ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

2032 ആകുമ്പോഴേക്കും ഇന്‍ഡ്യക്ക് വൈദ്യുതോത്പാദനം നാലിരട്ടി കൂട്ടി 700 ഗിഗാവാട്ടാക്കണം. അതിന്റെ 10% ല്‍ താഴെ (63 ഗിഗാവാട്ട്) മാത്രമാണ് ആണവ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി വരുന്ന ചിലവോ? $8000 കോടി ഡോളര്‍. വെറും $1500 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളില്‍ നിക്ഷേപിച്ചാല്‍ 15 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. അപ്പോള്‍ $7500 കോടി ഡോളര്‍ നിക്ഷേപിച്ചാല്‍ 75 ഗിഗാവാട്ട് വൈദ്യുതി. ആണവോര്‍ജ്ജത്തിന്റെ 63 ഗിഗാവാട്ടിനേക്കാള്‍ അധികം. പവനേര്‍ജ്ജത്തിന് ഇന്‍ഡ്യയില്‍ നല്ല സാധ്യതയാണ്. 2002-2007 … Continue reading ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം @ കേള്‍ക്കാത്ത വാര്‍ത്തകള്‍

http://kelkkaththavarththakal.blogspot.com/2009/02/6000.html മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ് രാഷ്ട്രീയക്കാര്‍ മാത്രമാണൊ ഇതില്‍ കള്ളത്തരം കാണിച്ചത്. ഇതില്‍ മാദ്ധ്യമങ്ങളുടെ പങ്കും കൂട്ടിവായിക്കണം. ഈ ടൈംസ്‌ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള മിക്ക മാദ്ധ്യമങ്ങളും ആണവ നിലയം ഇല്ലെങ്കില്‍ ഇന്‍ഡ്യ ഇരിട്ടിലാകും എന്ന് അലറി വിളിച്ചിരിന്നുന്നു. കൂടാതെ എന്‍ഡിടിവി, സിഎന്‍എന്‍ ഐബിഎന്‍ തുടങ്ങിയ ചാലലുകളിലെ ചര്‍ച്ചകളില്‍ അവര്‍ എപ്പോഴും ഈ കരാറിനെ എതിര്‍ക്കുന്നവരെ തെരഞ്ഞെടുക്കുമ്പോള്‍ ദുര്‍ബലരും, ഇംഗ്ലീഷ് അറിയാത്തവരുമായവരെ തെരഞ്ഞെടുത്താണ് ചര്‍ച്ചയെന്ന നാടകം നടത്തിയിരുന്നത്. അതുകൊണ്ട് മാധ്യമങ്ങളും ഇതില്‍ കുറ്റക്കാരാണ്.

ഇന്‍ഡ്യക്ക് ആണവ ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ ധൃതികൂട്ടുന്നു

ഫ്രാന്‍സിനോടും റഷ്യയോടും മത്സരിച്ചുകൊണ്ട് അമേരിക്കന്‍ കമ്പനികള്‍ $15000 കോടി ഡോളറിന്റെ ഉപകരണങ്ങള്‍ വില്‍ക്കാനുള്ള കരാറുകള്‍ക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇന്‍ഡ്യയുമായുള്ള കറാറുകളില്‍ ഏറ്റവും വലിയ കരാറുകളാണിവ. 30 കമ്പനികളാണ് ഇന്ധനവും ഉപകരണങ്ങളും വില്‍ക്കാന്‍ ഇന്‍ഡ്യന്‍ ആണവോര്‍ജ്ജ വകുപ്പുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. General Electric, Westinghouse തുടങ്ങിയ അമേരിക്കന്‍ കമ്പനികളുമായി സര്‍ക്കാര്‍ കമ്പനി ആയ Nuclear Power Corporation of India (NPCI) ആദ്യവട്ട ചര്‍ച്ചകള്‍  നടത്തി. മറ്റുകമ്പനികളില്‍ പ്രമുഖരായ Bechtel Nuclear, The Shaw Group and Babcock … Continue reading ഇന്‍ഡ്യക്ക് ആണവ ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ ധൃതികൂട്ടുന്നു

ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക

. ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക ആണവ കള്ളങ്ങള്‍ തള്ളിക്കളയുക. ഒരു മണ്ടത്തരത്തിനു വേണ്ടി പണം മുടക്കാതിരിക്കുക. ആണവനിലയം - വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ യുദ്ധക്കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കമിഡീസ് സൂര്യപ്രകാശം ഉപയോഗിച്ചതോര്‍ക്കുക. ആ ശക്തി നമുക്ക് അന്നേ അറിയാം. ഫോസില്‍ ഇന്ധന ലോബിയെ തകര്‍ത്ത് പുനരുത്പാദിതോര്‍ജ്ജ സ്രോതസുകള്‍ വികസിപ്പിക്കുക, ഉപയോഗിക്കുക. ദയവുചെയ്ത് ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വായിക്കുക. 3 ബില്ല്യണ്‍, 4.5 ബില്ല്യണ്‍ €5.5 ബില്ല്യണ്‍** … Continue reading ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക

രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്ക രക്ഷപെടുമെന്ന്!

വെറും രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കരകേറുമെന്ന് സായിപ്പ് അവിടുത്തെ ഗവണ്‍മന്റിനോട് പറഞ്ഞെന്ന് നമ്മുടെ ഒരു നയതന്ത്ര വിദഗ്ധനായ ശ്രീ ടി പി ശ്രീനിവാസന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞു. അതുകൊണ്ട് ഇന്‍ഡ്യക്ക് അതി ബൃഹത്തായ ഗുണങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അമേരിക്ക പോലെ ഒരു വലിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് കരകേറ്റാന്‍ കഴിയണമെങ്കില്‍ അതില്‍ നിന്ന് അവര്‍ക്ക് എന്ത്രമാത്രം ലാഭം ഉണ്ടാക്കുന്നുണ്ടാകാം! ഇന്‍ഡ്യക്ക് പെട്രോളുപോലെ (അതിലും വിലയേറിയ) ഒരു … Continue reading രണ്ട് റിയാക്റ്ററുകള്‍ ഇന്‍ഡ്യക്ക് വിറ്റാല്‍ അമേരിക്ക രക്ഷപെടുമെന്ന്!

എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

അമേരിക്കയിലെ ആദ്യത്തെ ആണവ ഇന്ധന മാലിന്യ dump നിര്‍മ്മിക്കാന്‍ $90 ബില്ല്യണ്‍ ഡോളര്‍ പണം ആവശ്യമാണെന്ന് Energy Department ഉദ്യോഗസ്ഥനായ വാഡ് സ്പ്രോട്ട് (Ward Sproat) ചൊവ്വാഴ്ച് ( 22/7/08 ) അഭിപ്രായപ്പെട്ടു. നികുതി ദായകരുടെ പണം ഖജനാവില്‍ നിന്ന് എടുത്ത് യാക്ക പര്‍വ്വതത്തില്‍ നിര്‍മ്മിക്കുന്ന ഈ സംഭരണി 2020 ന് ശേഷമേ പ്രവര്‍ത്തന ക്ഷമമാകൂ. $58 ബില്ല്യണ്‍ കൊണ്ട് 1998 ല്‍ പണി തീരണ്ടതായിരുന്നു ഇത്. കാര്‍ബണ്‍ വമിക്കുന്ന കല്‍ക്കരി നിലയങ്ങള്‍ക്ക് പകരം ആണവ നിലയങ്ങള്‍ … Continue reading എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം

ഇന്നലെ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് എം.പി മാര്‍ തങ്ങളുടെ വില പറഞ്ഞ ദിവസമായിരുന്നു. ഇന്‍ഡ്യന്‍ സമ്പന്നരും അമേരിക്കയും വിജയിച്ച ദിവസവും. അമേരിക്കയിലേ പോലെ ജന പ്രതിനിധികളേ കോര്‍പ്പറേറ്റുകളുടെ ലോബീയിസ്റ്റുകള്‍ നിയന്ത്രിക്കുന്ന പാവകളാക്കിതിന്റെ ദിനം. 3% മാനമുള്ള ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി 6% ആക്കിയില്ലെങ്കില്‍ ഇന്‍ഡ്യ അന്ധകാരത്തിലേക്ക് പോകുമെന്ന്! എന്തുകൊണ്ട് നമുക്ക് 97% ഊര്‍ജ്ജം നല്‍കുന്ന സ്രോതസിനെ ഇങ്ങനെ അവഗണിക്കാനാകുന്നു.  ദിവസവും വിലകൂടിവരുന്നതും പരിമിതവും ഇറക്കുമതി ചെയ്യുന്നതുമായ എണ്ണക്ക് പകരം ആണ് ആണവോര്‍ജ്ജം എന്ന്! യുറേനിയം എവിടെനിന്ന് വരുന്നു? അതും … Continue reading ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം

സ്പീക്കര്‍ രാജിവെക്കേണ്ട കാര്യമുണ്ടോ?

ഇല്ല. സ്പീക്കര്‍ സ്ഥാനത്ത് നിലനിന്നാലും രാജി വെച്ച് സാധാരണ MP ആയാലും അദ്ദെഹത്തിന് ഒരു വോട്ട് മാത്രമേയുള്ളു. അതുകൊണ്ട് രജി വെച്ച്തുകൊണ്ട് ഒരു പ്രത്യേക ഗുണം അദ്ദേഹത്തിനോ ഇടതു പക്ഷത്തിനോ കിട്ടുന്നില്ല. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ തുല്ല്യം തുല്ല്യം വോട്ടുവന്നാല്‍ സ്പീക്കര്‍ക്ക് ഒള്ള ഒരു വോട്ട് അദ്ദെഹത്തിന് ഉപയോഗിക്കാം. നമ്മുടെ ഭരണഘടനയുടെ പൂര്‍ണ്ണതയാണ് ഇത് കാണിക്കുന്നത്. രാജി വെച്ചിട്ട് വോട്ടുചെയ്താലും അദ്ദേഹത്തിന് ഈ ഒരു വോട്ടുമാത്രമേയുള്ളു. ആദ്യം വോട്ടുചെയ്യുന്നോ അവസാനം ചെയ്യുന്നോ എന്നത് അത്ര പ്രാധാന്യം ഉള്ളതല്ല. … Continue reading സ്പീക്കര്‍ രാജിവെക്കേണ്ട കാര്യമുണ്ടോ?