സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി

പോര്‍ട്ടുഗല്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ മൂടിക്കൊണ്ട് സഹാറയില്‍ നിന്നുള്ള വലിയ ഒരു പാളി swath മൂടുന്നത് ധാരാളം ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ Storm Celia ല്‍ നിന്ന് ശക്തമായ കാറ്റ് സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടി അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നു. തെക്കന്‍ കാറ്റ് ആ പൊടിയെ വടക്കോട്ട് കൊണ്ടുപോയി യൂറോപ്പിലേക്ക് എത്തിക്കുന്നു. സ്പെയിനിലെ പൊടിയുടെ സാന്ദ്രത വായൂ ഗുണമേന്മയുടെ നിര്‍ദ്ദേശിക്കപ്പെട്ട നിലയേക്കാള്‍ അഞ്ച് മടങ്ങ് മോശമായ സ്ഥിതിയിലാണെന്ന് European Environment Agency അഭിപ്രായപ്പെട്ടു. … Continue reading സഹാറയില്‍ നിന്നുള്ള പൊടി യൂറോപ്പിന്റെ ആകാശത്തെ ഓറഞ്ച് നിറത്തിലാക്കി

സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം

1987 ല്‍ മുന്‍ഗാമിയായ Thomas Sankara യെ അട്ടിമറിയില്‍ കൊന്നതിന്റെ പങ്ക് കാരണം Burkina Fasoയുടെ മുമ്പത്തെ പ്രസിഡന്റ് Blaise Compaore ന് ഒരു സൈനിക നീതിന്യായക്കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കി. അധികാരത്തിലെത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 37 വയസുള്ള സ്വാധീനശക്തിയുള്ള മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായ സങ്കാരയെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യത്തിന്റെ തലസ്ഥാനമായ Ouagadougou ല്‍ വെച്ച് വെടിവെച്ച് കൊന്നു. Compaore യുടെ മുമ്പത്തെ ഉന്നത പങ്കാളികളായ Hyacinthe Kafando നും Gilbert Diendere നും ജീവപര്യന്ത … Continue reading സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം

പടിഞ്ഞാറെ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തില്‍ അമേരിക്കക്ക് മൌനം

സ്വതന്ത്ര ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ അമേരിക്ക അപലപിച്ചെങ്കിലും അതേപോലെ പടിഞ്ഞാറെ സഹാറക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുന്നില്ല. അവിടെ 1975 മുതല്‍ മൊറോക്കോ അധിനിവേശം നടത്തുകയാണ്. അവിടെയുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരും Sahrawis ആദിവാസികളും നിഷ്ഠൂരമായ അടിച്ചമര്‍ത്തലാണ് അനുഭവിക്കുന്നതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. രാജ്യം വെള്ളക്കാരുടേയോ, ക്രിസ്ത്യാനികളുടേയോ, യൂറോപ്യനോ അല്ലാതാകുമ്പോള്‍ പടിഞ്ഞാറിന്റെ കാപട്യവും വിവേചനവും വ്യക്തമാക്കുന്നതാണ് രണ്ട് രാജ്യങ്ങളോടുമുള്ള അമേരിക്കയുടെ പരിഗണന. — സ്രോതസ്സ് democracynow.org | Mar 21, 2022

പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി

ഈ ആഴ്ച ആദ്യം Burkina Faso യില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് Roch Marc Christian Kaboré നെ പുറത്താക്കിക്കൊണ്ട് സൈന്യം അധികാരം പിടിച്ചെടുത്തു. ഭരണഘടനയെ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു എന്ന് രാഷ്ട്ര ടെലിവിഷനില്‍ അട്ടിമറിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ചെറുപ്പക്കാരനായ ഓഫീസര്‍ പറഞ്ഞു. ആ ഓഫീസറിനൊപ്പം Burkina Fasoയുടെ പുതിയ നേതാവ് Lt. Col. Paul-Henri Sandaogo Damiba ഉം ഉണ്ടായിരുന്നു. രാജ്യത്തെ മൂന്ന് സൈനിക വിഭാഗത്തിലൊന്നിന്റെ കമാന്‍ഡര്‍ ആണ് Damiba. ആഫ്രിക്കയിലുട നീളം പട്ടാള … Continue reading പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി

അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു

ഓഗസ്റ്റ് 18, 2020 ന് മാലി പ്രസിഡന്റ് Ibrahim Boubacar Keïta നെ പട്ടാളക്കാര്‍ അട്ടിമറിച്ചു. അതിന് ശേഷം ആഫ്രിക്കയിലൊട്ടാകെ പട്ടാള അട്ടിമറികളുടെ ഒരു തരംഗമാണുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ചാഡിലെ ദീര്‍ഘകാലമായി പ്രസിഡന്റായി ഇരുന്ന Idriss Déby മരിച്ചതിനെ തുടര്‍ന്ന് Chad ലെ സൈനിക കൌണ്‍സില്‍ അധികാരം പിടിച്ചെടുത്തു. പിന്നീട് മെയ് 24, 2021 ന് മാലിയില്‍ ആ വര്‍ഷത്തെ രണ്ടാമത്തെ അട്ടിമറി നടന്നു. സെപ്റ്റംബര്‍ 5 ന് Guinea യിലെ സൈന്യം രാജ്യത്തിന്റെ പ്രസിഡന്റിനെ തടവിലാക്കുകയും … Continue reading അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ ആഫ്രിക്കയിലെ സര്‍ക്കാരുകളെ മറിച്ചിടുന്നു

ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു

55 വര്‍ഷം മുമ്പ് 1966 ല്‍ ബാര്‍ഡോസ് ഒരു സ്വതന്ത്ര രാജ്യമായെങ്കിലും രാഷ്ട്രത്തിന്റെ തലവന്‍ ഇതുവരെ രാജ്ഞി എലിസബത്ത് ആയി തുടരുകയായിരുന്നു. ക്യാനഡ, ആസ്ട്രേലിയ, ജമെയ്ക തുടങ്ങിയ പല മുമ്പത്തെ ബ്രിട്ടീഷ് കോളനികള്‍ക്കും സമാനമായ ഏര്‍പ്പാടാണ് ബ്രിട്ടീഷ് രാജവംശവുമായുള്ളത്. Barbados ന് തങ്ങളുടെ കോളനി ഭൂതകാലത്തില്‍ നിന്ന് വേര്‍പെടാനുള്ള സമയം ആയി എന്ന് പറഞ്ഞ പ്രധാനമന്ത്രി Mia Mottley ഈ വേര്‍പെടലിനെ മുന്നോട്ട് നീക്കി. ബാര്‍ഡോസിന് ബ്രിട്ടണ്‍ അടിമത്ത നഷ്ടപരിഹാരം കൊടുക്കണമെന്ന ആഹ്വാനവും ഇതോടൊപ്പം ഉണ്ടായിരിക്കുന്നു. — … Continue reading ബാര്‍ഡോസ്, രാജ്ഞിയില്‍ നിന്ന് വേര്‍പെട്ടു