ആത്മീയ ആര്‍ത്തി – അത് നടപ്പില്ല

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..അന്ന് ഞാന്‍ ഡിഗ്രി കഴിഞ്ഞു ഇനിയെന്ത് എന്ന് ചോദ്യചിഹ്നം പോലെ വളഞ്ഞു കുത്തി വീട്ടിലിരിക്കുന്നു. ഫൈനല്‍ ഇയര്‍ ആകുന്നതു വരെ തമ്മിലില്ലാതിരുന്ന മത്സരവും വാശിയും ഇപ്പോള്‍ കൂട്ടുകാര്‍ തമ്മിലുണ്ട്. MCA അല്ലെങ്കില്‍ MBA , ഏതെങ്കിലും ഒന്നിന് ചേര്‍ന്നേ പറ്റു എന്ന അവസ്ഥ.  കാത്തു കാത്തിരുന്ന് കേരള എന്ട്രന്സിന്റെ ഫലം വന്നു. റാങ്കത്ര പോര. കുറച്ചു പിറകിലാണ്, എന്നാലും സെല്‍ഫ് ഫിനാന്‍സിംഗ് സീടു കിട്ടി, ആലുവ UC കോളജില്‍ ആണ്. ....... അച്ചന്റെ പ്രസംഗം … Continue reading ആത്മീയ ആര്‍ത്തി – അത് നടപ്പില്ല

ആത്മീയ ധാര്‍മികത: ഞാറയ്ക്കല്‍ കോണ്‍വെന്റ് സ്കൂള്‍

കൊച്ചി: ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളെ മര്‍ദിച്ചതായി ആരോപിക്കപ്പെടുന്ന കേസില്‍ അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് തോമസ് ചക്യത്തും മൂന്ന് വൈദികരുമുള്‍പ്പെടെ 16 പേര്‍ക്കെതിരെ, കോടതി സമന്‍സ് പുറപ്പെടുവിച്ചു. 2009 ജനവരി 25-നാണ് ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റില്‍ സംഘര്‍ഷമുണ്ടായത്. കോണ്‍വെന്റ് സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പള്ളിയും കോണ്‍വെന്റും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കന്യാസ്ത്രീകളും പള്ളി അധികൃതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ സിസ്റ്റര്‍ റെയ്‌സി റോസിനെയും മറിയംകുട്ടി എന്ന … Continue reading ആത്മീയ ധാര്‍മികത: ഞാറയ്ക്കല്‍ കോണ്‍വെന്റ് സ്കൂള്‍

ആത്മീയ ദ്രോഹം: വഴിയടക്കല്‍

ദൈവീക, ആത്മീയ, മത വാദികളെല്ലാം സ്നേഹത്തിന്റേയും പരിശുദ്ധിയുടെയും മറ്റനേകം നല്ല ഗുണങ്ങളുടേയും പ്രതീകങ്ങളായാണ് സ്വയം വിശേഷിപ്പിക്കാറുള്ളത്. സാധാരണ മനുഷ്യര്‍ ചെയ്യുന്ന തെറ്റുകളേക്കുറിച്ചും അവയുടെ ദേഷങ്ങളേക്കുറിച്ചു പരിഹാരങ്ങളേക്കുറിച്ചും അവര്‍ മൈക്ക് വെച്ച് കെട്ടി ഘോരഘോരം മതപ്രഭാഷങ്ങളും നടത്താറുണ്ട്. എന്നാല്‍ അതേ കാര്യം അവര്‍ ഒരു ഉളുപ്പുമില്ലാതെ ചെയ്യുകയും ചെയ്യും. ഇവ ആത്മീയ സ്വഭാവങ്ങള്‍ ആണ്. മറ്റ് മനുഷ്യരെ ദ്രോഹം ചെയ്യുക ചില സാധാരണക്കാരുടെ പരിപാടിയാണ്. അതിനെ നാം വെറുതെ ദ്രോഹം എന്നാണ് വിളിക്കുക. ആത്മീയ, മത വാദികള്‍ അതേ … Continue reading ആത്മീയ ദ്രോഹം: വഴിയടക്കല്‍

ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ്

ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ സ്വാര്‍ത്ഥത ചുവടെ കൊടുക്കുന്നു. ബിഓടി റോഡിന് വേണ്ടി സ്ഥലമെടുപ്പ് ആലപ്പുഴ ജില്ലയില്‍ തകൃതിയായി നടക്കുകയാണ്. ജനങ്ങള്‍ ഇരുവശവും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് അവരുടെ ആരാധാനാലയങ്ങളും റോഡിനിരു വശവും ധാരാളമുണ്ട്. ചിലതിന് വളരെ പഴക്കവുമുണ്ട്. 450 വര്‍ഷത്തെ പഴക്കമുള്ളതാണ് ചേപ്പാട് … Continue reading ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ്

ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും

ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ ഗുണ്ടായിസം ചുവടെ കൊടുക്കുന്നു. ഇരിട്ടി: മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ പ്രമോദ് വെള്ളച്ചാലിനെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോളേജ് … Continue reading ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും

ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്

മാതാ അമൃതാനന്ദമയിദേവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനുപോലും കഴിയാത്തതാണെന്ന്‌ 'മാതൃഭൂമി' മാനേജിങ്‌ ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. അഭിപ്രായപ്പെട്ടു. ആത്മഹത്യചെയ്‌ത കര്‍ഷകരുടെ മക്കള്‍ക്ക്‌ ഇന്ത്യാ ഗവണ്‍മെന്റുപോലും സഹായധനം നല്‍കിയിട്ടില്ല. [അതും വീരേന്ദ്രന്റെ അമ്മ ചെയ്യുന്നുണ്ടെന്ന്.] പിന്നെ എന്തിന് വീരന്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്ന്? നേരേ അമ്മക്ക് വേണ്ടി ജോലിചെയ്യരുതോ? വീരനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ശുദ്ധാത്മാക്കള്‍ ഇതു മനസിലാക്കുക ജനാധിപത്യത്തേക്കാള്‍ അദ്ദേഹം മൂല്ല്യം കൊടുക്കുന്നത് ഇത്തരം വിഗ്രഹങ്ങളേയാണ്. വീരനും വോട്ടില്ല, വീരന്റെ പര്‍ട്ടിക്കും വോട്ടില്ല. ഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ … Continue reading ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്