ആത്മീയതയും ശാസ്ത്രബോധവും

ഭാഗം 1 മറുപടി താമസിച്ചതില്‍ ക്ഷമിക്കുക. എന്റെ വിശ്രമസമയങ്ങളില്‍ നിന്ന് കുറച്ച് സമയം ആണ് ബ്ലോഗിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. അതുകൊണ്ട് ദിവസം 2,3 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി, ഇന്നാണ് മുഴുവനാക്കിയത്. ചോദ്യം ചോദിക്കുക എളുപ്പമാണല്ലോ, ഒത്തരത്തിനല്ലേ കഷ്ടപാട്. താങ്കളുടെ രീതിയില്‍ ഞാന്‍ കണ്ട ഒരു പ്രശ്നം താങ്കള്‍ എല്ലാറ്റിനേയും കൂട്ടിക്കുഴച്ച് സങ്കീര്‍ണ്ണമാക്കുന്നു എന്നാണ്. ഓരോന്നിനേയും ചെറുതാക്കി അതില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രിയാത്മകമായി ചിന്തിച്ചാല്‍ മാത്രമേ നമുക്ക് ആ പ്രശ്നത്തിന്റെ പരിഹാരം കാണാന്‍ കഴിയൂ. ശാസ്ത്രത്തിന്റെ രീതിയില്‍ … Continue reading ആത്മീയതയും ശാസ്ത്രബോധവും

ആത്മീയത @ അഹങ്കാരി

ശാസ്ത്രത്തിന് ഒരു സംഘടിത രൂപമില്ല. ശാസ്ത്രജ്ഞന്‍മാര്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും സ്വതന്ത്രമായിട്ടാണ്. കൂടാതെ സൂഷ്മമായ ഒരു ഒരു പ്രശ്നത്തെ കേന്ദ്രീകരിച്ചായിരിക്കും അയാള്‍ മിക്കവാറും പ്രവര്‍ത്തിക്കുക. ഉദാഹരണത്തിന് സി. വി. രാമന്‍ ഒരിക്കല്‍ ഒരു കപ്പല്‍ യാത്ര നടത്തി. കടലിന്റെ നീലനിറം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും അതിന്റെ കാരണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ അത് കണ്ടെത്തുന്നത് വരെ അദ്ദേഹം "അയ്യേ ഞാന്‍ മണ്ടനാ, എല്ലാം ദൈവത്തിന്റെ സൃഷ്ടി, എല്ലം നമ്മുടെ പണ്ടെത്തെ ബുക്കുകളില്‍ പറഞ്ഞിട്ടുള്ളതാണ്" എന്നൊക്കെ കരുതി എല്ലാവരോടും അത്മീയരാകാന്‍ … Continue reading ആത്മീയത @ അഹങ്കാരി