല്‍ കൂടുന്ന അവസരത്തില്‍ simulations ല്‍ ഈ മേഘങ്ങള്‍ അസ്ഥിരമാകുകയും തകരുയും ചെയ്യുന്നതായി കാണാന്‍ കഴിഞ്ഞു. … Continue reading ഹരിതഗ്രഹ തപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് മേഘങ്ങള്‍ ഇല്ലാതെയാകും