ക്രിമിനല്‍ അന്വേഷണങ്ങളില്‍ ആധാര്‍ ഒരു തീര്‍പ്പ് നല്‍കുന്ന തെളിവല്ല

ക്രിമിനല്‍ കേസിന്റെ അന്വേഷണത്തില്‍ ആധാര്‍ വിവരങ്ങള്‍ - അതായത് പേര്, ലിംഗം, വിലാസം, ജനന തീയതി - തീര്‍പ്പ് നല്‍കുന്ന തെളിവായി എടുക്കേണ്ടതില്ല എന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പറഞ്ഞു. ഈ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശോധനക്കെടുക്കാം എന്ന് ജനുവരി 9 ന് നടത്തിയ വിധിയില്‍ പറയുന്നു. കാര്‍ഡ് ഉടമയുടെ ഫോട്ടോയും വിരലടയാളവും ഐറിസ് സ്കാനും ആധാര്‍ നമ്പരും തമ്മിലുള്ള ബന്ധത്തിന് തീര്‍പ്പ് നല്‍കുന്ന രേഖയാണ് ആധാര്‍ കാര്‍ഡ് എന്ന് കോടതി വ്യക്തമാക്കി. “വിലാസത്തിന്റേയും ജനനതീയതിയുടേയും തെളിവായി … Continue reading ക്രിമിനല്‍ അന്വേഷണങ്ങളില്‍ ആധാര്‍ ഒരു തീര്‍പ്പ് നല്‍കുന്ന തെളിവല്ല

Advertisements

ഇന്‍ഡ്യന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആയിരക്കണക്കിന് ആധാര്‍ നമ്പര്‍ ചോര്‍ന്നു

ഝാര്‍ഘണ്ഡിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഹാജര്‍ രേഖപ്പെടുത്തലിന് ഉപയോഗിക്കുന്ന ഒരു വെബ് സംവിധാനം 2014 മുതല്‍ക്കേ രഹസ്യവാക്കില്ലാതെ സൂക്ഷിച്ചിരുന്നതിലാനാല്‍ 1.66 ലക്ഷം ജോലിക്കാരുടെ പേര്, തസ്തികയുടെ പേര്, ഫേണ്‍ നമ്പര്‍ എന്നിവ ഇത് എഴുതുന്നത് വരെ ആര്‍ക്കും ലഭ്യമായ അവസ്ഥയിലായിരുന്നു. വ്യക്തികളുടെ ഫോട്ടോ സൂക്ഷിച്ചിരുന്നത് അവരുടെ ആധാര്‍ നമ്പരിന്റെ പേരിലെ ഫയലിലായിരുന്നു. ഈ ഡാറ്റാ ചോര്‍ച്ച ആധാര്‍ നിയന്ത്രണാധികാരികായ Unique Identification Authority of India (UIDAI)യുടെ കേന്ദ്ര ഡാറ്റാബേസില്‍ ചോര്‍ച്ചയൊന്നും ഉണ്ടാക്കിയില്ല. പക്ഷെ സ്വന്തം ഡാറ്റ സംരക്ഷിക്കുന്നതിന്റെ … Continue reading ഇന്‍ഡ്യന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആയിരക്കണക്കിന് ആധാര്‍ നമ്പര്‍ ചോര്‍ന്നു

ആധാര്‍ ബന്ധിപ്പിക്കാതെ FCRA Annual Returns ഫയല്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു

ആധാര്‍ വിവരം നിര്‍ബന്ധിതമായി ചോദിക്കുന്ന നീതി ആയോഗിന്റെ NGO-DARPAN സൈറ്റ് ഉപയോഗിക്കാതെ Foreign Contribution Regulation Act (FCRA) പ്രകാരം offline ആയി വാര്‍ഷിക വരുമാനം ഫയല്‍ചെയ്യാന്‍ സന്നദ്ധ സംഘടയായ Rajiv Gandhi Charitable Trust നെ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ വന്ന വിജ്ഞാപനത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സംഘടനയുടെ അപേക്ഷയുടെ മേല്‍ ജസ്റ്റീസ് Vibhu Bakhru ആണ് വിധി പ്രഖ്യാപിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്ന സംഘടനകള്‍ വരവ് വിവരങ്ങള്‍ ഇലക്ട്രോണിക്കായി … Continue reading ആധാര്‍ ബന്ധിപ്പിക്കാതെ FCRA Annual Returns ഫയല്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു

ആധാര്‍ ജൈവ വ്യവസ്ഥ

ആധാറുമായി ബന്ധപ്പെട്ട പ്രധാന ആളുകളുടേയും സംഘടനകളുടേയും ശൃംഘലയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആധാര്‍ നിര്‍മ്മിക്കുന്നതില്‍ സഹായിച്ച “volunteers” എന്ന സ്ഥിരമായ മാതൃക നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. അവര്‍ തന്നെ അതില്‍ നിന്ന് ലാഭമുണ്ടാക്കുന്ന ബിസിനസുകളും നടത്തുന്നു. മിക്ക അവസരത്തിലും അവര്‍ ആധാറിനെ പ്രോത്സാഹിപ്പിക്കുക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് ഉപദേശവും കൊടുക്കുന്നു. ഇത് താല്‍പ്പര്യ വൈരുദ്ധ്യം ആണ്. — സ്രോതസ്സ് aadhaar.fail ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ഡല്‍ഹിയില്‍ സുപ്രീംകോടതിക്കടുത്ത് ആധാര്‍ ബയോമെട്രിക്സ്

When PoS machines fail to authenticate fingerprints right near the Supreme Court in #Delhi #AadhaarFail ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →