ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു

Fire Department of New York (FDNY)യില്‍ Emergency Medical Technician (EMT) ആയി മൂന്ന് മാസത്തിന് താഴെ ജോലി ചെയ്തിരുന്ന 23- വയസ് പ്രായമായ John Mondello വെള്ളിയാഴ്ച ഏപ്രില്‍ 24 ന് ദുരന്തപരമായി ആത്മഹത്യ ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ച ഏപ്രില്‍ 26 ന്, New York Presbyterian Allen ആശുപത്രിയിലെ Dr. Lorna Breen, 49-വയസ് പ്രായമുള്ള ER ഡോക്റ്ററും സ്വന്തം ജീവനെടുത്തു. രണ്ട് പേരും അമേരിക്കയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലായിരുന്നു … Continue reading ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു

കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു

കഴിയഞ്ഞ ആഴ്ച മിലാനിലെ Monza യിലെ San Gerardo യുടെ COVID-19 തീവൃപരിചരണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 34 വയസുള്ള നഴ്സ് Daniella Trezzi തനിക്ക് രോഗം ബാധിച്ചു എന്ന് തിരിച്ചറിഞ്ഞു. താന്‍ മറ്റുള്ളവരിലേക്ക് രോഗം പരിത്തിയിട്ടുണ്ടാകും എന്ന തോന്നലിനാലും മഹാമാരിയുടെ യൂറോപ്പിലെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ വിശ്രമമില്ലാത്ത പ്രവര്‍ത്തി ചുറ്റുപാടുകളാലും Trezzi ആത്മഹത്യ ചെയ്തു. മറ്റുള്ളവരിലേക്ക് രോഗം പരത്തുമോ എന്ന ഭയത്താല്‍ ഉയര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലാണ് Ms. Trezzi ഉം മറ്റ് നഴ്സുമാരും ജോലി ചെയ്യുന്നതെന്ന് … Continue reading കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു

2018 ല്‍ 10,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

10,159 വിദ്യാര്‍ത്ഥികളാണ് ഇന്‍ഡ്യയില്‍ 2018 ല്‍ ആത്മഹത്യ ചെയ്തത്. ആ കൂട്ടത്തിലെ ഏറ്റവും വിലയ സംഖ്യ എന്ന് National Crime Records Bureau (NCRB) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ച് വരുമ്പോള്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വലിയ സമ്മര്‍ദ്ദത്തെ മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളാണ് വിവാദപരമായ CAA പൌരത്വ നിയമത്തിനെതിരെ ശക്തമായി സമരം നയിക്കുന്നത്. NCRB പുറത്തുവിട്ട ‘Accidental Deaths and Suicides in India 2018’ … Continue reading 2018 ല്‍ 10,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

തെക്ക് കിഴക്കനേഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്. World Suicide Prevention Dayക്ക് ഒരു ദിവസം മുമ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഇന്‍ഡ്യയിലെ ആത്മഹത്യാ തോത് ഒരു ലക്ഷം പേരില്‍ 16.5 ആണ്. ശ്രീലങ്കയില്‍ അത് 14.6 ഉം തായ്‌ലാന്റില്‍ 14.4 ഉം ആണ്. സ്ത്രീകളുടെ ആത്മഹത്യയില്‍ 14.7 പേര്‍ എന്ന തോതില്‍ ലോകത്തെ മൂന്നാം സ്ഥാനത്താണ് ഇന്‍ഡ്യ. ഇതില്‍ 24.4 തോതോടെ Lesotho ഒന്നാം സ്ഥാനത്തും … Continue reading തെക്ക് കിഴക്കനേഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്

അമേരിക്കയിലെ ആത്മഹത്യാ തോത് 1999 നെ അപേക്ഷിച്ച് 33% കൂടി

15 - 64 വരെ പ്രായമുള്ള ആളുകളുടെ ആത്മഹത്യാ തോത് വന്‍ തോതില്‍ വര്‍ദ്ധിക്കുകയാണ് അമേരിക്കയില്‍. 1999 ല്‍ ലക്ഷത്തിന് 10.5 പേര്‍ എന്നത് 2017 ആയപ്പോഴേക്കും ലക്ഷത്തിന് 14 പേര്‍ ആയി വര്‍ദ്ധിച്ചു. US Centers for Disease Control and Prevention ന്റെ National Center for Health Statistics ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുതിയ വിവരം. ഈ ഗവേഷണത്തില്‍ 1999 - 2017 കാലത്തെ National Vital Statistics System ത്തിലെ പല … Continue reading അമേരിക്കയിലെ ആത്മഹത്യാ തോത് 1999 നെ അപേക്ഷിച്ച് 33% കൂടി

അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്

സമ്മര്‍ദ്ദം കൂടിയ തൊഴില്‍ ചുറ്റുപാടുകളാലും ദീര്‍നേരത്തെ തൊഴില്‍ സമയവും കാരണം അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്. എല്ലാ ദിവസവും ഒരു ഡോക്റ്റര്‍ വീതം ആത്മഹത്യ ചെയ്യുന്നു. Southern California Permanente Medical Group ന്റെ ഡയറക്റ്റര്‍ CNBCയോട് പറഞ്ഞതാണിത്. വിഷാദരോഗം ആണ് ആത്മഹത്യയുടെ പ്രധാന കാരണം. പുരുഷ ഡോക്റ്റര്‍മാരില്‍ 12% പേര്‍ക്കും വിഷാദരോഗമുണ്ട്. വനിതാ ഡോക്റ്റര്‍മാരില്‍ അത് 19.5% ആണ്. എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള അപമാനം കാരണം ഡോക്റ്റര്‍മാര്‍ മിക്കപ്പോഴു ചികില്‍സ തേടാന്‍ മടിക്കുന്നു. … Continue reading അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്

സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു

2012 ല്‍ Sandy Hook Elementary School ല്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 6 വയസുകാരി പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു. മകള്‍ Avielle ന്റെ മരണത്തിന് ശേഷം, അക്രമത്തിലേക്ക് ആളുകളെ നയിക്കുന്ന തലച്ചോറിലെ അസാധാരണത്വത്തിന് പരിഹാരം കണ്ടെത്താനായി ഒരു neuroscientist ആയിരുന്ന Jeremy Richman തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നു. തലച്ചോറിന്റെ ഗവേഷണത്തെ പിന്‍തുണക്കാനായി അദ്ദേഹം Avielle Foundation എന്നൊരു സ്ഥാപനം സ്ഥാപിച്ചു. അക്രമം അവസാനിപ്പിക്കാനും compassion സൃഷ്ടിക്കാനും ആയിരുന്നു അതിന്റെ ആത്യന്തികമായ ലക്ഷ്യം. Parkland കൂട്ടക്കൊലയില്‍ … Continue reading സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു

പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാന്റിലെ Marjory Stoneman Douglas High School ല്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഈ ആഴ്ച ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ പാര്‍ക്ക്‌ലാന്റെ് അതിജീവിച്ചയാളാണിത്. ഇതിന് മുമ്പ് 19 വയസുള്ള Sydney Aiello ആണ് അത്മഹത്യ ചെയ്തത്. ഈ കുട്ടി post-traumatic stress disorder ഉം survivor’s guilt ഉം അനുഭവിച്ചിരുന്നു എന്ന് അതിന്റെ അമ്മ പറഞ്ഞു. 17 കുട്ടികളും, ജോലിക്കാരും, അദ്ധ്യാപകരുമാണ് പാര്‍ക്ക്‌ലാന്റില്‍ ഫേബ്രുവരി … Continue reading പാര്‍ക്ക്‌ലാന്റ് കൂട്ടക്കൊലയില്‍ രക്ഷപെട്ട രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

വിമുക്തഭടന്‍മാര്‍ സാധാരണക്കാരുടെ ഇരട്ടി തോതിലാണ് ആത്മഹത്യ ചെയ്യുന്നത്

News21 നടത്തിയ ഒരു അന്വേഷണത്തില്‍ അമേരിക്കയിലെ വിമുക്തഭടന്‍മാര്‍ സാധാരണക്കാരുടെ ഇരട്ടി തോതിലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് കണ്ടെത്തി. 2005 - 2011 കാലത്ത് 49,000 വിമുക്തഭടന്‍മാരാണ് അമേരിക്കയില്‍ ആത്മഹത്യ ചെയ്തത്. അമേരിക്കയുടെ ജനസംഖ്യയുടെ 10% മാത്രമേ വിമുക്തഭടന്‍മാരായുള്ളതെങ്കിലും അഞ്ച് ആത്മഹത്യയില്‍ ഒന്ന് വിമുക്തഭടന്റേതായിരിക്കും. 2013

2017 ല്‍ അമേരിക്കയില്‍ 40,000 പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Centers for Disease Control പുറത്ത് വിട്ട പുതിയ വിവരങ്ങള്‍ അനുസരിച്ച് അമേരിക്കയിലെ തോക്ക് കാരണമായ മരണങ്ങള്‍ 20 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലെത്തി. 2017 ല്‍ 40,000 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതായത് ശരാശരി 100 പേര്‍ ഒരു ദിവസം കൊലചെയ്യപ്പെടുന്നു. വെടിവെപ്പ് മരണങ്ങളില്‍ 60% വും ആത്മഹത്യയാണ്. — സ്രോതസ്സ് democracynow.org | 2018/12/13